അപ്പോളോ 13; മരണത്തെ മുന്നിൽ കണ്ട ആ നാല് ദിനങ്ങൾ…!!!

Total
1
Shares

എഴുത്ത് – Sankaran Vijaykumar.

1970 ഏപ്രിൽ 13, സമയം 09.07 PM, തികച്ചും അപരിചിതവും വിദൂരവുമായ ഈ പ്രദേശത്ത് ആ മൂന്നുപേർ തങ്ങളുടെ മരണത്തെ മുഖാമുഖം കാണുന്നു. അവർ ഈ ഭൂമിയിലെ ഒരു പ്രദേശത്ത് ആണെങ്കിൽ എന്താണ് എന്ന് നമുക്ക് ഊഹിക്കാം. പക്ഷെ അവർ ഇപ്പോൾ ഭൂമിയിൽ നിന്നും ഏകദേശം നാലു ലക്ഷംകിലോമീറ്റർ (400171km) മുകളിൽ ആണ്. ഇവിടെ വായു ഇല്ല, ഭൂമിയുടെ ഗുരുത്വകര്ഷണബലം നന്നേ കുറവ്. പുറത്ത് എങ്ങും കറുത്ത ആകാശം മാത്രം. ആ മുന്ന് പേരുടെ പേരുകൾ ഇവയാണ് ജയിംസ് ലോവെൽ (James.A.Lovell), ജോൺ സ്വിഗെർറ്റ് (John L Swigert(Jack)), ഫ്രെഡ് ഹെയിസ് (Fred W Haise )..

ഇവർ മുന്ന് പേരും അപോളോ 13 എന്ന വാഹനത്തിലെ യാത്രികരാണ്. ചന്ദ്രനെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഈ വാഹനം ഇപ്പോൾ ചന്ദ്രന് നേരെ മുകളിൽ വെറും 254 കിലോമീറ്റർ മാത്രം താഴേക്ക്. ഏതാനും നിമിഷങ്ങൾകം അവരിൽ രണ്ടു പേർ അമേരിക്കയുടെ മുന്നാമതും ചന്ദനിൽ ഇറങ്ങിയ വാഹനത്തിലെ ചുണകുട്ടികൾ എന്ന് ചരിത്രത്തിൽ ഇടം നേടും. പക്ഷെ ഇപ്പോൾ ഇവിടെ സംഭവിക്കുന്നത് എന്താണ്?അവരുടെ വാഹനം ചന്ദ്രനിൽ തകർന്നു വീഴാൻ പോവുകയാണ്. ഒരു പക്ഷെ അങ്ങനെ തകർന്നു വീഴുന്നതിനു മുൻപ് തന്നെ വായുവും വെള്ളവും കിട്ടാതെ അവരുടെ മരണം സംഭവിച്ചിരിക്കും.

1970 ഏപ്രിൽ 11 നു ഉച്ചക്ക് ഒരു മണിക്ക് (1.13 PM ) ഫ്ലോറിഡയിലെ കേപ് കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് അപോളോ 13 നെ വിക്ഷേപിച്ചത്. ചന്ദ്രനിൽ ആളെ ഇറക്കുന്ന അമീരിക്കയുടെ അപോളോ ദൌത്യത്തിലെ മുന്നാമത്തെ വാഹനമാണിത്. മറ്റു രണ്ടു വാഹനങ്ങളുടെയും (അപോളോ 11,12 ) മുഖ്യ ഉദ്ദേശങ്ങൾ അവിടെ ആളെ ഇറക്കി ലോകത്തെ ഞെട്ടിക്കുകയാണെങ്കിൽ അപോളോ 13 യുടെ ലക്‌ഷ്യം പരിവേഷണമാണ്..ഏതാണ്ട് നാലരകോടി വർഷം മുൻപ് ചന്ദ്രനിൽ ഉൽക പതിച്ചുണ്ടായ ഫ്രാ മൌര (fra mauro) എന്ന മലയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. വിക്ഷേപണ ഘട്ടങ്ങളെല്ലാം വിജയകരമായി പുർത്തിയാക്കി റോക്കെറ്റ്‌ (Saturn-5 ) ഭുമിക്കുമുകളിൽ ഏകദേശം 6000 കിലോമീറ്റർ ഉയരത്തിൽ എത്തി. അപ്പോൾ തന്നെ അതുമായി ഘടിപ്പിച്ചിരുന്ന ലുണാർ മോട്യുളിൾ സ്വതന്ത്രമായി, 180 ഡിഗ്രി തിരിഞ്ഞ് കമാൻഡ് മോട്യുളിന്റെ മറ്റേ അറ്റവുമായി ചേർന്നു (അപോളോ 13 എന്നത് ഒരു വാഹനം മാത്രമല്ല..ഇതിൽ കമാൻഡ് മോട്യുൾ എന്ന പ്രധാന വാഹനവും ലുനാർ മോട്യുൾ എന്ന വാഹനവും ഉണ്ട്).പിന്നീട് യാത്ര തുടർന്ന വാഹനം ഏകദേശം 20000 കിലോമീറ്റർ എത്തിയപ്പോൾ റോക്കറ്റിന്റെ അവസാനഭാഗവും കത്തി തീരുകയും അത് പിന്നീട് ചന്ദനിൽ പതിക്കുകയും ചെയ്തു.. ഇനിയങ്ങോട്ടുള്ള യാത്രക്കുള്ള ഊർജ്ജം നൽകുന്നത് കമാൻഡ് മോട്യുളിന് പിന്നിലുള്ള സർവിസ് മോട്യുളിലുള്ള എൻജിനുകൾ ആയിരിക്കും.

കമാൻഡ് മോട്യുളിൽ ആണ് ഇപ്പോൾ മുവരും ഉള്ളത്. ചന്ദ്രനു സമീപം എത്തുമ്പോൾ, ഒരാൾ കമാൻഡ് മോട്യുൽ നിയന്ത്രിക്കുകയും മറ്റു രണ്ടുപേർ ലുനാർ മോട്യുളിലേക്ക് കയറി ചന്ദ്രനിൽ ഇറങ്ങുകയും ചെയ്യുന്നു. പക്ഷെ അതുവരെ ഈ മുന്ന് പേരും കമാൻഡ് മോട്യുളിൽ തന്നെ ആയിരിക്കും. വാഹനം ഭുമിയിൽ നിന്നും ഏകദേശം 2 ലക്ഷം കിലോമീറ്ററിലും പിന്നീട് മുന്ന് ലക്ഷം കിലോമീറ്ററിലും എത്തിയപ്പോൾ ഓരോ midcourse correction (ദിശാ വ്യത്യാസം) വേണ്ടിവന്നു.

ഏപ്രിൽ 13…. രണ്ടു ദിവസവും 8 മണിക്കൂറും കഴിഞ്ഞപ്പോൾ വാഹനം ഭുമിയിൽ നിന്നും മുന്ന് ലക്ഷം കിലോമീറ്റർ ((3,30000km) അകലെയായി. വാഹനം ഇപ്പോൾ free return trajectory കഴിഞ്ഞ് hybrid trajectory യിലേക്ക് കടക്കുകയാണ്. Free return trajectory യിൽ ആയിരുന്നപ്പോൾ, അഥവാ,ഒരുപക്ഷെ വാഹനം ചന്ദ്രനിൽ ഇറങ്ങുമ്പോൾ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ അതിനെ വളരെ എളുപ്പത്തിൽ തിരികെ ഭുമിയിൽ എത്തിക്കാൻ സാധിക്കുമായിരുന്നു. ഇനിയിപ്പോൾ അതിനു സാധ്യമല്ല. വാഹനം ചന്ദന്റെ ആകർഷണബലത്തിൽ ആയി. ഇതിനിടയിൽ ലുണാർ നിയന്ത്രിക്കുന്ന ഫ്രെഡ് ഹെയിസ്, കമാൻഡ് മോട്യുളിൽ നിന്നും ലുണാർ മോട്യുളിലേക്ക് പ്രവേശിച്ചു. അതിന്റെ പവർ ഓണാക്കി, ചന്ദ്രനിലേക്ക് ഇറങ്ങുന്നതിനായി സജ്ജമാക്കി(inflight inspection).

ഈ സമയം യാത്രിക്കാർ തങ്ങളുടെ വീഡിയോ ക്യാമറ ഉപയോഗിച്ചു അവിടെ നടക്കുന്ന കാര്യങ്ങൾ ലോകത്തെ ലൈവ് ആയി കാണിച്ചു. ഈ ലൈവ് ഷോ ഏകദേശം 32 മിനിട്ടോളം നീണ്ടുനിന്നു. അതും കഴിഞ്ഞു ,ലുണാർ മോട്യുളിലെ inspection -ഉം കഴിഞ്ഞു എല്ലാവരും തിരികെ കമാൻഡ് മോട്യുളിൽ എത്തി അതിന്റെ വാതിൽ അടച്ചു. സമയം രാത്രി 9.02, വാഹനത്തിലെ മാസ്റ്റർ അലാറം അടിക്കുന്നു…!!! കമാൻഡ് മോട്യുൾ നിയന്ത്രിക്കുന്ന ജോൺ സ്വിഗെർറ്റ് കാര്യം എന്താണെന്ന് തിരക്കി. ദ്രവ ഹൈഡ്രജൻ നിറച്ചിരിക്കുന്ന ടാങ്കിൽ മർദ്ദം കുറഞ്ഞതായി കാണുന്നു. സ്വിഗെർറ്റ് ആ വിവരം താഴെ ഭൂമിയിലെ വാഹനത്തെ നിയന്ത്രിക്കുന്ന ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ സെന്റെറിനെ അറിയിക്കുന്നു.

അവിടെ നിന്നും ഫുവൽ സെല്ലിലെ(Alkaline fuel cell) ഫാനും ഹീറ്ററും സ്വിച്ച് ഓൺ ചെയ്യാൻ നിർദ്ദേശം കിട്ടി. രണ്ടു ദ്രവ ഹൈഡ്രജൻ ടാങ്കുകളും രണ്ടു ഓക്സിജൻ ടാങ്കുകളും കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഒരു ബാറ്ററി ആണ് ഫുവൽ സെൽ എന്ന് പറയുന്നത്. ഇത് വച്ചിരിക്കുനത് കമാൻഡ് മോട്യുളിന് പിന്നിലുള്ള സർവീസ് മോട്യുളിൽ ആണ്. കമാൻഡ് മോട്യുളിലെ യാത്രികർക്ക് ശ്വസിക്കാനുള്ള ഓക്സിജൻ,വെള്ളം,വൈദ്യുതി എന്നിവ ലഭിക്കുന്നത് ഇവിടെ നിന്നാണ്. ഈ ഫുവൽ സെല്ലിലെ ദ്രാവക ഹൈഡ്രജനും ഓക്സിജനും ചിലപ്പോൾ അടിഞ്ഞുകൂടും. അതിനാൽ ഇതിന്റെ അളവ് ശരിയായി എടുക്കണമെങ്കിൽ അതിനെ ചെറിയ ചൂടുനൽകി നന്നായി ഇളക്കണം..അതിനാണ് ഫാനും ഹീറ്ററും ഉപയോഗിക്കുന്നത്. മിഷൻ കണ്ട്രോളിന്റെ നിർദ്ദേശം കിട്ടിയ ഉടനെ ജോൺ സ്വിഗെർറ്റ് ഫാനും ഹീറ്ററും ഓൺ ചെയ്തു. രണ്ടു മിനിട്ട് കഴിഞ്ഞില്ല, അതി ഭയങ്കരമായ ഒരു ശബ്ദം അവിടെ കേട്ടു. തുടർന്ന് മാസ്റ്റർ അലാറവും. യാത്രികർ എല്ലാവരും ഒന്ന് നടുങ്ങി. ഏതോ ധൂമകേതു വാഹനത്തിൽ ഇടിച്ചിരിക്കുന്നു…!!

എന്നാൽ ഉടനെ തന്നെ അവർക്ക് അത് തിരുത്തേണ്ടി വന്നു. വാഹനത്തിലെ മെയിനിലെ ഇലക്ട്രിസിറ്റി വോൾട്ടേജ് ക്രമാതീതമായി കുറഞ്ഞു. ഈ സമയം ഒന്നരമിനിട്ടോളം മിഷൻ കണ്ട്രോളുമായി ബന്ധം വിച്ചേദിക്കപ്പെട്ടു. പിന്നീട് ബന്ധം പുനസ്ഥാപിച്ചപ്പോൾ അവർ മിഷൻ കണ്ട്രോളിനെ വിവരം ധരിപ്പിച്ചു. “Houston we have a problem here”…അപ്പോൾ മിഷൻ കൺട്രോൾകാർക്ക് വിശ്വാസം വന്നില്ല. കാരണം അതുവരെ കാര്യങ്ങൾ എല്ലാം നോർമൽ ആയി തന്നെ പോയി കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ കാര്യത്തിന്റെ ഗൌരവം പിന്നാലെ അവർക്ക് പിടികിട്ടി. ഓക്സിജൻ ടാങ്കിന് എന്തോ പ്രശ്നം ഉണ്ട്. പ്രഷർ കുറയുന്നു. ഏതാനും മിനുട്ടുകൾക്കകം No.2 ഓക്സിജൻ ടാങ്കിലെ പ്രഷർ പുജ്യം ആയി. കുറെ കഴിഞ്ഞു No.1 ഓക്സിജൻ ടാങ്കിലെ പ്രഷറും കുറയുന്നതായി കണ്ടു. ആ സമയം തന്നെ വാഹനത്തിന്റെ കമാണ്ടർ ജയിംസ് ലോവെൽ പുറത്തേക്കു നോക്കിയപ്പോൾ തങ്ങളുടെ വാഹനത്തിൽ നിന്നും എന്തോ ലീക്ക് ആവുന്നത് കണ്ടു. വിവരം മിഷൻ കണ്ട്രോളിനെ അറിയിച്ചു. അത് No.1 ഓക്സിജൻ ടാങ്കും കാലി ആവുന്നത് ആണെന്ന് അവർക്ക് പിടികിട്ടി.

ഇങ്ങനെപോയാൽ രണ്ടു മണിക്കുറിനുള്ളിൽ No.1 ഓക്സിജൻ ടാങ്കും നശിക്കും. എന്തെങ്കിലും ഉടനെ ചെയ്യണം. അതാ ഇപ്പോൾ ഇതിന്റെയെല്ലാം ഫലമായി വാഹനത്തിൽ ഉള്ള മുന്ന് ഫുവൽ സെല്ലുകളിൽ രണ്ടെണ്ണവും നശിച്ചു കൊണ്ടിരിക്കുന്നു. ഹൂസ്റ്റണിലെ കണ്ട്രോൾ സെന്റർ ഒന്നടങ്കം ഞെട്ടിവിറച്ചു. തുടർന്ന് അവിടെ നിന്നും അവർ പല നിർദേശങ്ങളും വാഹനത്തിൽ ഉള്ളവർക്ക് നൽകി. പക്ഷെ ഒന്നും വിജയിച്ചില്ല. ഏകദേശം 45 മിനിട്ടുകളോളം അവർ യന്ത്രങ്ങൾ നെരേയാക്കാൻ ശ്രമങ്ങൾ നടത്തി. അവസാനം ഹൂസ്റ്റണിൽ നിന്നുള്ള ദുഃഖകരമായ ആ നിർദ്ദേശം യാത്രികർക്ക് കിട്ടി. “Abort Mission” ….മിഷൻ അവസാനിപ്പിക്കുക, തിരികെ ഭൂമിയിയിലേക്ക് മടങ്ങുക.

എന്നാൽ ഇപ്പോൾ അവർക്ക് മുന്നിൽ വലിയ പ്രശ്നം ഉണ്ട്. കമാൻഡ് മോട്യുളിനുളളിൽ സർവീസ് മോട്യുളുവഴി കിട്ടികൊണ്ടിരുന്ന ഓക്സിജൻ, വെള്ളം, ഇലക്ട്രിസിറ്റി എന്നിവ തീർന്നിരിക്കുന്നു. അങ്ങനെ അവിടെ നിന്നാൽ എല്ലാവരും മരിക്കും. പിന്നെ എന്താണ് വഴി? ഒരു വഴി ഉള്ളത് കമാൻഡ് മോട്യുളിൽ എമർജൻസിക്കായി വച്ചിരിക്കുന്ന ഓക്സിജനും മറ്റും എടുക്കുക എന്നത് ആണ്. പക്ഷെ അത് അവർക്ക് തിരികെ വരുമ്പോൾ ഉപയോഗിക്കാനായി വച്ചിട്ടുള്ളതാണ്. അതുംകൂടി തീർത്താൽ അവർ ഭുമിയിലേക്ക് എങ്ങനെ എത്തിച്ചേരും? അപ്പോൾ എന്തുചെയ്യും? ലൂണാർ മോട്യുലേക്ക് എത്രയും പെട്ടന്നു കടക്കുക, എന്നിട്ട് ചന്ദ്രനിൽ ഇറങ്ങുന്നതിനായി സുക്ഷിച്ചിട്ടുള്ള ഓക്സിജൻ, വെള്ളം, ഇലക്ട്രിസിറ്റി എന്നിവ എടുത്തു ഉപയോഗിക്കുക. അവർ അത് തന്നെ ചെയ്യാൻ തീരുമാനിച്ചു. എന്നിട്ട് കമാൻഡ് മോട്യുളിൽ പിന്നീടുള്ള ചോർച്ച ഒഴിവാക്കാൻ അവിടുത്തെ എല്ലാ ഉപകരണങ്ങളും ഓഫ് ചെയ്തു മുവരും ലുണാർ മോട്യുളിലെക്ക് പാഞ്ഞു.

ഇനി അവർക്ക് ഏക ആശ്രയമായി ഉള്ളത് ലുണാർ മോട്യുൾ ആണ്…ഇത് ചന്ദനിൽ ഇറങ്ങാനായി രൂപ കല്പന ചെയ്താണ്. അതുകൊണ്ട് തന്നെ അതിലെ ജീവസന്ധാരണത്തിന് ആവശ്യം വേണ്ടുന്ന വസ്തുക്കൾ കുറവാണ്. പ്രത്യകിച്ചും ജലം, ഇലക്ട്രിസിറ്റി എന്നിവ. എന്നാൽ ഓക്സിജൻ ആവശ്യത്തിന് ഉണ്ട്, എന്ന് തന്നെ പറയാം. ജലം, ഇലക്ട്രിസിറ്റി എന്നിവ വളരെ പരിമിതം. 2 ആളുകൾക്ക് ഒന്നര ദിവസത്തേക്ക് ഉള്ളത് മാത്രം. എന്നാൽ ആ വാഹനം ഇപ്പോൾ 3 പേർ ഏകദേശം 4 ദിവസത്തോളം ഉപയോഗിക്കേണ്ടതായി വാന്നിരിക്കുന്നു. എന്തെന്നാൽ വാഹനം ഇപ്പോൾ hybrid trajectory യിൽ ആണ്, ചന്ദ്രന്റെ ആകർഷണവലയത്തിൽ. അതുഭേദിച്ചു free return trajectory യിൽ വന്നാലേ അവർക്ക് ഭൂമിയിലേക്കു എത്തിച്ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റൂ.

അതിന് വളരെയേറെ ഊർജ്ജം ചിലവാക്കേണ്ടി വരും. അതിനുവേണ്ടി ,അവർ ലുണാർ മോഡ്യുളിലെ അവശ്യം വേണ്ടുന്ന കമ്പ്യൂട്ടർ, ഭൂമിയുമായുള്ള കമ്മ്യുണിക്കെഷൻ ഉപകരണങ്ങൾ മുതലായവ ഒഴിച്ച് മറ്റെല്ലാം ഓഫ് ചെയ്തു. പക്ഷെ ഒരു പ്രശ്നം.. ലുണാർ മോദ്യുളിലെ കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്തിരിക്കുന്നത് ചന്ദനിൽ ഇറങ്ങാനാണ്, അല്ലാതെ ഭൂമിയിലേക്ക് തിരിച്ചു വരാനല്ല. അതിനാൽ അതിലെ കമ്പ്യൂട്ടറിലെ പ്രോഗ്രാം എല്ലാം മായിച്ചു കളഞ്ഞു പുതിയത് ലോഡ് ചെയ്യണം. പുതിയത് എഴുതി ചേർക്കണം എങ്കിൽ ഒരു മുന്ന് മാസം എങ്കിലും പിടിക്കും. ഹൂസ്ടണിലെ മിഷൻ കൺട്രോൾ അധികൃതർ ഉടനെ കമ്പ്യൂട്ടർ നിർമ്മിച്ച IBM മായി ബന്ധപ്പെട്ട് ഉടനെ ഒരു Abort Guidance പ്രോഗ്രാം ഉണ്ടാക്കി. വെറും മൂന്നു മണിക്കൂർ കൊണ്ട്.. അങ്ങനെ ആ പ്രശ്നംസോൾവ്‌ ചെയ്തു..

എന്നാൽ അതാ വരുന്നു അടുത്ത ഏറ്റവും മാരകമായ പ്രശ്നം. CO 2 absober വർക്ക് ചെയ്യുന്നില്ല. ലുണാർ മോദ്യുളിൽ ഉള്ള സാധാരണ യായി യാത്രികർ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺ ടൈ ഓക്സൈഡു (CO2 ) പിടിച്ചെടുത്ത് ശുധീകരിക്കാനാണ് CO 2 absober ഉപയോഗിക്കുന്നത്. ഇത് ലിതിയം ഹൈഡ്രോക്സൈഡു (LiOH ) ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു സിസ്റ്റം ആണ്. കുടാതെ ദിവസവും മാറ്റെണ്ടുന്ന ഇതിലെ LiOH ന്റെ ടിന്നുകൾ 2 പേർക്ക് 2 ദിവസത്തെക്കുള്ളതാണ്. പക്ഷെ 3 പേർക്ക് 4 ദിവസം ഉപയോഗിക്കാൻ പര്യാപ്തം അല്ല. ഇതും തീർന്നു കൊണ്ടിരിക്കുന്നു. അങ്ങനെയെങ്കിൽ അധികം വൈകാതെ CO2 ശ്വസിച്ചു യാത്രികർ മുന്നുപേരും മരിക്കും. ഇതിന് ഒരേ ഒരു വഴിയെ ഉള്ളൂ. തിരിച്ചു കമാൻഡ് മോട്യുളിൽ പോയി അവിടെയുള്ള വലിയ LiOH ന്റെ ടിന്നുകൾ കൊണ്ടുവരുക. പക്ഷെ ഒരു പ്രശ്നം, അവിടെയുള്ള LiOH ടിന്നുകൾ വലിപ്പമുള്ളതും സമചതുരാകൃതിയിൽ ഉള്ളതുമാണ് ,ലുണാർ മോട്യുളിൽ ഉള്ളതുപോലെ ചെറുതും വൃത്താകൃതിയിൽ ഉള്ളതുമല്ല. ഇതു കാരണം അവിടുത്തെ വലിയ LiOH ടിന്നുകൾ ഇവിടുത്തെ ചെറിയ സോക്കറ്റിൽ കയറില്ല. ഇതിനെന്തു ചെയ്യും?…..വല്ലാത്ത പ്രതിസന്ധി തന്നെ…

മിഷൻ കണ്ട്രോളിലെ വിദഗ്ദർ അവിടെയുള്ള സിമുലറ്ററുകളിൽ പലതും ഡിസൈൻ ചെയ്തു. അവസാനം ഒന്നര ദിവസം കഴിഞ്ഞു അവർ ഒരു ആശയം വികസിപ്പിച്ചു. ഇതനുസരിച്ച് അപോളോയിലുള്ള വസ്തുക്കൾ ഉപയോഗിച്ചു ഒരു കണക്ടർ ഉണ്ടാക്കണം. ഇതിനു വേണ്ടുന്ന സാധനങ്ങൾ കമാൻഡ് മോദ്യുളിലെ LiOH ടിന്നുകൾ, flight log ബുക്കിന്റെ കവർ, കാർഡ് ബോർഡ്, യാത്രികർ ധരിക്കുന്പോൾ കണക്ട് ചെയ്യുന്ന ഹോസ് (space suit hose ), പിന്നെ അവരുടെ ഷുവിന്റെ സോക്സ്‌ എന്നിവയാണ്. മിഷൻ കണ്ട്രോളിന്റെ നിർദേശം പാലിച്ചു അവർ ഒന്നര മണിക്കൂർ കൊണ്ട് ഒരു ഡ്യൂപ്ലിക്കേറ്റ്‌ കണക്ടർ ഉണ്ടാക്കി ഈ പ്രശ്നം പരിഹരിച്ചു. പിന്നീടും പ്രശ്നങ്ങൾ.. വാഹനം ഭുമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കേണ്ട കോൺ (angle) ഇത് 5.5 ഡിഗ്രിക്കും 7.5 ഡിഗ്രിക്കും മദ്ധ്യേ ആയിരിക്കണം. 5.5 ഡിഗ്രിക്ക് താഴെ ആയാൽ അവർ ഭൂമിയിലേക്ക് വരുമ്പോൾ യാത്രചെയ്യാൻ ഉപയോഗിക്കുന്ന കമാൻഡ് മോട്യുൽ വാഹനം അതിഭയങ്കര ചൂടിൽ കത്തിയമരും. 7.5 ഡിഗ്രിക്ക് മുകളിൽ ആയാൽ വരുടെ വാഹനം തിരികെ ശുന്യാകാശത്തിലേക്കു തന്നെ മടങ്ങും, ഭൂമിയിൽ എത്തിചേരില്ല.

പക്ഷെ ആ കോൺ അറിയണമെങ്കിൽ ഇപ്പോൾ പ്രയാസമാണ്…കാരണം അവർ സാധാരണ ഉപയോഗിക്കുന്ന Prilimilary Guidnace system എന്ന കമ്പ്യൂട്ടർ അല്ല ഉപയോഗിക്കുന്നത്. അവിടെ വൈദ്യുതി ലാഭിക്കാൻ Abort Guidance system എന്ന കമ്പ്യൂട്ടർ ആണ് ഉപയോഗിക്കുന്നത്. അത് ഉപയോഗിച്ചു ശരിയായ ദിശ കണ്ടുപിടിക്കാൻ പ്രയാസം. തല്കാലം അവർ ഉപയോഗിക്കുന്നത് 27 നക്ഷത്രങ്ങളെയും സുര്യനെയും ആശ്രയിച്ചാണ്. പക്ഷെ അവരുടെ സർവീസ് മോട്യുളിലെ ഒക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചുള്ള പൊടിപടലങ്ങൾ കാരണം പുറത്തു നക്ഷത്രങ്ങളെ കാണാൻ സാധിക്കുന്നില്ല. എന്ത് ചെയ്യും? വാഹനത്തിന്റെ കമാണ്ടർ ജയിംസ് ലോവെലിന് ഒരു ഐഡിയ തോന്നി. താൻ മുൻപ് അപ്പോളോ 8 ൽ വച്ച് കണ്ടുപിടിച്ച ആ വിദ്യ ഒന്ന് ശ്രമിക്കുക. ഭുമിയുടെ Terminator line ഫൊകസ് ചെയ്തു വാഹനം നിയന്ത്രിക്കുക. അങ്ങനെ അവർ നമ്മുടെ ഭുമിയുടെ പകലും രാത്രിയും വേർതിരിക്കുന്ന Terminator line ലാക്കാകി വാഹനം വിട്ടു. പക്ഷെ ഭുമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുൻപ് വേറെയും പ്രശ്നങ്ങൾ…. .!!!…

സാധാരണയായി അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ആദ്യം സർവീസ് മോഡ്യുളും പിന്നീടു ലുണാർ മോട്യുളും വേർപെടുത്തും. (യാത്രികർ ഉള്ള കമാൻഡ് മോട്യുൾ മാത്രമേ ഭുമിയുടെ അന്തരീക്ഷം കടക്കൂ. എന്തെന്നാൽ അതിനു മാത്രമേ അന്തരീക്ഷത്തിലെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിനെ പ്രധിരോധിക്കാനുള്ള Heat shield ഉള്ളൂ). അന്തീക്ഷത്തിൽ പ്രവേശിക്കുന്നത്തിനു മുൻപ് സർവീസ് മോട്യുൾ വിട്ടുപോയി. അവർ അതുവരെ അവരെ ഓക്സിജൻ, ജലം, വൈദ്യുതി എന്നിവ നല്കി പരിപാലിച്ച ലുണാർ മോട്യുൾ വിട്ടു കമാൻഡ് മോട്യുളിലേക്ക് കയറി. ഇനി അതിനെ വേര്പെടുത്തണം.

പക്ഷെ കുഴപ്പം ലുണാർ മോട്യുളിൽ Radioisotope thermoelectric generator എന്ന ബാറ്ററി ഉണ്ട്. ഈ ബാറ്ററി ഉണ്ടാക്കിയിരിക്കുന്നത് അണുശക്തി വമിക്കുന്ന പ്ലൂട്ടോണിയം കൊണ്ടാണ്. ഇതു ഭുമിയിലെ ഏതെങ്കിലും ഭാഗത്ത്‌ പതിച്ചാൽ അപകടം ആണ്. എന്ത് ചെയ്യും? അതിന് അവർ കണ്ട മാർഗ്ഗം ലുണാർ മോട്യുലിനെ പസഫിക് മഹാസമുദ്രത്തിലെ ഏറ്റവും ആഴംകുടിയ പ്രദേശമായ Toga trench എന്ന ഭാഗത്തേക്ക് ഇടുക എന്നതാണ്. അങ്ങനെ അനേകം വൈതരണികൾ അതിജീവിച്ചു , മൊത്തം 7 ദിവസങ്ങൾ ഭൂമിയിൽ നിന്ന് വിട്ടു നിന്ന അവർ ഏപ്രിൽ 17 ആം തീയതി രാവിലെ 11 മണിയോടെ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തി. എന്നാൽ മിഷൻ കണ്ട്രോളുമായി 6 മിനിട്ടോളം ബന്ധം വിച്ചേദിക്കപ്പെട്ടു. അതിനാൽ മിഷൻ കണ്ട്രോളിൽ ഉള്ളവർ അവരുടെ വാഹനം കത്തി അവർ മരിച്ചു എന്ന് ഉറപ്പിച്ചു.

വാഹനം അന്നേ ദിവസം 1.07 pm നു ന്യൂസ്‌ലാണ്ടിനടുത്തുള്ള പസഫിക് മഹാസമുദ്രത്തിൽ പതിച്ചു. അവിടെ കാത്തുനിന്ന അമേരിക്കയുടെ USS Iwo Jima കപ്പലിലെ divers അവരെ വാഹനത്തിൽ നിന്നും പൊക്കിയെടുത്തു. അത്ഭുതം!!മൂന്നുപേരും സുരക്ഷിതർ. പക്ഷെ അവർ വളരെ ക്ഷീണിതർ ആയിരുന്നു. നാല് ദിവസങ്ങൾ ശരിക്കും ആഹാരവും വെള്ളവും കിട്ടാതെ അവരുടെ തൂക്കം പകുതിയായി. ഒരാൾക്ക് വെള്ളം കുടിക്കാത്തതുകൊണ്ട് മുത്രശയരോഗം പിടിപെട്ടു. എന്നാലും അവർ വിജയിച്ചു. ചന്ദ്രനിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും അവർ മൂന്ന് പേരും ഇവിടെയുള്ളവരുടെ മനസ്സിൽ എപ്പോഴേ ഇറങ്ങി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post