മൂന്നാർ…. എന്തോ വല്ലാത്ത ഒരു പ്രണയമാണ് എനിക്ക് മൂന്നാറിനോട്
എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ഇതുവരെ പോയതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും, വീണ്ടും പോകാൻ തോന്നിക്കുന്നതുമായ സ്ഥലം ഏതാണെന്ന്. “മൂന്നാർ” എന്നാണു ഞാൻ അതിനുത്തരമായി പറയാറുള്ളത്. എന്താണെന്നറിയില്ല, പണ്ടുമുതലേ മൂന്നാറിനോട് എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട്. ബെംഗളൂരുവിൽ പഠിക്കുന്ന കാലത്ത് അവിടെ…