ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് അഥവാ AKDF : വണ്ടിപ്രേമികളുടെ ചങ്ക് കൂട്ടായ്മ

Total
0
Shares

വാഹനങ്ങളും അവ ഓടിക്കുവാനും ഇഷ്ടമുള്ളവര്‍ ഏറെയാണ്‌. ചെറുപ്പം മുതലേ ആരാകണം എന്നു ചോദിച്ചാല്‍ ‘ഡ്രൈവര്‍’ എന്നു പറഞ്ഞവരാണ് നമ്മളില്‍ ഏറെപ്പേരും. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ചിലര്‍ ജീവിതം മുന്നോട്ടു നീക്കുവാന്‍ വളയം പിടിക്കുന്നു. ചിലര്‍ സ്വന്തം താല്പര്യം കൊണ്ടുമാത്രം ഡ്രൈവര്‍ എന്ന ലേബല്‍ എടുത്തണിയുന്നു. കാര്യം എല്ലാവര്‍ക്കും ഡ്രൈവിംഗ് ഇഷ്ടമാണെങ്കിലും ഡ്രൈവര്‍ എന്ന തൊഴിലിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പിന്മാറുന്നവര്‍ ധാരാളമാണ്.

എന്താണ് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍? ഒത്തിരിയുണ്ട്. അപകടങ്ങള്‍, പരിചയമില്ലാത്തിടത്തു വാഹനം കേടാകല്‍, ചെയ്യാത്ത തെറ്റിന് പഴികേള്‍ക്കേണ്ടി വരല്‍, ചില പോലീസുകാരുടെ പീഡനം അങ്ങനെ ഏറെയാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാം പരസ്പരം കൈത്താങ്ങായി പ്രവര്‍ത്തിക്കുവാനും സഹായങ്ങള്‍ ചെയ്യുവാനും ഉള്ള ലക്ഷ്യത്തോടെ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു. ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് അഥവാ AKDF എന്ന പേരില്‍ തുടങ്ങിയ ആ ഗ്രൂപ്പ് ഇന്ന് ലോകം മുഴുവനും മെമ്പര്‍മാരുമായി ജൈത്രയാത്ര തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരടങ്ങിയ കൂട്ടായ്മയായ AKDF, സംഗതി വേറെ ലെവലാണ്!

എറണാകുളം ജില്ലയിലെ വൈപ്പിൻ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷിബിൻ ജോസഫ് ആണ് ‘ഓൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സ്’ എന്ന കൂട്ടായ്‌മ രൂപീകരിച്ചത്. വാഹനങ്ങളെയും ഡ്രൈവിങ്ങിനെയും മനസ്സിൽ സ്നേഹിച്ചും താലോലിച്ചു കൊണ്ട് നടന്ന ശിബിച്ചൻ എന്ന ഷിബിൻ ജോസഫ് തനിക്കും കുടുംബത്തിനും അന്നം തരുന്ന ഡ്രൈവർ ജോലിയേ ഒരു പാട് ഇഷ്ടപ്പെട്ടിരുന്നു.

2015 അവസാനം വൈപ്പിൻ ഭാഗത്തുള്ള ഡ്രൈവർമാരുടെ നേതൃത്വത്തിൽ വൈപ്പിൻ ഡ്രൈവർ ഫ്രീക്കേഴ്സ് എന്ന പേരിൽ ഒരു കൂട്ടായ്മയായിട്ടായിരുന്നു തുടക്കം. അന്ന് വൈപ്പിൻ, നായരമ്പലം, നോർത്ത് പറവൂർ, മൂത്തകുന്നം, ചെറായി, കൊടുങ്ങലൂർ, കൊച്ചി എന്നീ മേഖലയിൽ നിന്നും ഏകദേശം 500 മെമ്പർമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം ജീവിതത്തിന്റ പടികൾ ചവിട്ടി കയറാൻ പ്രവാസി എന്ന കുപ്പായം സ്വയം എടുത്തണിഞ്ഞു ഷിബിച്ചൻ ദുബായിലേക്ക് ചേക്കേറി.

സ്മാർട് ഫോണുകളുടെയും സോഷ്യൽ മീഡിയകളുടെയും കുത്തൊഴുക്കിൽ, വളർച്ചയിൽ ലോകം തന്നെ മാറി മറിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന സമയം. അങ്ങനെയിരിക്കെ അന്ന് ഗ്രൂപ്പിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ  സപ്പോർട്ടും, സഹകരണവും കണ്ട ശിബിച്ചന്റെ ഉള്ളിൽ എന്തുകൊണ്ട് ഇത് കേരളം മുഴുവൻ വ്യപിപ്പിച്ചു കൂടാ എന്നൊരു ആശയം  മനസ്സിൽ വന്നു.

അങ്ങനെ കൂട്ടായ്മക്ക് പുതിയ ഒരു പേര് നൽകി. ഒപ്പം ഫേസ്ബുക് പേജും. അതാണ് AKDF എന്ന ചുരുക്കപ്പേരിൽ ഇന്ന് കേരളക്കര മുഴുവനും അറേബ്യൻ രാജ്യങ്ങളിലും അറിയപ്പെടുന്ന ALL KERALA DRIVER FREAKERS. അന്ന് അഞ്ഞൂറോളം ആളുകളുമായി തുടങ്ങിയ ഈ ഗ്രൂപ്പ് ഇപ്പോൾ ഏകദേശം രണ്ടു ലക്ഷം മെമ്പർമാരുമായിവളർന്നു പന്തലിച്ചു കിടക്കുന്നു.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഡ്രൈവർമാരുടെ യാത്ര വിശേഷങ്ങൾ പങ്കുവെക്കുവാനും, അവരുടെ സുഖദുഃഖങ്ങൾ പരസ്പരം പങ്കുവെക്കാനും, അവർക്കു വഴിയിൽ ഒരു കൈ സഹായമായി, അവരുടെ യാത്രയിൽ തണലായി അവരോടൊപ്പം AKDF മുന്നേറുന്നു. ബ്ലഡ് ഡൊണേഷൻ, എമർജൻസി സേവനങ്ങൾ, ആംബുലൻസ് മിഷനുകൾ തുടങ്ങി ധാരാളം സഹായങ്ങൾ AKDF ചെയ്തു വരുന്നു. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെട്ട LIFE SAVE AMBULANCE ടീമുമായാണ് മിഷനുകൾക്ക് ഇവർ കൈകൊർക്കുന്നത്.  ഇന്നേ വരെ AKDF ഫ്രീക്കന്മാരുടെ സഹായത്തോടെ ചെയ്ത മിഷനുകൾ എല്ലാം തന്നെ വളരെ ഭംഗിയോടെ അവസാനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്.

AKDF കൂട്ടായ്മ ആദ്യം ഫേസ്‌ബുക്കിൽ മാത്രം ആണ്  ഉണ്ടായിരുന്നത്. പിന്നീട് സംസ്ഥാനതലത്തിൽ 8 ഗ്രൂപ്പുകൾ രൂപം കൊണ്ടു. പിന്നീട് ഗൾഫ് രാജ്യങ്ങളിലേ ഗ്രൂപ്പുകൾ തുടങ്ങിയതിനു ശേഷം AKDF ന്റെ പ്രവർത്ഥനങ്ങളുടെ ഏകീകരണത്തിന് വേണ്ടിയും സുഗമമായ നടത്തിപ്പിനും ആശയ വിനിമയത്തിനു വേണ്ടിയും മെംബേഴ്സിന് വേണ്ട സഹായത്തിനും മുൻതൂക്കം കൊടുത്തു കൊണ്ടു 2018 ജനുവരി 1 മുതൽ കേരളത്തിലെ 14 ജില്ലകളിലും പ്രധാന അഡ്മിൻപാനലിൻ്റെ മേൽനോട്ടത്തിൽ ഗ്രൂപ്പുകൾ പ്രവർത്തനം ആരംഭിച്ചു.

ഈ ഗ്രൂപ്പ് രൂപീകരണം വലിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. ഓരോ ജില്ലാ ഗ്രൂപ്പുകളിലും മെമ്പേഴ്‌സ് നിറഞ്ഞു. അതിലുടെ പരസ്പരം സൗഹൃദങ്ങൾ പങ്കുവെക്കുന്നു. പരസ്പരം നേരിൽക്കാണുന്നു, പരിചയം പുതുക്കുന്നു.

വാഹനങ്ങളെയും ഡ്രൈവിംഗിനെയും ഇഷ്ട്ടപ്പെടുന്ന ഒരുപാട് സ്ത്രീ സഹോദരിമാരും AKDF ൽ ഉണ്ട്. അടുക്കളയിൽ നിന്നു നിന്ന് അരങ്ങത്തേക്ക് എന്ന വാദം അക്ഷരം പ്രതി അർഥവത്താക്കി കൊണ്ട് സ്ത്രീകളുടെ കഴിവുകൾ അനുദിനം കണ്ടു കൊണ്ടിരിക്കുന്നവരാണ് നമ്മൾ. കൂടുതലായി മെംബേഴ്സിന്റെ ഭാര്യമാർ, സഹോദരിമാർ തുടങ്ങിയവരും അല്ലാത്തവരുമായി ധാരാളം വനിതകൾ ഇന്ന് AKDF ൽ ആക്റ്റീവ് ആയി പ്രവർത്തിക്കുന്നുണ്ട്. അവർക്ക് ‘AKDF ലേഡീസ് വിങ്’ എന്ന വാട്സ്ആപ് ഗ്രൂപ്പും ഉണ്ട്. ഗ്രൂപ്പിലെ ഏതൊരു മെമ്പറുടെയും കാര്യങ്ങൾ തങ്ങളുടേതെന്നും പറഞ്ഞു അതിനു വേണ്ട പ്രതിവിധികൾ അവർ തന്നെ ചെയ്യുന്നു. രാത്രി വൈകിയ വേളകളിൽ പോലും നടക്കുന്ന ആംബുലൻസ് മിഷനിൽ ലേഡീസ് വിങ് മെമ്പർമാർ പങ്കെടുക്കുന്നു.

വ്യക്തമായ കാഴച്ചപാടുകളോട് കൂടിയുള്ള നിയമാവലിയിൽ അധിഷ്ഠിതമാണ് AKDF ന്റെ എല്ലാ വാട്സ്ആപ് ഗ്രൂപ്പുകളും. മെമ്പർമാരുടെ സഹകരണവും ഗ്രൂപ്പിന്റെ വളർച്ചക്ക് ചുക്കാൻ പിടിക്കുന്നു സഹോദരന്മാരാണ്,സഹോദരിമാരാണ് അത് കൊണ്ട് തന്നെ പരസ്പരം വേദനിപ്പിക്കുന്ന തരത്തിൽ  മതം, രാഷ്ട്രീയം, വ്യക്തിഹത്യ എന്നിവയ്ക്ക് AKDF ഇൽ സ്ഥാനം ഇല്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം തുല്യമാണ്. കൂട്ടായ്മയിൽ വിള്ളലുകൾ ഉണ്ടാക്കുംവിധമുള്ള സംസാരങ്ങൾ ഉണ്ടാവാതിരിക്കാൻ ഓരോ ഗ്രൂപ്പിന്റെയും അഡ്മിന്മാർ ശ്രദ്ധിക്കുന്നുണ്ട്. ഓരോ ഗ്രൂപ്പിനും അഡ്മിൻ പാനൽ ഉണ്ടെങ്കിലും കർത്തവ്യനിരതരായി പ്രധാന അഡ്മിൻസ് എല്ലാ ഗ്രൂപ്പുകളുടെയും പ്രവർത്തനം സദാ സസൂക്ഷ്മം വീക്ഷിച്ചു, നിയന്ത്രിച്ചു പോകുന്നതും AKDF ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നു.

ഇതിനിടയിൽ AKDF ന്റെ മെമ്പർമാരുടെ സഹായത്തോടെ തന്നെ ‘ലോഗോ’ ക്രിയേറ്റ് ചെയ്യുകയും ഇന്ന് ആ ലോഗോ ഒരു വികാരമായി മെമ്പർമാരുടെ ഇടയിൽ വളർന്നു കഴിയുകയും ഉണ്ടായി. ഒരുമ ഇല്ലാതെ പല വഴിക്ക് യാത്ര ചെയ്യുന്ന ഡ്രൈവർമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ AKDF എന്ന കൂട്ടായ്മക്ക്  കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ വിജയമായി കാണുന്നത്.

വാഹന സാരഥികളും, ഉടമകളും, വാഹന പ്രേമികളും, യാത്രയെ ഇഷ്ടപ്പെടുന്നവരും ഈ ഗ്രൂപ്പിൽ ഉണ്ട്. ജാതി, മത, രാഷ്ട്രീയ, പ്രായ, ലിംഗഭേദമന്വേ വാഹനങ്ങളുടെ വലിപ്പ, ചെറുപ്പ വെത്യാസങ്ങളോ, ടാക്സി, പ്രൈവറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ വ്യത്യാസങ്ങളോ ഇല്ല.

AKDF ലെ ഫ്രീക്കന്മാർ ഇതിൽ വന്നത് AKDF നോടുള്ള സ്നേഹവും പ്രവർത്തനവും കണ്ടു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഒരു സ്വതന്ത്ര കൂട്ടായ്മയാണ് AKDF. പ്രത്യക്ഷമയോ പരോക്ഷമായോ ഒരു രാഷ്ട്രീയ സംഘടനയേയും പിന്തുണക്കുന്നില്ല. എന്നാൽ സാമൂഹിക സേവനം എവിടെ ആവശ്യമുണ്ടോ അറിയുന്ന പക്ഷം കേരളത്തിലെ ഏത് ഭാഗത്തായാലും അവിടെ AKDF ന്റെ ഫ്രീക്കന്മാരുടെ സാന്നിധ്യം ഉണ്ടായിരിക്കും.

ഗൾഫിലെയും കേരളത്തിലെയും മെമ്പർമാർ അവരുടെ ഒഴിവ് സമയങ്ങളും AKDF ന്റെ വളർച്ചയ്ക്ക് വേണ്ടി സാമ്പത്തികമായും, ശാരീരികമായും AKDF നു വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതുവഴി പരസ്പരം സംസാരിച്ചും ആശയ വിനിമയം നടത്തിയും ഒരമ്മ പെറ്റ മക്കളെ പോലെ ചങ്കിന്റെ ഉള്ളിൽ ഇടം പിടിച്ചവരായി മാറി AKDF സുഹൃത്തുക്കൾ. ഇപ്പോൾ കേരളത്തിലും GCC യിലും എവിടെ  എന്ത് കാര്യം അറിയണമെങ്കിലും മൊബൈൽ എടുത്തു ഒന്നു വിളിച്ചാൽ മതി. നമ്മുടെ സുഹൃത്തുക്കൾ മുഴുവൻ സമയ സേവന താല്പരരായി നിൽക്കുന്നതായി കാണാം.

കേരളം മറന്നിട്ടില്ലാത്ത ഒരു ഉദാഹരണമായി 2018 ലെയും 2019 ലെയും പ്രളയത്തിൽ എല്ലാം നഷ്ട്ടപെട്ട കേരള ജനതയെ കൈ പിടിച്ചുയർത്താൻ സാന്ത്വനതിന്റെ ഹൃദയ സ്പര്ശനവുമായി AKDF ന്റെ മെമ്പർമാർ കാണിച്ച പ്രവർത്തനങ്ങൾ തന്നെ മതിയാകും. അതു പോലെ AKDF ന്റെ ഏതെങ്കിലും സഹോദരങ്ങൾ കേരളത്തിൽ എവിടെയെങ്കിലും വാഹനം തകരാറിലായി വഴിയിൽ കിടന്നാൽ, മറ്റു ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഫേസ്‌ബുക്ക്, വാട്സ്ആപ്പ് വഴിയോ അല്ലെങ്കിൽ സ്വന്തം ജില്ലയിലെ എക്സിക്യൂട്ടീവ് മെംബേഴ്സ് വഴിയോ ആ വിവരം ഏതു ജില്ലയിൽ ആണോ സഹായം വേണ്ട മെമ്പർ ഉള്ളത് ആ ജില്ലയിലെ എക്സിക്യൂട്ടീവിനു കൈ മാറുകയും എത്രയും പെട്ടെന്ന് ആ ജില്ലയിലെ ഫ്രീക്കന്മാർ അവിടെ എത്തുകയും സഹായിക്കുകയും ചെയ്യുന്നതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഡ്രൈവർമാരും ഇത്തരത്തിൽ AKDF ൻ്റെ സഹായങ്ങൾ തേടാറുണ്ട്. ഇതുപോലെ ഒരു പാട് നല്ല നല്ല കാര്യങ്ങൾ, എത്രയോ ഉദാഹരണങ്ങൾ.

AKDF ആധികാരികമായി സർക്കാർ തലത്തിൽ  Register ചെയ്തിട്ടുള്ളതാണ്. എറണാകുളം ജില്ലയിലെ ഇടപ്പള്ളി REGISTER OFFICE ൽ ALL KERALA DRIVERS FREKERS CHARITABLE TRUST ആയി ഷിബിൻ ജോസഫ് സ്ഥാപകൻനായും മെയിൻ അഡ്മിൻസ് ട്രസ്റ്റികൾ (ഭാരവാഹികൾ) ആയും രജിസ്റ്റർ ചെയ്യുകയുണ്ടായി. REG NO : 22/ 2018/IV. EKM/EDPLY ഇതാണ് രജിസ്‌ട്രേഷൻ നമ്പർ.

എകെഡിഎഫ് അംഗങ്ങളെ തിരിച്ചറിയാന്‍ ഏറ്റവും സഹായകമാകുക അവരുടെ വാഹനങ്ങളിലൊട്ടിച്ചിരിക്കുന്ന ലോഗോയാണ്. ലോഗോ വൈറല്‍ ആയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ എകെഡിഎഫ് അംഗങ്ങള്‍. ഈ ലോഗോ ലഭിക്കുവാന്‍ കേരളത്തിലുടനീളം എല്ലാ ഡ്രൈവര്‍മാരും മത്സരമാണ്. AKDF ലോഗോയുള്ള വാഹനങ്ങള്‍ യാത്രയ്ക്കിടെ കണ്ടുമുട്ടി പരസ്പരം സുഹൃത്തുക്കളാകുന്നവരും ധാരാളമാണ്. അതുപോലെ തന്നെ ഈ ലോഗോ കണ്ടാല്‍ ആരും അനാവശ്യ വഴക്കുകള്‍ക്ക് വരാറില്ലെന്നതും ശ്രദ്ധേയമാണ്.

AKDF ന്റെ ലോഗോ ഇന്ത്യൻ നിയമ വ്യവസ്ഥിതിയിൽ പകർപ്പവകാശ നിയമപ്രകാരം Register ചെയ്തതിനാൽ ഗ്രൂപ്പിന്റെ പേര്, ലോഗോ തുടങ്ങിയവ ദുരുപയോഗം ചെയ്യാനോ ,അനുമതി ഇല്ലാതെ ലോഗോ പ്രിന്റ് ചെയ്യാനോ, വിതരണം ചെയ്യാനോ, പേരും ലോഗോയും ഉപയോഗിച്ചു കൊണ്ട് വേറെ ഗ്രൂപ്പ് ഉണ്ടാക്കാനോ പാടുള്ളതല്ല. ഇപ്രകാരം ചെയ്‌താൽ അത് ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം കുറ്റകരമാണ്. അതുപോലെ തന്നെ AKDF ന്റെ ഗ്രൂപ്പുകളിൽ തന്നെ മെയിൻ അഡ്മിൻസിന്റെ അനുമതി ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്തുവാനോ, പിരിവ് എടുക്കാനോ പാടുള്ളതുമല്ല.

പല സ്ഥലങ്ങളിലും ഗ്രൂപ്പ് മീറ്റുകളും ഒന്നിച്ചുള്ള യാത്രകളും AKDF മുന്‍കൈയെടുത്ത് നടത്തുന്നുണ്ട്. ഈ മീറ്റുകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ടൂറിസ്റ്റ് ബസ്സും പിടിച്ച് ആളുകള്‍ വന്ന കാഴ്ച എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. അതെ, അതുതന്നെയാണ് ഈ ഗ്രൂപ്പിന്‍റെ വിജയവും. ഡ്രൈവര്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല ഡ്രൈവിംഗ് ഇഷ്ടമുള്ളവരും സ്വന്തമായി വാഹനം ഉള്ളവരും ഒക്കെയുണ്ട് ഈ കൂട്ടായ്മയില്‍.

ഇതിനൊക്കെ അവസരം ഒരുക്കി തന്ന ഷിബിച്ചനും AKDF നയിക്കുന്ന മെയിൻ അഡ്മിൻസിനും നന്ദി  പറയാൻ വാക്കുകൾ പോരാ എന്നാണ് കൂട്ടായ്മയിലെ അംഗങ്ങൾ ഒന്നടങ്കം പറയുന്നത്. ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. ഇത് എകെഡിഎഫ്, ചങ്കല്ല ചങ്കിടിപ്പാണ് എകെഡിഎഫ്’ സോഷ്യല്‍മീഡിയയെ നല്ലതിനായി ഉപയോഗിക്കാമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട് ഈ നന്മക്കൂട്ടായ്മ.

കടപ്പാട് – അക്ബർ കൊടുങ്ങല്ലൂർ, മുഹമ്മദ് വടകര, വീണാ ചന്ദ്, മാതൃഭൂമി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post