ദുബായ് നഗരത്തിലെ ഞങ്ങളുടെ ആദ്യത്തെ പകൽ… നഗരക്കാഴ്ചകൾ…

Total
0
Shares

തലേദിവസത്തെ യാത്രാക്ഷീണത്തിൻ്റെ ആലസ്യത്തിൽ നിന്നും വിട്ടുമാറിയത് ഹോട്ടൽ റൂമിലെ നല്ല ഉറക്കത്തിനു ശേഷമായിരുന്നു. രാവിലെ ഞങ്ങൾ (ഞാനും ഇബാദ് ഇക്കയും) എഴുന്നേറ്റപാടെ ഹോട്ടൽ റൂമിലെ ജനാലയ്ക്കരികിലേക്ക് ഓടി. പകൽ വെളിച്ചത്തിലെ ദുബായ് കാണുവാൻ അത്രയ്ക്ക് കൊതിയായിരുന്നു. 16 ആം നിലയിലായിരുന്നു ഞങ്ങളുടെ റൂം. ജനലിലൂടെ ഞങ്ങൾ കണ്ട കാഴ്ച അതിമനോഹരമായിരുന്നു.

കേട്ടറിഞ്ഞതുപോലെ നല്ല കിടിലൻ നഗരം… താഴെ നീലനിറത്തിലുള്ള ദുബായ് മെട്രോ ഓടുന്നു… ചുറ്റിനും മനോഹരമായ വലിയ കെട്ടിടങ്ങൾ.. റോഡിലൂടെ വരിവരിയായി പോകുന്ന വാഹനങ്ങൾ… കുറച്ചുനേരം കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ റെഡിയായി ഹോട്ടലിലെ റെസ്റ്റോറന്റിലേക്ക് ബ്രെക്ക്ഫാസ്റ്റ് കഴിക്കുവാനായി പോയി. പത്തൊന്പതാമത്തെ നിലയിലായിരുന്നു റെസ്റ്റോറന്റ്. അവിടെ നിന്നാൽ ദുബായ് നഗരത്തിന്റെ നല്ല കിടിലൻ വ്യൂ കിട്ടുമായിരുന്നു. അങ്ങകലെ ബുർജ് ഖലീഫയും ദുബായ് ഫ്രയിമും ഒക്കെ കാണാമായിരുന്നു. റെസ്റ്റോറന്റിൽ വെച്ച് ഹോട്ടലിലെ മലയാളി ഷെഫ് ആയ തിരുവനന്തപുരം സ്വദേശി ദീപുവിനെ പരിചയപ്പെട്ടു. അദ്ദേഹം എൻ്റെ ഫേസ്‌ബുക്ക് സുഹൃത്ത് കൂടിയായിരുന്നു.

ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ദുബായിലെ ഏഷ്യാനെറ്റ് AM ലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അവിടെ ഞങ്ങൾക്ക് ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു. ജോലിക്കുവേണ്ടിയുള്ള ഇൻ്റർവ്യൂ അല്ലകെട്ടോ. റേഡിയോ ചാനലിൽ ഞങ്ങളെ ഇൻ്റർവ്യൂ ചെയ്യുന്നു… ആ ഇൻ്റർവ്യൂവിനെക്കുറിച്ചാണ് പറഞ്ഞത്. ഷെയ്ക്ക് സായിദ് റോഡിലൂടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. ഒരു സൈഡിൽ തന്നെ ഏഴു വരിയുള്ള നല്ല കിടിലൻ റോഡ് ആയിരുന്നു അത്. ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഇതുപോലെ മനോഹരമായ ഒരു റോഡ്. ദുബായിൽ ആദ്യമായതുകൊണ്ട് ഞാൻ വളരെ അന്തംവിട്ട അവസ്ഥയിൽ ആയിരുന്നു. ഒരു സ്വപ്ന നഗരം തന്നെയാണ് ദുബായ് എന്നെനിക്ക് മനസ്സിലായ നിമിഷങ്ങൾ ആയിരുന്നു അത്. പക്ഷെ നമ്മുടെ നാടിനെ അപേക്ഷിച്ച് നല്ല ചൂട് ആയിരുന്നു അവിടെ.

ഗതാഗത നിയമങ്ങളെല്ലാം വല്ല കർശനമായി അനുസരിക്കുന്ന ഒരു ജനതയെയാണ് ദുബായിൽ എനിക്ക് കാണുവാൻ സാധിച്ചത്. ഇതുപോലെയൊക്കെ നമ്മുടെ നാട് എന്ന് മാറും എന്തോ? അങ്ങനെ ഞങ്ങൾ ഏഷ്യാനെറ്റ് AM ൽ എത്തിച്ചേർന്നു. കാർഡ് ഉപയോഗിച്ച് പാർക്കിംഗ് ഫീ പേ ചെയ്തശേഷം ഞങ്ങൾ അകത്തേക്ക് കയറി.

റേഡിയോയിലൂടെ പ്രവാസികൾക്ക് സുപരിചിതനായ രമേഷ് പയ്യന്നൂരുമായിട്ടായിരുന്നു ഞങ്ങളുടെ ഇൻ്റർവ്യൂ. ഗൾഫിനെ സംബന്ധിച്ചിടത്തോളം റേഡിയോ എന്നു പറയുന്നത് ഏറ്റവും കൂടുതലാളുകൾ ആശ്രയിക്കുന്ന ഒരു മീഡിയയാണ്. നമ്മുടെ നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ജോലി സംസ്‌കാരമുള്ള ഒരു സ്ഥലമായതിനാൽ ആളുകൾക്ക് ഇപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് റേഡിയോ. മലയാളികൾ ധാരാളമുള്ള സ്ഥലമായതിനാൽ ധാരാളം മലയാളി റേഡിയോ ചാനലുകളും ഇവിടെയുണ്ട്. ഏഷ്യാനെറ്റ് റേഡിയോയുടെ വിശേഷങ്ങൾ ശ്രീ. രമേഷ് പയ്യന്നൂർ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. അങ്ങനെ ഏഷ്യാനെറ്റ് റേഡിയോയിലും ഞങ്ങൾ ലൈവ് താരങ്ങളായി (ചുമ്മാ പറഞ്ഞതാട്ടോ.. അഹങ്കാരമൊന്നുമില്ല). വളരെ സന്തോഷമുള്ള ഒരു സന്ദർഭമായിരുന്നു ഞങ്ങൾക്ക് അത്.

അങ്ങനെ ഏഷ്യാനെറ്റിൽ നിന്നും യാത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി. അപ്പോൾ സമയം ഉച്ചയായിരുന്നു. ഭക്ഷണം കഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത പ്ലാൻ. നല്ല ചൂട് ആയിരുന്നു ആ സമയത്തും. വൈഡ് റേഞ്ച് എന്ന റെസ്റ്റോറന്റിൽ ആയിരുന്നു ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുവാനായി കയറിയത്. നമ്മുടെ നാടൻ ഭക്ഷണം തന്നെയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. വാഴയിലയിൽ ആയിരുന്നു ഊണ്. ഗംഭീരമായ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ ഒരു സൂപ്പർ മാർക്കറ്റിലേക്ക് ആയിരുന്നു പോയത്. കുറച്ചു കൂൾ ഡ്രിങ്ക്സ് ഒക്കെ പർചേസ് ചെയ്ത ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

പിന്നീട് ഞങ്ങൾ പോയത് ദുബായിലെ പ്രശസ്തമായ പാം ജുമൈറയിലേക്ക് ആയിരുന്നു. ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി ദുബായിൽ ഉണ്ടാക്കിയിരിക്കുന്ന മൂന്നു കൃതിമദ്വീപുകളാണ് പാം ദ്വീപുകൾ. ജുമൈറ, ജെബീൽ അലി, ദയ്റ എന്നിവിടങ്ങളിലായി ഡച്ച് കമ്പനിയായ ഫാൻ ഉർദ്ദ് ഡ്രെഡ്ജിങ് ആണ് ദ്വീപ് നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അവിസ്മരണീയമായ ഒരു അനുഭവമായി മാറി അത്. വല്ലാത്ത ചൂട് കാരണം ഞങ്ങൾ അധികസമയം അവിടെ നിന്നില്ല.

പിന്നീട് ഞങ്ങൾ പോയത് ഞങ്ങളുടെ വർക്ക്‌ഷോപ്പ് നടക്കുന്ന ഹയാത് റീജൻസി ഹോട്ടലിലേക്ക് ആയിരുന്നു. അടുത്ത ദിവസമാണ് ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് വിഷയസംബന്ധമായ വർക്ക് ഷോപ്പ് നടക്കുന്നത്. ഹോട്ടലിൽ വെച്ച് ചില മലയാളികൾ ഞങ്ങളുടെ അടുത്തു വന്നു പരിചയപ്പെടുകയുണ്ടായി. അവരെല്ലാം ഞങ്ങളുടെ വീഡിയോസ് കാണുന്നവരായിരുന്നു. ദുബായിലും ഞങ്ങളെ തിരിച്ചറിയുന്നു എന്നത് വളരെ സന്തോഷമുളവാക്കിയ കാര്യമാണ്. പിറ്റേദിവസത്തെ പരിപാടിയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം ഹോട്ടലിലെ വലിയ കോൺഫറൻസ് റൂമിൽ ഒരുക്കിയിരുന്നു. അടിപൊളി…

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ താമസിക്കുന്ന ഹോട്ടലിലേക്ക് തിരികെ യാത്രയായി. ഇനി അടുത്ത ദിവസം മുഴുവൻ വർക്ക്ഷോപ്പിന്റെ തിരക്കിലായിരിക്കും. അതിനടുത്ത ദിവസം ഒന്നൂടെ ദുബായ് ചുറ്റിക്കറങ്ങണം എന്നാണു ഞങ്ങളുടെ പ്ലാൻ. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ പറയാം. അതുവരെ ബൈ.. ബൈ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post