ഏഷ്യൻ സിംഹം : വംശനാശത്തിൽ നിന്നുള്ള തിരിച്ചുവരവ്…

കടപ്പാട് – സിനിമാപ്രേമി (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).

തിരിച്ചുവരവുകൾ എന്നും പ്രതീക്ഷകളുടേതാണ്. പ്രതീക്ഷകളുടെ തിരിച്ചുവരവുകൾ ജീവിലോകത്തും ഉണ്ടായിട്ടുണ്ട്.ചരിത്രത്തിൽ രേഖപ്പെടുത്തിയ മികച്ച തിരിച്ചുവരവുകൾ നമ്മുടെ ഇന്ത്യയിലും സംഭവിച്ചിട്ടുണ്ട്. പക്ഷെ ആ ചരിത്രം അധികമാർക്കും അറിയില്ലെന്ന് മാത്രം. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ തീരുമാനിച്ചത്…

Aciatic lions : ഒരുകാലത്ത് മിഡിലീസ്റ്റിലും നോർത്ത് ഇന്ത്യയിലുമൊക്കെയായി വിഹരിച്ചിരുന്നവരാണ് ഏഷ്യറ്റിക് ലയൺസ്‌. എന്നാൽ ഇന്നിവർ ഗുജറാത്തിലെ ഗിർ വനത്തിൽ മാത്രമാണ് കാണപ്പെടുന്നത്. ആഫ്രിക്കയുമായി സാമ്യത തോന്നിക്കുന്ന ഡ്രൈ ഫോറെസ്റ്റ് ആണ് ഗിർ.മരങ്ങൾ കൂടുതലാണെന്ന് മാത്രം. ആഫ്രിക്കക്ക് പുറത്ത് സിംഹങ്ങൾ വസിക്കുന്ന ഏക സ്ഥലവും ഇവിടെ തന്നെ.ആഫ്രിക്കൻ സിംഹങ്ങളെ അപേക്ഷിച്ച് ഇവർക്ക് വലുപ്പം കുറവാണ്.പിന്നെ ഇവരുടെ mane അത്ര തിക്ക് ആയി വളരില്ല, ചെവികളൊക്കെ പുറത്ത് കാണാൻ സാധിക്കും കൂടാതെ ഇവരുടെ വയറിനടിഭാഗത്തായി നീളത്തിൽ തൊലിയുടെ ഒരു മടക്കും കാണാം. ജീവിതരീതിയിലും അല്പം വ്യത്യസമുണ്ട്. ഏഷ്യറ്റിക് ലയൺസിൽ മെയിൽ, ഫീമെയിൽ സിംഹങ്ങൾ പ്രേത്യേകം ഗ്രുപ്പുകളായി (coalitions)ആണ് ജീവിക്കുന്നത്. മെയിൽസിന്റെ ഒരു ഗ്രൂപ്പിൽ 3,4 അംഗങ്ങൾ വരെ കാണും,അതിൽ ഒരാൾ നേതാവും ആയിരിക്കും.ഓരോ മെയിൽ ഗ്രൂപ്പിന്റെ ടെറിട്ടോറിക്കുള്ളിലും 2,3 ഫീമെയിൽ ഗ്രൂപ്പും കാണും.മേറ്റിങ്ങിന് മാത്രമേ ഇവർ ഒന്നിക്കൂ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതലാണ് ഏഷ്യറ്റിക് ലയൺസ്‌ ഏറ്റവുംകൂടുതൽ വെല്ലുവിളി നേരിടാൻ തുടങ്ങിയത്. വ്യാപകമായി വേട്ടക്കിരയാകേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മിഡിലീസ്റ്റിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഇവർ തുടച്ചുനീക്കപ്പെട്ടു. പിന്നെ ആകെ അവശേഷിച്ചത് ഗിർവനത്തിൽ മാത്രമാണ്. അതും വെറും 20 എണ്ണം മാത്രം. കാര്യങ്ങൾ അത്രയും ആയപ്പോഴേക്കും junagarh എന്ന സ്ഥലത്തെ മുഗൾ രാജാവായിരുന്ന സാഹിബ് മുഹമ്മദ് റസൽ സിംഹങ്ങളുടെ ഈ ദുരവസ്ഥ മനസിലാക്കി ഗിർ വനം പ്രൊട്ടക്ടഡ് ഏരിയ ആയി പ്രഖ്യാപിച്ചു. പിന്നീട് വലിയ മൃഗസ്നേഹി കൂടി ആയ അദ്ദേഹത്തിന്റെ മകനും ഇത് വിജയകരമായി പിന്തുടർന്നു. എല്ലാവിധത്തിലുള്ള വേട്ടകളും നിരോധിച്ചു. ഇത് സിംഹങ്ങളുടെ തിരിച്ചുവരവിന് വളരെയധികം സഹായിച്ചു.പിന്നീട് 1947 ഇൽ വിഭജനത്തിൽ അദ്ദേഹം പാകിസ്താനിലേക്ക് പോവുകയും വന സംരക്ഷണം ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.1965ഇൽ ഔദ്യോഗികമായി ഗിർ സാങ്ച്വറി നിർമിച്ചു.

ഒരു സമയത്ത് വെറും 20 എണ്ണം മാത്രമായി ചുരുങ്ങിയ സിംഹങ്ങൾ ഇന്ന് ഗിർ സാങ്ച്വറിയിലും സമീപ നാഷണൽ പാർക്കുകളിലും ഒക്കെ ആയി 520 ഓളം എണ്ണം ഉണ്ട്.അതിൽ ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടും. ഈ ഒരു ഉയർച്ചക്ക് പല ഘടകങ്ങളും സഹായകമായിട്ടുണ്ട്. അതിൽ ഒന്നാമത് പറയേണ്ടത് ഗുജറാത്ത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളാണ്. ഏകദേശം 300 ഓളം വരുന്ന ഫോറസ്റ്റ് റേഞ്ചേഴ്‌സിന്റെ പ്രവർത്തനങ്ങൾ മറക്കാനാവാത്തതാണ്,അതിൽ പൂരിഭാഗവും സ്ത്രീകൾ.ഓരോ മേഖലയിലെയും സിംഹങ്ങൾ ഇവരുടെ നിരീക്ഷണങ്ങളിൽ ആയിരിക്കും.പകലും രാത്രിയിലും നിരന്തരമായ പെട്രോളിങ് ഉണ്ട്,ബൈക്കിൽ ആണ് സാധാരണ പെട്രോളിംഗിന് ഇറങ്ങുക. ലാത്തി മുതൽ ഷോർട്ഗൺ വരെ കൂടെ കാണും,സിംഹങ്ങളെ ഭയന്നിട്ടല്ല.വേട്ടക്കാരെ തുരത്താൻ.വഴിയിൽ എവിടെയെങ്കിലും എന്തെങ്കിലും പന്തികേട് തോന്നിയാൽ ഉടൻ തന്നെ വയർലെസ്സിലൂടെ മറ്റ്‌ ഫോറെസ്റ്റ് അംഗങ്ങളെ അറിയിക്കുകയും ഉടൻ തന്നെ മറ്റുള്ളവർ എത്തുകയും ചെയ്യും. ഇതൊക്കെ സ്ത്രീകളാണ് ചെയ്യുന്നതെന്ന് ഓർമ വേണം.അതുകൊണ്ട് തന്നെ ഈ വനിതാ ഉദ്യോഗസ്ഥരെ “Lion Queens of India” എന്ന് വിളിക്കുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല.

പരുക്കുകൾ പറ്റിയ ഏതെങ്കിലും സിംഹങ്ങളെ കണ്ടെത്തിയാൽ മയക്കു വെടി വെച് പിടികൂടി മരുന്നുകൾ നൽകി പൂർണ ആരോഗ്യം വീണ്ടെടുത്തു എന്ന് കണ്ടാൽ മാത്രമേ തിരികെ വനത്തിലേക്ക് വിടു.എണ്ണം കൂടുന്നതിന് അനുസരിച്ച് ജീവിക്കാനുള്ള സ്ഥലം കുറയുന്നതിനാൽ ടെറിടോറിയൽ ഫൈറ്റും സാധാരണം തന്നെ.അതിനാൽ പരുക്ക് പറ്റിയ സിംഹങ്ങൾ ധാരാളം കാണും. സിംഹങ്ങൾ മാത്രമല്ല പുലികളും മുതലകളും മറ്റു പല വന്യ ജീവികളും ഇവരുടെ സംരക്ഷണത്തിൽ സുരക്ഷിതർ തന്നെ. സിംഹങ്ങളുടെ എണ്ണം കൂടുമ്പോൾ കാട്ടിനുള്ളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന മറ്റൊരു കൂട്ടരാണ് പുലികൾ. എങ്ങാനും സിംഹങ്ങളുടെ മുന്നിൽ പെട്ടുപോയൽ തീർന്നതു തന്നെ അങ്ങനെ വരുമ്പോൾ പുലികൾ ഇരക്കായി സമീപത്തെ ജനവാസമേഖലകളിളെ ആശ്രയിക്കേണ്ടി വരുന്നു. ഇങ്ങനെ ഉള്ളവയെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പിടിച്ച് തിരിച്ച് വനത്തിലേക്കയക്കുകയാണ് പതിവ്.

ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കഴിഞ്ഞാൽ എടുത്തുപറയേണ്ടത് വനത്തിനടുത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങളുടെ പിന്തുണയാണ്. ഗുജറാത്തിൽ സിംഹങ്ങളെ കാണണമെങ്കിൽ വനത്തിലേക്കൊന്നും പോകണ്ട,ഗിർ വൈൽഡ് ലൈഫ് സാങ്ക്ച്വറിക്ക് അടുത്തുള്ള വില്ലേജുകളിൽ ഒന്നു കറങ്ങിയാൽ മതി. കാട്ടിൽ മതിയായ സ്ഥലം ഇല്ലത്തതിനാൽ സിംഹങ്ങൾ ജനവാസ മേഖലകളിലേക്ക് വരാറുണ്ട്.കൂടാതെ നാട്ടിലെ വളർത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കാറും ഉണ്ട്. പക്ഷെ അതിൽ അവർക്ക് ഒരു വിഷമവും ഇല്ല അത് സിംഹങ്ങളുടെ അവകാശം ആണെന്നാണ് അവർ പറയുന്നത്.

എലികൾക്ക് വരെ അമ്പലമുള്ള നമ്മുടെ നാട്ടിൽ സിംഹങ്ങളെയും ദൈവമായി തന്നെയാണല്ലോ കാണുന്നത്, ജനങ്ങൾക്കിടയിലെ ഈ ദൈവികഭാവം സിംഹങ്ങൾക്ക് ശുഭ സൂചനതന്നെ. അതിനാൽ സിംഹങ്ങൾ നാട്ടിൽ ഇറങ്ങി തങ്ങളുടെ വരുമാനമാർഗമായ വളർത്തു മൃഗങ്ങളെ ആക്രമിച്ചാലും അവർ അത് ക്ഷമിക്കും. കൂടാതെ മാൻ വർഗ്ഗത്തിൽ പെടുന്ന ജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ തൊട്ടങ്ങൾക്കരികിൽ സിംഹങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ അത് കർഷകർക്ക് ഗുണം തന്നെ ആണ്.അത് അവർ ഉപയോഗിക്കുന്നുമുണ്ട്. ഒരു ഡോക്യൂമെന്ററിയിൽ ഒരു കൂട്ടം കർഷകരും സിംഹങ്ങളും രാത്രിയിൽ ഒന്നിച്ച് ഒരു തോട്ടത്തിൽ വിശ്രമിക്കുന്നത് കാണാം. അവർ തമ്മിൽ പരസ്പരം അറിഞ്ഞും മനസിലാക്കിയമാണ് മുന്നോട്ടുപോകുന്നത്. കാര്യമില്ലതെ സിംഹങ്ങൾ മനുഷ്യനെ ആക്രമിക്കുകയയുമില്ല. താരതമ്യേന വളരെ കുറച്ചുമരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.

അവർ ഭയപ്പെടുന്ന ഏക ജീവി പുലി മാത്രമാണ്.കാരണം പുലി വ്യാപകമായി മനുഷ്യനെ ആക്രമിക്കും. പക്ഷെ സിംഹം എന്തെങ്കിലും കാരണമുണ്ടെങ്കിൽ അല്ലാതെ ആക്രമിക്കറില്ല. കുട്ടികളുമായി വിശ്രമിക്കുമ്പോഴോ മേറ്റ് ചെയ്യുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെ മനുഷ്യസാന്നിധ്യം കണ്ടാൽ അവർ അത് ഒരു ത്രെട് ആയെ കാണു,അപ്പോൾ ആക്രമിക്കും അതും ഗാർജനത്തിലൂടെയും മറ്റും വ്യക്തമായ വാർണിങ് തന്നതിന് ശേഷം മാത്രം.ഒരിക്കൽ കുഞ്ഞുങ്ങളുമായി നിൽക്കുന്ന ഒരു സിംഹത്തിന്റെ ഫോട്ടോ എടുക്കാൻ രണ്ടു യുവാക്കൾ ശ്രമിക്കുകയും ആക്രമണത്തിന് ഇരയാവുകയും ചെയ്തു. ആക്രമണത്തിൽ ഒരു യുവാവ് മരിച്ചു. മരിച്ചയാളുടെ മാതാവ് ഇപ്പോഴും പറയുന്നു തെറ്റു ചെയ്തത് തങ്ങളുടെ മകൻ ആണെന്ന്. ഒരിക്കലും അവർ ആ സിംഹത്തെ കുറ്റപ്പെടുത്താൻ തയാറായിട്ടില്ല.

ഇക്കാര്യങ്ങളിൽ എല്ലാം ഗുജറാത്ത് ഗവണ്മെന്റിന്റെ സംഭാവന വളരെ വലുതാണ്.പ്രത്യേകിച്ച് 2007 ഇൽ 7 സിംഹങ്ങൾ വേട്ടക്കാർക്ക് ഇരയായതിന് ശേഷം മോദി സർക്കാർ എടുത്ത നടപടികൾ. വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്ന ഓരോ കർഷകനും തക്കതായ ആനുകൂല്യം ലഭിക്കുന്നുണ്ട്. പലരും ഇത് വാങ്ങാറില്ല കാരണം അവർ വിശ്വസിക്കുന്നത് സിംഹങ്ങൾക്ക് അവകാശ പെട്ടത് മാത്രമേ അവ എടുത്തിട്ടുള്ളൂ എന്നാണ്.

കുറച്ചു നാളുകളായി ഗിർ വനത്തിൽ സിംഹങ്ങളുടെ മരണനിരക്ക് കൂടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ടെറിട്ടോറിയൽ ഫൈറ്റും ജനവാസമേഖലകളിൽ വരുമ്പോൾ ഉണ്ടാകുന്ന വാഹനാപകടങ്ങളും ഒക്കെയാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരു സ്ഥലത്തു മാത്രം ജീവിക്കുന്നതിനാൽ അവിടെ ഉണ്ടാകുന്ന ഒരു കാട്ടുതീ മൂലമോ പകർച്ച വ്യാധി മൂലമോ ഒക്കെ സിംഹങ്ങളെല്ലാം ചത്തോടുങ്ങാൻ സാധ്യത കൂടുതലാണ്.ഇത് കണക്കിലെടുത്ത് മധ്യപ്രദേശ് ഉൾപ്പടെയുള്ള സമീപ സംസ്ഥാനങ്ങളിലെ കാടുകളിൽ സിംഹങ്ങളെ വിടുന്നതിനുള്ള നിക്കങ്ങളൊക്കെ നടത്തിയിട്ടുണ്ട് പക്ഷെ എന്തൊക്കെയോ രാഷ്ട്രീയ ഇടപെടലുകൾ മൂലം ഇത് വിജകരമാക്കാൻ കഴിഞ്ഞിട്ടില്ല.ഇത്തരം കാര്യങ്ങളിൽ ഒക്കെ രാഷ്ട്രീയം കലർത്തുന്നത് നിരാശാജനകം തന്നെ.

ഒരു സമയത്ത് IUNC critically endangered ലിസ്റ്റിൽ ഉൽപെട്ടിരുന്ന ഇവർ 2005 ഇൽ endangered ലിസ്റ്റിലേക്ക് മാറ്റിയ ആദ്യത്തെ കാർണിവോർ(മാംസാഹാരി) എന്ന അപൂർവ സ്ഥാനത്തിന് ഉടമകളാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം ഇന്ത്യയിൽ അല്ലായിരുന്നെങ്കിൽ ഏഷ്യറ്റിക് ലയൺസ്‌ ഇന്ന് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. അതിൽ നമുക്ക് അഭിമാനിക്കാം.