തിരുവനന്തപുരത്തു നിന്നും വടക്കൻ കേരളത്തിലേക്ക് ധാരാളമാളുകൾ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയും ട്രെയിനുകളെയുമാണ്. ബസ്സുകളിൽ യാത്ര ചെയ്യുന്നവർക്ക് വഴിനീളെ ട്രാഫിക് ബ്ലോക്കുകളെ നേരിടേണ്ടി വരും എന്നത് ഒരു ന്യൂനത തന്നെയാണ്. ഇതിനു പരിഹാരമായി മിന്നൽ എന്ന പേരിൽ കെഎസ്ആർടിസി അതിവേഗ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും (രാത്രി 8.45 നു പുറപ്പെട്ട് രാവിലെ 6.15 നു എത്തിച്ചേരും) ബസ് യാത്രകൾ ബുദ്ധിമുട്ടുള്ളവർക്ക് ഇന്നും പ്രിയം തീവണ്ടി തന്നെയാണ്. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് ദിവസേന (DAILY) സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
1- ട്രെയിൻ നമ്പർ 12082, തിരുവനന്തപുരം – കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും ചൊവ്വ, ശനി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 2.45 നു പുറപ്പെടുന്ന ഈ ട്രെയിൻ അർധരാത്രി 12.20 ഓടെ കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 9.35 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 13, ടിക്കറ്റ് ചാർജ്ജുകൾ : 2nd Sitting – 210 Rs.
2- ട്രെയിൻ നമ്പർ 16606, ഏറനാട് എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും വെളുപ്പിന് 3.35 നു പുറപ്പെടുന്ന ഈ ട്രെയിൻ ഉച്ചയ്ക്ക് 2.10 ഓടെ കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 10.30 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 27, ടിക്കറ്റ് ചാർജ്ജുകൾ : ജനറൽ – 148 Rs, 2nd Sitting – 165 Rs.
3- ട്രെയിൻ നമ്പർ 16650, പരശുറാം എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും വെളുപ്പിന് 6.20 നു പുറപ്പെടുന്ന ഈ ട്രെയിൻ വൈകീട്ട് 5.40 നു കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 11.17 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 36, ടിക്കറ്റ് ചാർജ്ജുകൾ : ജനറൽ – 150 Rs, 2nd Sitting – 170 Rs.
4- ട്രെയിൻ നമ്പർ 16346, നേത്രാവതി എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും രാവിലെ 9.30 നു പുറപ്പെടുന്ന ഈ ട്രെയിൻ രാത്രി 8.12 നു കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 10.42 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 19, ടിക്കറ്റ് ചാർജ്ജുകൾ : ജനറൽ – 148 Rs, സ്ലീപ്പർ – 280 Rs.
5- ട്രെയിൻ നമ്പർ 16604, മാവേലി എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും വൈകീട്ട് 6.45 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേന്ന് വെളുപ്പിന് 5.17 നു കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 10.32 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 22, ടിക്കറ്റ് ചാർജ്ജുകൾ : ജനറൽ – 148 Rs, സ്ലീപ്പർ – 280 Rs.
6- ട്രെയിൻ നമ്പർ 16629, മലബാർ എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും രാത്രി 7 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേന്ന് രാവിലെ 7.27 നു കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 12.27 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 35, ടിക്കറ്റ് ചാർജ്ജുകൾ : ജനറൽ – 150 Rs, സ്ലീപ്പർ – 300 Rs.
7- ട്രെയിൻ നമ്പർ 16347, തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്സ് : തിരുവനന്തപുരത്തു നിന്നും രാത്രി 8.30 നു പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേന്ന് രാവിലെ 8.07 നു കണ്ണൂരിൽ എത്തിച്ചേരും. യാത്രാ സമയം – 11.37 മണിക്കൂർ, ആകെ സ്റ്റോപ്പുകൾ – 36, ടിക്കറ്റ് ചാർജ്ജുകൾ : ജനറൽ – 150 Rs, സ്ലീപ്പർ – 300 Rs.