വിവരണം – കിരൺ ദീപു NikkisCafe.
നിലവാരമുള്ള ബേബി കാർ സീറ്റുകൾക്ക് രണ്ടായിരം മുതൽ പതിനായിരം വരെയൊക്കെ വിലയുണ്ടാകും. എന്നാലും കുഞ്ഞുങ്ങളെക്കാൾ വലുതല്ലല്ലോ എത്ര പണവും. ചിലർ പറയുന്ന ന്യായം അതിലിരിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നു, മടിയിലിരിക്കാൻ നിർബ്ബന്ധം പിടിക്കുന്നു എന്നൊക്കെയാണ്. ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കരയും, ബഹളം വെയ്ക്കും. മൈൻഡ് ചെയ്യരുത്. മൂന്നാം ദിവസം മുതൽ മിണ്ടാതിരുന്നോളും. അല്പം നടക്കാറായാൽ കാർ ഡോർ തുറന്നാലുടനെ ബേബി സീറ്റിൽ തന്നത്താൻ വലിഞ്ഞു കേറി ഇരുന്നോളുകയും ചെയ്യും. തീരെ ചെറിയ പ്രായത്തിൽ തന്നെ ബേബി സീറ്റിൽ ഇരുന്ന് യാത്ര ചെയ്തു ശീലിച്ച കുഞ്ഞുങ്ങളിൽ ഈ നിർബ്ബന്ധബുദ്ധിയൊന്നും കാണുകയുമില്ല.
അത് കൊണ്ട്, ചെറിയ കുഞ്ഞുങ്ങളുള്ളവർ എത്രയും പെട്ടെന്ന് ബേബി/ബൂസ്റ്റർ സീറ്റുകൾ വാങ്ങുക. ഒരു നല്ല റസ്റ്ററന്റിൽ കുടുംബസമേതം പോയി ഫുഡ് കഴിക്കുന്ന കാശ് മതി ഒരു ഇടത്തരം വിലയും ക്വാളിറ്റിയും ഉള്ള ബേബി സീറ്റ് വാങ്ങാൻ.
കുട്ടികളെ വാഹനത്തിൽ കൊണ്ട് പോകുമോൾ തീർച്ചയായും അവരുടെ ഇരിപ്പിടത്തിൽ ഉറപ്പിച്ചിരുത്തുവാനുള്ള പ്രോപ്പർ restraining വേണ്ടതാണ്. ഇതിന്റെ ലക്ഷ്യം വാഹനം എവിടെയെങ്കിലും ഇടിച്ചു നിന്നാൽ സീറ്റിൽ ഇരിക്കുന്ന/നിൽക്കുന്ന കുട്ടികൾ തെറിച്ചു പോയി ഏതെങ്കിലും വാഹനഭാഗങ്ങളിലോ മറ്റു യാത്രക്കാരുടെ മേലോ ഇടിച്ചു പരിക്കുകൾ ഉണ്ടാകാതിരിയ്ക്കാനാണ്.
പലപ്പോഴും കണ്ടിട്ടുള്ളതാണ്, ചെറിയ കുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്നവർ ഒന്നുകിൽ കുട്ടികളെ മടിയിലിരുത്തുകയോ അല്ലെങ്കിൽ പിൻസീറ്റിൽ കുട്ടികൾ എഴുനേറ്റ് നിൽക്കുകയോ ഒക്കെ ചെയ്യുന്നത്. ഒരു ബന്ധുവിന്റെ കുട്ടി ലോങ്ങ് ഡ്രൈവുകളിൽ പിൻസീറ്റിൽ കിടന്നുറങ്ങുന്നത് ശീലമാക്കിയതും കണ്ടിട്ടുണ്ട്.
വാഹനം നൂറു കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുമ്പോൾ അതിലെ യാത്രക്കാരും നൂറു കിലോമീറ്റർ സ്പീഡിൽ തന്നെയാണ് സഞ്ചരിക്കുക. ഈ വാഹനം പെട്ടെന്ന് നിൽക്കുന്ന ഒരവസ്ഥ (എവിടെയെങ്കിലും ഇടിക്കുന്നത് മൂലം – acceleration – deceleration effect) ഉണ്ടായാൽ അതിലെ യാത്രക്കാർ സീറ്റിൽ ഉറച്ചിരുന്നില്ലെങ്കിൽ നൂറു കിലോമീറ്റർ സ്പീഡിൽ മുന്നിലേക്ക് തെറിക്കുകയാവും സംഭവിക്കുക.
എഴുപത് കിലോ ഭാരമുള്ള ഒരു വസ്തു നൂറു കിലോമീറ്റർ സ്പീഡിൽ നിങ്ങളുടെ ദേഹത്ത് വന്നിടിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്തൊക്കെ പരിക്കുകൾ ഉണ്ടാകും എന്നാലോചിച്ചു നോക്കുക. അത് കൊണ്ടാണ് പിൻ സീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ഇടണമെന്ന് നിർബ്ബന്ധിക്കുന്നതെന്ന് മനസിലാക്കുക. ഇല്ലെങ്കിൽ മുൻസീറ്റിൽ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുന്ന ആളിന്റെ തലയുടെ പിന്നിലോ മറ്റോ പിൻസീറ്റ് യാത്രക്കാർ പോയി ഇടിച്ചാൽ രണ്ടു പേരും അത്യാഹിതത്തിന് ഇരകളാകും.
വാഹനങ്ങളിലെ സീറ്റ് ബെൽറ്റുകൾ ഉണ്ടാക്കിയിരിക്കുന്നത് പ്രായപൂർത്തിയായ ആൾക്കാരുടെ ശരീര വലിപ്പം അനുസരിച്ചാണ്. കുട്ടികൾക്ക് അത്തരം ബെൽറ്റുകൾ സുരക്ഷ നൽകില്ലെന്ന് മാത്രമല്ല ചിലപ്പോൾ കഴുത്തിലോ മറ്റോ കുരുങ്ങി കൂടുതൽ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യാം. തീരെ ചെറിയ കുട്ടികളെ ബേബിസീറ്റ് കാർസീറ്റിൽ ഘടിപ്പിച്ച ശേഷം സീറ്റ് ബെൽറ്റും ഇട്ടു മാത്രമേ യാത്ര ചെയ്യാവൂ. അല്പം മുതിർന്ന കുട്ടികളെ (135 സെന്റിമീറ്റർ ഉയരം ആകുന്നത് വരെ) ബൂസ്റ്റർ സീറ്റിൽ ഇരുത്തി വേണം സീറ്റ് ബെൽറ്റ് ഇടാൻ.
നിലവാരമുള്ള ബേബി കാർ സീറ്റുകൾക്ക് രണ്ടായിരം മുതൽ പതിനായിരം വരെയൊക്കെ വിലയുണ്ടാകും. എന്നാലും കുഞ്ഞുങ്ങളെക്കാൾ വലുതല്ലല്ലോ എത്ര പണവും. ചിലർ പറയുന്ന ന്യായം അതിലിരിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നു, മടിയിലിരിക്കാൻ നിർബ്ബന്ധം പിടിക്കുന്നു എന്നൊക്കെയാണ്. ആദ്യത്തെ ഒന്നോ രണ്ടോ ദിവസം കരയും, ബഹളം വെയ്ക്കും. മൈൻഡ് ചെയ്യരുത്. മൂന്നാം ദിവസം മുതൽ മിണ്ടാതിരുന്നോളും. അല്പം നടക്കാറായാൽ കാർ ഡോർ തുറന്നാലുടനെ ബേബി സീറ്റിൽ തന്നത്താൻ വലിഞ്ഞു കേറി ഇരുന്നോളുകയും ചെയ്യും. തീരെ ചെറിയ പ്രായത്തിൽ തന്നെ ബേബി സീറ്റിൽ ഇരുന്ന് യാത്ര ചെയ്തു ശീലിച്ച കുഞ്ഞുങ്ങളിൽ ഈ നിർബ്ബന്ധ ബുദ്ധിയൊന്നും കാണുകയുമില്ല.
അത് കൊണ്ട്, ചെറിയ കുഞ്ഞുങ്ങളുള്ളവർ എത്രയും പെട്ടെന്ന് ബേബി/ബൂസ്റ്റർ സീറ്റുകൾ വാങ്ങുക. ഒരു നല്ല റസ്റ്ററന്റിൽ കുടുംബസമേതം പോയി ഫുഡ് കഴിക്കുന്ന കാശ് മതി ഒരു ഇടത്തരം വിലയും ക്വാളിറ്റിയും ഉള്ള ബേബി സീറ്റ് വാങ്ങാൻ. കാറുള്ളവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.