നിലമ്പൂരിലെ കാനന കാഴ്ചകൾ തേടി ഒരു കൊച്ചു സോളോ റൈഡ്

വിവരണം – Muhammed Siraj.

ഒരു ഞായറാഴ്ച ദിവസം.ഒരു പണിയുമില്ലാതെ വീട്ടിൽ ഇങ്ങനെ അന്തം വിട്ട് ഇരിക്കുമ്പോഴാണ് പെട്ടെന്നൊരു ഉൾവിളി.മനസ്സ് പറഞ്ഞു : ഇവിടെ ഇങ്ങനെ ചൊറിയും കുത്തി ഇരിക്കാതെ പടച്ചോന്റെ ഈ ദുനിയാവൊക്കെ ഒന്ന് കണ്ട് വാടാ.ഇതൊക്കെ നിന്നെ പോലുള്ളോർക്ക് കാണാനായിട്ട് പടച്ചതല്ലേന്ന്. എന്നാ പിന്നെ എവിടേലും ഒന്ന് പോയി വരാം എന്നായി.അല്ലാ എവിടെ പോകും ? എങ്ങനെ പോകും ?

എനിക്കാണെങ്കിൽ സ്വന്തമായിട്ട് ബൈക്ക് ഇല്ല.പിന്നെ,ഉണ്ടോന്ന് ചോദിച്ചാൽ ഏട്ടന്റെ ഒരു സ്കൂട്ടി ഉണ്ട്.ഏട്ടൻ കടയിൽ പോകുന്നതോണ്ട് എനിക്ക് അത് കിട്ടാറില്ല.എന്റെ ഭാഗ്യത്തിന് അന്ന് ഏട്ടൻ വേറെ എവിടെയോ പോയതോണ്ട് വണ്ടി വീട്ടിൽ ഉണ്ടായിരുന്നു.അങ്ങനെ വണ്ടി ok ആയി.ഇനി എവിടെ പോകുമെന്നായി.കുറെ സ്ഥലങ്ങൾ മനസ്സിലുണ്ട് …But എവിടെ പോകും.ആകെ കൺഫ്യൂഷൻ ആയി.

അവസാനം നിലമ്പുർ പോകാമെന്ന തീരുമാനത്തിൽ എത്തി.നിലംബൂരൊക്കെ കുറെ പോയിട്ടുള്ളതാണ്.എന്നാലും ഒന്നുകൂടി പോയിക്കളയാം എന്നായി.അവിടെ ഒരു പഴയ DFO ബംഗ്ളാവ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്.ഇതു വരെ പോകാൻ കഴിന്നിട്ടില്ല.അങ്ങനെ ഒരു ചെറിയ പ്ലാൻ ഒക്കെ ok ആക്കി ഉമ്മാ ഞാൻ ഇപ്പൊ വരാട്ടോ ന്നും പറഞ്ഞ് വീട്ടിന് ഇറങ്ങി. ഞാൻ ആരെയും കൂട്ടാൻ നിന്നില്ല.വേഗം വിട്ടു നിലംബുരിലേക്ക്.വീട്ടിന് ഇറങ്ങുമ്പോ തന്നെ സമയം 10 മണി ആയിട്ടുണ്ട്.എന്റെ വീട്ടിന്ന് ഏകദേശം ഒരു 50 KM കാണും നിലമ്പുർക്ക്.അവിടേക്കുള്ള റൂട്ട് അറിയാവുന്നത് കൊണ്ട് ഗൂഗിൾ അമ്മായിയുടെ ഹെല്പ് ചോദിക്കാൻ നിന്നില്ല.അങ്ങനെ നേരെ വെച്ചുപിടിച്ചു നിലംബുരിലേക്ക്.

മേലാറ്റൂർ -പാണ്ടിക്കാട് -വണ്ടൂർ -നിലംബൂർ ഇതു വഴിയാണ് മ്മൾ പോയത്. അങ്ങനെ മ്മൾ നിലമ്പുർ ചന്തക്കുന്ന് എത്തി.അവിടെ അടുത്താണ് പഴയ DFO ബംഗ്ളാവ്. അവിടേക്കുള്ള വഴി അറിയാത്തതുകൊണ്ട് ഗൂഗിളിന്റെ സഹായം വേണ്ടി വന്നു.ചന്തക്കുന്നിൽ നിന്നും ഏകദേശം 1KM മാത്രമേയുള്ളു. ഒരു കുന്നിൻ മുകളിലായിട്ടാണ് ഈ ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്.അത് കൊണ്ട് അവിടെ ബംഗ്ളാവ്കുന്ന് എന്നും പറയാറുണ്ട്. ഇവിടെ എത്തി കഴിന്നാൽ പൂർണമായും കാടിന്റെ ഭംഗി ആസ്വദിക്കാൻ സാധ്യമാകും.

തിങ്ങി നിറഞ്ഞ മരങ്ങൾ ഉള്ള ഒരു കാടിന് ഉള്ളിലൂടെ സഞ്ചരിച്ചു വേണം ബംഗ്ളാവിൽ എത്താൻ.അവിടെ എത്തി ടിക്കറ്റ് എടുത്ത് അകത്ത് പ്രവേശിച്ചു.20 രൂപയാണ് ടിക്കറ്റിന്.ആദ്യം ഞാൻ ബംഗ്ളാവിന്റെ ചുറ്റും ഒന്ന് നടന്നു കണ്ടു.പിന്നെ അകത്ത് പ്രവേശിച്ചു.നിലമ്പുർ തേക്ക് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടത്രെ. ടിപ്പുവിന്റെ പടയോട്ട കാലത്ത് ബ്രിട്ടീഷുകാർ നിരീക്ഷണത്തിനായി ഈ കുന്ന് ഉപയോഗിച്ചിരുന്നു.നാടുകാണി ചുരം വഴിയുള്ള ടിപ്പുവിന്റെ നീക്കം വെക്തമായി കാണാമായിരുന്നു.

1846-50 കാലഘട്ടങ്ങളിലാണ് ബംഗ്ളാവിന്റെ നിർമാണം.ബ്രിട്ടീഷ് മാതൃകയിൽ നിർമിച്ച ഈ ബംഗ്ളാവ് ഡിസ്ട്രിക്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ താമസത്തിനായാണ് നിർമ്മിക്കുന്നത്.ഊട്ടിയിൽ നിന്നും നിലമ്പൂരിലെത്തുന്ന ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥർ താമസിച്ചിരുന്നതും ഇവിടെയാണ്. അങ്ങനെ ബംഗ്ളാവിന്റെ ഉൾവശം കണ്ടിറങ്ങിയപ്പോഴാണ് അവിടെ ഉള്ള ഒരു ഫോറസ്റ്റ് ഓഫീസർ പറഞ്ഞത്:ഭാർഗവി നിലയം എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചായിരുന്നു എന്ന്.

ബംഗ്ളാവിന്റെ തൊട്ടപ്പുറത്ത്‌ ഉള്ള കാണേണ്ട ഒന്നാണ് SKY WALK. അത് എന്താണ് വെച്ചാൽ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഏതാണ്ട് 6 മീറ്റർ ഉയരത്തിൽ ഒരു നടപ്പാലം പോലെയുള്ള ഒന്ന്. വളരെ രസകരമായ ഒന്നാണിത്. കാടിന്റെ ഉള്ളിൽ അത്രയും ഉയരത്തിൽ നടന്നു കഴിഞ്ഞാൽ വേറൊരു ഫീൽ ആണ്.അവിടെ കാടിന്റെ ഭംഗിയും ആസ്വാദിച്ചു ഒരു പാട് നേരം ചിലവിട്ടു.

ഇനി വേറെ എവിടേലും പോകാമെന്നു കരുതി ഞാൻ ബംഗ്ളാവ് കുന്നിനോട് സലാം ചൊല്ലി ഇറങ്ങി. പ്രതേകിച്ചു പ്ലാൻ ഒന്നും ഇല്ലാത്ത പെട്ടന്നുള്ള ഒരു പോക്ക് ആയതോണ്ട് ഇനി എവിടെ പോകുമെന്നായി. നിലമ്പുർ ഇനി ബാക്കിയുള്ള എല്ലായിടത്തും ഞാൻ പോയതാണ്.അവസാനം ആഢ്യന്പാറ വെള്ളച്ചാട്ടം പോകാമെന്ന തീരുമാനത്തിൽ എത്തി.കാരണം,ആഢ്യൻപാറ ഞാൻ ഒരു 3 വർഷം മുമ്പ് വന്നതാണ്.ഗൂഗിൾ അമ്മായിയോട് റൂട്ട് ചോദിച്ച് നേരെ വെച്ചു പിടിച്ചു ആഢ്യൻപാറയിലേക്ക്.

 

ആഢ്യൻപാറ അന്ന് ഞാൻ കണ്ട ആഢ്യൻപാറയിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു. ഒരു പാട് വികസനങ്ങൾ അവിടെ വന്നിട്ടുണ്ട്.10 രൂപ ടിക്കറ്റ് എടുത്ത് ഞാൻ ഉള്ളിൽ പ്രവേശിച്ചു. വളരെ ഭംഗിയുള്ള ഒരു സ്ഥലം.അവിടെ എത്തി ഒരു 10 -15 മിനിറ്റ് ആയിട്ടുണ്ട്.ഒരു പാറപ്പുറത് കാറ്റും കൊണ്ടും ഇരിക്കുമ്പോഴാണ് വീട്ടിൽ നിന്നും ഒരു അർജെന്റ് കോള്. വളരെ അർജെന്റ് ആയതോണ്ട് പിന്നൊന്നും നോക്കിയില്ല.യാത്ര അവിടെ വെച് അവസാനിപ്പിക്കേണ്ടി വന്നു.

പിന്നൊന്നും നോക്കിയില്ല നേരെ വീട്ടിലേക്ക് വിട്ടു.എന്തായാലും അന്നത്തെ ദിവസത്തെ അങ്ങനെ കഴിഞ്ഞു കിട്ടി. ഒരു കൊച്ചു സോളോ റൈഡ്.എന്തൊക്കെയായാലും സോളോ റൈഡി ൻ വേറൊരു സുഖാ..