വിവരണം – Shritha Meenakshi Yarmil.
ക്രിസ്മസ് ഒക്കെ ആയപ്പോൾ വൈൻ കുടിക്കാൻ ഒരു പൂതി. രാത്രി അടുത്തുള്ള ഐറിഷ് വൈനിൽ ഡെലിവറിക്ക് വേണ്ടി വിളിച്ചപ്പോൾ ക്രിസ്മസ് ആയതോണ്ടാവും വൻ ഡിമാൻഡ്. 2500 രൂപക്ക് പർച്ചേസ് ചെയ്താൽ മാത്രേ അവർക്ക് കൊണ്ട് വരാൻ പറ്റുള്ളൂ പോലും. ചെങ്ങായിക്ക് ക്രിസ്മസ് ആഘോഷിക്കാൻ ഉള്ള സാധനം സ്റ്റോക്ക് ഉള്ളതോണ്ട് അവിടെ വരെ മെനെക്കെട്ടു പോയി വൈൻ വാങ്ങിക്കാനുള്ള മൂഡ് സ്വാഭാവികമായി ഓഫ് ആയിരിക്കുമല്ലോ.
അന്നേരം എന്നേ സമാധാനിപ്പിക്കാൻ എന്നുള്ള ഭാവത്തിൽ പറഞ്ഞതാണ് 2500 രൂപക്ക് നമുക്ക് വേണേൽ സുല വൈൻസിൽ പോയിട്ട് 10-20 വൈൻ ടേസ്റ്റ് ചെയ്യാമല്ലോ എന്ന്.
അല്ലേലും എന്തേലും ഒന്നു വായിൽ നിന്നു വീഴാൻ കാത്തിരിക്കുന്ന നമ്മൾ ഇങ്ങനെ ഒരു കാര്യം കേട്ടാൽ അങ്ങനെ വെറുതെ വിടൂലല്ലോ. പിറ്റേന്ന് രാവിലെ ആറുമണിക്ക് ക്രിസ്മസ് ആഘോഷിക്കാൻ നേരെ വിട്ടു നാഷിക്കിലെ സുലവൈൻയാർഡിലേക്ക്.
മുംബൈയിൽ നിന്നു ഏകദേശം ഏകദേശം 3 മണിക്കൂർ ട്രാവെല്ലിങ് ഇണ്ട് സുല വിനെയാർഡിലേക്ക്. ഏകദേശം ഒരു 10 മണി ആയപ്പോൾ അവിടെ എത്തി. സ്പെഷ്യൽ ഡേ ആയതോണ്ട് അത്യാവശ്യം വിസിറ്റേഴ്സ് ഒക്കെ ഉണ്ട്. ഏക്കറു കണക്കിന് പരന്നു നിൽക്കുന്ന മുന്തിരി തോട്ടങ്ങളും, ആ കാഴ്ച ആസ്വദിച്ചുള്ള വൈൻ ടേസ്റ്റിങ്ങും നല്ല ഒരു ഫീലിങ് തന്നെ ആണ്.
പൊതുവെ 250 രൂപയ്ക്ക് 6 വൈൻ ടേസ്റ്റിങ് ആണു സുല പ്രൊവൈഡ് ചെയുന്നത്. എല്ലാ വർഷവും ഫെബ്രവരി മാസത്തിൽ സുല ഫെസ്റ്റിവൽ ഉണ്ടാകും. അന്ന് നാഷണൽ ആൻഡ് ഇന്റർനാഷണൽ വൈൻ ടേസ്റ്റിങ് സാധ്യമാണ്. വീക്കെൻഡ് ഒക്കെ എൻജോയ് ചെയ്യാൻ വരുന്നവർക്ക് സ്റ്റേ ഫെസിലിറ്റിയും, റെസ്റ്ററന്റും, എല്ലാം ഇതിന്റെ ഉള്ളിൽ തന്നെ ഉണ്ട്. എന്നിരുന്നാലും എന്നേ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഈ മുന്തിരി തോട്ടവും പിന്നെ ഗ്രേപ്പ് സ്റ്റോമ്പിങ് ആയിരുന്നു. ഫിലിമിൽ ഒക്കെ കണ്ട ഗ്രേപ്പ് സ്റ്റോമ്പിങ് ആദ്യമായി ചെയ്യാൻ സാധിച്ചത് ഇവിടെ വെച്ചായിരുന്നു.
വൈൻ ടൂർ ആണു മറ്റു ഒരു ആകർഷിക്കുന്ന സംഭവം. വൈൻ പ്രോസസ്സിങ്ങിന്റെ ഓരോ ഘട്ടവും മുന്തിരി തോട്ടം മുതൽ പാക്കിങ് സെഷൻ വരെ നമുക്ക് നടന്നു കാണാം. 25 വർഷം മുൻപേ വരെ ഉണ്ടാക്കിയ വൈൻ പ്രിസെർവ് ചെയ്തതൊക്കെ ചുമ്മാ തുറന്നു മാത്രം കാണിച്ചു തരും, പക്ഷെ ഒരു തുള്ളി തരൂല.
കാണാൻ ആണെങ്കിൽ ഒരു ദിവസം മുഴുവൻ നടന്നു കാണാൻ ഉള്ള സെറ്റ്അപ്പ് ഒക്കെ ഇണ്ടേലും നമ്മടെ മെയിൻ ആഗമന ഉദ്ദേശം അത് അല്ലാത്തോണ്ട് നേരെ വൈൻ ടേസ്റ്റിങ് ബാൽക്കണിയിലേക്ക് വെച്ചു പിടിച്ചു. മുന്തിരി, പൈനാപ്പിൾ, ചാമ്പക്ക, കിവി എന്ന് വേണ്ട കണ്ടതും കാണാത്തതുമായ എല്ലാ ഫ്രൂട്സ്നെയും പിടിച്ചു വൈൻ ആക്കി കുപ്പിയിൽ ആക്കി വെച്ചിട്ടുണ്ട്. ഓരോരുത്തരുടെ ടേസ്റ്റിനനുസരിച്ചു അഭിപ്രായം മാറുമെങ്കിലും എനിക്ക് ഫസ്റ്റ് ആൻഡ് ലാസ്റ്റ് ആണു കൂടുതൽ ഇഷ്ടപെട്ടത്, അതെന്താണെന്നു ഇപ്പോ ഒരു ഓർമ ഇല്ല.
അങ്ങനെ ഒരു നല്ല ക്രിസ്മസ് സമ്മാനിച്ച സുല വൈൻയാർഡിനും, അതിനുപരി ഐറിഷ് വൈൻ ഷോപ്പിലെ ഡെലിവറി ബോയ്ക്കും നന്ദി പറഞ്ഞു മുംബൈയിലെ ഈവെനിംഗ് ട്രാഫിക്കിൽ പെടുന്നതിനു മുൻപ് റൂമിൽ എത്താനായി ഞങ്ങൾ യാത്ര തിരിച്ചു.