ലേഖകൻ – Prakash Nair Melila.
ഒരുകാലത്ത് ലോകമെമ്പാടുമുള്ള ഉദ്യോഗാർഥികളുടെ ലക്ഷ്യസ്ഥാനമായിരുന്നു അമേരിക്ക.എന്നാൽ ഇന്നത് മാറിയിരിക്കുന്നു. International Migration Report പ്രകാരം ഇപ്പോൾ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയങ്കരമായ രാജ്യം അമേരിക്കയെക്കാൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ആണത്രേ.
ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ 89 ലക്ഷം ഭാരതീയർ ജോലിചെയ്യുന്നതിൽ 33 ലക്ഷം പേർ UAE ലാണുള്ളത്. 2000 മാണ്ടിൽ ഇവിടെ കേവലം 9.7 ലക്ഷം ഭാരതീയരാണുണ്ടായിരുന്നത്. ദുബായ്,ഷാർജ,അബുദാബി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇൻഡ്യാക്കാർ അധികം ജോലിചെയ്യുന്നത്. ദുബായിലെ രണ്ടാമത്തെ വലിയ കമ്യുണിറ്റിയാണ് ഇന്ത്യക്കാർ.
ദുബായ് വളരെ ആകർഷകമായ രാജ്യമാണ്. മറ്റ് ഇസ്ളാമികരാജ്യങ്ങളിലെപ്പോലെ ഇവിടെ വലിയ നിയന്ത്രണ ങ്ങളൊന്നുമില്ല എന്നതും അനായാസമായ ജോലിലഭ്യതയും യു.എ.ഇ ദിർഹത്തിന്റെ ഉയർന്ന മൂല്യവുമാണ് ഇന്ത്യക്കാരെ അവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ഇക്കാലത്തു ദുബായിൽ ജോലി നേടാനായി ഉത്തരവാദിത്വപരവും വളരെ വിശ്വസനീയവുമായ 4 ഏജൻസികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ ഏജൻസികളുടെ വെബ് സൈറ്റുകളിൽ പോയി രെജിസ്റ്റർ ചെയ്താൽ അനാവശ്യ പണച്ചിലവുകൾ ഒന്നുമില്ലാതെ ഉദ്യോഗാർത്ഥിയുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാൻ വളരെ എളുപ്പമാണ്.
ഇവിടെ മൂന്നു പ്രൊഫഷണൽ വെബ്സൈറ്റുകൾ പരിചയപ്പെടുത്തുന്നു.
1 . Bayt.com. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി ജോലി ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റാണിത്. ദുബായിൽ ജോലി ആവശ്യമുള്ളവർ www.bayt.com/en/uae/ ക്ലിക്ക് ചെയ്യുക.ദുബായിലെ മുന്തിയ കമ്പനികളിൽ ഇവർ ജോലി ലഭ്യമാക്കുന്നു.
ഫിനാൻസ്, മാനേജ്മെന്റ് , കസ്റ്റമർ സർവീസ്, ഹോസ്പ്പിറ്റലിറ്റി, മാർക്കറ്റിങ്ങ് പി.ആർ, ഡിസൈനർ, ഹെൽത്ത് കെയർ, ഹ്യൂമൻ റിസോർസ്, സെയിൽസ്, എഞ്ചിനീറിംഗ് , ഐ.ടി എന്നീ മേഖലകളിലേക്കുള്ള ജോബുകളാണ് ഇവർ ഓഫർ ചെയ്യുന്നത്.
2 . buzzon.khaleejtimes.com. ഇത് ഗൾഫിലെ പ്രസിദ്ധമായ ദിനപ്പത്രം “ഖലീജ് ടൈംസുമായി” ബന്ധപ്പെട്ടതാണ്. ഈ സൈറ്റിൽ രെജിസ്റ്റർ ചെയ്യാതെയും ജോബുകൾ സെർച് ചെയ്യാവുന്നതാണ്. രെജിസ്റ്റർ ചെയ്യാനും കഴിയും.
അഡ്മിനിസ്ട്രേറ്റർ ,ഫിനാൻസ്,മാനേജ്മെന്റ് ,കസ്റ്റമർ സർവീസ്, ഹോസ്പ്പിറ്റലിറ്റി, നേഴ്സിങ് , മാർക്കറ്റിങ്ങ് പി.ആർ, ഡിസൈനർ, ഹെൽത്ത് കെയർ, ഹ്യൂമൻ റിസോർസ്, സെയിൽസ് , എഞ്ചിനീറിംഗ് , ഐ.ടി എന്നീ മേഖലകളിലെ ജോലികൾ ഇവർ ഓഫർ ചെയ്യുന്നു.
3 . Expatriates.com. യു.എ .ഇ കൂടാതെ മറ്റുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ഇവർ ധാരാളം ധാരാളം ജോബുകൾ ഓഫർ ചെയ്യുന്നുണ്ട്. ഹോം പേജിൽത്തന്നെ ഓരോ നഗരത്തിലെയും ജോബുകൾ സേർച്ച് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്.
അഡ്മിനിസ്ട്രേറ്റർ ,ഫിനാൻസ്,മാനേജ്മെന്റ് ,കസ്റ്റമർ സർവീസ്, ഹോസ്പ്പിറ്റലിറ്റി, നേഴ്സിങ് , മാർക്കറ്റിങ്ങ് പി.ആർ, ഡിസൈനർ, ഹെൽത്ത് കെയർ, ഹ്യൂമൻ റിസോർസ്, സെയിൽസ്, എഞ്ചിനീറിംഗ്, ഐ.ടി എന്നീ മേഖലകളിലെ ജോലികൾ ഇവർ ലഭ്യമാക്കുന്നു.