ഇത്തരമൊരു സാഹചര്യത്തിൽ ശരിക്കും ഒരു ഡ്രൈവർ എന്താണ് ചെയ്യേണ്ടത്?

കോട്ടയം ജില്ലയുടെ മലയോരമേഖലയായ പൂഞ്ഞാറിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയും ഉരുൾപൊട്ടലും മൂലം വെള്ളം കയറിയ റോഡിലൂടെ കടന്നുപോകുവാൻ ശ്രമിക്കുന്ന കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഓഫ് ആകുകയും, ബസ്സിനകത്ത് വെള്ളം കയറി മുങ്ങുന്ന അവസ്ഥ വരികയും, അവസാനം നാട്ടുകാർ ചേർന്ന് രക്ഷിക്കുന്നതുമൊക്കെ എല്ലാവരും കണ്ടതാണ്. വെള്ളക്കെട്ടിലൂടെ ബസ് ഓടിക്കുവാൻ തീരുമാനിച്ച ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഡ്രൈവറുടെ പ്രവൃത്തിയെ നിരവധിയാളുകൾ എതിർക്കുകയും മറ്റു ചിലർ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ശരിക്കും ഒരു ഡ്രൈവർ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കി തരികയാണ് Shajy Thacharambath എന്ന കെഎസ്ആർടിസി ജീവനക്കാരൻ തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്നു വായിക്കാം.

“ഇത്തരം സാഹചര്യങ്ങളെ എങ്ങിനെ നേരിടാം? ഒന്നാമതായി വാഹനം ഓടിക്കാൻ തയ്യാറാവുമ്പോൾ മനസ്സിനോട്, ഞാൻ ആരുമാവട്ടെ ഈ നിമിഷം ഞാൻ ഈ വാഹനത്തിൻ്റെ ഡ്രൈവറാണ്, എൻ്റെ ഉത്തരവാദിത്വം ഹീറോ ആവലല്ല. യാത്രക്കാരുടെയും പൊതു ജനങ്ങളുടെയും സുരക്ഷയാണ് പ്രധാനം എന്ന് ഉറപ്പിക്കുക. ഇത്തരം അടിയന്തിര സാഹചര്യത്തിൻ്റെ മുന്നിൽപ്പെട്ടാൽ വാഹനം നിർത്തിയിടുക.

റോഡ് പരിചയമില്ലാത്ത സാഹചര്യത്തിൽ ഒന്നാമനായി യാത്ര തുടരാതെ മറ്റു വാഹനങ്ങളെ മതിയായ അകലം പാലിച്ച് പിൻതുടരുക. പരിസരവാസികളുടെ സഹായം തേടുക. മുന്നറിയിപ്പ് അനുസരിക്കുക. നമ്മുടെ വാഹനത്തിൻ്റെ വീൽ അകലത്തിൽ 2 പേരെ നടക്കാൻ വിട്ട് പിന്നാലെ അനുഗമിച്ചാലും ഇത്തരം ദുരന്തം ഒഴിവാക്കാം. ഇനി ഇത്തരത്തിൽ വാഹനം കടന്നു കഴിഞ്ഞാലും വാഹനത്തിന് ബ്രേക്ക് കുറയും എന്ന് തിരിച്ചറിയുക. ബ്രേക്ക് ഇടത് കാലിൽചവിട്ടി പിടിച്ച് കുറച്ച് നേരം ഓടിച്ചാൽ ഒരു പരിധി വരെ പരിഹാരമാകും.

ഇവ അവഗണിച്ച് വാഹനം മുന്നോട്ട് പോയാൽ എൻജിൻ മുങ്ങിയാൽ റിവേഴ്സ് ഗിയർ ഇടാൻ പോലും പറ്റാത്ത വിധം തകരാർ സംഭവിക്കാം. വെള്ളത്തിലൂടെ ഓടുമ്പോൾ ആക്സിലേറ്റർ കാൽ എടുത്താലും എൽജി നിൽവെള്ളം കയറി ഓഫാകാം പിന്നെ സ്റ്റാർട്ട് ആകില്ല.

പറഞ്ഞ് വരുന്നത് മുന്നോട്ട് എടുത്ത വാഹനം അപകടം മുന്നിൽ കണ്ട് ആക്സിലേറ്റർ കുറച്ച് റിവേഴ്സ് ഗിയർ ഇടാൻ ശ്രമിച്ചാലും വാഹനം ഓഫായിവാഹനം പൂർണ്ണമായും മായും നിയന്ത്രണം നഷ്ടപ്പെട്ട് വൻ ദുരന്തമാവാം ഫലം. അപകടം ആർക്കും എപ്പോഴും സംഭവിക്കാം. ഒരു യഥാർത്ഥ ഡ്രൈവർ ഒരു അട്ടയുടെ ദേഹത്തു കൂടി കയറിയാൽ പോലും രാത്രി ഉറങ്ങില്ല.