കേരള സർക്കാർ രൂപം നൽകിയ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയാണ് അക്ഷയ പദ്ധതി.വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയതാണ് ഈ പദ്ധതി. ഇന്ന് അക്ഷയ ഇ-കേന്ദ്രങ്ങൾ ജനസേവന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
ടെലിഫോൺ, വൈദ്യുതി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ ബില്ലുകൾ കാലിക്കറ്റ് യൂണിവേയ്സിറ്റിയുടെ ഫീസുകൾ എന്നിവ ഇപ്പോൾ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴി അടക്കാം. കൂടാതെ കച്ചവടക്കാർക്ക് വാണിജ്യ നികുതി ഇ-ഫയൽ ചെയ്യുന്നതിനുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. റെയിൽവേ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനുള്ള സംവിധാനവും ഇവിടങ്ങളിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ ഫലം അറിയുന്നതിനും ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
എപ്പോഴെങ്കിലും അക്ഷയയിലെ ഉദ്യോഗസ്ഥർക്ക് കളക്ടറെക്കാളും പവർ ആണ് എന്ന് തോന്നിട്ടുണ്ടോ? അവർക്ക് ഇച്ചിരി ജാഡയും അഹങ്കാരവും ഉണ്ടെന്നു തോന്നിട്ടുണ്ടോ? (എല്ലാവരും അങ്ങനെയല്ല കേട്ടോ). എങ്കിൽ ഇനി മുതല് അങ്ങനെയുള്ളവരോട് പോയ് പണി നോക്കാന് പറയണം (മനസ്സിൽ പറഞ്ഞാൽ മതി കേട്ടോ). അതിനായ് ഇത് നിങ്ങൾ തീർച്ചയായും വായിക്കണം.
എന്താണ് അക്ഷയ സെന്ററുകൾ? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? പല സർട്ടിഫിക്കറ്റുകൾക്കുമായി നമ്മൾ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ കേൾക്കാറുള്ള മറുപടിയാണ് “അതൊക്കെ ഇപ്പോൾ അക്ഷയ വഴിയാണ്, അക്ഷയയിൽ ചെല്ലൂ” എന്നൊക്കെ.
എന്നാൽ ശ്രദ്ധിക്കൂ: ശരിക്കും നമ്മൾ അക്ഷയയിൽ പോകണമെന്ന് നിർബന്ധമില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി ഏതൊരു പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്. അക്ഷയ സെന്ററിൽ ചെയ്യുന്ന കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ.
പലർക്കും ഇക്കാര്യം അറിയില്ല. എന്നിട്ട് ഏതൊരു ആവശ്യത്തിനും അക്ഷയ സെൻററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകൾ കാത്തു നിൽക്കുന്നു. അവർ പറയുന്ന കാഷ് കൊടുക്കുന്നു. തോന്നിയ മാതിരിയാണ് ചില അക്ഷയ സെൻററുകൾ ഫീസ് ഈടാക്കുന്നത്. ശരിക്കും കമ്പ്യൂട്ടർ / ഇന്റർനെറ്റ് പരിജ്ഞാനമില്ലാത്തവർക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
അപ്പോൾ ഒരു സംശയം വരും. സർക്കാർ സംവിധാനങ്ങളുടെ വെബ്സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും? https://kerala.gov.in/ ആണ് കേരള സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം. മറ്റ് സർക്കാർ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റിൽ കാണും. അല്ലെങ്കിൽ ഗൂഗിളിൽ search ചെയ്യുക. ഉദാഹരണത്തിന് പഞ്ചായത്തിൽ കെട്ടിട നികുതി ഓൺലൈൻ അടക്കണം എന്ന് കരുതുക. ഗൂഗിൾ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിൾ നിങ്ങൾക്ക് വഴി കാട്ടും.
ഓർക്കുക : അക്ഷയ കേന്ദ്രങ്ങൾ സർക്കാർ ഓഫീസുകളോ അവിടെയുള്ളവർ സർക്കാർ അധികാരികളോ അല്ല. സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ ലൈസൻസ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ്. നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാൽ മതിയാകും.
കടപ്പാട് – വാട്സ് ആപ്പ് വഴി ലഭിച്ച ഈ Fwd സന്ദേശം എഴുതിയ ആൾക്ക്.