എഴുത്ത് – ശബരി വർക്കല.
രാത്രി ഒരു മണി സമയം, യാത്രക്കാർ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടന്നാണ് മേഘങ്ങൾക്കിടയിലെ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം കുടുക്കത്തോടെ താഴെയ്ക്ക് പോയത്. ഒരു നിമിഷം എല്ലാവരും സ്വന്തം ജീവൻ കൈയിൽ പിടിച്ചു. ചിലരെ തലകൾ ഇടിച്ചു, ചിലർ മറിഞ്ഞു വീണു, ഒരാളുടെ പല്ല് തെറിച്ച് പോയി. എന്തായാലും പൈലറ്റിൻ്റെ അതി സാഹസികമായ പരിചയ വൈദഗത്യം കാരണം എല്ലാവരുടെയും ജീവൻ തിരിച്ചു കിട്ടി.
പെട്ടന്ന് എല്ലാവരും ആ സ്വപ്നത്തിൽ നിന്നും ഉണർന്നു. അപ്പൊഴാണ് ആ സത്യം അവർ മനസിലാക്കിയത് കൊച്ചിയിൽ കലൂർ വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന റോഡിലെ ഒരു വലിയ കുഴിയിലേയ്ക്ക് എടുത്തു ചാടിയതായിരുന്നു ആ ബസ്.
ഇവിടെ ഇനി ഈ മഴയും വെള്ളപൊക്കവും ഒന്നും മാറാൻ പോകുന്നില്ല. തമിഴ് നാട്ടിലും ഇതൊക്കെയുണ്ട്. അവിടത്തെ റോഡിന് ഒരു കുഴപ്പവുമില്ല. ഇവിടെ ഉള്ള റോഡ് പണി മുഴുവൻ ഇവിടെയുള്ള ഈ കള്ള പരിഷുകൾക്ക് കൊടുക്കാതെ അവർക്ക് മറിച്ച് കൊടുക്കുക. ഒരു പരിധി വരെ ചിലപ്പൊ രക്ഷപെടാം. പാവം കൈയിൽ ഇരുന്ന കാശും കൊടുത്ത് ഉള്ള പല്ലും പൊയ യാത്രക്കാരന് നഷ്ട്ടം മാത്രം.
സംശയമുണ്ടെങ്കിൽ തമിഴ്നാടിലെ റോഡുകളിലൂടെ യാത്ര ചെയ്ത 100 വീഡിയൊകൾ എൻ്റെ യുറ്റൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കുന്നു – https://www.youtube.com/user/sabarivak .