ഇക്കാലത്ത് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് തുടങ്ങി പല സാധനങ്ങളും നമ്മളിൽ ഭൂരിഭാഗം ആളുകളും വാങ്ങുന്നത് ഓൺലൈൻ സൈറ്റുകൾ വഴിയാണ്. ഇന്ത്യയിൽ പല തരത്തിലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഉണ്ടെങ്കിലും Flipkart, Amazon എന്നിവയാണ് ഏറ്റവും മുൻപതിയിൽ നിൽക്കുന്നത്. ഫ്ലിപ്കാർട്ടും ആമസോണും ഉപയോഗിച്ചപ്പോൾ തനിക്ക് മനസ്സിലായ ചില കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് കോട്ടയം സ്വദേശിയായ All Wyin Roie. ആൻഡ്രോയ്‌ഡ് കമ്മ്യൂണിറ്റി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇദ്ദേഹം ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെ…
User interface : ആമസോണുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ച യൂസർ ഇന്റർഫേസ് ആണ് ഫ്ളിപ്പിൽ.വളരെ ഈസി ആയി പ്രോഡക്റ്റ് സെർച്ച് ചെയ്യാൻ പറ്റുന്നു. ഫ്ലിപ്കാർട്ടിന്റെ ഒഫീഷ്യൽ ആപ്പിൽ കയറുമ്പോൾ ഒരു വിശാലമായ മാളിൽ കയറിയ പ്രതീതി ആണെങ്കിൽ ആമസോൺ ആപ്പിൽ കയറിയാൽ ഇടുങ്ങിയ ഒരു കടമുറിയിൽ കയറിയ അവസ്ഥയാണ്.
കസ്റ്റമർ കെയർ : ആമസോണിൽ ഉള്ളത് പോലെ കാൾ ചെയ്യാൻ ഉള്ള ഫെസിലിറ്റി ഉണ്ട്. ലൈവ് ചാറ്റ് കസ്റ്റമർ കെയറും ഉണ്ട്. രണ്ടും നല്ല എഫക്റ്റീവ് ആണ്. കൊറോണ മൂലം ആമസോൺ ചാറ്റ് പലപ്പോഴും വർക്കിംഗ് അല്ലാത്തപ്പോഴും Flipkart live chat 24 hour വർക്കിംഗ് ആണ്. പിന്നെ ഒരു മലയാളി എന്ന നിലയിൽ എന്നെ ആകർഷിച്ചത് ഫ്ലിപ്പ്കാർട്ടിൽ മലയാളം കസ്റ്റമർ കെയർ ഉണ്ട് എന്നതാണ്. ആപ്പിൽ പോയാൽ മലയാളം ഉൾപ്പെടെ അഞ്ചാറു ഭാഷകൾ ഉണ്ട്. സെലക്ട് ചെയ്താൽ നമ്മുടെ സമയത്തിനനുസരിച്ചു അവർ ഇങ്ങോട്ട് വിളിക്കും. ആമസോണിൽ ഇപ്പോഴും മലയാളം കസ്റ്റമർ കെയർ ഇല്ല.
ഫ്രീ ഡെലിവറി : Product purchase ചെയ്യുമ്പോൾ ലഭിക്കുന്ന സൂപ്പർ കോയിൻസ് അടിസ്ഥാനം ആക്കിയാണ് ഫ്ലിപ്കാർട്ട് ഫ്രീ ഡെലിവറി നല്കുന്നത്. ഓരോ 100 രൂപയുടെ പർച്ചെസിനും 2 സൂപ്പർ കോയിൻസ് (പ്ലസ് മെമ്പേഴ്സിന് 4) ലഭിക്കും. മാക്സിമം ഒരു പർച്ചെസിനു 50 കോയിൻസ് (പ്ലസ് മെമ്പേഴ്സിന് 100 കോയിൻസ്). അത് കൂടാതെ ഫ്ലിപ്പ്കാർട്ടിൽ പലതരം ഗെയിംസ്, ആക്ടിവിറ്റികളിലുടെ കോയിൻസ് കിട്ടും. Bills/Recharge ലുടെയും കോയിൻസ് കിട്ടും. ഇത് മൂന്നൂറു കോയിൻസ് ആയാൽ നിങ്ങൾക്ക് ഒരു വർഷത്തെക്കുള്ള പ്ലസ് മെമ്പർഷിപ്പ് കിട്ടും. ഫ്ലിപ്കാർട്ടിന്റെ 500 രൂപക്ക് താഴെയുള്ള എല്ലാ പ്രോഡക്റ്റും പിന്നെ ഫ്രീ ഡെലിവറി ആവും. വെറും ഫ്രീ ഡെലിവറി ആവശ്യം ഉള്ളവർക്ക് ആമസോൺ prime നഷ്ടം ആണ് (കൂടുതൽ പർച്ചസ് ചെയ്യുന്നവർക്ക് അവർ prime membership നൽകണം എന്നാണ് അഭിപ്രായം)
ആമസോണുമായി നോക്കുമ്പോൾ ഫ്ലിപ്കാർട്ടിന്റെ വലിയൊരു പ്രേത്യേകത ആണ് pay later. ഒരു നിശ്ചിത എമൗണ്ട് നമുക്ക് ഫ്ലിപ്കാർട്ട് ക്രെഡിറ്റ് ആയി നല്കുന്നു. വേണം എങ്കിൽ നമുക്ക് യൂസ് ചെയ്യാം. ഈ മാസം ഉപയോഗിച്ചത് അടുത്ത മാസം 10 നു മുൻപ് നൽകിയാൽ മതി. EMI ഫെസിലിറ്റിയും ഉണ്ട് ഇതിൽ. Flipkart pay later phonepe, myntra എന്നിവയിൽ ഉപയോഗിക്കാം എന്നതും പ്രത്യേകത ആണ്. റീഫണ്ട് ഒക്കെ within one മിനുട്ടിൽ കയറും. ആമസോണിൽ ഇത് ഉണ്ടെങ്കിലും അത്ര വൈഡ് അല്ല.
Payment/refund : എല്ലാ തരം പേയ്‌മെന്റ് മെത്തേഡും രണ്ടിലും കിട്ടും. പക്ഷെ എനിക്ക് ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും ആകർഷിച്ചത് ഫോൺപേ UPI വഴിയുള്ള പേയ്‌മെന്റ് ആണ്. ഇതിന്റ ഗുണം കാണുക cancel/return ചെയ്യുമ്പോൾ ആണ്. within 1 hour പണം അക്കൗണ്ടിൽ കയറും. പിന്നെ ഫ്ലിള്പ്കാർട്ടിൽ ഒരു പ്രോഡക്റ്റ് return/cancel ചെയ്യുമ്പോൾ അപ്പോൾ തന്നെ അവർ റീഫണ്ട് initiate ചെയ്യും. ആമസോണിൽ ഇത് തിരിച്ചു സെല്ലറുടെ കൈയിൽ കിട്ടി ബോധിച്ചാലേ റീഫണ്ട് initiate ചെയ്യൂ. പിന്നെ കിട്ടാൻ വീണ്ടും മൂന്നോ അഞ്ചോ ദിവസങ്ങൾ.
ഡെലിവറി : ഏറ്റവും എടുത്തു പറയേണ്ടതു ഇവരുടെ ഡെലിവറി സിസ്റ്റം ആണ്. ഫ്ലിപ്കാർട്ടിന്റെ സ്വന്തം EKART ആണ് മിക്കയിടത്തും ഡെലിവറി നടത്തുന്നതുന്നത് (അതിന്റ ഉത്തരവാദിത്തം ഉണ്ട്). ആമസോൺ ഡെലിവറി ഒക്കെ ചിലയിടങ്ങളിൽ വേണം എങ്കിൽ വാങ്ങിച്ചോളൂ എന്നതാണ്.
പാക്കിംഗ് : Flipkart ഒരു ചെറിയ മൊബൈൽ കവർ പോലും നല്ല ബോക്സിൽ കൊടുത്ത് അയക്കുമ്പോൾ ആമസോൺ expensive ഐറ്റംസ് പോലും കൊടുത്തു അയക്കുന്നത് ഒരു കവറിൽ ആണ്. പാക്കിങ് ഏറ്റവും മികച്ചതു Flipkart ൻ്റെയാണ്.
പ്രോഡക്ട് ലഭ്യത : ഏറ്റവും കൂടുതൽ പ്രോഡക്ട് ഉള്ളത് ആമസോണിൽ ആണ് എന്നതിന് സംശയം ഇല്ല. പക്ഷെ exclusive product കൂടുതൽ കണ്ടിരിക്കുന്നത് ഫ്ലിപ്കാർട്ടിൽ ആണ്. എന്റെ അഭിപ്രായത്തിൽ ഒരു ഷോപ്പിംഗ് ആപ്പ് എന്ന നിലയിൽ ഏറ്റവും മികച്ചത് ഫ്ലിപ്കാർട്ട് ആണ്. മറ്റു തേർഡ് പാർട്ടി സേവനങ്ങൾ, ക്യാഷ് ബാക്ക് ഒക്കെ വച്ചു നോക്കുമ്പോൾ ആമസോൺ വളരെ മുമ്പിൽ ആണ്. But Best Shopping app is Flipkart.
NB : ഇത് ലേഖകൻ തൻ്റെ അനുഭവത്തിൽ നിന്നും തയ്യാറാക്കിയ കുറിപ്പാണ്. നിങ്ങളുടെ അനുഭവങ്ങളും ഇഷ്ടങ്ങളും വ്യത്യസ്തമാകാം.