ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശി പഴമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ. ഇപ്പോൾ നമ്മുടെ നാട്ടിലും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് വളരുന്ന ഒരു വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇവിടത്തെ കാലാവസ്ഥയിലും ഇത് നന്നായി വളരുന്നു. മാത്രമല്ല കുറഞ്ഞ പരിചരണങ്ങളും ആളുകളെ ഈ മേഖലയിലേക്ക് കടന്നുവരാൻ പ്രേരിപ്പിക്കുന്നു.
ഡ്രാഗൺഫ്രൂട്ട് കൃഷിയും പരിചരണങ്ങളും, ഉപയോഗം, വിപണനസാധ്യതകൾ എന്നിങ്ങനെ വിവധങ്ങളായ ഘട്ടങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് വ്യത്യസ്ഥവിഡിയോകളിലായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാവും ഇത് കണ്ടുനോക്കൂ.
1. ഡ്രാഗൺ ഫ്രൂട്ട് വീട്ട്മുറ്റത്തും
ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രധാന സവിശേഷത നല്ല ഫലഭൂയിഷ്ടമല്ലാത്ത മണ്ണിലും നന്നായിവളരും എന്നാൽ നല്ല നീർവാഴ്ചയുണ്ടായിരിക്കണം, കേരളത്തിലേതുപോലെയുള്ള ഉഷ്ണമേഖലകാലാവസ്ഥ വളരെ അനുയോജ്യമാണ്. തൈകൾ തണ്ട് മുളപ്പിച്ചാണ് ഉണ്ടാക്കുന്നത്. കവറിൽ മുളപ്പിച്ച തൈകൾ എങ്ങനെയാണ് നടീലും പരിചരണവും കണ്ടുനോക്കാം.
2. ഡ്രാഗൺ ഫ്രൂട്ട് നടീൽ രീതിയും പരിചരണവും
ഡ്രാഗൺ ഫ്രൂട്ടിന്റ പ്രജനനം പ്രധാനമായും തണ്ടുകൾ മുറിച്ചുനട്ടാണ്, വിത്ത് മുളപ്പിച്ചും കൃഷിചെയ്യാം എന്നാൽ ഇതിന് കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് കോമേഴ്സ്യൽ രീതിയിൽ തണ്ട് നട്ടാണ് കൃഷി ചെയ്യുന്നത്. ഗുണനിലവാരമുള്ള ചെടികളിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൾ മുറിച്ച് മുളപ്പിച്ച് ചെടികളാക്കിവേണം നടാൻ അത് എങ്ങനെയെന്ന് ഈ വീഡിയോയിൽ കണ്ടുനോക്കൂ.
3. ഡ്രാഗൺ ഫ്രൂട്ടിന്റെ താങ്ങുകാലുകൾ
ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്ക് താങ്ങുകാലുകൾ ആവശ്യമാണ്. കോൺക്രീറ്റ് കാലുകളാണ് ഏറ്റവും അനയോജ്യം, അതിനവേണ്ടി പ്രത്യേകം വാർത്തെടുക്കുന്നതാണ് നല്ലത്. ഏഴ് അടി പൊക്കമുള്ളകാലുകൾക്ക് മുകളിലായി പടർത്തി നിർത്താൻ വേണ്ടി കമ്പികൾ ഇട്ടുകൊടുക്കാൻ ഹോളുകൾ ഇട്ട് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീഡിയോയിൽ ന്യക്തമായി കാണിക്കുന്നുണ്ട്.
4. ഡ്രാഗൺ ഫ്രൂട്ടിൽ എങ്ങനെ കൈകൊണ്ട് പരാഗണം നടത്താം
ഏറ്റവും ആകർഷകമായ പൂക്കളാണ് ഡ്രാഗൺ ഫ്രൂട്ട് ചെടികൾക്കുള്ളത്. ഈ പൂക്കൾ രാത്രിയിൽ വിടരുകയും അതിരാവിലെ അടയ്ക്കുകയും ചെയ്യും, അതിനാൽ പ്രകൃതിദത്ത പരാഗണങ്ങളിൽ രാത്രിയിൽ സഞ്ചരിക്കുന്ന ജീവികളിലൂടെയെ പരാഗണം നടക്കുകയുള്ള, അവ പലപ്പോഴും സാധിച്ചുകൊള്ളണമെന്നില്ല.
ചില ഇനങ്ങൾക്ക് സ്വയം പരാഗണം നടത്താൻ കഴിയും. അതിനാൽ കൈകൊണ്ട് പരാഗണം നടത്തേണ്ടതില്ല. നേരെമറിച്ച്, സ്വയം ഫലഭൂയിഷ്ഠമായ ഇനങ്ങൾക്ക് സാധാരണയായി അവയുടെ ജനിക്ക് അൽപ്പം നീളം കൂടുതലായിരിക്കും, അവയ്ക്ക് പ്രകൃതിദത്ത പരാഗണങ്ങൾസാധ്യമല്ലെങ്കിൽ പൂവിന് പരാഗണത്തിന് ചില സഹായം ആവശ്യമായി വന്നേക്കാം. അതിന് ഒരു പുവിൽ നിന്ന് പൂംപൊടി ശേഖരിച്ച് മറ്റ് പുവുകളിൽ ഇട്ട് കൊടുത്താൽ മതി. അത് എങ്ങനെയെന്ന് കണ്ടുനോക്കൂ.
5. ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക്
ഡ്രാഗൺ ഫ്രൂട്ട് പാകമാകാൻ ഏകദേശം ഒരുമാസമാണ് വെണ്ടത്, നവംബർ-ഡിസംബർ മാസങ്ങൾ വിഷവെടുപ്പ്കാലമാണ്. ഡ്രാഗൺ ഫ്രൂട്ട് വിവധ രീതികളിൽ നമുക്ക് ഉപയോഗിക്കാം, ഷേക്ക് ഉണ്ടാക്കാം, തൊലികളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് കഴിക്കാം, സാലഡിൽ ചേർത്തും ഉപയോഗിക്കാം.
ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് നല്ലതാണ്. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കും. അതിലൂടെ ഓക്‌സിജൻ അളവ്കൂട്ടി ശരീരത്തിന് ഊർജം നൽകുന്നതിനും സഹായിക്കുന്നു.
6. ഡ്രാഗൺ ഫ്രൂട്ട് തണ്ട് നടുന്നവർ കൂടുതലായി അറിയാൻ
മദർപ്ലാന്റിൽ നിന്ന് ആരോഗ്യമുള്ള തണ്ടുകൽ വേണം നടാൻ, നീളം ഏകദേശം 20 സെന്റീമീറ്റർ, അത് മാതൃ ചെടിയിൽ നിന്ന് മുറിച്ച് 5-7 ദിവസത്തനകം നടാൻ ശ്രമിക്കുക. നടുന്നതിന്മുമ്പ് ഏതെങ്കിലും ഫംഗിസൈഡ് ലായനിയിൽ മുക്കി വേണം നടാൻ. നട്ടുപിടിപ്പിക്കുമ്പോൾ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ തമ്മിലുള്ള അകലം, 2-3 മീറ്ററായിരിക്കാൻ ശ്രമിക്കുക. അനുയോജ്യമായ വളർച്ചയ്ക്ക് തൂണുകൾ 1 മുതൽ 1.20 മീറ്റർ വരെ ഉയരത്തിൽ ആയിരിക്കണം. നടീലും കൂടുതൽ കാര്യങ്ങൾക്കും വീഡിയോ കാണുക.
ഡ്രാഗൺ ഫ്രൂട്ട് മികച്ച ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും നല്ല ഡിമാൻഡും ഉണ്ട്, അതിനാൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ചെയ്യുന്ന ഒരാൾക്ക് മികച്ച റിട്ടേണാണ് ലഭിക്കുന്നത്. നിതി ആയോഗിന്റെ റിപ്പോർട്ടിൽ വിള വൈവിധ്യവൽക്കരണത്തിന് നിർദ്ദേശിച്ചിരക്കുന്ന ഒന്നാണ് ഡ്കാഗൺ ഫ്രൂട്ട്.
ഓരോ വർഷവും ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ സ്വീകരിക്കാവുന്ന പ്രധാന വിളകളിൽ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ (ഐസിഎആർ) കണക്കനുസരിച്ച് പഴം 200 രൂപ വരെ വിൽക്കാം. ഒരു കിലോയ്ക്ക് 200-250 രൂപയും അതുവഴി കർഷകർക്ക് വലിയ ലാഭവും ലഭിക്കും.
ഡ്രാഗൺ ഫ്രൂട്ടിനെക്കുറിച്ച് കൂടുതൽ അറിയാനും, ഡ്രാഗൺ ഫ്രൂട്ട് തൈകൾ വാങ്ങാനും ആവശ്യമുള്ളവർ വിളിക്കുക. Anit Thoms: +91 98951 50634.