അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Total
0
Shares

മെലുഹയിലെ ചിരംജീവികൾ – ശിവപുരാണം: 1 – അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി സീരീസിലെ ആദ്യപുസ്തകമാണ് മെലുഹയിലെ ചിരംജീവികൾ. റ്റിബറ്റൻ ഗോത്രവർഗ്ഗക്കാരനായ ശിവ, മെലുഹ എന്ന സാമ്രാജ്യം സംരക്ഷിക്കാനായി ദൈവികപരിവേഷമണിയുന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. അമീഷ് ത്രിപാഠിയുടെ മൂന്ന് ഭാഗങ്ങളുള്ള ശിവപുരാണത്തിന്റെ ആദ്യഭാഗം ആണ് മെലുഹയിലെ ചിരംജീവികൾ.

ഭാരതത്തിന്റെ ആത്മാവിലൂടെ ഉള്ള ശിവന്റെ പ്രയാണം ആരംഭിക്കുന്നത് ഈ ഭാഗത്തിൽ നിന്നുമാണ്. സാധാരണ മനുഷ്യനിൽ നിന്നും മഹാദേവൻ ആയി ശിവൻ പരിണമിക്കുന്നതും മെലുഹ എന്ന രാജ്യത്തെയും അവിടുത്ത സംസ്ക്കാരത്തെയും അടുത്തറിയുന്നതും ഈ ഭാഗത്താണ് സോമരസത്തിലെ നന്മയും തിന്മയും അടുത്തറിയാനുള്ള അവസരം ശിവന് അവിടെ വച്ച് ഉണ്ടായി. തിന്മയെ നശിപ്പിക്കാൻ എത്തിയ മറ്റൊരു മഹാദേവനാണ് ശിവൻ എന്ന് മെലുഹക്കാർ ഉറച്ചു വിശ്വസിക്കുകയാണ്. കാരണം നീലകണ്ഠനായ ഒരു ദേവൻ തങ്ങളുടെ രക്ഷകനായി എത്തുമെന്നും, അദ്ദേഹം തങ്ങളെ വരൻ പോകുന്ന വിപത്തുകളിൽ നിന്നും സംരക്ഷിച്ച് നിർത്തുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസം ശിവനെ ധർമ്മ സങ്കടത്തിലാക്കുന്നു.

മഹാദേവനിലേക്കുള്ള ശിവന്റെ പരിപൂർണ്ണ പരിണാമ ഘട്ടങ്ങളാണ് ശിവപുരാണത്തിലൂടെ അനാവരണം ചെയ്യുന്നത്. പുരോഗതി മനുഷ്യ മനസ്സിൽ വിതയ്ക്കുന്ന അല്ലെങ്കിൽ അവശേഷിപ്പിച്ചു പോകുന്ന തിന്മയുടെ പ്രതിഫലനമാണ് ഈ പുരാണ പരമ്പരയിലെ ആദ്യ ഘട്ടത്തിൽ കാണാൻ കഴിയുന്നത്. മാനവരാശിയുടെ ഏറ്റവും വലിയ നന്മയായി കണ്ടിരുന്നതും ആയിരകണക്കിന് വർഷങ്ങളായി നിലനിൽകുന്നതുമായ നന്മയായിരുന്ന സോമരസം മനുഷ്യന്റെ ഏറ്റവും വലിയ തിന്മയായ മരണത്തെ തടഞ്ഞുനിർത്തി നിരവധി വർഷങ്ങൾ നീണ്ട യവ്വനവും ജീവനവും വരദാനമായി നൽകുന്നു എന്ന് അവർ വിശ്വസിച്ചു. എന്നാൽ സോമരസത്തെ ശിവൻ പെട്ടെന്നൊരു ദിവസം തിന്മയായി പ്രക്യാപിക്കുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ, പരുപരുക്കനായ ആ തിബത്തൻ കുടിയേറ്റ ക്കാരനാണോ അവർ പ്രതീക്ഷിച്ചിരുന്ന രക്ഷകൻ ? അവന് അങ്ങനെ ഒരു രക്ഷകനാകാനുള്ള താൽപര്യമുണ്ടോ ? നിയോഗത്താൽ നിർബന്ധിതനായി, കർത്തവ്യ ബോധത്താൽ പ്രലോഭിതനായി, പ്രതികാരദാഹികളായ സൂര്യവംശികളെ വിജയത്തിലേക്ക് നയിച്ചുകൊണ്ട് ശിവൻ തിന്മയെ ഉന്മൂലനം ചെയ്യുമോ ? ഇതിനുള്ള ഉത്തരം വായനയിലൂടെ ആളുകൾക്ക് ലഭിക്കും.

ശിവപുരാണത്രയത്തിലെ ഒന്നാമത്തെ പുസ്തകമായ ‘ഇമ്മോര്‍ടല്‍സ് ഓഫ് മെലുഹ’ മാർച്ച് 2010 ലാണ് പുറത്തിറങ്ങിയത്. താമസിയാതെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന കൈവരിച്ച ഈ പുസ്തകത്തിന്‍റെ പതിനഞ്ചു ലക്ഷത്തോളം കോപ്പികളാണ് വിറ്റുപോയത്. തിബറ്റിന്റെ താഴ്‌വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്കാര വിശേഷങ്ങളിലേക്ക് ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയ കഥ. മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യ വംശത്തിന്റെയും ദേവനായിഅവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്ക് നയിക്കുന്ന ഉത്കൃഷ്ഠ രചന.

ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല. ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ …? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ…? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യൻ…! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ് അമീഷ് തൃപാഠിയുടെ ശിവപുരാണത്രയം.

നീല്‍സണ്‍ ബുക്ക് സ്‌കാന്‍ ടോപ് ഓഫ് ബെസ്റ്റ്‌സെല്ലര്‍ ആയി നിലകൊള്ളുന്ന ഈ പുസ്തകം രണ്ട് വര്‍ഷത്തിനിടയില്‍ 11 കോടിയിലധികം രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ബിരുദം നേടിയ ശേഷം ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് അമീഷ് ത്രി പാഠി എഴുത്തിലേക്ക് കടന്നുവരുന്നത്. മെലൂഹയിലെ ചിരഞ്ജീവികള്‍ വന്‍വിജയമായതോടെ ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് അമീഷ് മുഴുവന്‍ സമയ എഴുത്തുകാരനായി. കിഴക്കിന്റെ പൗലോ കൗയ്‌ലോ എന്നാണ് അമീഷ് ത്രി പാഠിയെ വിശേഷിപ്പിക്കുന്നത്. രാജന്‍ തുവാരയാണ് ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളത്.

നാഗന്മാരുടെ രഹസ്യം- ശിവപുരാണം: 2 – നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മഹത്തായ ഒരു സംസ്‌കൃതിയിലേക്കുള്ള കാല്‍പനിക പര്യവേഷണം. മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍ . യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകളും സമന്വയിപ്പിക്കപ്പെട്ട അത്ഭുതകരമായ കൃതി. ഭാരതീയതയെ പുനരാവിഷ്‌കരിക്കുന്ന കാല്‍പനിക മഹാസൗധം. ടിബറ്റിന്റെ താഴ്‌വരകളില്‍നിന്ന് മെലൂഹയുടെ സംസ്‌കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവന്‍ എന്ന പച്ചയായ മനുഷ്യന്‍ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന വിസ്മയകഥയാണ് അമീഷ് ത്രിപാഠി ശിവത്രയ പുസ്തകങ്ങളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്.

മെലൂഹയിലെ ചിരഞ്ജീവികള്‍ക്കുശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം. പുതിയ നിരവധി കഥാപാത്രങ്ങൾ നാഗന്മാരുടെ രഹസ്യം എന്ന പുസ്തകത്തിൽ വായനക്കാരിലേയ്ക്ക് കയറി വരുന്നുണ്ട്. ശിവപുരാണം എന്ന ബൃഹദ് വായനയെ പുസ്തകത്തിന്റെ രൂപത്തിൽ ഒതുക്കി വയ്ക്കുമ്പോൾ മിക്ക കഥാപാത്രങ്ങൾക്കും മികച്ച പാഠഭേദങ്ങൾ ഉണ്ടാകുന്നുണ്ട്. ചരിത്രത്തെ അതെ പോലെ കുറിയ്ക്കാതെ ഒരു മാനുഷിക വായനയിലൂടെയാണ് അമീഷ് ഓരോ പുസ്തകങ്ങളും കുറിച്ചിട്ടുള്ളത്.

എഴുതിയാലും എഴുതിയാലും തീരാതെ വായിച്ചാലും വായിച്ചാലും പിന്നെയും എന്തൊക്കെയോ ബാക്കി വച്ച് പോകുന്ന ഒന്നാണ് അമീഷിന്റെ ശിവപുരാണത്തിന്റെ വായന. ആക്രമണത്തിന്റെ ഭാവമായ കാളിയും ഗണേശനും പാരമ്പര്യ ദൈവീക സങ്കൽപ്പങ്ങളിൽ നിന്നും അകന്നു മാറുന്നതേയില്ല. പോരാട്ടവും ന്യായത്തിന്റെ പക്ഷം പിടിക്കലും ദൈവങ്ങളുടെ ധർമ്മവുമാകുന്നു. ഇവിടെ രണ്ടാം പുസ്തകമെത്തുമ്പോഴേക്കും ദൈവത്തിലേക്കുള്ള ശിവന്റെ രൂപാന്തരണം സംഭവിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ വായനയിൽ ആ ദൈവീകത്വം കണ്ടെടുകയാണ് കഴിയുന്നതോടെ വായനക്കാരനും ശിവന്റെ ചിന്തകളിലേയ്ക്ക് എത്തുകയും സ്വയം ദൈവമായി മാറപ്പെടുകയും ചെയ്തേക്കാം. മൂന്നാം ഭാഗത്തിലേക്കുള്ള പാലമിട്ടു കൊണ്ടാണ് രണ്ടാം ഭാഗമായ നാഗന്മാരുടെ രഹസ്യവും അവസാനിക്കുന്നത്. വായന വലുതാകുന്നു. ശിവന്റെ രഹസ്യങ്ങളും.

വായുപുത്രന്‍മാരുടെ ശപഥം – ശിവപുരാണം: 3 – വായനക്കാരുടെ ഇടയില്‍ ഹരമായി മാറിയ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം എന്നീ നോവലുകള്‍ക്ക് ശേഷം അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തിലെ മൂന്നാമത്തെ നോവല്‍ വായുപുത്രന്‍മാരുടെ ശപഥം. ഇരുപത് ലക്ഷം പ്രതികള്‍ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. മനുഷ്യരാശിക്ക് മുന്നില്‍ തിന്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ കൊടും തിന്മയെ പ്രതിരോധിക്കുവാന്‍ ഒരേയൊരു ഈശ്വരനുമാത്രമേ സാധിക്കുകയുള്ളൂ. നീലകണ്ഠനുമാത്രം!

അനേകം യുദ്ധങ്ങള്‍ക്കു വിധേയമായ ഭാരതഭൂമിയില്‍ പാവനമായ ഒരു ധര്‍മ്മയുദ്ധം അരങ്ങേറുന്നു. എത്രപേര്‍ക്ക് ജീവഹാനി സംഭവിച്ചാലും എന്തു വില നല്കിയിട്ടായാലും ഈ യുദ്ധത്തില്‍ നീലകണ്ഠനായ ശിവന്‍ പരാജയപ്പെട്ടുകൂടാ. വായുപുത്രന്‍മാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്ന ശിവന്‍ ഊ ഉദ്യമത്തില്‍ വിജയിക്കുമോ? ആരേയും വായിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന, ഭാരതീയ സംസ്‌കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുത.

അമീഷ് സമ്മാനിക്കുന്ന മറ്റൊരു പാരായണ വിസ്മയത്തിന്റെ മനോഹരമായ മലയാള പരിഭാഷ. ശിവപുരാണ പരമ്പരയിലെ അവസാനഭാഗം… വായുപുത്രന്‍മാരുടെ ശപഥം… ഭാരതത്തിലെ ഏറ്റവും ശക്തമായ മെലൂഹ എന്ന രാജ്യത്തെത്തുന്ന ശിവൻ എന്ന പോരാളിയുടെ കഥയായി പഴയ ശിവപുരാണം ഭാവം പകരുന്നു. വിധി തന്നിലേൽപ്പിക്കുന്ന ദൌത്യങ്ങൾ സധൈര്യം ഏറ്റെടുക്കുന്ന അവൻ അവ്വിടെ സ്വീകാര്യനാവുന്നു, തിന്മയെ കണ്ടെത്തി നശിപ്പിക്കാനുള്ള വലിയ ചുമതല ഏറ്റെടുക്കുന്ന അവൻ, രണ്ട് വട്ടവും, അതിൽ യഥാർത്ഥ തിന്മയെ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. എന്നാൽ ഒടുവിൽ അതിൽ അവൻ വിജയിക്കുന്നു.

തീർച്ചയായും പുരാണത്തിലെ കഥയുടെ അതേ പര്യവസാനം തന്നെയാണു ഇതിനുമുള്ളത് പക്ഷെ അതിലേയ്ക്ക് നയിക്കുന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും, കഥാപാത്രങ്ങളും വ്യത്യസ്തരാണെന്ന് മാത്രം. നാം കണ്ട് പരിചയിച്ച കഥാപാത്രങ്ങൾക്ക് വളരെ വ്യത്യസ്തമായ എന്നാൽ, ഒട്ടും ദൈവീകത്വമില്ലത്ത, തീർത്തും മാനുഷികമായ ഭാവം പകരുന്നതിൽ നോവലിസ്റ്റ് വിജയിച്ചു. പ്രത്യേകിച്ച് ആദ്യ രണ്ട് ഭാഗങ്ങൾ വായിക്കുമ്പോൾ നമുക്ക് കഥ കീഴ്മേൽ മറിഞ്ഞതായി തോന്നും, പക്ഷേ ഒടുവിലെ പുസ്തകത്തിലെത്തുമ്പോൾ അത് നാം കേട്ട് വളർന്ന കഥയായി , ചുരുങ്ങിയ പക്ഷം കഥാഗതിയിലെങ്കിലും.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ , ബ്ലോഗുകൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post