ഡെലിവറി ഏജന്റുമാർ സൂക്ഷിക്കുക ! സിനിമാ സ്റ്റൈൽ തട്ടിപ്പ് നമ്മുടെ നാട്ടിലും

ഇന്ന് ഓൺലൈൻ മേഖലയിൽ ഒട്ടേറെ ചതിക്കുഴികൾ പതിയിരിപ്പുണ്ട്. അവയിലൊന്നാണ് ഓൺലൈൻ ഷോപ്പിംഗ് മുഖേനയുള്ള വഞ്ചനകൾ. സാധാരണ കസ്റ്റമർ ആയിരിക്കും ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത്. എന്നാൽ ഓൺലൈൻ ഓർഡർ ചെയ്ത കസ്റ്റമർ ഡെലിവറി ഏജന്റിനെ പറ്റിക്കാൻ ശ്രമിച്ചാലോ? അത്തരമൊരു അനുഭവം തുറന്നു പറയുകയാണ് ഷാഹുൽ ഹമീദ് എന്ന ഡെലിവറി ഏജന്റ്. അദ്ദേഹം ‘ആന്‍ഡ്രോയിഡ് കമ്മ്യൂണിറ്റി’ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് താഴെ കൊടുക്കുന്നു.

“കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന ദുൽകർ ന്റെ സിനിമയിലെ അതേ രംഗം ഡെലിവറി ബോയ് ആയ എനിക്ക് ഇന്ന് ഉണ്ടായി. റിപ്ലൈസ് മെന്റ് ഉണ്ടെന്ന് പറഞ്ഞു ഒരു കസ്റ്റമർ request അയച്ചിരുന്നു. ആപ്പിൾന്റെ എയർപോഡ് ആയിരുന്നു റിപ്ലൈസ്മെന്റ് ചെയ്യാൻ ഉണ്ടായിരുന്നത്. കസ്റ്റമർടെ അഡ്രെസ്സ് എന്നത് ഒരു പേരും ലൊക്കേഷൻ ഒരു സ്ട്രീറ്റ്ന്റെ പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാവിലെ വിളിചപ്പോൾ കസ്റ്റമർ വരാൻ പറഞ്ഞു. അങ്ങനെ ഞാൻ ഓരോ ഏരിയ ഡെലിവറി ചെയ്തു, ഈ കസ്റ്റമർ നിക്കുന്ന ഏരിയയുടെ അര കിലോമീറ്റർ മാറി ഒരു ഹോസ്പിറ്റലിൽ ഡെലിവറിക്കായി ഞാൻ ചെന്നു. അവിടെ ഒരു ഡോക്ടർക്ക് ഡെലിവറി ചെയ്യുന്നതിനിടയിൽ ലവൻ എന്നെ വിളിച്ചു. അപ്പൊ ഞാൻ പറഞ്ഞു ഹോസ്പിറ്റലിൽ ഉണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. ഇപ്പോൾ തന്നെ വരാം എന്ന് പറഞ്ഞ കാരണം കൊണ്ട് ഞാൻ ഇരുപത് മിനിറ്റോളം ആ ഹോസ്പിറ്റലിൽ വെയിറ്റ് ചെയ്തു.

അയാൾ വരാത്തത് കൊണ്ട് ഞാൻ അവിടെ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് പോയി. ഹോസ്പിറ്റലിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ എനിക്ക് ഒരു കോൾ വന്നു. ഞാൻ കോൾ എടുക്കാൻ വേണ്ടി ബൈക്ക് സൈഡിൽ ഒതുക്കിയപ്പോ കോൾ കട്ടായി. ആ നിമിഷം ഹോസ്പിറ്റലിലേക്ക് വരാം എന്ന് പറഞ്ഞ കസ്റ്റമർ ദാ മുന്നിൽ നിക്കുന്നു. റിപ്ലൈസ്മെന്റ് ആപ്പിൾ ന്റെ രണ്ടു എയർപോഡ് ആയിരുന്നു. അതും 25000 വിലയുള്ള രണ്ടു എയർ പോർഡ് എന്റെ കയ്യിൽ റിപ്ലൈസ് മെന്റ് ചെയ്യാൻ ബാഗിൽ ഉണ്ട്.

കസ്റ്റമർ ടെ കയ്യിൽ ഉള്ളത് ഒറ്റ നോട്ടത്തിൽ നോക്കിയാൽ പക്കാ ഒർജിനൽ. കസ്റ്റമറോഡ് എയർപോഡ് വെരിഫിക്കേഷൻ ചെയ്യാൻ ചോദിച്ചു. വെരിഫിക്കേഷൻ നോക്കിയപ്പോൾ എനിക്കൊരു സംശയം തോന്നിയത് കൊണ്ട് അല്പം മാറി നിന്ന് കൊണ്ട് ഓഫിസിൽ വിളിച്ചു. ഓഫിസിൽ നിന്ന് തന്ന ഇൻഫർമേഷൻ പ്രകാരം ചെക്ക് ചെയ്തപ്പോൾ രണ്ടു എയർ പോഡും ആപ്പിൾ ന്റെ പ്രൊഡകട്ട് അല്ല. ഓഫിസിൽ നിന്ന് തന്ന ഇൻഫർമേഷൻ പ്രകാരം കസ്റ്റമാരോട് ഐഡി പ്രൂഫ് മായി നേരിട്ട് ഓഫിസിൽ ചെല്ലാൻ പറഞ്ഞു.

അത് പറഞ്ഞപ്പോൾ കസ്റ്റമർക്ക് നൂറായിരം തിരക്ക് ആയി. വൈകുന്നേരം വരാം, അവിടെ പോണം ഇവിടെ പോണം എന്നായി. നിങ്ങളുടെ തിരക്ക് കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു ഡെലിവറി ക്യാൻസൽ ചെയ്തു ഞാൻ പോന്നു. ഞാൻ ആ റിപ്ലൈസ് മെന്റ് ചെയ്തിരുന്നു എങ്കിൽ അമ്പതിനായിരം രൂപ എന്റെ പോയേനെ. കള്ളനായ കസ്റ്റമർക്ക് കിട്ടുന്ന ലാഭം പത്തു പൈസ മുടക്ക് ഇല്ലാതെ ഒർജിനൽ സാധനം കിട്ടുകയും, രണ്ടായിരം രൂപ വിലയുള്ള ആപ്പിൾ ന്റെ ചൈനിസ് ചാത്തൻ സാധനം മേടിച്ച നഷ്ടം മാത്രം. എന്തായാലും അവന്റെ അമ്പതിനായിരം രൂപ അങ്ങനെ ഗോപി ആയി.

ഒരു നിമിഷത്തെ ശ്രദ്ധ ഞാൻ ശ്രദ്ധിച്ചത് കൊണ്ട് വലിയൊരു ചതിയിൽ നിന്ന് ഞാൻ രക്ഷപെട്ടു. ഹോസ്പിറ്റലിൽ ഇപ്പോൾ തന്നെ വരാം എന്ന് പറഞ്ഞു അര മണിക്കൂർ നിർത്തിയത് എന്തിനായിരുന്നു എന്ന് പിന്നീട് ആണ് എനിക്ക് കത്തിയത്. അവിടെ CCTV ക്യാമറ ഉണ്ടെന്ന് കള്ളനായ കസ്റ്റമർക്ക് നന്നായി അറിയാം. അവൻ എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ക്യാമറ ഇല്ലാത്ത ഏരിയയിൽ എത്തിയപ്പോൾ അവൻ ഫോൺ വിളിച്ചു എന്നെ അവിടെ നിർത്തിച്ചു.

കസ്റ്റമർ ഒരു 23 – 25 വയസ് പ്രായം ഉള്ള ഒരു ചെറുപ്പക്കാരൻ ആണ്. ഇത് വായിക്കുന്നവരിൽ ആരെങ്കിലും ഡെലിവറി ബോയ് ജോബ് ചെയ്യുന്നവർ ഉണ്ടെങ്കിൽ ആപ്പിൾ, സാംസങ് എന്നി വലിയ കമ്പനികളുടെ പ്രൊഡകട്ട് റിപ്ലൈസ്മെന്റ് എടുക്കാൻ പോവുമ്പോളോ, പിക്കപ്പ് എടുക്കാൻ പോവുമ്പോളോ വളരെ അധികം സൂക്ഷിക്കണം. ലോകം മുഴുവൻ ചതിയുടെയും വഞ്ചനയുടെയും കേന്ദ്രം ആണ്. ആദ്യം പറഞ്ഞ ദുൽഖർന്റെ ആ സിനിമ കണ്ടവർക്ക് കലങ്ങും.”