വിമാനത്താവള മാതൃകയിൽ തിരുവനന്തപുരത്ത് ബസ് പോർട്ട് വരുന്നു. കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാരും പൂർണ്ണ പിന്തുണ അറിയച്ചതോടു കൂടി പദ്ധതി ട്രാക്കിലായി. തൊട്ടുപുറകേ കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാനം സമർപ്പിക്കുകയൂം ഇപ്പോൾ കേന്ദ്ര അനുമതി ലഭിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ഈഞ്ചക്കലിൽ KSRTC യുടെ പക്കലുള്ള അഞ്ചര ഏക്കർ സ്ഥലത്താണ് ടെർമിനൽ പണിയുന്നത്. ഇതിൽ നിർമാണ ചെലവിന്റെ 40% തുക കേന്ദ്ര സർക്കാരും ബാക്കി 60% തുക പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തുകയും ചെയ്യും.
നിർദിഷ്ട ബസ്പോർട്ടിൽ KSRTC ക്ക് പുറമെ സ്വകാര്യ ബസുകൾക്കും, ഓട്ടോറിക്ഷകൾക്കും, ടാക്സി കാറുകൾ, ട്രാവലറുകൾക്ക് ഉൾപ്പെടെ സ്ഥലം ഒരുക്കും. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ജലപാത എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ പാതകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാവും.
ലോകോത്തരമായ രീതിയിൽ പോർട്ട് നിർമിക്കുകയും ചെറുകിട മാളുകൾ, എ സി കാത്തിരുപ്പ് കേന്ദ്രങ്ങൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളി സ്ഥലങ്ങൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ എല്ലാം ഇവിടെ കാണും.
സംസ്ഥാന സർക്കാരിന്റെ തുടർ നടപടികളും സ്വകാര്യ പങ്കാളിത്തം കൂടി ശരിയായ രീതിയിൽ മുന്നോട്ട് പോയാൽ പദ്ധതി നിർമാണം ഉടൻ തുടങ്ങി യാഥാർഥ്യം ആക്കുകയും ചെയ്യാം. പുതിയ ബെപാസ്സ് NH66 ന്റെ സാനിധ്യവും തിരുവനന്തപുരത്തിന്റെ പുതിയ നഗര മേഖല ഇവിടെ പടുത്തുയർത്തുന്നതും ബസ് പോർട്ട് പദ്ധതിക്ക് ഏറെ ഗുണം ചെയ്യും.
ഈഞ്ചയ്ക്കലിന് പുറമെ തമിഴ്‌നാട്ടിലെ സേലത്തും ബസ് പോര്‍ട്ടിന് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരട് രേഖ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതിനായി നിര്‍മ്മാണച്ചെലവിന്റെ 40 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ബാക്കി 60 ശതമാനം തുക പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ കണ്ടെത്തുന്നതാണ്.