ടയറും കാറും; വ്യത്യസ്തമായ ഒരു ബർത്ത്ഡേ കേക്കിൻ്റെ പിറവി

എഴുത്ത് – ലിജോ ചീരൻ ജോസ്.

പഴയ തലമുറയിലുള്ളവർ പറയുന്ന ഒന്നാണ് ഒരു കാലത്ത് കേക്ക് ക്രിസ്തുമസിന് മാത്രമേ വാങ്ങു എന്നത്. അതും പ്ലം കേക്ക്. ഇന്നത്തെ കുട്ടികൾക്ക് അതാണോ സ്ഥിതി? കാലം പോയപോക്കെ. ഇന്ന് കേക്ക് എന്നത് ഒരു ഒഴിച്ച് കൂടാനാവാത്ത വിഭവം പോലെയാണ് ഏത് പരിപാടിക്കും അതായത് കല്യാണം, പുതിയ വാഹനം വാങ്ങൽ, മാമോദിസ, വിവാഹ വാർഷികം, പിറന്നാൾ ഇങ്ങനെ ഒരു പിടി ആഘോഷങ്ങൾക്ക് മധുരം നൽകുന്നതിൽ പ്രധാന സ്ഥാനം കേക്കിനു തന്നെയാണ്.

ഒരുകാലത്ത് ബേക്കറികളിലൂടെ മാത്രമേ കേക്ക് വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. എങ്കിൽ ഇന്ന് അതല്ല സ്ഥിതി. അതായത് ബേക്കറികാരുടെ കുത്തകയായ കേക്ക് നിർമാണം വീട്ടമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. എന്ന് പറയുമ്പോൾ തോന്നും വര്ഷങ്ങളായി പല വീട്ടമ്മമാരും കേക്ക് ഉണ്ടാക്കുന്നുണ്ടല്ലോ. എന്നാൽ വിപണന മേഖലയിൽ വളരെ പുറകോട്ടായിരുന്നു. ഇന്ന് ഹോം മെയ്ഡ് കേക്കുകൾക്ക് ബേക്കറി കേക്കുകളേക്കാൾ വളരെ ഡിമാൻറ് കൂടുതലാണെന്നാണ് വീട്ടമ്മയും ഓസം ബെയ്ക്ക്സ് (കുന്നംകുളം) ഉടമയുമായ ബിജി ഷെഫി പറയുന്നു.

ഹോം മെയ്‌ഡ്‌ കേക്ക് നിര്മാണത്തിലേക്ക് വന്ന വഴി : കോവിഡ് മഹാമാരി മൂലം വീട്ടിൽ സമയം ചെലവഴിക്കാൻ പല പാചക പരീക്ഷങ്ങളും പരീക്ഷണത്തിൽ ഏർപ്പെട്ടപ്പോൾ ബിജി കേക്കിലായി പരീക്ഷണം. അതും ഒറ്റയ്ക്കല്ല സ്വന്തം അമ്മായിമ്മയാണ് അടിസ്ഥാന ഗുരു എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും? കാരണം ചലചിത്ര സീരിയൽ പരമ്പരയിൽ കാണും പോലെ മരുമകൾ ഉണ്ടാക്കുന്ന സാധനങ്ങൾ നശിപ്പിച്ചു കളയുന്ന അമ്മായിമ്മയായിരുന്നില്ല ഈ അമ്മ എന്ന് ബിജി പറയുന്നു.

ഇന്നത്തെ കാലത്തെ വൈവിധ്യമാർന്ന കേക്കുകൾ നിര്മിച്ചിട്ടില്ലെങ്കിലും കേക്ക് നിർമാണത്തിന് വേണ്ട ബാലപാഠങ്ങൾ പലതും മരുമകളെ പഠിപ്പിച്ചു. കൂടെ മക്കളുടെയും ഭർത്താവിന്റെയും പിന്തുണയുംകൂടെ ആയപ്പോൾ വീട്ടിൽ കേക്ക് നിർമ്മിച്ഛ് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകി.

കേക്ക് കഴിച്ചു എല്ലാവർക്കും ഇഷ്ടപെട്ടപ്പോൾ എന്തുകൊണ്ട് വാണിജ്യ അടിസ്ഥാനത്തിൽ ഓർഡർ അനുസരിച് നൽകിക്കൂടാ എന്നായി പലരുടെയും ചോദ്യം. എന്നാൽ കസ്റ്റമറുടെ ഓർഡർ അനുസരിച്ചു അവരുടെ അഭിരുചിക്കനുസരിച്ച് ചെയ്തു കൊടുക്കാൻ പറ്റുമോ എന്നുള്ള ഉത്കണ്ഠ മൂലം അല്പം ഉൾവലിഞ്ഞെങ്കിലും, അതികം താമസിയാതെ വീട്ടിൽ കേക്ക് നിർമിച്ചു വില്പന നടത്തുന്നതിനുള്ള ലൈസെൻസ് നേടി.

ലൈസെൻസ് നേടാൻ : ലൈസെൻസ് നേടുക എന്നത് ഒരു വലിയ കടമ്പയാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ വളരെ പെട്ടന്നു തന്നെ ലൈസെൻസ് നേടാവുന്നതാണ് എന്നാണ് ബിജിയുടെ അഭിപ്രായം. അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമിൽ പറയുന്ന സ്പെഷ്യലിസ്റ് ഗവർമെന്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചിലവ് ആയിരം രൂപയിൽ താഴെ മാത്രം.

ബിജിയുടെ അനുഭവം – “കേക്കുകൾ ഞാൻ ഉണ്ടാക്കി വില്പന നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ രണ്ടു മൂന്ന് കേക്കുകൾ കഴിഞ്ഞ വര്ഷം ഞെങ്ങളിൽ നിന്ന് വാങ്ങിയ ലിജോ ചീരൻ ജോസും ഭാര്യ ഡോ. സൂസൻ കുര്യനും തങ്ങളുടെ മകനൊരു പിറന്നാൾ കെയ്ക്ക് ഉണ്ടാക്കി തരുമോ എന്ന് എന്നോട് അന്വേഷിക്കുകയും ഉണ്ടാക്കി തരാം എന്ന് ഒറ്റ ഉത്തരത്തിൽ ഞാൻ മറുപടിയും നൽകി.

കസ്റ്റമൈസ്ഡ് കേക്കുകളിൽ ബാർബി കേക്ക് പോലെ കോമണായുള്ള എന്തെങ്കിലും ഒരു തീം കേക്ക് വല്ലതും ആകും എന്ന ധാരണയിലാണ് ഞാൻ സമ്മതം മൂളിയത്. സാധാരണ ബ്ലാക്ക് ഫോറെസ്റ് വൈറ്റ് ഫോറെസ്റ് സ്പാനിഷ് ഡിലൈറ്, ടെണ്ടർ കോക്കനട്ട്, കിറ്റ് കേറ്റ്, സ്ട്രോബറി, കാരറ്റ് ഇങ്ങനെയുള്ള വർക്കുകൾ ആണ് കൂടുതൽ ലഭിച്ചിരുന്നത്. അതിൽ നിന്നും വ്യത്യസ്ത്മായി ടയർ തീമായുള്ള കേക്കിന്റെ പടമാണ് ‌ലിജോയും സൂസനും നൽകിയത്.

ഇത് കണ്ടപ്പോൾ കിളി പോയി എന്നൊക്കെ പറയുംപോലെയായി എന്റെ അവസ്ഥ. കാരണം ഒരു ടയർ, അതിനു മുകളിൽ ഒരു കാർ, പിന്നെ കാറിന്റെ താക്കോൽ, പിന്നെ ഒരു കൊടി. ഇതെല്ലാം കണ്ടപ്പോൾ കാര്യം തീരുമാനമായി. എന്നെ കൊണ്ട് ചെയ്യാൻ കഴിയുകയില്ല എന്ന്.

ആ വിവരം ലിജോയെ അറിയിച്ചപ്പോൾ അപ്രതീക്ഷതമായ മറുപടിയാണ് ലിജോ നൽകിയത്. ആ കേക്ക് വേറെ എവിടെയും കൊടുത്ത് ചെയ്യ്ക്കുന്നില്ല. അതിനു എന്ത് പോരായ്മ വന്നാലും ഞെങ്ങൾ സന്തോഷപൂർവം സ്വീകരിച്ചോളാം. കേക്ക് നിർമ്മിച്ച് തന്നെ പറ്റു എന്ന് ഒറ്റ നിർബന്ധം.

കേക്ക് നിർമ്മാണവുമായി മുന്നോട്ടു പോകുവാൻ ലിജോയുടെ നിർബന്ധത്തിനു വഴങ്ങി ആ കേക്ക് നിർമ്മിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് നിർമ്മിച്ചു നൽകി. അതിനു ശേഷം എന്റെ വർക്കുകൾ ഏറെ പേർക്ക് ഇഷ്ടപെട്ട് കൂടുതൽ തീം വർക്കുകൾ നിലവിൽ ലഭിച്ചു വരുന്നു. കേക്ക് നിർമ്മാണത്തിൽ താത്പര്യവുമുള്ള പലരും ലൈസെൻസ് നേടാൻ ബുദ്ധിമുട്ടുണ്ട് എന്നുള്ള തെറ്റായ ധാരണ മൂലം പല വീട്ടമ്മമാരും മുന്നോട്ടു വരുന്നില്ല.”

ടയർ കേക്ക് തിരഞ്ഞെടുത്തതിൽ – പിറന്നാളിനൊരു കേക്ക് വാങ്ങാൻ തീരുമാനിച്ചപ്പോൾ മകൻ ഗ്രിഗെസ്ന് താത്പര്യമുള്ള എന്തെങ്കിലും തീം വേണമെന്ന് നിർദേശിച്ചത് അമ്മ ഡോ.സൂസനാണ്. കളിപ്പാട്ടങ്ങളിൽ കൂടുതൽ താല്പര്യം കാറിനോട് തന്നെയാണ് കൊച്ചിന്. എന്നാൽ ഒന്നാം പിറന്നാളിന് കാർ കേക്ക് സമ്മാനിച്ചപ്പോൾ ആവർത്തനം ഒഴിവാക്കി ചെയ്യണമെന്ന് ആലോചിച്ചപ്പോൾ തോന്നിയ ആശയമാണ് ഈ ടയർ കേക്ക്.

കാറിനോടുള്ള ഭ്രമം കാരണം വീട്ടിൽ ഉപയോഗിക്കുന്ന കാറിന്റെ താക്കോൽ ഒളിപ്പിച്ചു വയ്‌ക്കേണ്ട അവസ്ഥയാണ്. കാരണം താക്കോൽ കൊച്ചിന്റെ കയ്യിൽ കിട്ടിയാൽ തിരികെ കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഈ അവസ്ഥ തുടർന്നപ്പോൾ നിലവിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ മറ്റൊരു ഡമ്മി താക്കോൽ സംഘടിപ്പിച്ചു കക്ഷിക്ക്‌ നൽകിയിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുൻപ് കുഞ്ഞിനോടൊപ്പം വീട്ടിലെ കാറിൽ യാത്ര ചെയ്യുമ്പോൾ നിലവിൽ യാത്ര ചെയ്യുന്ന കാറിന്റെ സാമ്യം കാറുകൾ റോഡിൽ കാണുമ്പോൾ കൗതുകത്തോടെ കുഞ്ഞു വിളിച്ചു പറയും “അപ്പ വണ്ടി” എന്ന്. അതുകൊണ്ടു തന്നെ കേക്കിനു മുകളിലായി ഉപയോഗിക്കുന്ന കാറിന്റെ മാതൃക വെച്ചു. അത് പോലെ കുഞ്ഞു ഏറെ ഇഷ്ടപെടുന്ന താക്കോലും ഉൾപ്പെടുത്തി. രണ്ട് (വയസ്സ്) എന്ന് ഉള്ളിൽ എഴുതിയ ഒരു കൊടിയും കൂടെ ചേർത്തു. കേക്കിനു മുകളളിൽ വെയ്ക്കുവാനുള്ള കാർ ബിജിക്ക് മാതാപിതാക്കൾ തന്നെ വാങ്ങി നൽകി.

കാർ ഡൈകാസ്റ് മെറ്റൽ നിർമിതമായ ഹോണ്ടയുടെ മാത്രക കാറാണ്. കാറിന്റെ വലുപ്പത്തിന് അനുയോജ്യമായ ടയർ കേക്ക് മതി എന്ന് നിർബന്ധമുള്ളതിനാൽ മൂന്ന് കിലോയിൽ ചുരുക്കി. കേക്കിനു മംഗോ ഫ്ലേവർ ആയിരുന്നു ഉള്ളിൽ നൽകിയിരുന്നത്.