ലേഖകൻ – ഋഷിദാസ്.
ഒരു രാജ്യത്തിൽ വെള്ളപ്പൊക്കമുണ്ടാകുവാൻ ആ രാജ്യത്തിൽ തന്നെ മഴ പെയ്യണമെന്നില്ല. ആയിരകകണക്കിനു കിലോമീറ്ററുകൾക്കകലെ മഴ പെയ്താലും മതി. അതായിരുന്നു അൻപതുകൾ വരെ ഈജിപ്തിലെ സ്ഥിതി.
ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് വാർഷിക വര്ഷപാതം അമ്പതു സെന്റീമീറ്ററിനടുത്താണ് ഇവിടെ . ഏതാണ്ട് ഒരു മരുഭൂമി . പക്ഷെ അൻപതുകൾ വരെ ഈജിപ്തിൽ ഓരോ വർഷവും ഭീഷണമായ വെള്ളപൊക്കം ഉണ്ടാകുമായിരുന്നു .പുരാതന ഈജിപ്ഷ്യൻ ജനത ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത്.
നൈൽ നദി ഈജിപ്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടിയാണ് ഒഴുകുന്നത് . ലോകത്തെ ഏറ്റവും നീളമുള്ള നദിയായി കരുതപ്പെടുന്നത് നൈൽ നദിയെ ആണ് . ഏതാണ്ട് 6800 കിലോമീറ്റർ ആണ് നൈലിനെ നീളം . ഈജിപ്തിൽ കാര്യമായ മഴയില്ലെങ്കിലും നൈൽ നദിയുടെ കൈവഴിയായ ബ്ലൂ നൈൽ ഉത്ഭവിക്കുന്ന എത്യോപ്പ്യൻ പീഠഭൂമിയിൽ ഇന്ത്യയിൽ എന്നപോലെ മൺസൂൺ കാറ്റുകളിൽ നിന്നും ജൂൺ മുതൽ മൂന്നുമാസം കനത്ത മഴ ലഭിക്കുന്നു.
ഈ അപകടം ഒഴിവാക്കാനോ ലഘൂകരിക്കാനോ ആയുള്ള ശ്രമങ്ങൾ ഈജിപ്ത് രൂപീകരിക്കപ്പെട്ട കാലം മുതൽ പരീക്ഷിക്കപ്പെട്ടിരുന്നു . ആദ്യ ഈജിപ്ഷ്യൻ രാജാവായ നാർമെർ ( സ്കോര്പിയോൺ കിംഗ് ) അകക്കല്ലാതെ ഈജിപ്ഷ്യൻ തലസ്ഥാനമായ തീബ്സിനെ നൈൽ പ്രളയത്തിൽനിന്നും രക്ഷിക്കാൻ ഒരു അണകെട്ട് നിർമിച്ചിരുന്നു . ഏതാണ്ട് 4700 വര്ഷം മുൻപായിരുന്നു ഈ നിർമിതി . സാദ് അൽ ഖാഫ്രാ (Sadd el-Kafara (Dam of the Infidels) ) എന്ന് പിൽക്കാലത്തു അവഹേളനപരമായ വിളിക്കപ്പെട്ട ഈ നിർമിതി ഒരു വലിയ വെള്ളപ്പൊക്കത്തിൽ തകർന്നു .ഇരുപതാം നൂറ്റാണ്ടിലും പ്രളയം ലഘൂകരിക്കാനുള്ള ചെറുഡാമുകൾ നിർമ്മിക്കപ്പെട്ടു.
ഈ അപകടം ഒഴിവാക്കാനായി അൻപതുകളിൽ ഈജിപ്ത് ആസ്വാൻ അണക്കെട്ടിന്റെ നിർമാണം തുടങ്ങി 1970 ൽ പണിതീർന്ന ഈ അണകെട്ട് ഏതാണ്ട് 130 കുബിക് കിലോമീറ്ററിലധികം ശേഷിയുള്ളതാണ് . എത്യോപ്പിയയിൽ നിന്നുവരുന്ന പ്രളയജലം അസ്വാൻ അണകെട്ട് തടഞ്ഞതോടെ നൈൽ നദിയുടെ ഈജിപ്ഷ്യൻ തീരങ്ങളിലെ വാർഷിക വെള്ളപ്പൊക്കം പഴങ്കഥയായി.