അച്ഛന്റെ കരുതലോടെ യാത്രക്കാരിയ്ക്ക് കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ; മനസ്സു നിറച്ച ഒരനുഭവം…

Total
0
Shares

വിവരണം – അരുൺ പുനലൂർ (നടൻ, ഫോട്ടോഗ്രാഫർ).

രാത്രി ഏറെ വൈകി എറണാകുളം ബസ് സ്റ്റാൻഡിലേക്ക് ഊബറിൽ പോകുമ്പോ ഡ്രൈവർ ചോദിച്ചു.. “ഏത് വണ്ടിക്കാണ് പോകുന്നത്..ബുക്ക്‌ ചെയ്തിട്ടുണ്ടോ..?” “അങ്ങിനെ ഇന്ന വണ്ടി എന്നൊന്നുമില്ല സഹാ.. കിട്ടുന്ന വണ്ടിക്ക് കേറും അതാണ്‌ പതിവ്.” എന്നത്തേയും പോലെ ഈ രാത്രിയിലും അങ്ങിയാണ് പോകാൻ തീരുമാനിച്ചതെങ്കിലും സ്റ്റാൻഡിൽ എത്തിയപ്പോ വരുന്ന വണ്ടിയിലെല്ലാം നല്ല തിരക്ക്..ഓ ഇന്നു ഞായറാഴ്ച ആണെന്നോർത്തില്ല..തിരക്ക് കൂടുതലാണ്.. നാല് വണ്ടി വന്നു പോയി ഒന്നിലും രക്ഷയില്ല..അങ്ങിനെ ആകെ തേഞ്ഞു നിക്കുമ്പോഴാണ് ഒരു സൂപ്പർ ഡീലക്സ് വന്നത്.. അതെപ്പോഴും ഫുൾ ബുക്കിങ്ങായിരിക്കും എന്നാലുമൊന്നു നോക്കാമെന്നു കരുതി വാതിലിനു അടുത്തെത്തി. ആളിറങ്ങിക്കഴിഞപ്പോ പ്രതീക്ഷയോടെ കണ്ടക്ടറെ ഒന്ന് നോക്കി.. ന്തോ ഭാഗ്യം പുള്ളി കേറിക്കോളാൻ പറഞ്ഞു ചില്ലറ സീറ്റുകൾ ഒഴിഞ്ഞിരിക്കുന്നു..

സീറ്റിൽ ചാഞ്ഞിരുന്നു മെല്ലെ ഒന്ന് മയങ്ങി. ഉണർന്നു, പിന്നെയും മയങ്ങി അങ്ങിനെ പൊക്കോണ്ടിരിക്കുമ്പോൾ ആരുടെയോ ബാഗ് തട്ടി ഉണർന്നു. ഒരു പെൺകുട്ടി ഇറങ്ങാനായി മുന്നോട്ടു പോകയാണ്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് മുന്നേ ഉള്ള അൽപ്പം വിജനമായൊരിടത്താണ് അവർക്കിറങ്ങേണ്ടത്. വണ്ടി നിർത്തി കുട്ടി ഇറങ്ങിക്കഴിഞ്ഞപ്പോ ഡ്രൈവർ ചോദിച്ചു “കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ?” “ഇല്ല, ഇപ്പൊ വരുമെന്നു” മറുപടി കിട്ടിയപ്പോ.. “ശ്ശോ, ഇവിടെത്തും മുന്നേ വിളിക്കണ്ടായിരുന്നോ” എന്നു കണ്ടക്ടർ ശാസിച്ചു.. കുട്ടി ഫോണിൽ വിളിക്കുന്നു.. അധികം താമസിച്ചില്ല ആളെത്തി കൂട്ടിക്കൊണ്ടു പോയി അതിനു ശേഷമാണു വണ്ടി എടുത്തത്..

ഞാനപ്പോ മുൻപ് വായിച്ചിട്ടുള്ള ഇത്തരം ചില സംഭവങ്ങൾ ഓർക്കുകയായിരുന്നു. അൽപ്പം പ്രായമുള്ള, കണ്ടാൽ ഗൗരവപ്രകൃതിക്കാരായ ആ കണ്ടക്ടറും ഡ്രൈവറും ആ നിമിഷങ്ങളിൽ കാണിച്ച ഉത്തരവാദിത്വവും മനുഷ്യത്വവും അവരുടെ മനസിന്റെ നന്മ കാണിച്ചു തന്നു. പലരും ചെയ്യുന്ന പോലെ ആളിറക്കി വണ്ടി വിട്ടു പോകാമെന്നിരിക്കെ, വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേ മുക്കാൽ സമയത്തോരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവർ തീരുമാനിക്കുമ്പോ കാഴ്ചയിൽ പരുക്കന്മാരായ അവരുടെയുള്ളിൽ ഒരച്ഛന്റെ സ്നേഹവും കരുതലും ഒക്കെ ഉണർന്നു വന്നിരിക്കാം എന്നെനിക്കു തോന്നി.

എന്റെ ഇത്രയും വർഷത്തെ രാത്രിയും പകലുമുള്ള കെഎസ്ആർടിസി യാത്രകളിൽ ഇതുപോലുള്ള അപൂർവ്വം നല്ല സ്റ്റാഫുകളെ കണ്ടിട്ടുണ്ട്. ചിലരൊക്കെ വല്ലാത്ത വിരക്തിയോടെ ജോലി ചെയ്തു യാത്രക്കാരോട് മോശമായി പെരുമാറിയും കയർത്തു സംസാരിച്ചും വെറുപ്പിക്കുന്നത് കണ്ടിട്ടുണ്ട്.ജോലിയോട് സ്നേഹവും ആത്മാർത്ഥതയും യാത്രക്കാരോട് സൗമ്യമായ പെരുമാറ്റവുമായി ചിരിച്ച മുഖത്തോടെ ടിക്കറ്റും കൃത്യമായി ബാക്കിയുമൊക്കെ കൊടുത്തു പ്രായമുള്ളവർക്കു വേണ്ടി സ്വന്തം സീറ്റൊഴിഞ്ഞു കൊടുത്തു സ്ത്രീകളുടെയും വികലാംഗരുടെയുമൊക്കെ സീറ്റ് അവർക്കായി ഉറപ്പു വരുത്തിയൊക്കേ ജോലി ചെയ്യുന്നവരുമുണ്ട്. സ്റ്റാഫുകളോട് വളരെ മോശമായി അലമ്പുണ്ടാക്കി മൊട കാണിക്കുന്ന യാത്രക്കാരെയും കാണാറുണ്ട്. ഇതൊക്കെയീ ജോലിയിൽ പതിവാണ്..

എങ്കിലും പഴയ പലരും ഉണ്ടാക്കി വച്ച കെഎസ്ആർടിസി സ്റ്റാഫുകളുടെ പരുക്കൻ രീതികൾ മാറ്റിക്കൊണ്ടുവരാൻ ഇന്നു നല്ലൊരു ശതമാനം ശ്രമിക്കുന്നുണ്ട്. അതിനവർക്ക് പൊതു സമൂഹത്തിൽ നിന്നു അഭിനന്ദനങ്ങളും കിട്ടുന്നുണ്ട്…

ദീർഘദൂര സർവ്വീസുകൾ നടത്തുന്ന സ്വകാര്യ ബസുകളിലെ ജോലിക്കാരുടെ ഭാഗത്തു നിന്നു യാത്രക്കാർക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ കൂടി വരികയും അതൊക്കെ വലിയ ചർച്ചകൾക്ക് വഴി വക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതു ഗതാഗത സംവിധാനത്തിലെ ജോലിക്കാർ സ്വയം നവീകരിച്ചു മികച്ച പെരുമാറ്റത്തോടെ ജോലി ചെയ്യാനും,നല്ല സർവ്വീസ് കൊടുത്തു നില മെച്ചപ്പെടുത്താൻ ksrtc യും ശ്രമിച്ചാൽ തൊട്ടടുത്ത സ്റ്റേറ്റുകളിലെപ്പോലെ ലാഭത്തിലാകാൻ നമ്മുടെ ആന വണ്ടിക്കും കഴിയും..

ജോലി ചെയാതെ ശമ്പളം പറ്റി ഈ പ്രസ്ഥാനത്തെ തകർക്കുന്ന യൂണിയൻ നേതാക്കന്മാരുടെ കുൽസിത പ്രവർത്തികളെ വേരോടെ പിഴുതെറിയാൻ കെൽപ്പുള്ള ഒരു സർക്കാരും വരാൻ പോകുന്നില്ല എന്നത് തന്നെയാണ് കലാകാലങ്ങളായുള്ള ഈ പ്രസ്ഥാനസത്തിന്റെ തകർച്ചക്ക് മൂലകാരണം. എത്ര നശിച്ചു പോയാലും ഇതുപോലെ പ്രതീക്ഷയുടെ ചില ചെറിയ നാമ്പുകളുണ്ട്. അതുതന്നെ വലിയ കാര്യം. ആ കണ്ടക്ടർ ഡ്രൈവർ ചേട്ടന്മാരോടുള്ള സ്നേഹം എഴുതിക്കൊണ്ടു ഇത് നിർത്തുന്നു. പുതിയ കാലത്തെ സ്റ്റാഫുകൾ എങ്കിലും നല്ല പെരുമാറ്റത്തിലൂടെ ഇത്രയും കാലമുണ്ടായ കളങ്കങ്ങൾ മാറ്റിയെടുക്കാൻ മുൻകൈ എടുക്കുമെന്ന് പ്രത്യാശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post