വിവരണം – അർജ്ജുൻ പി രാജീവ്.
നിറഞ്ഞു തുളുമ്പാൻ നില്കുന്ന ഇടുക്കി ഡാം .. റെഡ് അലേർട്ട് ..ഡാം എപ്പോ വേണേലും തുറക്കാം ,, അപ്പോ ഒരു ചിന്ത മഴയത്ത് കാറിൽ ഒന്നു ഇടുക്കി വിട്ടാലോ … പ്ലാനിംഗ് കട്ട പ്ലാനിങ് .. അവസാനം പറഞ്ഞ ടീമ്സ് ഒകെ മുങ്ങി ഞാനും ചങ്കും മാത്രം … പിന്നെന്തിനാ കാർ !!! മഴ നനഞ്ഞു ബുള്ളറ്റിൽ വിട്ടാലോ … കോടമഞ്ഞു മൂടിയ കാടിന്റെ ഇരുൾ വഴികളിലൂടെ മഴ നനഞു ഒരു യാത്ര,.. ഡാം കാണാനല്ല … മിടുക്കി ആയ ഇടുക്കിയുടെ ഉള്ളറകളിലേക്ക് … ഒരോ യാത്രയിലും ഓർമ്മകൾ മാത്രം ബാക്കി വെച്ചാൽ പോരാ.. വോറൊരു യത്രയ്ക്കുള്ള വെമ്പൽ കൂടിയാകണം അത്… അങ്ങനെ ബാക്കി വെച്ച ഒരു യാത്ര അല്ല കൊതിച്ചൊരു യാത്ര മാങ്കുളും വഴി ആനക്കുളത്തേക്ക്…
മിടുക്കിയായ ഇടുക്കിയുടെ എല്ലാ ഗ്രാമവശ്യതയും അഴകും നിറഞ്ഞ ഒരു കാർഷിക ഗ്രാമം. അടിമാലിചെന്ന് മുന്നാർ റൂട്ടിൽ കല്ലാറിൽകുട്ടിയിൽ നിന്നു തിരിഞ്ഞു ഏകദേശം 18കി.മി സഞ്ചരിച്ചാൽ മാങ്കുളമായി,അവിടെ നിന്നു 7-10 കി.മി സഞ്ചരിചാൽ കാടിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ആനക്കുളത്ത് എത്താം ..
പിന്നീട് അങ്ങോടു ഉള്ള മഴയാത്രയിൽ ഓരോ അളവും ആസ്വദിച്ച് ഇനി കാണാനുള്ള കാഴ്ചകളെ ഓർത്തയായിരുന്നു ..ഇടയ്ക്കു മഴ നിക്കും പിന്നേം വരും അങ്ങനെ ചീയപ്പാറ എത്തും വരെ അത് തന്നെ പരുപാടി.. ചീയപ്പാറ അങ്ങനെ തുള്ളി ചാടി തകർക്കുകയാണ് കൂടെ സഞ്ചാരികളും കുറച്ചു അപ്പുറത്തു വാളറയും അങ്ങനെ കലി തുള്ളി ഒഴുകുകയാണ് ..സമയം വൈകിയത് കൊണ്ട് കൂടുതൽ നിന്നില്ല നേരെ വിട്ടു . മച്ചിപ്ലാവ് വഴി കല്ലാർവട്ടി എത്തി , അവിടെ നിന്നെ തിരിഞ്ഞു നല്ല കയറ്റവും വളവും ചെറിയ അരുവികളും ഒകെ നിറഞ്ഞ വഴി .. കൂടെ ചിണുങ്ങി ചിണുങ്ങി ഒഴിയുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും … കൂട്ടിനു മഞ്ഞും മഴയും…ഇടുക്കിയെ ഏറ്റവും അഴകോടെ ആസ്വദിക്കാൻ പറ്റിയത് ഈ മഴയത്തു ആണ് എവിടെ നോക്കിയാലും കാടിന്റെ പച്ചപ്പിൽ വെള്ളികൊലുസണിഞ്ഞപോലെ സുന്ദരി ആയി നിക്കുവല്ലേ .. തകർത്ത് പെയ്യുന്ന മഴയിൽ തുള്ളികൾ അമ്പു പോലെ മുഖത്ത് പതിക്കുമ്പോഴും വേദനയല്ല .. മറിച്ചു ഒരു സുഖം ആണ് .. അതിന്റെ ഓരോ അളവും ആസ്വദിക്കണം അത് പറയാൻ പറ്റില്ല …
അങ്ങനെ ഓരോ അളവും ആസ്വദിച്ച് നീങ്ങുമ്പോഴും മനസ്സിൽ ഒരു വിചാരമേ ഉള്ളു,,, എല്ലാരും പറഞ്ഞും .. ഫോട്ടോസ് കാണിപ്പിച്ചും കൊതിപ്പിച്ചിട്ടുള്ള ആനക്കുളം .. കാട്ടിലെ കൊമ്പന്മാർ കൂട്ടത്തോടെ കാടിറങ്ങി വരുന്നത് കാണണം ..അങനെ ആഗ്രഹങ്ങൾ അല്ലെ നോക്കാം .. കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന മലനിരകളെ നോക്കി ഏലക്കാടുകളിലൂടെ വളവും കയറ്റവും ചെറിയ ചാലുകളും ഒകെ കഴിഞ്ഞു മുൻപോട്ടു ചെന്നപ്പോ ഒരു ചെറിയ കൂടാരം, അത് അടച്ചിട്ടിരിക്കുന്നു പെട്ടന്ന് താഴോട്ട് നോക്കിയപ്പോ വലിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ഇരമ്പി ഒഴുന്ന വെള്ളം അതിന്റെ നടുവിലൂടെ ഒരു ചെറിയ തൂക്കുപാലം .അപ്പുറം ഇരുൾ വീണ നടപ്പാത. അവിടെ ബോർഡ് വെച്ചിരിക്കുന്നത് നക്ഷത്ര കേവ് എന്നാണ്.. അടഞ്ഞു കിടക്കണത് ഒന്നും നോക്കില്ല വണ്ടി സൈഡാക്കി. ബാഗ് അവിടെ വെച്ചിട്ടു നേരെ തൂക്കു പാലത്തിലേക്ക്. ചെറിയ മഴ ചാറ്റലും ..തകർത്തു ഒഴുകുവാണ്. പാലത്തിൽ ഞങ്ങൾ രണ്ടും മാത്രം .. വലിയ ഉരുളൻ പാറകൾക്കു ഇടയിലൂടെ വെള്ളം ഇങ്ങനെ ഇരമ്പി ഒഴുകുന്നത് ഇത്ര അടുത്ത് കാണുന്നത് ആദ്യം ആയിട്ടാണ് .. ആ ചെറിയ പാലത്തിൽ നിൽക്കുമ്പോ ഒഴുകി മറിയുന്ന പുഴുയുടെ ആ ശബ്ദവും തണുപ്പും അവിടെ നിന്ന് ആസ്വദിക്കുമ്പോഴേ മനസിലാകൂ. അത് എഴുതി അറിയിക്കാൻ എനിക്ക് അറിയില്ല.
കുറെ നേരം അവിടെ നിന്ന് ഫോട്ടോസ് ഒകെ എടുത്തു ആ ചെറിയ പാലം കിടന്നു ഇരുൾ മൂടിയ ആ ചെറിയ നടപ്പാതയിലൂടെ നീങ്ങി കുറച്ചു കഴിഞ്ഞപ്പോ വെറുതെ കാലിൽ എന്തോ ഇളകുന്നു പോലെ നോക്കിയപ്പോ.. കണ്ണ് തള്ളി പോയി .. ഷൂവും പാന്റും നിറയെ അട്ട (കുളയട്ട) .. ജീവനും കൊണ്ട് ഓടി രണ്ടും തിരിച്ചു റോഡിലേക്ക് .. ഒരു 50 എണ്ണം എങ്കിലും ഉണ്ട് എന്റെ കാലിൽ .. ഏതാണ്ട് ശർക്കരയിൽ ഈച്ച പൊതിയും പോലെ .. വെല്ല ഒന്നോ രണ്ടോ ഒകെ ആണേ കുഴപ്പം ഇല്ല,.. ഇത് ഷൂവിലും സോക്‌സിലും കാലിലും ഹോ.. ഇത്രോം ചോര ഒറ്റയടിക്ക് ഇതുങ്ങള് കുടിച്ച ഞാൻ എപ്പോ വടിയായെന്നു ചോദിച്ചാമതി ..ഇത് മാങ്കുളം അല്ല അട്ടകുളം ആണ് .. ഒരു അരമണിക്കൂർ എടുത്തു പരിശ്രമിച്ചു റിയാസ് ചങ്കും ഞാനും കൂടി ആ പിടി ഒന്ന് വിടിയിപ്പിക്കാൻ.. നക്ഷത്ര ഗുഹ കാണാൻ പോയ ടീം നക്ഷത്രം എണ്ണി… പിന്നെ ഒരു നിമിഷം നിന്നില്ല .. സ്ഥലം വിട്ടു അവിടുന്ന് .. പിന്നെ അറിയാതെ നോക്കും എവിടെങ്കിലും ഇരിപ്പുണ്ടോ എന്ന് .. അറിയില്ല ഇത് ഇരുന്നാൽ വെല്ല കുഴപ്പവും ഉണ്ടോയെന്നും .. പക്ഷെ കാടിന്റെയും കാട്ടാറിന്റെയും വശ്യത അനുഭവിച്ചുള്ള ഈ യാത്രയിൽ വേറെ എന്തും നമ്മൾ മറന്നു പോകും..
മഴ വീണ്ടും തകർക്കുകയാണ് . പക്ഷെ ആ ആർത്തുപെയ്യുന്ന മഴയ്ക്കൊപ്പം വീണ്ടും കുടു കുടു വെച്ച് മുൻപോട്ടു .. അങ്ങനെ ഉരുളൻ കല്ലുകളും മണ്ണിടിഞ്ഞു വീണ വഴികളിലൂടെ ഒകെ യാത്രചെയ്യുമ്പോ ഉള്ളിലെ ചെറിയ ഭയം ഞങ്ങൾ രണ്ടും പറഞ്ഞു ..മച്ചാനെ ഇടുക്കി ഡാം എങ്ങാനും തുറക്കുവോ …. പണി പാളിക്കുവോ???… അതിനുമുൻപ് ആനകുളത്തു എത്തണം എന്ന ലക്ഷ്യവുമായി മുൻപോട്ടു … അങ്ങനെ സമയം 2:30 ആയി മാങ്കുളം ടൗണിൽ എത്തി .. വിശപ്പിന്റെ വിളി വീണ്ടും കൂടിയതു കൊണ്ട് ഒരു ചെറിയ ഹോട്ടലിൽ കയറി നല്ല ചൂട് ചാറും മോരും ഇടുക്കിയുടെ സ്വന്തം ഇടി ഇറച്ചിഫ്രൈയും കൊണ്ട് ആ വിശപ്പിന്റെ വിളിയെ അങ്ങട് തീരുമാനം ആക്കി .ഊണ് കഴിക്കാൻ കയറിയപ്പോ കുറഞ്ഞ മഴ ഇറങ്ങാൻ നേരത്തു തകർത്തു വന്നു. അതൊന്നും സാരയില്ല പറഞ്ഞു ബാഗും ക്യാമറയും മാത്രം പാക്ക് ചെയ്തു മഴനഞ്ഞു വണ്ടിയെടുത്തു ..
കുറച്ചു ദൂരം കുറെ വളവും തിരിവും ഒകെ കടന്നു ചെന്നപ്പോ അങ്ങ് ദൂരെ എന്ന് ഒരു പാൽനുര പോലെ പച്ചപ്പിനടയിലൂടെ ഒരു വെള്ളച്ചാട്ടും അടുക്കും തോറും അതിന്റെ ആർത്തിരമ്പലും സൗന്ദര്യവും കോടി വന്നു .. അടുത്ത് ചെന്നപ്പോഴാണ് തൊട്ടു താഴേ ഒരു ചെറിയപാലവും പഴയ ഒരു പാലവും .. അതിന്റെ അടിയിലൂടെ ആ വെള്ളച്ചാട്ടം പാറക്കെട്ടുകളെ തോൽപ്പിച്ചുകൊണ്ടു തകർത്തു ഇരമ്പുവാണ് .. പുറകിൽ മാങ്കുളത്തിന്റെ മലനിരകളെ വെള്ളികൊലുസണിഞ്ഞ പോലെ വെള്ളച്ചാട്ടം .. അടിയിലൂടെ ആർത്തിരുമ്പുന്ന വെള്ളം മഴ നനഞ്ഞു ഞങ്ങളും .. ജീവിതത്തിൽ എന്ത് മറന്നു ഒരു നിമിഷം നിന്നുപോകും.. പറഞ്ഞറിയിക്കാൻ പറ്റില്ല ആ ഒരു അനുഭവം .
ആ പാലത്തിന്റെ അപ്പുറം കാടാണ് .. കുറച്ചു നേരം ആ മഴയത്തു അവിടെ നിന്ന് ഫോട്ടോസ് പറ്റാവുന്ന പോലെ എടുത്തിട്ട് വീണ്ടു ആനക്കുളത്തേക്കു .. ഒരു 20 മിനുട്ട് കുറെ ചെറിയ വഴികളില്ലോടെ ഒകെ സഞ്ചരിച്ചു ഏകദേശം ഒരു 4 മണിയോടെ ഞങ്ങടെ ലക്ഷ്യ സ്ഥാനത്തു എത്തി ,,, ഫോട്ടോകളിലൂടെ മാത്രം കണ്ട സ്ഥലം .. ആ കണ്ടതിനേക്കാൾ മനോഹരം ഒരു ചെറിയ കവല തൊട്ടു താഴേ പച്ചപ്പ് വിരിച്ചപോലെ ഒരു ഗ്രൗണ്ട് അതിനോട് ചേർന്ന് ഒഴുകുന്ന പുഴ അപ്പുറം കാട്… അവിടെ ഒരു വോളീബോൾ കോർട്ടും എല്ല്ലാം അതുപോലെ .. തന്നെ .. പിന്നെ വണ്ടിയൊതുക്കി എല്ലായിടത്തും വായിച്ചപ്പോലെ തൊട്ടു അടുത്തുള്ള ചായക്കടയിൽ കയറി നല്ല ചൂട് കട്ടൻ കാപ്പിക്ക് വേണ്ടി അങ്ങ് പറഞ്ഞിട്ട് ആ മഴത്തുള്ളികൾക്കു ഇടയിലൂടെ ആ കാഴ്ചയ്ക്കു വേണ്ടി ആകാംഷയോടെ അവിടെ ഇരുന്നു കൂടെ എന്റെ കാമറ കണ്ണുകളും ..
അപ്പോഴേക്കും ചൂട് കാപ്പിയുമായി നമ്മടെ കാപ്പി ചേട്ടൻ വന്നു .. വന്നവഴിയെ ചങ്കിന്റെ ചോദ്യം “ചേട്ടാ ആന എപ്പോ വരും” എന്നും.. “ഓ .. ആനയൊന്നും വരില്ല ..” നല്ല കിടിലൻ മറുപടി. ആഹാ കണ്ണുതള്ളി പോയി., എന്തിനാ തെണ്ടി ആ ചോദ്യം ചോദിച്ചതും എന്ന് മനസ്സിൽ ഓർത്തു ഒരു നോട്ടം നോക്കി ഞാൻ .. കുറച്ചു നേരം ഒരു ഒന്നും മിണ്ടാൻപറ്റിയില്ല .. എന്താ ചേട്ടാ അങ്ങനെ പറഞ്ഞെ എന്ന് ചോദിച്ചപ്പോ ഈ മഴയത്തു അതുങ്ങള് വരവ് കുറവാണു .. കഴിഞ്ഞ ദിവസം വന്നു. പിന്നെ വന്നിട്ടു കുറെ ആയി എന്ന് ചേട്ടന്റെ മറുപടി ..
ഒന്നും മിണ്ടാനില്ല .. ഈ മഴയ നനഞ്ഞു ഇവിടെ വരാൻ.. കുറെ നാളു കൊണ്ട് ആഗ്രഹിച്ചതാ .. ഈ ഒരു കാഴ്ചയ്ക്കു വേണ്ടി … പറഞ്ഞിട്ടു എന്താ കാര്യം നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം നടക്കണമെന്നുണ്ടോ .. അല്ലേലും നമ്മളോട് ഇന്ന ദിവസം വരും എന്ന് അതുങ്ങളും പറഞ്ഞിട്ടില്ല .. അങ്ങനെ പ്രതീക്ഷകൾക്കു അപ്പുറം ആണ് കാട് നമ്മുക്ക് സമ്മാനിക്കുക എന്ന് ഓർത്തു ആശ്വസിച്ചു കുറെ ഫോട്ടോസും .. അവിടുത്തെ ചേട്ടന്മാരോട് .. കുറെ വിശേഷങ്ങൾ പറഞ്ഞും ഇരിന്നു അത് ഒരു സുഖം ജീവിതത്തിൽ ഇങ്ങനെ എങ്കിലും അത് അനുഭവിക്കാൻ പറ്റിയല്ലോ എന്ന് ഓർത്തു .. ഇരുളുകൾ ആനക്കുളത്തെ പുണരാൻ തുടങ്ങിയപ്പോ ബാക്കി വെച്ച മോഹങ്ങളുമായി വീണ്ടു എത്തിപ്പിടിക്കാൻ വീണ്ടും മനസ്സിൽ കുറിച്ചിട്ടുകൊണ്ടു പതുക്കെ കാടിറങ്ങി..
റൂട്ട്: വൈക്കം – മൂവാറ്റുപുഴ – കോതമംഗലം – അടിമാലി – കല്ലാര്‍ വട്ടിയാര്‍ – മാങ്കുളം – ആനക്കുളം. 152 Km സമയം ഏകദേശം അഞ്ചര മണിക്കൂർ .