തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ സ്വന്തം സ്ഥലം; പദ്‌മനാഭപുരം കൊട്ടാരം…

Total
446
Shares
© Ishan MS.

തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ സ്വന്തമായ ഒരു സ്ഥലം. അതാണ് പ്രശസ്തമായ പദ്മനാഭപുരം കൊട്ടാരം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം – കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാര വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്.

1741-ൽ കുളച്ചൽ യുദ്ധത്തിനു ശേഷമാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് ഇന്നു കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്. അതുപോലെ തന്നെ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്തുള്ള കുറ്റാലം കൊട്ടാരവും കേരളത്തിന്റെ കൈവശമാണ് (കന്യകുമാരി ജില്ല കുടാതെ സംസ്ഥാന പുനസംഘടനയ്ക്ക് മുൻപ് കേരളത്തിലെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു ചെങ്കോട്ട താലൂക്കും തെങ്കാശി താലൂക്കിലെ കുറ്റാലം ഉൾപ്പെടുന്ന പ്രദേശം). തമിഴ് നാട്ടിലെ വല്ലി നദി ഈ കൊട്ടാരത്തിന്റെ സമീപത്തു കൂടിയാണ് കടന്നു പോകുന്നത്. ഇന്ന് കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്.

പത്മനാഭപുരം കൊട്ടാരസമുച്ചയത്തിനുള്ളിൽ അനവധി അനുബന്ധമന്ദിരങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധകാലങ്ങളിലായി വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വിവിധരാജാക്കന്മാരാൽ പണികഴിക്കപ്പെട്ടവയാണ്. ഒറ്റപ്പെട്ട മന്ദിരങ്ങൾ, അവയോട് ചേർന്നുള്ള വെട്ടിത്തൊടുത്തുകൾ, വികസനങ്ങൾ, പരിഷ്കാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവയാണ് ഈ പണികൾ. കെട്ടിടങ്ങളുടെ പരസ്പരബന്ധം, നിർമ്മാണഘടന, സന്ദർശകന്റെ സഞ്ചാരപഥം എന്നിവയെ അടിസ്ഥാനപ്പെടുത്തി പത്മനാഭപുരം കൊട്ടാരസമുച്ചയത്തിൽ ഉൾപ്പെട്ട മന്ദിരങ്ങളെ താഴെപറയും വിധം തരം തിരിച്ചിരിക്കുന്നു.

നടമാളിക, പൂമുഖമാളിക, പ്ലാമൂട്ടിൽ ചാവടി, വേപ്പിൻ‌മൂട് കൊട്ടാരം, തായ്‌കൊട്ടാരം, വലിയ ഊട്ടുപുര, ഹോമപ്പുര, പുത്തൻ കൊട്ടാരം, ഉപ്പിരിക്കമാളിക, ആയുധശാല, തെക്കെത്തെരുവു മാളിക, പന്തടിക്കളം മാളിക, അമ്പാരി മുഖപ്പ്, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, ചമയപ്പുര, നവരാത്രി മണ്ഡപം, കൊച്ചുമടപ്പള്ളി, കമ്മട്ടം, തേവാരക്കെട്ടു ദേവസ്വം, ആലമ്പാറ ദേവസ്വം, തെക്കേ കൊട്ടാരം.

Photo – Shishirdasika

പൂമുഖമാളിക : നടമാളികയിലെ നടവാതിലിലൂടെ അകത്തുകടന്നാൽ കാണുന്നതാണ് പൂമുഖമാളിക. ദീർഘചതുരാകൃതിയിലുള്ള നടയ്ക്ക് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന മുഖപ്പോടുകൂടിയ ഈ ഇരുനിലകെട്ടിടത്തിൽ പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നീ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പൂമുഖം : പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം. കേരളീയ വാസ്തുശില്പശൈലിയിൽ നിമ്മിച്ച ഈ മന്ദിരത്തിന് ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്. മനോഹരമായി കൊത്തുപണികൾ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേൽത്തട്ടിൽ വ്യത്യസ്തങ്ങളായ 90 പൂക്കൾ കൊത്തിവച്ചിരിക്കുന്നു. അത്യപൂർവ്വമായ കുതിരക്കാരൻ വിളക്കും, ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിർമ്മിച്ച കട്ടിലും, ചീനക്കാർ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും ഇവിടെയുണ്ട്. പൂമുഖത്തിന്റെ മുൻ‌വശത്തായി, ദാരുശിൽ‌പ്പങ്ങൾ കൊത്തിവയ്ക്കപ്പെട്ട മൂന്നു മുഖപ്പുകളുണ്ട്. തടിയിൽ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങൾ സന്ദർശകർക്ക് സ്വാഗതമോതുന്നു. ഇതിനുപുറമേ, പൂമുഖത്തിന്റെ മറ്റൊരു കരിങ്കൽത്തൂണിൽ ഒരു വൃദ്ധന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.

നാടകശാല : പൂമുഖത്തിന്റെ കിഴക്കേ ചായ്പ്പാണ് നാടകശാല എന്നറിയപ്പെടുന്നത്. പൂമുഖത്തിൽ നിന്നും കിഴക്കോട്ടുള്ള വാതിലും, അവിടെ നിന്നും തെക്കോട്ട് ഇറങ്ങുന്ന പടിക്കെട്ടും കഴിഞ്ഞാൽ വിശാലമായ നാടകശാലയിലെത്തുന്നു. എന്നാൽ പൂമുഖത്ത് കാണുന്നതുപോലെ ചിത്രപ്പണികളോ, ശിൽ‌പ്പങ്ങളോ നാടകശാലയിലില്ല.

മന്ത്രശാല : പൂമുഖത്തിന്റെ മുകളിലത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. ഇവിടെ മന്ത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യഭരണത്തെയാണ്. മഹാരാജാവ്‌ ഭരണപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ദാരു ശിൽ‌പ്പകലാ വൈഭവത്തിൽ മുന്നിട്ടുനിൽക്കുന്നവയാണ് മന്ത്രശാലയിലെ തട്ടും, തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന്റെ പാളികളിൽ വിവിധ വർണ്ണങ്ങളിലുള്ള അഭ്രപാളികൾ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മണിമാളിക : മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. മണിമേടയുടെ മുൻ‌വശത്ത് കമനീയമായ ഒരു മുഖപ്പ് ഉറപ്പിച്ചിട്ടുണ്ട്. മണിമേടയുടെ പുരോഭാഗം കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഉയരമുള്ള മണിമാളികയിൽ ഭാരത്തിന്റെ ശക്തിയിൽ പ്രവർത്തിക്കുന്ന നാഴികമണി തദ്ദേശീയനായ ഒരു കൊല്ലനാണ് നിർമ്മിച്ചത്. ഇതിന്റെ മണിനാദം മൂന്ന് കിലോമീറ്റർ ചുറ്റളവിൽ വരെ കേൾക്കാം

പ്ലാമൂട്ടിൽ ചാവടി : പൂമുഖമാളികയുടെ പടിഞ്ഞാറ്‌ ഭാഗത്തായി L ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടിൽ ചാവടി. പൂമുഖമാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാൾ താഴ്ന്ന തരനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയിൽ നിന്ന് പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി ഒരു പാലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്ലാമൂട്ടിൽ ചാവടിയുടെ രണ്ടാം നിലയിൽ ഒരു ചെറിയ മുറിയും, രണ്ട് വലിയ മുറികളുമാണ് ഉള്ളത്.

Photo – Shishirdasika.

വേപ്പിൻ‌മൂട്‌ കൊട്ടാരം : പ്ലാമൂട്ടിൽ ചാവടിക്ക് വടക്കും പടിഞ്ഞാറും ഭാഗങ്ങളിലായി സ്ഥിചിതെയ്യുന്ന L ആകൃതിയിലുള്ള ഇരുനിലകെട്ടിടമാണ് വേപ്പിൻ‌മൂട്‌ കൊട്ടാരം. ഇതിൽ പള്ളിയറയും, അതോടനുബന്ധിച്ച് കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഉണ്ട്. മണിമേടയുടെ വടക്കേ അരിക്‌ മുതൽ ഉപ്പിരിക്കമാളികയ്ക്ക് സമാന്തരമായി തായ്‌കൊട്ടാരത്തിന്റെ പടിഞ്ഞാറേ അരിക് വരെ വ്യാപിച്ചുകിടക്കുന്ന വേപ്പിന്മൂട് കൊട്ടാരത്തിൽനിന്നും ഉപ്പിരിക്കമാളികയിലേക്ക് മൂന്നു വാതിലുകളും പാലങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു.

തായ്‌കൊട്ടാരം : പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ്‌ ദർഭക്കുളങ്ങര കൊട്ടാരം എന്നുകൂടി പേരുള്ള തായ്‌കൊട്ടാരം. എ. ഡി. 1592 മുതൽ എ. ഡി. 1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തിന്‌ നിരവധി സവിശേഷതകളുണ്ട്. മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിൽ തടിയിൽ നിർമ്മിച്ച കന്നിത്തൂൺ ഇവിടെ കാണാം. ഒറ്റത്തടിയിൽ കൊത്തിയിരിക്കുന്ന ശില്പ്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പ വൈഭവം വിളിച്ചോതുന്നു. ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും ഈ ഏകാന്തമണ്ഡപത്തിൽ വച്ചാണ്‌ നടത്തിയിരുന്നത്. ആപൽഘട്ടങ്ങളിൽ രക്ഷാമാർഗ്ഗമായി ഉപയോഗിക്കുന്നതിനായി തായ്‌കൊട്ടാരത്തിന്റെ നടുമുറ്റത്തോട് നടുമുറ്റത്തിൽ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ഇവിടെനിന്നും ഒരു കിലോമീറ്ററിലധികം അകലെയുള്ള ചാരോട് കൊട്ടാരം വരെ എത്തുന്നു.

പല ചലച്ചിത്ര രംഗങ്ങൾക്കും ഈ കൊട്ടാരസമുച്ചയം വേദിയായിട്ടുണ്ട്. ഉദാഹരണത്തിനു ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ക്ളൈമാക്സിൽ ശോഭന അവതരിപ്പിക്കുന്ന പ്രശസ്തമായ നൃത്തത്തിന്റെ ദൃശ്യങ്ങൾ ഇവിടെയാണു നിർവ്വഹിച്ചത്. കേരളത്തിനു പുറത്തു കേരള സർക്കാരിന്റെ നേരിട്ടുള്ള അധീനതയിലുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണു ഈ കൊട്ടാരസമുച്ചയം.

കടപ്പാട് : വിക്കിപീഡിയ, Histrory of Travancore – P. Sankunni Menon, Travancore Almanac & Directory. ചിത്രങ്ങൾ : Shishirdasika (Wikipedia & Wikimedia Commons), Ishan MS.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post