ലേഖകൻ – അനീഷ് കെ. സഹദേവൻ.
ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി, മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ശക്തി, വലിയ വ്യാവസായിക രാജ്യം, ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം. തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് ഉടമയായ രാഷ്ട്രം, ഏറ്റവും അധികം അഴിമതി, പരിസ്ഥിതി നശീകരണം, മനുഷ്യാവകാശ ലംഘനങ്ങൾ, ലക്ഷങ്ങളെ കൂട്ടക്കൊല നടത്തപ്പെട്ട രാഷ്ട്രം, തുടങ്ങിയ ചീത്തപ്പേരിനും കൂടി ഉടമയാണ് ചൈന.
അതിനോടൊപ്പം ചൈന അതിർത്തി പങ്കിടുന്ന 18 രാഷ്ട്രങ്ങളിൽ 16 നോടും അതിർത്തി തർക്കം നിലനിർത്തുന്ന നിരുത്തരവാദ രാഷ്ട്രം കൂടിയാണ് ചൈന. സ്വാതന്ത്ര്യം കാട്ടിയതു മുതൽ ഇന്നും പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ നിലവിൽ ഉണ്ട്. റഷ്യ, ഇന്ത്യ, ജപ്പാൻ, വടക്കൻ കൊറിയ, വിയറ്റ്നാം, പാക്കിസ്ഥാൻ, തായ്വാൻ, മംഗോളിയ, മ്യാൻമാർ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, കസാക്കിസ്ഥാൻ, ലാവോസ്, ഭൂട്ടാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്കൻ കൊറിയ. തുടങ്ങിയവയാണ് ഈ വഴക്കാളി രാഷ്ട്രത്തിന്റെ നിർഭാഗ്യവാൻമാർ ആയ അയൽക്കാർ.
ഇതിൽ ഏറ്റവും വലിയ രാജ്യമായ റഷ്യയുമായിപ്പോലും ഇപ്പോഴും പരിഹരിക്കാത്ത തർക്കം സൈബീരിയൻ പ്രവിശ്യയിൽ നിലവിൽ ഉണ്ട്. വൻ ശക്തി ആയത് കൊണ്ടു മാത്രമാണ് റഷ്യയുമായി ഒരിക്കലും ഏറ്റുമുട്ടലിൽ കലാശിക്കാതിരുന്നത്. ഏറ്റവും ഒടുവിൽ നോർത്ത് കൊറിയയും റഷ്യയും ചൈനയുടെ കിഴക്കൻ അതിർത്തി പങ്കിടുന്ന ഭാഗത്ത് ഇപ്പോഴും റഷ്യ വലിയ സൈനിക ട്രൂപ്പുകളെ നിലനിർത്തിയിട്ടുണ്ട്. നോർത്ത് കൊറിയയും പാക്കിസ്ഥാനും ഇപ്പോൾ ചൈനയുടെ സാമന്ത രാഷ്ട്രങ്ങൾ ആയി മാറിയിരിക്കുന്നു.
അതേ സമയം ഇതേ സുഹൃദ് രാഷ്ട്രങ്ങൾ ചൈനയുടെ വൻ കടക്കാർ കൂടിയാണ്. ഈ കടം പാകിസ്ഥാനിലും വലിയ എതിർപ്പിന് ഇടയാക്കുന്നുണ്ട്. പക്ഷേ സൈനിക നേതൃത്വം ഈ എതിർപ്പിനെ നിർജീവമാക്കുന്നുണ്ട്. കൊറിയകൾ തമ്മിൽ ഉള്ള ശത്രുതക്ക് വളം വയ്ക്കുന്നതും ചൈനയുടെ ആശിർവാദത്തോടെ തന്നെ ആണ്. പാകിസ്ഥാന് മിസൈൽ ടെക്നോളജി കൊറിയയിൽ നിന്നും, തിരിച്ച് ആണവായുധ ടെക്നോളജിയും നൽകുകയും ചെയ്തു, ചൈനയിൽ നിന്നാണ് കൊറിയ മിസൈൽ ടെക്നോളജി കരസ്ഥമാക്കിയത് എന്ന് ആഗോള പ്രതിരോധ വിധഗ്ദ്ധർ തെളിവ് സഹിതം വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ജപ്പാനുമായുള്ള ചൈനയുടെ ശത്രുതക്ക് ചൈനയോളം തന്നെ പഴക്കം ഉണ്ട്. വളരെക്കാലം ചൈനയെ കീഴടക്കി ഭരിച്ചിരുന്നതും ഒട്ടനവധി പീഡന അധിനിവേശങ്ങൾ ജപ്പാൻ ചൈനയിൽ ചെയ്തിട്ടുണ്ട്. ജപ്പാനും ചൈനയുമായുള്ള ചില ദ്വീപുകളുടെ തർക്കം ഇന്നും കീറാമുട്ടിയാണ്. ധാതു, എണ്ണ സമ്പന്നവും വാണിജ്യ പ്രാധാന്യം ഉള്ള തെക്കൻ ചൈനക്കടലിൽ ഒരിക്കലും പരിഹരിക്കാൻ സാധ്യതയില്ലാത്ത തർക്കങ്ങൾ ആണ് ഉള്ളത്. കിഴക്കോട്ട് നോക്കുക എന്ന ഇന്ത്യയുടെ നയങ്ങൾ തന്നെ ചൈനയെ ലക്ഷ്യം വച്ചുതന്നെ ആണ്. ഇത് ചൈനയെ സംബന്ധിച്ച് നിർണ്ണായകവും ആണ്. ഇതിൽ കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കാണ്. വിയറ്റ്നാം, തായ്‌വാനിലും ഇന്ത്യക്ക് ഉള്ള സാമ്പത്തിക സൈനിക താൽപര്യങ്ങൾ ചൈനക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. കശ്മീർ എന്ന കീറാമുട്ടി പ്രശ്നം ഇന്ന് ഇപ്പോഴും നിലനിൽക്കുന്നതിന്റെ കാരണവും ചൈനയുടെ മാത്രം താൽപര്യങ്ങൾ ആണ്.
ഇൻഡോ പാക് വിഭജനകാലത്ത് പാകിസ്ഥാൻ കയ്യേറിയ കാശ്മീരിലെ ചില ഭാഗങ്ങൾ ചൈനക്ക് കൈമാറുകയുണ്ടായി. ചൈനയും ഭാരതവുമായുള്ള യുദ്ധത്തിൽ അക്സായ്ചിൻ ഭാഗം ചൈന കൈയ്യേറുകയും നമുക്ക് തിരിച്ച് തരാത്തതും ആണ്. കൂടാതെ അരുണാചൽ, തവാങ്, സിക്കിം എല്ലാം ഇപ്പോഴും വ്യക്തമായ അതിർത്തി നിർണയിക്കാത്ത ഭാഗങ്ങൾ തന്നെ ആണ്. ഇന്ത്യയിലെ ചില തീവ്രവാദികൾക്ക് ആയുധവും പണവും നൽകുന്നത് ചൈനയാണ്.
ഇതിനെല്ലാം എതിരാണ് ഇന്ത്യ കിഴക്കോട്ട് നോക്കുന്ന നയം പ്രഖ്യാപിച്ചത്. ഇതിന് ഇന്ന് നമുക്ക് ലോക രാഷ്ട്രങ്ങളുടെ രഹസ്യമായ ആശീർവാദവും ഉണ്ട്. ഇന്ത്യയെ ശിഥിലികരിക്കാൻ ഉള്ള ചൈനയുടെ വിവിധ പദ്ധതികളിൽ ഒന്ന് സ്ട്രിങ്ങ്സ് ഓഫ് പേൾസ് ആണ്. ഇന്ത്യയുടെ എല്ലാ അയൽ രാഷ്ട്രങ്ങളിലും സൈനിക താവളങ്ങൾ സ്ഥാപിക്കുന്ന ചൈനയുടെ തീരുമാനം നമുക്ക് മനസിലാകുന്നതാണ്. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ രാഷ്ട്രം സാഗർ മാല എന്ന പ്രതിരോധ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
ഏതു വിധത്തിൽ ചിന്തിച്ചാലും ചൈന ഒരു നിരുത്തരവാദ രാഷ്ട്രം തന്നെ ആണ്. അധിനിവേശത്തിനു തന്നെ ഒരു പുതിയ മാതൃക ആണ് ലോകത്ത് ഒന്ന് ചൈന കാണിക്കുന്നത്. സഹായം കൊടുക്കുന്ന രാഷ്ട്രങ്ങളെ വൻ കടക്കെണിയിലേക്ക് നയിച്ച് അമേരിക്കയേക്കാൾ വലിയ ഭീഷണിയാണ് ലോകത്തിന് തങ്ങൾ എന്ന് ചൈന പറയാതെ പറയുകയാണ്.
കടപ്പാട്… വിക്കി, വിവിധ പ്രതിരോധ ലേഖനങ്ങൾ.