ആരാണ് ഒരു ഡ്രൈവർ? ഡ്രൈവർമാരെ പുച്ഛിക്കുന്നവർ വായിച്ചിരിക്കേണ്ടത്

എഴുതിയത് – അജിത് കണ്ണൻ, സദ്ദാം സിദ്ദു. (ALL KeRaLA DRiVeR FReAkERS).

ഡ്രൈവർ എന്ന് കേൾക്കുമ്പോഴേ ചിലർക്ക് കലിപ്പാണ്. അതും ടിപ്പറോ, ബസോ, ലോറിയോ ആണെങ്കിൽ പറയുകയേ വേണ്ട.. വണ്ടി വരുന്നത് കണ്ടാൽ തുടങ്ങും ചീത്ത പറച്ചിൽ. അവരെ ആരെയും ഞങ്ങൾ ഒന്നും ചെയ്തിട്ടല്ല. അവരുടെ ഒരു മനസുഖത്തിനായ് പറയുന്നതാവും…. കുഞ്ഞുനാൾ മുതലേ ഡ്രൈവിംഗിനോട് ഒരു പ്രാന്തായിരുന്നു. വളരും തോറും അത് കൂടി കൂടി വന്നു… ഞാൻ വാഹനത്തെ എന്റെ ഉറ്റസുഹൃത്തായി കണ്ടു, അവൻ എന്നെയും… അങ്ങിനെ ഞാനും ഒരു ഡ്രൈവർ ആയി…!!! പുറമെ കാണുന്നവർക്ക് സുഖം….

രാപ്പകലുറങ്ങാതെ നാട്ടുകാര്ക്ക് തിന്നാനും കുടിക്കാനും ഭക്ഷണം എത്തിച്ചു എന്നതാണ് ഞങ്ങൾ ചരക്ക് ലോറിക്കാരൻ ചെയ്യുന്ന അപരാധം… ജമ്മുവിലും അരുണാചലിലും പഴുക്കുന്ന ആപ്പിളും, രാജസ്ഥാനിലുണ്ടാവുന്ന വെളുത്തുള്ളിയും, ആന്ധ്രയിലും, കർണാടകയിലും, മഹാരാഷ്ട്രയിലും വിളയുന്ന അരിയും, ഉള്ളിയും, ഓറഞ്ചും, അനാറും, മധ്യപ്രദേശിലെയും, പഞ്ചാബിലെയും, പാടങ്ങളിൽ വിളയുന്ന ഗോതമ്പും, ചെറിയുള്ളിയും തുടങ്ങി ആവശ്യമായ വസ്ത്രങ്ങള്, ബൈക്കുകൾ, കാറുകൾ, പെട്രോളിയം ഉൽപന്നങ്ങൾ വരെ വഹിക്കുന്ന പല വലിപ്പത്തിലുള്ള ചരക്കുവാഹനങ്ങൾ…

Representative Image.

ഈ രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നതിൽ ഇത്രയും പങ്ക് വഹിച്ച മറ്റൊരു കൂട്ടരും ഇല്ല എന്നു തന്നെ പറയാം… സ്വാഭാവികമായും ഭാരവാഹകരായ ഈ വാഹനങ്ങള് സാവധാനമാണ് ചലിക്കുക… കാരണം വാഹന ഭാരവും വഹിക്കുന്ന വസ്തുതകളുടെ ഭാരവും വേഗത്തില് ചലിക്കുന്നതിന് പ്രയാസമുണ്ടാക്കും ഞാനും, എന്റെ വണ്ടികളും എന്നും നല്ല കൂട്ടുകാർ ആയിരുന്നു. അവനോട് എന്ത് പറഞ്ഞാലും അനുസരിക്കും. എത്ര വലിയ അപകടങ്ങളിൽ നിന്നും അവൻ എന്നെ രക്ഷിച്ചു കൊണ്ടുപോരും. അത് അങ്ങിനെയാണ് ഓരോ വണ്ടികൾക്കും ജീവനുണ്ട്… അതിനെ അറിഞ്ഞിട്ടുള്ളവർക്കേ അത് മനസ്സിലാക്കാൻ പറ്റൂ…. അമ്മയുടെ ഉദരം മുതൽ കുഴിമാടം വരെ അനേകായിരം “ഡ്രൈവർ”മാരുടെ “സേവനം” നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു… അവരെ “അംഗീകരിക്കുക.”

പെണ്ണ് അന്വേഷിക്കുമ്പോ ഡ്രൈവർ ആണേൽ താല്പര്യമില്ല എന്ന് പറയുന്ന പെൺകുട്ടികളും വീട്ടുകാരും സമയം കിട്ടുമ്പോൾ ഒരു കാര്യം ഓർക്കുക. കഴുത്തോളം വെള്ളത്തിൽ ജീവൻ പണയം വച്ചു ടിപ്പർലോറി ഡ്രൈവർമാര് വന്നില്ലായിരുന്നേൽ ഗവണ്മെന്റ് ജോലിക്കാരന് വേണ്ടിയുള്ള കാത്തിരിപ്പ് ആ വെള്ളപ്പൊക്കത്തിൽ തീർന്നെന്നെ. ടയറിൽ കല്ല് തട്ടി വീർക്കുമ്പോഴും ആക്സിൽ ഒടിഞ്ഞു വഴിയിൽ കിടക്കുമ്പഴും നെഞ്ചിടിപ്പ് ഏറിടുന്ന ഈ ഡ്രൈവർ സഹോദരന്മാർ റോഡ് എന്നോ തോട് എന്നോ നോക്കാതെ മുന്നോട്ടു പായുമ്പോൾ അവർക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു അവസാനത്തെ ജീവനെയും സംരക്ഷിക്കുക.

ഈ അവസരത്തിൽ ഞാനും പറയുന്നു ഉച്ചത്തിൽ ഞാനും ഒരു ഡ്രൈവർ ആണ്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത,എല്ലാരേയും ഒരു പോലെ സ്നേഹിക്കുന്ന “ഡ്രൈവർ”. നിങ്ങള്ക്ക് ഞങ്ങളെ ഇഷ്ടമല്ലായിരിക്കും പക്ഷെ ഞങ്ങൾ നിങ്ങളെ കൈ വിടില്ല. “#DRIVER”എന്ന വാക്കിന്റെ പൂർണ്ണ രൂപം എല്ലാവർക്കും മനസ്സിലാക്കി കൊടുത്ത എല്ലാ നല്ലവരായ ഡ്രൈവർ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ..