വിവരണം – Sumayya Kabeer.
എന്റെ കോളേജ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ 13 ദിവസങ്ങൾ കോളേജ് ടൂർ തന്നെ ആയിരുന്നു. ഡൽഹി, മണാലി, പഞ്ചാബ് ആയിരുന്നു ജീവിതത്തിൽ നടന്നിട്ടുള്ള ഏറ്റവും വല്യ യാത്ര. ചെറിയ യാത്ര പോലും വിശദമായി എഴുതുന്ന ഞാൻ പലപ്പോഴും ഈ യാത്രയെ ഓർക്കുകയും എഴുതാൻ മടിക്കുകയും ചെയുന്നു. ഡൽഹിയിൽ ആരു പോയാലും ഒരു ഉപദേശം ഞാൻ കൊടുക്കും “അക്ഷർധാം കാണാതെ വരരുത് “.
ഞങ്ങൾ 2016/nov /16 ആണ് ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് പോയത്. ഡൽഹി ഓടുന്ന ആർഭാട കാറുകൾ ഡൽഹി നഗരത്തിന്റെ പുറമോടിയൊക്കെ കണ്ടു നമ്മൾ അങ്ങനെ പോകുന്നു. Car brand കളുടെ കാര്യം എനിക്കു അറിയില്ല. Car ഓടുന്ന റോഡുകളെ നോക്കുകയാണ് ഞാൻ. എന്തു സുന്ദരമായ റോഡുകൾ, AC ബസിന്റെ ഗ്ലാസ്സിലൂടെ കാണുന്ന പുറം കാഴ്ചകൾ. ഡൽഹിയിൽ ഒരു ഇടം മാത്രമാണ് ഇന്ന് കാണുക, “അക്ഷർധാം.” ബാക്കി ഒക്കെയും മണാലിയും പഞ്ചാബുംപോയി തിരികെ വരുമ്പോൾ കാണും. മുൻപ് അവിടെ പോയിടുള്ള സുഹൃത്തു പറഞ്ഞു ” അതിനു അകtത്തേക്ക് ഉടലും ഉടുതുണിയും അല്ലാത്ത ഒന്നും കടത്തി വിടില്ല. ബെൽറ്റ് പോലും ഊരി xray checking ലോട്ട് വിടും”. അതു കൊണ്ട് ഒന്നും എടുക്കാതെ ആണ് നമ്മൾ ബസിൽ നിന്നും ഇറങ്ങിയത്.
ആദ്യ കവാടത്തിൽ തന്നെ ബാഗുകൾ പരിശോധിക്കും. നല്ല തിരക്കായിരുന്നു. വിശദമായ പരിശോധനയാണ്, അവിടെ സമയം കൊറേ വെറുതെ പോകും. ഈ മടുപ്പിക്കൽ കഴിഞ്ഞാൽ കാഴ്ചകളുടെ വസന്തത്തിലേക്ക് ആണ് പോകുന്നെ. മയിലിന്റെ രൂപമാണ് അക്ഷർധാമിനു. ക്യാമറ അനുവദിച്ചിരുന്നുവെങ്കിൽ എന്നു കൊതിച്ചു പോകും .അത്ര ഭംഗിയാണ് ക്ഷേത്രം കാണാൻ. ക്ഷേത്രത്തിൽ കേറുന്ന മുന്നേ ചെരുപ്പുകൾ counter ൽ കൊടുക്കണം, പക്ഷെ അതിനു കാശ് കൊടുക്കണ്ട. ഞാൻ നഗ്ന പാദങ്ങൾ കൊണ്ട് ക്ഷേത്രത്തിനു മുന്നിലെ ചെസ്സ് ബോർഡ് പോലെ തോന്നിക്കുന്ന തറയിൽ ചവട്ടി നോക്കി. വെള്ളാരം കല്ലിനു വല്ലാത്ത കുളിര്മയായിരുന്നു. ബെസ്റ്റ് ക്വാളിറ്റി മാർബിൾ ആയിരിക്കണം. കറുത്ത കളങ്ങൾക്ക് ചൂടുമായിരുന്നു. വെണ്ണക്കല്ലിൽ കൊത്തുപണികൊണ്ട് തീർത്ത മഹാകാവ്യമാണോ അക്ഷർധാം. എങനെയാണ് വർണ്ണിക്കുകയെന്നുറിയില്ല. അന്ന് രാവിലെയാണ് ഞാൻ താജ്മഹൽ കണ്ടത്. താജ്മഹലിനേക്കാൾ അത്ഭുതം ആയിരുന്നു ഇവിടത്തെ കാഴ്ചകൾ. ചുറ്റും ഉള്ള ഓരോ കാഴ്ചയും അത്ഭുതഭാവത്തോടെയേ കാണാനാകൂ. താജ് പക്ഷെ യന്ത്രവൽക്കരണം ഇല്ലാത്ത കാലത്ത് ഉണ്ടായതാണ് എന്നു കൂടി ഓർക്കുക.
മന്ദിരത്തിന്റെ ഉൾവശം മനോഹരമായി കൊത്തിയെടുത്ത തൂണുകളുള്ള ഒൻപത് അലങ്കാര താഴികക്കുടങ്ങളാണ്. ഓരോ താഴികക്കുടങ്ങളും പിൻ തൂണുകളും ഒരു മണ്ഡപമാണ്. ഭഗവാൻ സ്വാമിനാരായണന്റെ വ്യത്യസ്തമായ അവതാരങ്ങൾ, മറ്റ് ഹിന്ദു ദൈവങ്ങൾ എന്നിവ ഓരോ മണ്ഡപത്തിലും കാണാം. സ്വാമിനാരായണ മണ്ഡപം, പരമഹംസ മണ്ഡപം, ഗാനശയം മണ്ഡപം, സ്മൃതി മണ്ഡപം, ലീല മണ്ഡപം തുടങ്ങി ഓരോ പേരിൽ അറിയപെടുന്നു. അത് കാണുമ്പോൾ തല ചുറ്റും എന്നത് സത്യമാണ്. 3000 ടണ്ണിലധികംഭാരം വരുന്ന 148 ആന ശില്പങ്ങൾ അടങ്ങുന്ന ഗജേന്ദ്രപീഠമാണ് ഇതിന്റെ അടിത്തറ. കൈയിൽ ഒരു വാച്ച് പോലുമില്ല. 12 മണിക്ക് ആണ് ഇവിടെയെത്തിയത്. സമയം എത്രയെന്നു ഒരു ധാരണയുമില്ല. വിശപ്പ് പോലും തോന്നുന്നില്ല.
ഭാരതീയ ഹിന്ദു സംസ്കാരത്തിന്റെയും പാരമ്പര്യത്തേത്തിന്റെയും ആചാരത്തേന്റെയും ആത്മീയതയുടെയും പ്രൗഢി വിളിച്ചോതുന്നതാണിവിടം. പൂർണമായും പിങ്ക് മണൽക്കല്ലും ഇറ്റാലിയൻ വെണ്ണക്കല്ലും ഉപയോഗിച്ചു പണിതതാണ്. പഴയകാല വേദഗ്രന്ഥമായ സ്ഥപത്യശാസ്ത്രം അടിസ്ഥാനമാക്കിയാണ് നിർമ്മിതി. സ്വാമിനാരായണൻ എന്ന യോഗിയുടെ സ്മാരകമായാണിത് നിലനിൽക്കുന്നത്. ഇവിടത്തെ മറ്റൊരു ആകർഷണമാണ് ലൈറ്റ് ഷോ. 80 രൂപയാണ് ടിക്കറ്റ് ചാർജ്. 7 മണിക്കാണ് ഷോ ആരംഭിക്കുക. പക്ഷെ നമുക്ക് മണാലിക്കു പോണം.
മണാലി തണുപ്പിനെ അതിജീവിക്കാനുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ഇവിടെ ഒരു ഷോപ്പിംഗ് വേണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അവിടത്തെ food court ൽ പോയി ഭക്ഷണം കഴിച്ചു. എല്ലാത്തരം ഭക്ഷണവും അവിടെയുണ്ടായിരുന്നു. തിരികെ ബസിൽ എത്തിയപ്പോളാണ് അറിയുന്നത് സമയം വൈകീട്ട് 4.30 ആയിരിക്കുന്നുവെന്ന്. അവിടെ ഞങ്ങളെ കാണാൻ ഞങ്ങളുടെ കോളജിൽ നിന്നും മാറി ഡൽഹിയിൽ കോളേജിലേക്ക് മാറിവന്ന പ്രിയ അധ്യാപകൻ വന്നിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം അവിടെ നിന്നും കരോൾബാഗ് പോകാൻ ആയിരുന്നു. അങ്ങനെ ഞങ്ങൾ കരോൾ ബാഗിലേക്ക് പോകാൻ തീരുമാനിച്ചു. കഥ തുടരാനും തുടരാത്തിരിക്കാനും സാധ്യത ഉണ്ട്. വലിയ കഥയുടെ നടുക്കഷ്ണം മാത്രമാണിത്.