ദുബായ് നഗരത്തിലെ ഞങ്ങളുടെ ആദ്യത്തെ പകൽ… നഗരക്കാഴ്ചകൾ…
തലേദിവസത്തെ യാത്രാക്ഷീണത്തിൻ്റെ ആലസ്യത്തിൽ നിന്നും വിട്ടുമാറിയത് ഹോട്ടൽ റൂമിലെ നല്ല ഉറക്കത്തിനു ശേഷമായിരുന്നു. രാവിലെ ഞങ്ങൾ (ഞാനും ഇബാദ് ഇക്കയും) എഴുന്നേറ്റപാടെ ഹോട്ടൽ റൂമിലെ ജനാലയ്ക്കരികിലേക്ക് ഓടി. പകൽ വെളിച്ചത്തിലെ ദുബായ് കാണുവാൻ അത്രയ്ക്ക് കൊതിയായിരുന്നു. 16 ആം നിലയിലായിരുന്നു ഞങ്ങളുടെ റൂം.…