കോൺകോർഡ് : ശബ്ദത്തെപ്പോലും തോൽപ്പിച്ച ഒരു വിമാനം

Total
41
Shares

ലോകത്ത് ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും വേഗതയേറിയ വിമാനം ഏതാണെന്നറിയാമോ? അങ്ങനെയൊന്നുണ്ടോ എന്നു സംശയിക്കാൻ വരട്ടെ, അങ്ങനെയൊരു വിമാനമുണ്ട്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം എന്ന നിലയിൽ പ്രശസ്തമായ കോൺകോർഡ് ആണ് ആ അത്ഭുത വിമാനം.

ലോക മഹായുദ്ധത്തിനു ശേഷം 1950 കളിൽ എല്ലാ ലോകശക്തികളും സൂപ്പർസോണിക് യാത്രാവിമാനം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഇതിനായുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു.

ഒടുവിൽ 1962 ഫ്രാൻസും ബ്രിട്ടനും ചേർന്ന് ഒരു സൂപ്പർസോണിക് വിമാനം പുറത്തിറക്കുന്നതിനായുള്ള കരാറിൽ ഏർപ്പെട്ടു. ഈ പദ്ധതിയ്ക്കെതിരെ ഇരു രാജ്യങ്ങളിലും പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി. എങ്കിലും വിമർശനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ബ്രിട്ടീഷ് എയറോസ്പേസും എയ്റോസ്പാഷിയേലും ചേർന്ന് വിമാനത്തിൻ്റെ നിർമാണ ജോലികൾ തുടങ്ങി. ആദ്യത്തെ ട്രയലുകൾ പരാജയപ്പെട്ടെങ്കിലും, എഞ്ചിനിലും രൂപത്തിലും തുടര്‍ച്ചയായ മാറ്റങ്ങൾ കൊണ്ടുവന്നതു മൂലം വിമാനം യാഥാർഥ്യമായി.

1969 ഒക്ടോബർ ഒന്നിന് ഈ സൂപ്പർസോണിക് വിമാനം വിജയകരമായി പറക്കൽ പൂർത്തിയാക്കി. ശബ്ദത്തെ കടത്തിവെട്ടുന്ന വിമാനത്തിന് അവർ ഒരു പേരും ഇട്ടു – കോൺകോർഡ്. കോൺകോർഡ് എന്ന വാക്കിൻ്റെ അർത്ഥം യോജിപ്പ്, കൂട്ടായ്മ, കരാർ എന്നെല്ലാമാണ്.

കോൺകോർഡ് പോലുള്ള ഒരു സൂപ്പര്സോണിക് വിമാനം റഷ്യയ്ക്കുമുണ്ടായിരുന്നു. ടിയു–144 സൂപ്പർസോണിക് എയർക്രാഫ്റ്റ് ആയിരുന്നു അത്. കോൺകോർഡിനു മുമ്പായി 1968 ഡിസംബർ 31ന് ഇത് കന്നിപ്പറക്കൽ‌ നടത്തി. കാർഗോ സർവീസായിരുന്നു ആദ്യം. 1977 ൽ ഇവർ പാസഞ്ചർ സർവീസ് ആരംഭിച്ചു. എന്നാൽ രണ്ടുതവണ അപകടമുണ്ടായതോടെ 1985 ൽ ടിയു–144 പിൻവലിച്ചു.

1976 ജനുവരി 21 നായിരുന്നു കോൺകോർഡിൻ്റെ കന്നിയാത്ര. ഫ്രാൻസും ബ്രിട്ടനും തന്നെയായിരുന്നു കോൺക്കോർഡ് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ബ്രിട്ടീഷ് എയർവെയ്സ് കോൺകോർഡ് ലണ്ടനിൽ നിന്നു ബഹറിനിലേക്കും, എയർഫ്രാൻസ് കോൺകോർഡ് പാരീസിൽ നിന്നും ബ്രസീലിലെ റിയോ ഡി ജനീറോയിലേക്കുമായിരുന്നു ആദ്യം പറന്നത്. വിമാനത്തിൽ 100 സീറ്റുകളാണുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാരടക്കം ഒമ്പതോളം ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

5000 മണിക്കൂർ പരീക്ഷണപ്പറക്കലുകൾക്കു ശേഷം 1977 നവംബറിൽ ലണ്ടൻ – ന്യൂയോർക്ക് റൂട്ടിൽ ബ്രിട്ടീഷ് എയർവേയ്‌സ് കോൺകോർഡ് സർവ്വീസ് ആരംഭിച്ചു. സാധാരണയായി എട്ടു മണിക്കൂറോളമുണ്ടായിരുന്ന ഈ റൂട്ടിലെ യാത്രാസമയം കോൺകോർഡ് വന്നതോടെ മൂന്നര മണിക്കൂറായി കുറഞ്ഞു. 1996 ഫെബ്രുവരി ഏഴിന് ഈ റെക്കോർഡ് കോൺകോർഡ് വീണ്ടും തിരുത്തി. 2 മണിക്കൂർ 52 മിനിറ്റ് സമയം കൊണ്ട് ലണ്ടനിൽ നിന്നും ന്യൂയോർക്കിലേക്ക് വിമാനം പറന്നെത്തി. ഇന്നുവരെ തകർന്നിട്ടില്ലാത്ത റെക്കോർഡാണിത്.

വായുവിൽ ശബ്ദം സഞ്ചരിക്കുന്നത് മണിക്കൂറിൽ 1235 കിലോമീറ്റർ വേഗതയിൽ എന്ന നിലയ്ക്കാണ്. എന്നാൽ കോൺകോർഡ് സഞ്ചരിക്കുന്നതോ മണിക്കൂറിൽ 2,180 കിലോമീറ്റർ വേഗതയിലും. കോൺകോർഡിന്റെ ടേക്ക് ഓഫ് സ്പീഡ് മണിക്കൂറിൽ 402 കിലോമീറ്ററും, ലാൻഡിങ് സ്പീഡ് മണിക്കൂറിൽ 300 കിലോമീറ്ററുമായിരുന്നു.

സാധാരണ വിമാനങ്ങൾ പറക്കുന്നത് 35000 അടി ഉയരത്തിലാണെന്നിരിക്കെ, കോൺകോർഡിന് 60,000 അടി ഉയരത്തിൽ വരെ സഞ്ചരിക്കുവാൻ സാധിക്കുമായിരുന്നു. ഇത്രയും ഉയരത്തിൽ പറക്കുന്ന കോൺകോർഡിൽ നിന്ന് ഭൂമിയുടെ ചെരിവോടെയുള്ള അപൂർവദൃശ്യം കാണുവാൻ സാധിക്കുമായിരുന്നു എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

മനുഷ്യനുണ്ടാക്കിയ ഏറ്റവും സുരക്ഷിത ആകാശ വാഹനമെന്നാണ് അക്കാലത്ത് കോൺകോർഡിനെ പലരും വിശേഷിപ്പിച്ചത്. ഇതോടെ Pan Am, Continental, TWA, American Airlines, Air Liban, Qantas, Air India, Japan Airlines, Sabena, Eastern Airlines, United Airlines, Braniff, Lufthansa, Air Canada, CAAC, Iran Air എന്നീ എയർലൈനുകൾ ഈ മോഡൽ വിമാനം ബുക്ക് ചെയ്യുകയുണ്ടായി.

എന്നാൽ പിന്നീട് വിമാനത്തിൻ്റെ കാതടപ്പിക്കുന്ന സൗണ്ട് മൂലമുണ്ടാകുന്ന ശബ്ദമലിനീകരണവും,ഇന്ധനം ഉൾപ്പെടെയുള്ള ചെലവുകളും തങ്ങൾക്ക് സർവ്വീസുകൾ നടത്തിക്കൊണ്ടുപോകുവാൻ ബുദ്ധിമുട്ടാകുമെന്നു തിരിച്ചറിഞ്ഞതോടെ ഇവരെല്ലാം ഓർഡറുകൾ പിൻവലിക്കുകയായിരുന്നു. ആകെ 20 കോൺകോർഡ് വിമാനങ്ങളായിരുന്നു തുടക്കത്തിൽ പുറത്തിറക്കിയത്. ഇവയിൽ ഏഴെണ്ണം ബ്രിട്ടീഷ് എയർവെയ്സും, ഏഴെണ്ണം എയർ ഫ്രാൻസുമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്.

ഫ്രാൻസിന്റെയും ബ്രിട്ടന്റെയും തലപ്പത്തുള്ള പ്രമുഖർ കോൺകോർഡ് വിമാനങ്ങളിലെ യാത്രക്കാരായിട്ടുണ്ട്. ക്യൂൻ എലിസബത്ത് 2, പ്രധാനമന്ത്രിമാരായ എഡ്‍വാർഡ് ഹീത്ത്, മാർഗരറ്റ് താച്ചർ, ജോൺ മേജർ, ടോണി ബ്ലയർ തുടങ്ങിയവർ കോൺകോർഡിലെ നിത്യയാത്രികരായിരുന്നു. 1989 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇതിൽ യാത്ര ചെയ്തു.

ഇതിനിടെ 70 കളുടെ അവസാനത്തിൽ സിംഗപ്പൂർ എയർലൈൻസ് ബ്രിട്ടീഷ് എയർവെയ്സിൽ നിന്നും കോൺകോർഡ് വിമാനം വെറ്റ്ലീസിനു അഥവാ പാട്ടത്തിനെടുക്കുകയും ബഹ്‌റൈൻ വഴി ലണ്ടൻ – സിംഗപ്പൂർ റൂട്ടിൽ സർവ്വീസ് നടത്തുകയുമുണ്ടായി. എന്നാൽ വർദ്ധിച്ച ചെലവുകളും, പിന്നെ ശബ്ദമലിനീകരണത്തിനെതിരായ മലേഷ്യൻ സർക്കാരിൻ്റെ പരാതിയും മൂലം മൂന്നുയാത്രക്കു ശേഷം ഈ സർവ്വീസ് നിർത്തലാക്കുകയായിരുന്നു.

എല്ലാവരും തഴഞ്ഞെങ്കിലും എയർ ഫ്രാൻസും, ബ്രിട്ടീഷ് എയർവെയ്സും കോൺകോർഡ് സർവ്വീസുകൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ പിന്നീടുണ്ടായ കുറഞ്ഞ ചിലവിൽ കൂടുതൽ യാത്രക്കാരെ വഹിക്കുന്ന സബ് സോണിക് ജറ്റ് വിമാനങ്ങൾ വന്നതോടെ കോൺകോർഡിന്റെ പ്രിയം കുറഞ്ഞു വന്നു. എങ്കിലും വ്യോമപ്രദർശനങ്ങൾ, പരേഡുകൾ എന്നിവയിലൊക്കെ കോൺകോർഡ് ധാരാളമായി തൻ്റെ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു.

2000 ജൂലായ് 25 നായിരുന്നു ലോകത്തെ ഞെട്ടിച്ച കോൺകോർഡിൻ്റെ ആദ്യത്തെ അപകടം. പാരീസിലെ ചാൾസ് ഇ ഗാര്‍ലെ എയര്‍പോര്‍ട്ടില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാനൊരുങ്ങവേ, തൊട്ടു മുൻപ് പറന്നു പൊങ്ങിയ വിമാനത്തിൽ നിന്നും റൺവേയിൽ തെറിച്ചുവീണ മെറ്റൽ കഷ്ണത്തിൽ കയറി കോൺകോർഡിൻ്റെ ടയർ പൊട്ടിത്തെറിക്കുകയും, ഇന്ധനടാങ്ക് ചോരുകയും, സെക്കൻഡുകൾക്കകം വിമാനം ഒരു അഗ്നിഗോളമാകുകയും ചെയ്തു. ഈ അപകടത്തിൽ വിമാനത്തിലെ 109 പേർക്കൊപ്പം എയർപോർട്ടിലെ നാല് ജീവനക്കാരും കത്തിയെരിഞ്ഞു.

ഏവരെയും ഞെട്ടിച്ച ഈ അപകടത്തോടെ കോൺകോർഡിൻ്റെ സുരക്ഷയെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നു വന്നു. ഇതിനിടെ കോൺകോർഡ് സർവ്വീസുകൾ തുടർന്നെങ്കിലും, ഭീമമായ അറ്റകുറ്റപ്പണി ചെലവുകളും, ഇന്ധനച്ചെലവുകളും മൂലം 2003 ൽ ഈ സൂപ്പർസോണിക് ഹീറോ എന്നെന്നേക്കുമായി സർവ്വീസിൽ നിന്നും വിരമിച്ചു.

2003 ഒക്ടോബർ 24ന് ന്യൂയോർക്കിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്ക് ആയിരുന്നു കോൺകോർഡിൻ്റെ അവസാനത്തെ പറക്കൽ. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു ലണ്ടൻ ഹീത്രൂ എയർപോർട്ട് അവസാന കോൺകോർഡ് വിമാനത്തെ അന്ന് സ്വീകരിച്ചത്. പിന്നീട് ബ്രിട്ടീഷ് – ഫ്രഞ്ച് സർക്കാരുകൾ കോൺകോർഡിന്റെ നിർമാണ ചിലവ് എഴുതിത്തള്ളുകയാണുണ്ടായത്.

അങ്ങനെ ശബ്ദത്തെപ്പോലും തോൽപ്പിച്ച കോൺകോർഡ് എന്ന സൂപ്പർ ഹീറോ ആകാശത്തിൽ നിന്നും എന്നെന്നേക്കുമായി അരങ്ങൊഴിഞ്ഞു. ഇന്ന് വിവിധ സ്ഥലങ്ങളിലും മ്യൂസിയത്തിലുമൊക്കെ കോൺകോർഡ് വിമാനങ്ങൾ നിത്യവിശ്രമം കൊള്ളുകയാണ്.
ഏവിയേഷൻ രംഗത്ത് പല പരീക്ഷണങ്ങളും, മാറ്റങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലും കോൺകോർഡ് ഉണ്ടാക്കിയ മാറ്റം അതൊന്നു വേറെ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post