സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. പരിഭ്രാന്തിയല്ല, എന്തിനെയും നേരിടാനുള്ള ധൈര്യമാണ് ഈ സമയത്ത് നമ്മൾ ഓരോരുത്തർക്കും വേണ്ടത്. ഇനിയൊരു പ്രളയം ഉണ്ടായാൽ അതിനെ അതിജീവിക്കുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു.
1.കേരളം അടുത്ത ദുരന്തമുഖത്താണ്. അത്യാവശ്യം അല്ലാത്ത എല്ലാ യാത്രകളും പരിപാടികളും മാറ്റി വയ്ക്കുക. 3 ദിവസത്തേക്ക് സുരക്ഷിതമായി ഇരിക്കുക. മഴ നാളെയും ഇതേപടി തുടർന്നേക്കും. കൊച്ചി വിമാനത്താവളം താൽക്കാലികമായി അടച്ചു. ട്രെയിനുകൾ പലയിടത്തും കുടുങ്ങി.
2.റെഡ് അലർട്ട് ഉള്ള ജില്ലകളിൽ പലപ്രദേശങ്ങളിലും സഹായം അഭ്യർഥിച്ചുള്ള വിളികൾ കഴിവതും 1077 ലേക്ക് കേന്ദ്രീകരിക്കുക. അത് കണ്ട്രോൾ റൂമാണ്. അവിടെ നിന്നും ഫയർ, പോലീസ്, ആരോഗ്യം എല്ലാ വകുപ്പുകളെയും അറിയിക്കാൻ സംവിധാനമുണ്ട്. നന്നായി നടക്കുന്നുണ്ട്.
3.മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ, ദുർബ്ബലമോ പഴക്കമുള്ളതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ രാത്രി തന്നെ അത്യാവശ്യം സാധനങ്ങളുമായി എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ശ്രമിക്കണം. ആവശ്യമെങ്കിൽ സഹായം തേടണം. നാണക്കേട് വിചാരിക്കരുത്.
4.രക്ഷാപ്രവർത്തനമോ, മറ്റു സഹായമോ ആവശ്യപ്പെട്ടു തയ്യാറാക്കുന്ന ഏത് സന്ദേശവും place, time, date, contact number, പേര് എന്നിവ അടക്കം ആയിരിക്കണം. അല്ലെങ്കിൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
5.ഇന്ന് സുരക്ഷിതരായവരും അല്ലാത്തവരും എമർജൻസി കിറ്റ് (മരുന്നുകൾ, അവശ്യരേഖകൾ, ടോർച്ച്, അൽപ്പം ഭക്ഷണം, ORS, ചെറിയ കത്തി, കുടിവെള്ളം, നാപ്കിൻ, തോർത്ത്, അൽപ്പം പണം) കയ്യിൽ കരുതുക. ആവശ്യം വരും.
6.നാട്ടുകാർ നടത്തുന്ന ക്യാമ്പുകളിൽ രോഗികളെയും കുട്ടികളെയും പ്രായമായവരെയും തണുപ്പ് തട്ടാതിരിക്കുന്ന സ്ഥലങ്ങളിൽ കിടത്തുക. ചാലിയാറിന്റെയും പേരിയാറിന്റെയും മറ്റു പുഴകളുടെയും താഴ്ഭാഗത്ത് താമസിക്കുന്നവർ രാത്രി 2 മണിക്ക് ശേഷം ശ്രദ്ധിക്കുക. കിഴക്ക് പെയ്ത വെള്ളം ഒഴുകിയിറങ്ങി ജലനിരപ്പ് അൽപ്പം കൂടാൻ സാധ്യതയുണ്ട്. രാത്രി തന്നെ മാറേണ്ടവർ ജനപ്രതിനിധികൾ വഴി ബോട്ടിന്റെ സഹായം തേടുക.
7.ഫോണിൽ ബാറ്ററിചാർജ് നിലനിർത്തുക. Net അടക്കം ദുരുപയോഗം പരമാവധി ഒഴിവാക്കുക. നമ്മുടെ അനാവശ്യമായ ഓരോ കോളും ടവറിൽ ലോഡ് കൂട്ടി, അത് സഹായം എത്തിക്കൽ വൈകിക്കും. വൈദ്യുതി ഇപ്പോഴും കിട്ടുന്ന ഇടങ്ങളിൽ നിന്ന് കഴിയാവുന്നത്ര പവർ ബാങ്ക് ചാർജ് ചെയ്തു സൂക്ഷിക്കുക.
7.സർക്കാർ സ്ഥിരീകരിക്കാത്ത ഒരു വാർത്തയും ഫോർവേഡ് ചെയ്യരുത്, ദയവായി അനാവശ്യമായ ആശങ്ക പടർത്തരുത്. നിങ്ങൾ കുറെ ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തത് കൊണ്ട് ആർക്കും ഒരു സഹായവും എത്തില്ല. വിളിച്ച് സത്യമെന്നു ഉറപ്പാക്കിയ ആവശ്യങ്ങൾ 1077 ൽ വിളിച്ചു പറയുക.
8.ഈ സമയത്ത് രക്ഷാ സന്ദേശങ്ങളോടൊപ്പം പാർട്ടി, സംഘടന, മതം എന്നിവയുടെ പേര് ചേർത്ത് മുതലെടുപ്പ് നടത്താതിരിക്കുക. സ്വകാര്യമായ പണപ്പിരിവ് നടത്തതിരിക്കുക.
കടപ്പാട് പോസ്റ്റ്..