കാറിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നിൽ കൂടുതൽ മൊബൈലുകളും ഗാഡ്ജറ്റുകളും ഒക്കെ ചാർജ്ജ് ചെയ്യാനായി പരിചയപ്പെടുത്തുന്നു ബ്ലിറ്സ് വോൾഫിന്റെ 4 ഡിവൈസുകൾ കണക്ട് ചെയ്യാവുന്ന ഒരു കിടിലൻ ചാർജർ. എന്‍റെ കാറില്‍ ഇപ്പോഴുള്ള ചാര്‍ജറില്‍ രണ്ടു ഡിവൈസുകള്‍ മാത്രമേ കണക്റ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ. അതൊരു പോരായ്മയായി തോന്നിയത് കൊണ്ടാണ് ഞാന്‍ ഈ പുത്തന്‍ ചാര്‍ജര്‍ വാങ്ങിയത്.
ബ്ലിറ്സ് വോൾഫിന്റെ ഈ ചാര്‍ജര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമ്മുടെ മൊബൈല്‍ഫോണ്‍ മുതലായ ഉപകരണങ്ങള്‍ ഒക്കെയും ചാര്‍ജ് ചെയ്യാവുന്നതാണ്. ഒരേസമയം നാലു ഡിവൈസുകള്‍ ചാര്‍ജ് ചെയ്യുമ്പോഴും ഒരേ പവറില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. അതിശയിപ്പിക്കുന്ന തരത്തിലുള്ള ക്വാളിറ്റി മേറ്റീരിയല്‍ ഉപയോഗിച്ചാണ് ഈ ചാര്‍ജര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ ഓരോ ചാര്‍ജിംഗ് പോയിന്റിളും കിട്ടുന്ന ഔട്ട്‌പുട്ട് എന്നു പറയുന്നത് 2.5amp ആണ്.
യാത്രകള്‍ ധാരാളം ചെയ്യുന്നവര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ടാകും ഈ ചാര്‍ജര്‍ എന്നതില്‍ തെല്ലും സംശയം വേണ്ട. കുറച്ചു ദിവസമായി ഞാനിത് ഉപയോഗിച്ചു തുടങ്ങിയിട്ട്. നല്‍കുന്ന വിലയ്ക്ക് വളരെ ലാഭകരമാണ് ഈ ചാര്‍ജര്‍. ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ സംതൃപ്തനാണ്.
വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്കും ഇതുപോലൊരെണ്ണം വാങ്ങണം എന്നു തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഈ ചാർജർ ബാങ്കുഡിൽ നിന്നും 710 രൂപക്ക് വാങ്ങാം. വാങ്ങുമ്പോൾ ഇന്ത്യാ ഡയറക്ട് മെയിൽ തെരഞ്ഞെടുക്കുക
വാങ്ങുവാന്‍- https://goo.gl/H9YHGg