ലോകത്തെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്‍പന്തിയിലാണ് ഇന്ത്യ. ശരിക്കും എന്താണ് റഡാർ? വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാര്‍. ഇത് പ്രധാനമായും വിമാനം, കപ്പല്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിനാണ് ഉപയോഗിച്ചു വരുന്നത്. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാര്‍.
ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ അകത്തുകയറാതെ തന്നെ സുരക്ഷിതമായി കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഇന്ന് ഇന്ത്യയുടെ കൈവശമുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി (ഡി.ആര്.ഡി.ഒ)യാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണത്തിന് ‘ദിവ്യ ചക്ഷു’ എന്നാണ് പേര്. 30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ദിവ്യചക്ഷു വഴി കാണാനാകും. ട്രൈപ്പോഡില്‍ ഉപയോഗിക്കുന്നതും കൈയില്‍ കൊണ്ടുനടക്കാവുന്നവയുമാണ് ഡിആര്‍ഡിഓ വികസിപ്പിച്ചത്. 20 മുതല്‍ 40 മീറ്റര്‍ വരെയാണ് ഇവയുടെ പരിധി. സൈന്യത്തിന്റെ ആള്‍നാശം കുറച്ച് ഭീകരരെ പരമാവധി പ്രഹരിക്കാനുതകുന്നവയാണ് ഈ ഉപകരണങ്ങള്‍.
ജനങ്ങള്‍ ഭീകരന്മാരാല് ബന്ദികളാക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലും ഒളിയാക്രമണങ്ങളിലും ഈ പുതിയ ഉപകരണം സൈന്യത്തിന് കൂട്ടുണ്ടാകും.30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ദിവ്യചക്ഷു വഴി കാണാനാകും. ചുവരിനപ്പുറം 20 മീറ്റര്‍ വരെ അകലത്തിലുണ്ടാകുന്ന ചലനങ്ങളും റഡാറിലൂടെ തിരിച്ചറിയാനാകും. ശരീര താപനില കണക്കാക്കിയാണ് ദിവ്യചക്ഷു പ്രവര്‍ത്തിക്കുന്നത്. ആക്രമികള്‍ ആരേയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വളരെവേഗം ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. ഈ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തി ആരാണ് ബന്ദികളെന്ന് കണ്ടെത്താന്‍ സൈനികര്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും വിദഗ്ദര്‍ പറയുന്നു. അക്രമികളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് അവരറിയാതെ പ്രത്യാക്രമണം നടത്താനും ഈ ഉപകരണം സഹായകമാകും.
2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു റഡാറിനുവേണ്ടി സൈന്യം ഗവേഷണം ആരംഭിച്ചത്. ഇത്തരം സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായിരുന്നെങ്കില്‍ 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ വളരെവേഗം പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. മുബൈയിലെ താജ് ഹോട്ടലില്‍ ഭീകരര്‍ നിരവധി പേരെ ബന്ധികളാക്കിയതിനാല്‍ സൈന്യത്തിന്റെ പ്രത്യായാക്രമണം പ്രതിരോധത്തിലേക്ക് ഒതുങ്ങിപ്പോയിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന് ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം എന്നിവയും ഇതിന്റെ ഗവേഷണങ്ങള്‍ വേഗത്തിലാക്കി.
വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാര്‍. ഇത് പ്രധാനമായും വിമാനം, കപ്പല്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിനാണ് ഉപയോഗിച്ചു വരുന്നത്. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാര്‍. റഡാര്‍ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത്. മൈക്രോ വേവ് തരംഗങ്ങളനുസരിച്ചാണ് ഈ റഡാറുകള്‍ പ്രവര്‍ത്തിക്കുക. കോണ്‍ക്രീറ്റ് നിര്‍മിതമായ ഭിത്തിക്ക് അപ്പുറം നില്‍ക്കുന്നവരെപ്പോലും കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത.
വിവരങ്ങൾക്ക് കടപ്പാട് – thewifireporter.com.