വന്ദേഭാരത് എക്സ്സ്പ്രസിൽ കയറിയ എന്റെ അവസ്ഥ; “കുട്ടിമാമാ ഞാൻ ഞെട്ടി മാമാ..”

വിവരണം – സിജി എമിൻസൺ.

യാത്രകളോട് എപ്പോഴും കട്ടയ്ക്ക് ഭ്രാന്താണ്. അത് കൊണ്ട് തന്നെ എന്ത് പുതിയത് കണ്ടാലും പരീക്ഷിക്കും. സ്വന്തം കീശയിൽ ഉള്ളത് നോക്കി മാത്രം. കാരണം കീശയിൽ ഇല്ലെങ്കിൽ എല്ലാം വെറും മോഹം മാത്രമാകും. അത് കൊണ്ട് കീശ അങ്ങോട്ട് നിറയുമ്പോൾ യാത്ര തുടങ്ങും. വന്ദേ ഭാരതിന്റെ ടിക്കറ്റ് എടുക്കാൻ മൊത്തം ഞങ്ങൾ രണ്ട് പേർക്കും കൂടി two Side 5700 രൂപ ചിലവായി. എന്നാലും ഇന്ത്യയിലെ ആദ്യത്തെ വേഗത കൂടിയ ട്രെയിനായ വന്ദേഭാരതിൽ തന്നെ അങ്ങോട്ട് കയറി.

കയറുന്നതിന് മുന്നേ നമ്മൾ കുറച്ച് കാര്യങ്ങളൊക്കെ അറിഞ്ഞൂട്ടാ. എന്താണ് എന്നല്ലേ നിങ്ങൾ ആലോച്ചിക്കുന്നത്. വേറെയൊന്നുമല്ല വന്ദേഭാരതതിന്റെ ഏറ്റവും വലിയ പ്രത്യകത എന്തെന്ന് വെച്ചാൽ ഓരോ കോച്ചിന്റെയും അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ട്രാക്ഷൻ മോട്ടറുകളാണ് എഞ്ചിനില്ലാത്ത ഈ ട്രെയിനിന് പ്രവർത്തനശേഷി നൽകുന്നത്. ഈ ട്രെയിൻ Start ചെയ്യുന്നത് ന്യൂഡൽഹിയിൽ നിന്നും രാവിലെ 6 മണിക്കാണ്. പിന്നീട് ഉച്ചയ്ക്ക് 2 മണിക്ക് വാരണാസിയിൽ എത്തിച്ചേരും (ന്യൂഡൽഹി to വാരണാസി വരെ യാത്ര ചെയ്യാൻ സാധിക്കുന്നത്). നമ്മുടെ കൈയ്യിലെ ബഡ്ജറ്റ് അനുസരിച്ചും കയറാനുള്ള പൂതികൊണ്ടും ന്യൂഡൽഹി to അലഹബാദ് വരെയാണ് ടിക്കറ്റ് എടുത്തതും.

വന്ദേഭാരത് 18 വരുന്നത് കാണുവാൻ തന്നെ ഒരു ആനചന്തമൊക്കെയാണ്. അങ്ങനെ ട്രെയിൻ വന്നു ഞങ്ങൾ കയറി. സത്യം പറഞ്ഞാൽ ശരിക്കും ഒരു വിമാനത്തിന്റെ ഉള്ളിലത്തെ പോലത്തെ സെറ്റപ്പായിരുന്നു. ചെയർകാർ സീറ്റുകളാണ് എല്ലാ കോച്ചുകളിലും. മൊത്തം 16 കോച്ചുകളാണ് ഇതിലുള്ളത്. അതിൽ രണ്ട് എണ്ണം എക്സിക്യൂട്ടിവ് സെറ്റപ്പാണ്. അതിന് ഇച്ചിരി റെയ്റ്റും കൂടുതലാണ്. വന്ദേ ഭാരത് ട്രെയിനിന്റെ വാതിലുകൾ മൊത്തം ഓട്ടോമാറ്റിക്കാണ്. അതും അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

ഈ ട്രെയിനിന്റെ മാക്സിമം സ്പീഡ് 160 ആണ്. അതിൽ കൂടുതലും നമ്മുക്ക് വേണമെങ്കിൽ പരീക്ഷിക്കാം വേഗത പക്ഷേ അത് താങ്ങാനുള്ള ശേഷി ട്രാക്കിന് പറ്റില്ല എന്നുള്ളതാണ് സത്യം.യാത്ര ചെയ്യ്ത് പോകുന്ന സ്ഥലം, ട്രെയിൻ പോകുന്ന സ്പീഡ് തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ജി പി എസ് അധിഷ്ഠിത ഓഡിയോ വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഇതിലുണ്ട്. കൂടാതെ വൈഫൈ സംവിധാനവും ഉണ്ട്. അത് നമ്മുക്ക് ഫ്രീ ആയി തന്നെ ഉപയോഗിക്കാം.

വന്ദേഭാരത് നിർമ്മിച്ചിരിക്കുന്നത് 18 മാസം കൊണ്ട് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ്. ഓൺലൈൻ വഴി വന്ദേ ഭാരതിലെ യാത്ര സൗകര്യം നമ്മുക്ക് ലഭ്യമാക്കാവുന്നതാണ്. മാക്സിമം ഒരു 1128 പേർക്ക് യാത്ര ചെയ്യാൻ ഒരേ സമയം സാധിക്കുന്നതാണ്. സാധനങ്ങളൊക്കെ എല്ലാം സേഫായി വെക്കാൻ വേണ്ടി എല്ലാ സീറ്റുകൾക്കും മുകളിലായി ബോക്സുകൾ ഉണ്ട്. ലൈറ്റ്, എ.സി എന്നിവ നമ്മുടെ ആവിശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഓരോരുത്തരുടെയും സീറ്റിന്റെ അടിയിലായി ചാർജ് ചെയ്യാനുള്ള പോയിന്റുകളും ഉണ്ട്.

പിന്നെ ഒരു അത്ഭുതം തോന്നിയത് ഫുൾ നല്ല വൃത്തിയാണ് കാണുവാൻ സാധിക്കുന്നത്. ടോയലറ്റിലും നല്ല വൃത്തിയും ഗന്ധം ഇല്ലാത്തതും വളരെ ആശ്വാസമായി തോന്നി. യാത്രയിൽ സാധാരണ ട്രെയിനുകളിൽ വളരെ ദുഷ്കരമാണല്ലോ ടോയലറ്റിന്റെ അവസ്ഥ. ഇടയ്ക്ക് ഇടയ്ക്ക് വൃത്തിയാക്കി കൊണ്ട് ഇരിക്കും. നമ്മൾ പറഞ്ഞാലും അവർ വന്ന് ക്ലിൻ ചെയ്യ്ത് തരും. രാവിലെ 6 മണിക്കാണ് വന്ദേ ഭാരതിൽ കയറിയത് അതിനാൽ രാവിലെ ചെറിയ ഒരു സ്നാക്സ് കഴിക്കാൻ തരും. എന്നിട്ട് 8.30 മണിയാവുമ്പോൾ പ്രഭാത ഭക്ഷണവും തരും.

 

എന്റെ കണ്ണുകൾ മൊത്തം ട്രെയിൻ ഓടുന്ന സ്പീഡ് നോക്കലും, നോർത്ത് ഇന്ത്യയുടെ ഭംഗി ആസ്വദിക്കലുമായിരുന്നു. കുറെ കൃഷിപാടങ്ങൾ, ഒറ്റപ്പെട്ട വീടുകൾ, പശുക്കളെ മേയ്ക്കലും, വരണ്ട് ഉണങ്ങി കിടക്കുന്ന വയലോലകൾ, കുഞ്ഞുമക്കൾ കൂട്ടമായി കളിക്കുന്നത് അങ്ങനെ ഒത്തിരി ഒത്തിരി നയനമധുരമായ കാഴ്ച്ചകളും, ജീവിതരീതികളും കാണുവാൻ സാധിച്ചു. പിന്നെ ഇടയ്ക്ക് ജ്യൂസൊക്കെ കൊണ്ട് വന്ന് തരും അതും ആപ്പിൾ ജ്യൂസ്. തന്ന ഭക്ഷണ സാധനങ്ങൾ എല്ലാം തന്നെ ബ്രാൻഡായിരുന്നു. എന്തായാലും അടിപ്പൊള്ളി ഫുഡായിരുന്നു.പിന്നെ ഒരു രസം തോന്നിയത് നമ്മുടെ നാട്ടിൽ വൈകീട്ട് ചായക്കുള്ള കടികളൊക്കെ അവർ രാവിലെ പ്രഭാത ഭക്ഷണമായി തന്നു.

വന്ദേഭാരതിന് നാല് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്.അത് കൊണ്ട് തന്നെ 1 മണി ആയപ്പോൾ അലഹബാദ് എത്തി. അലഹബാദിൽ നിന്നുള്ള തിരിച്ച് വരവും വന്ദേഭാരതിൽ തന്നെ വൈകീട്ട് 4 മണിക്ക് ആയിരുന്നു. യാത്ര പതിവ് പോലെ തന്നെ കയറിയപ്പോൾ വെള്ളം കുപ്പി, ജ്യൂസ്, വൈകീട്ടത്തെ ചായ, രാത്രി ഭക്ഷണം എല്ലാം കിട്ടി. പിന്നെ ഇതെല്ലാം നമ്മുക്ക് വന്ദേഭാരതിന്റെ ടിക്കറ്റ് എടുക്കുമ്പോൾ കിട്ടുന്നതാണ്. Extra cash ഒന്നും കൊടുക്കേണ്ടാ. സാധാരണ നോർത്ത് ഇന്ത്യൻ യാത്രകൾ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതാണ്. പക്ഷേ വന്ദേഭാരതിൽ അങ്ങനെയല്ല. ക്ഷീണമില്ലാത്ത കണ്ണിന് ഉണർവേകുന്ന ഒരുപാട് കാഴ്ച്ചകളൊക്കെ കണ്ട് തിരിച്ച് 11 മണിയോടെ ന്യൂഡൽഹിയിൽ എത്തി. എന്തായാലും ഈ ഒരു യാത്ര പോകുന്നവർക്ക് കിടു അനുഭവങ്ങൾ ആയിരിക്കും..