വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.
ദാഹിച്ചിരിക്കുമ്പോൾ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ഒരു സുഖം. ഹമ്മാ… അത് കുടിച്ച് കഴിഞ്ഞ് കിട്ടുന്ന ആശ്വാസവും സംതൃപ്തിയും. അതും കുറ്റവും കുറവും ഒന്നും പറയാനില്ലാത്ത പൊളിയൻ ബോഞ്ചി ആണെങ്കിലോ; ഒന്നും പറയാനില്ല, ആ നിമിഷം അതു തന്നെ ജീവിതം.
സ്ഥലം പാങ്ങപ്പാറ. ശ്രീകാര്യത്ത് നിന്ന് പോകുമ്പോൾ കാര്യവട്ടം കാമ്പസ് എത്തേണ്ട. അതിന് മുമ്പ് ഇടത് വശത്തായി ഏഷ്യൻ ബേക്കേഴ്സ് കുറച്ച് മുമ്പോട്ട് പോകുമ്പോൾ വലത് വശത്തായി അനിയുടെ കട കാണാം. SS Bakery. അരികിലായി കടയുടെ പേര് എഴുതിയ ബോർഡ് മറച്ച് നില്ക്കുന്ന ഒരു മരവും കാണാം.
പല തരത്തിലുള്ള നാരങ്ങ വെള്ളം ഉണ്ട്. മിക്സഡ് ലൈം ആണ് വാങ്ങിച്ചത്. പത വെറും പ്രതീകം മാത്രം ആണ്. എന്ന് വച്ചാൽ പത വെറും ഷോ ആണെന്ന്. മൊത്തോം അതിൽ ജ്യൂസ് തന്നെ. നല്ല ഫ്രഷ് മുന്തരിങ്ങയായിരുന്നു അതിലെ പ്രധാന ചേരുവ. പേരയ്ക്ക തുടങ്ങി സീസൺ അനുസരിച്ച് പലതും അതിൽ ചേർക്കും. എന്ത് ചേർത്താലും ₹ 10.
വളരെ തുച്ഛമായ ലാഭത്തിലാണ് ഇത് കൊണ്ട് പോകുന്നത്. സ്വന്തം കട. വീട് എതിർവശത്തായി വരും. അവിടെയുള്ള അവർ കുടിക്കുന്ന കിണറ്റിലെ വെള്ളം തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. വേറെ സ്റ്റാഫുകൾ ഒന്നുമില്ല. അനിയും; സഹായത്തിന് അമ്മയും ഇവിടെ കാണും.
2000 ൽ തുടങ്ങിയ കട. അനിയെന്ന് പറഞ്ഞാലെ എല്ലാവർക്കും അറിയാവു. ഔദ്യോഗിക നാമം സുരേഷ് കുമാർ എന്നാണ്. നാരങ്ങ വെള്ളം മാത്രമല്ല 35 രൂപയുടെ പല ഷേക്കുകളും ഇവിടെ ലഭ്യമാണ്. ശനിയാഴ്ച കട നേർത്തെ അടയ്ക്കും. ഞായറാഴ്ച അവധിയാണ്. കടയുടെ സമയം രാവിലെ 6 മണി രാത്രി 8 മണി വരെ.
അപ്പോൾ കൂട്ടുകാരെ ഈ കട മറക്കണ്ട. ഒരിക്കൽ ഇവിടെ ചവട്ടിയാൽ വീണ്ടും ചവട്ടിയിരിക്കും. അതു കട്ടായം. ദാഹത്തിന് ആ കൈ കൊണ്ട് തരുന്ന മധുരം മാത്രമല്ല കൂടുതൽ സംസാരിച്ചാൽ ഹൃദയത്തിൽ തൊടുന്ന മറകളില്ലാത്ത ആ സംസാരവും ഉള്ളിലെ ആ സ്നേഹവും നമ്മളെ വീണ്ടും മാടി വിളിക്കും.
പുറത്ത് നില്ക്കാനും സ്ഥലം ഉണ്ട്. അകത്ത് 6 പേർക്ക് വിശാലമായി ഇരിക്കാം. അല്ലാതെ അകത്ത് നില്ക്കാനും സ്ഥലം ഉണ്ട്. Timings: 6 AM to 8 PM. ഞായറാഴ്‌ച അവധിയാണ്. കടയുടെ വിശദവിവരങ്ങൾ – S.S Bakery, Pangappara, Thiruvananthapuram, Kerala 695581, Ph – 099471 82183.