മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

Total
378
Shares

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്. ഈയിടെ മലപ്പുറത്തെ മഞ്ചേരിയിലുള്ള സുഹൃത്ത് ജാഫർ മാനു എന്ന മാനുക്കയുടെ അടുത്തു പോയപ്പോൾ ആണ് ഇത്തരത്തിലൊരു വീട് പണിത വാർത്ത കേൾക്കുന്നത്.

കോഴിച്ചെനയ്ക്ക് സമീപം താമസിക്കുന്ന അദ്ബുൽ ഹക്കീമും മകൻ സൽമാനും തങ്ങളുടെ സ്വപ്നമായ വീട് സാക്ഷാത്കരിച്ചത് പത്തുലക്ഷം രൂപയ്ക്കാണ്. ഫർണിഷിംഗ്‌ മുതലായ ബാക്കിയുള്ള പണികൾ കൂടിച്ചേർത്ത് താമസയോഗ്യമായപ്പോൾ മൊത്തം ചെലവായത് 17 ലക്ഷവും. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബർ കൂടിയായ സൽമാന്റെ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ ഇവിടെ എത്തിയത്.

അബ്ദുൽ ഹക്കീമിന്റെ മകൻ സൽമാൻ ഖത്തറിലാണ് ജോലി ചെയ്യുന്നത്. നാട്ടിലെത്തി വീട് പണിയുവാൻ പദ്ധതിയിട്ടപ്പോൾ കുറഞ്ഞ ചെലവിൽ തങ്ങളുടെ ഇഷ്ടത്തിനൊത്തുള്ള ഒരു വീട് എന്നതായിരുന്നു മനസ്സിൽ. അങ്ങനെ അബ്ദുൽ ഹക്കീം വീടിൻ്റെ പ്ലാൻ തയ്യാറാക്കുകയും, ഇന്റീരിയർ മുൻകൂട്ടി ഡിസൈൻ ചെയ്യുകയും ചെയ്തു. ഇതിനുശേഷം വീടിൻ്റെ നിർമ്മാണ മേൽനോട്ടം കോട്ടയ്ക്കലിലുള്ള D & E Architects നെ ഏൽപ്പിച്ചു.

1300 ചതുരശ്ര അടിയിലാണ് ഇവർ വീട് തയ്യാറാക്കിയത്. സാധാരണ വീടുകളിലേതിൽ നിന്നും വ്യത്യസ്തമായി മേൽക്കൂര കോൺക്രീറ്റ് ചെയ്യാതെ ട്രസ് വർക്ക് ചെയ്ത ശേഷം ഓട് വിരിക്കുകയാണുണ്ടായത്. ഇതിനു താഴെയായി എസിപി ഷീറ്റ് കൊണ്ട് സീലിംഗ് നൽകുകയും ചെയ്തു. ഇക്കാരണത്താൽ മറ്റു വാർക്ക വീടുകളേക്കാൾ ചൂട് കുറവായിരിക്കും ഈ വീട്ടിൽ.

ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്, പെയിന്റിംഗ് തുടങ്ങിയ ജോലികൾ വീട്ടുകാർ തന്നെയാണ് ചെയ്തത്. ഇതുമൂലം മേൽപ്പറഞ്ഞ പണികളുടെ പണിക്കൂലി ലഭിക്കുവാൻ ഇവർക്കായി. വരാന്ത, ലിവിങ് റൂം, ഡൈനിങ് റൂം, അടുക്കള, രണ്ടു ബെഡ് റൂമുകൾ, ബാത്റൂം എന്നിവയാണ് 1300 ചതുരശ്രയടിയുള്ള ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ചെലവ് കുറയ്ക്കുവാൻ വേണ്ടി തടിയുടെ ഉപയോഗം നിയന്ത്രിക്കുകയും വാതിലിനും ജനലുകൾക്കും കോൺക്രീറ്റ് കട്ടിള നൽകുകയും ചെയ്തു.

അടുക്കളയിലെ ക്യാബിനറ്റുകൾ തയ്യാറാക്കിയിരിക്കുന്നത് അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്താണ്. ബെഡ്‌റൂമുകളിൽ കബോർഡുകളും ഫാബ്രിക്കേഷൻ ചെയ്തു റെഡിയാക്കിയിരിക്കുന്നു. ഇതുകൂടാതെ വർക്ക് ഏരിയയിലും ഒരു മിനി ഡൈനിംഗ് ടേബിൾ ഇവർ സെറ്റ് ചെയ്‌തിട്ടുണ്ട്.

വീടിൻ്റെ മൊത്തം സ്ട്രക്ച്ചർ പത്തു ലക്ഷം രൂപയ്ക്ക് പൂർത്തിയായപ്പോൾ പിന്നീട് ബാക്കിയുണ്ടായത് ഫർണീഷിംഗ്‌ ആയിരുന്നു. അവിടെയും ഇവർ ചെലവ് ചുരുക്കി. ഫർണീച്ചറുകൾ ഒക്കെ ഓഫർ നോക്കി ഓൺലൈനായി വാങ്ങുകയും ചെയ്തു. അതോടൊപ്പം രണ്ടു ബെഡ്‌റൂമുകളിലും എസികളും കൂടി ഫിറ്റ് ചെയ്തു ഫർണീഷിംഗ്‌ പൂർത്തിയാക്കിയപ്പോൾ ആകെ ചെലവായത് 7 ലക്ഷം രൂപ. അങ്ങനെ മൊത്തത്തിൽ 17 ലക്ഷം രൂപയ്ക്കാണ് 1300 സ്‌ക്വയർ ഫീറ്റിൽ പൂർത്തിയായത്. വീടുപണി മുഴുവനായും പൂർത്തിയാക്കുവാനെടുത്ത സമയം നാലു മാസവും.

വെറും 10 ലക്ഷം രൂപയുടെ വീട് കാണാൻ വല്യ ഭംഗിയൊന്നും ഉണ്ടാകില്ലെന്നു വിചാരിക്കരുത്. അത് നേരിട്ടു കാണുമ്പോൾ ശരിക്കും നിങ്ങളെ അത്ഭുതപ്പെടുത്തും. ഇതിൽ നിന്നും മനസ്സിലാക്കിയ ഒരു പ്രധാന കാര്യം ഇതാണ് – മനസ്സിൽ നല്ല പ്ലാനിംഗും, അൽപ്പം സാങ്കേതിക ജ്ഞാനവും ഉണ്ടെങ്കിൽ ഇവരെപ്പോലെ ചെലവ് വളരെ ചുരുക്കി നമുക്കും നല്ലൊരു വീട് പണിയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾക്ക് സൽമാനെ വിളിക്കാം – 9497204911.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post