വിവരണം – അഭിഷേക് എസ് നമ്പൂതിരി.
ഒറ്റ ദിവസത്തെ തീരുമാനം അതാണ് ഗവിയിലേയ്ക്കുള്ള യാത്ര തീരുമാനിച്ചത്.ഒരുപാട് സ്ഥലങ്ങൾ ആദ്യം മനസ്സിലേക്ക് വന്നു ബുള്ളറ്റിൽ തന്നെ പോകാം എന്ന ആശയവും വന്നു.. കൂടെ വരുന്ന സുഹൃത്താണ് പറഞ്ഞത് ഗവി ആയാലോ…എന്നു.. ഒരുപാട് നാള് കൊണ്ടു ഒരു ആഗ്രഹവും ഉണ്ടായിരുന്നു… അങ്ങനെ.. അതൊരു തീരുമാനം ആയി ,രാവിലെ 6.00 മണിയോടെ ഞങ്ങൾ മൂന്നു പേർ പത്തനംതിട്ട സ്റ്റാൻഡിൽ ചെന്നു കട്ട് ചെയിസ് വണ്ടി ആയതു കൊണ്ടും ചിലപ്പോൾ സീറ്റ് കിട്ടില്ല… എന്ന ഒരു കാരണവും ഇതിൽ ഉണ്ട്.. വണ്ടി ഗവിക്ക് 6.30 ആണ് എടുക്കുന്നത്…
ഡിപ്പോയിൽ പ്ലാറ്റ്ഫോമിൽ പിടിച്ച വണ്ടി കണ്ടു. കയറി വണ്ടി കുമളിലൂടെ സ്റ്റേ വണ്ടി ആയിരുന്നു RAC 521 KMLY ചെന്നപ്പോൾ ക്രൂ വണ്ടിയിൽ ഉണ്ട്.എല്ലായിടത്തെയും പോലെ തന്നെ.. ക്യാമറ തൂക്കി വെളയിൽ ഇറങ്ങി ആദ്യമേ പടം എടുത്തു.. KSRTC ആയതു കൊണ്ടൂടെ ഒരു ചായ്‌വ് കൂടുതൽ ആണ് അങ്ങനെ യാത്ര തുടങ്ങി വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ, ആങ്ങമുഴി.
അങ്ങമുഴിയിൽ വരെ അത്യാവശ്യം നല്ല തിരക്കായിരുന്നു.. ശേഷം എണ്ണം കുറഞ്ഞു.. ഏകദേശം 15 _20 ആളിനും മദ്ധ്യേ.വണ്ടി യാത്ര തുടങ്ങി ആദ്യ ചെക്ക് പോസ്റ്റിൽ കയറി കാട് തുടങ്ങി.കാട് കയറാൻ തുടങ്ങുന്നതിനു മുൻപാണ് പ്രഭാത ഭക്ഷണം കഴിക്കാൻ നിർത്തിയത് തനി ഗ്രാമം.അവിടെ നിന്ന് കണ്ടക്ടർ ചേട്ടൻ പത്തു കവർ പാലും,പത്രങ്ങളും ഒക്കെ ആയി കയറി. യാത്ര അങ്ങനെ ചെക്ക് പോസ്റ്റ് കഴിഞ്ഞു ആദ്യ കുറച്ചു സ്ഥലത്തു ഈറ കാടുകൾ ആണ് പലതും റോഡിലേക്ക് തന്നെ നിക്കുന്നു.. ആദ്യമേ റോഡുകൾ നല്ലതായിരുന്നു എന്നതാണ്ട് ഒരു ആശ്വാസം.
യാത്രയിൽ റോഡിൽ കിടക്കുന്ന ആന പിണ്ഡങ്ങൾ മാത്രം ആണ്.. ആദ്യം കാണാൻ സാധിച്ചത്.. എങ്ങും നിക്കാതെ പടം എടുക്കാൻ ഓടുന്ന കൊണ്ടാകണം കണ്ടക്ടർ ചേട്ടൻ പറഞ്ഞു നി പോയി ആ പെട്ടി പുറത്ത് ഇരുന്നോടാ എന്ന്. അതൊരു നല്ല അവസരം ആയിരുന്നു ഡ്രൈവർ ചേട്ടനോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു.. പുള്ളിക് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.. ആദ്യ മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ വണ്ടിയുടെ സൈലന്സർ ക്ലാമ്പ് ഊരി പോയി.. വണ്ടി നിർത്തി ഇറങ്ങി നോക്കി.. പെട്ടു ഊരി താഴെ മുട്ടി കിടക്കുന്നു..
ശേഷം യാത്ര തുടർന്നു.. എല്ലാവരും കാടിന്റെ ഭംഗി ആസ്വദിച്ചു തുടങ്ങി,തണുത്ത കാറ്റും , മഴത്തുള്ളികൾ ഇലയിൽ ഇരിക്കുന്നത് വരെ വണ്ടിയുടെ അകത്തേയ്ക്കു വന്നു അങ്ങനെ ആദ്യത്തെ ഡാം കണ്ടു . കൂടെ ഓടുന്ന പത്തനംതിട്ട വണ്ടി കണ്ടത് അപ്പോൾ ആണ്. ഒരു കുശലം അന്വേഷണത്തിന് ശേഷം ഒരു ചിരി ബാക്കി ആക്കി യാത്ര തുടർന്നു. അങ്ങനെ ചിലയിടത്തു ചെന്നപ്പോൾ റോഡിന്റെ അവസ്ഥ മാറി കയ്യാല പുറത്തു കയറുന്ന അവസ്ഥയിൽ വരെ ആറു മണിക്കൂർ വേണം ഗവി വഴി കുമളി ..
മലകളും,ഡാമികളും പിന്നിട്ടു ഗവി ആയി..അവിടെ മുതൽ വണ്ടിയിൽ തിരക്ക് കൂടി പ്രദേശ വാസികൾ ആശ്രയം ആയി ഈ രണ്ടു സർവീസ് വണ്ടികൾ മാത്രമേ ഉള്ളു.. സിനിമയിൽ കണ്ട പോലെ പച്ചക്കറി ,ആക്രി എല്ലാം ആയി അവിടുന്നു ഏകദേശം 20 ആളുകളിൽ കൂടുതൽ കയറി ചെറിയ വണ്ടി ആയതു കൊണ്ട് തന്നെ സീറ്റ് കുറവ്..സ്ഥിരം യാത്രക്കാരൻ ഒരു അപ്പൂപ്പൻ ഓടി വന്നു എന്നെ ഒതുക്കി പെട്ടിപ്പുറത് ഇരുന്നു,കുറെ ആളുകൾ നിലത്തു,മറ്റു ചിലർ സ്റ്റെപ്പിൽ അങ്ങനെ.. അവരെ കുറിച്ചു ചില കാര്യങ്ങൾ ഡ്രൈവർ ചേട്ടൻ പറഞ്ഞു തന്നു വണ്ടി പെരിയാർ എത്തി.. ഗവിയിലെ ഇറങ്ങണോ എന്ന ചോദ്യത്തിന് ചേട്ടന്റെ മറുപടി കാട്ടിലെ യാത്ര അത്രയേ ഒള്ളു അല്ലാതെ കാണാൻ പോകുന്ന വഴിക്കുള്ള യാത്ര മാത്രം അത് തന്നെ ഒള്ളു എന്നു മനസ്സിലായി .. അങ്ങനെ വണ്ടി പെരിയാർ ലക്ഷ്യമാക്കി നീങ്ങി ഇടുങ്ങിയ ചില പാലങ്ങൾ ,റോഡുകൾ വണ്ടി ഉണ്ടാക്കിയത് ഈ റോഡ് കണ്ടുകൊണ്ടാണോ എന്നു വരെ ചിന്തിച്ചു പോകും,ചിലതൊക്കെ ഒരു അത്ഭുതങ്ങൾ തന്നെ ആണ് യാത്രയിൽ
വണ്ടിപ്പെരിയാർ ചെന്ന വണ്ടിയിൽ നിന്നും ഒരു നല്ല ശതമാനം ആളുകൾ ഇറങ്ങി.. കാരണം തിരക്കിയപ്പോൾ കൊച്ചു പമ്പ, ഗവി താമസിക്കുന്ന ആളുകൾക്ക് അടുത്തുള്ളത് ആകെ പെരിയാർ ആണ്..സാധനം വാങ്ങാനും മറ്റു ആവശ്യം ഒക്കെ ആയി ആണ്..അവർ അവിടെ വരുന്നത് തിരിച്ചു ഈ ബസിൽ തന്നെ വരണം. വണ്ടി കുമളി ഡിപ്പോയിൽ എത്തി കഴിക്കാൻ ഉള്ള ഹോട്ടൽ ഒക്കെ കാണിച്ചു തന്നു ഡ്രൈവർ ചേട്ടൻ വണ്ടി ഗ്യാരേജിൽ കയറ്റി കുഴപ്പങ്ങൾ പരിഹരിക്കാൻ അങ്ങനെ ഉച്ചക്കത്തെ ഊണ് കഴിഞ്ഞു 1.30 pm വണ്ടി കുമളിയിൽ നിന്നും എടുത്തു തിരിച്ചു പെരിയാറിൽ എത്തി ,ഞെട്ടി പോയി വണ്ടി നിർത്തിയതും ഒരു പല ചരക്കു കട വണ്ടിയിലേക്ക്.. 5 – 8 മിനുട്ട് വണ്ടി അവിടെ ഇട്ടിരുന്നു.. പച്ചക്കറികളും മറ്റും ആയി യാത്ര തുടങ്ങി.
അങ്ങോട്ടു പോയപ്പോൾ കിട്ടിയ അപ്പൂപ്പൻ വന്നു പെട്ടിപ്പുറത് ഇരുന്നു.. ഡ്രൈവർ ചേട്ടൻ പറഞ്ഞു അപ്പുപ്പനോട് ചോദിച്ചാൽ ഇവിടുത്തെ കാര്യങ്ങൾ മനസിലാക്കാം എന്നു അങ്ങനെ.. അപ്പുപ്പനോട് കാര്യങ്ങൾ തിരക്കി. ഇന്ദിരാഗാന്ധി 72_74 കാലഘട്ടത്തിൽ ശ്രീലങ്കയിൽ നിന്നും കൊണ്ടു വന്ന ഒരു സമൂഹമാണ് അവർ എസ്റ്റേറ്റുകൾ ആണ്.. നല്ല ശതമാനം ജീവിത മാർഗം അങ്ങനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു സായിപ്പുമ്മർ വെട്ടിയ വഴി ആണെന്നും ദമുകൾക്കു 72 നേക്കാൾ പഴക്കം ഉണ്ടെന്നും ഒക്കെ അറിയാൻ സാധിച്ചു . ഒരുപാട് മരങ്ങളും മറ്റും ഉള്ള ഒരു സ്ഥാലം ആണ് വില നൽകാൻ കഴിയാത്ത അത്ര.. സായിപ്പിന്റെ ബുദ്ധി അല്ലെ.. കരവിരുത് എല്ലാത്തിലും കാണാൻ ഉണ്ട് . യാത്ര പിന്നിട്ട് അവരെ ഗവിയിലെ ഇറക്കി വണ്ടി 3.30 കൊച്ചു പമ്പയിൽ എത്തി.
അവിടെ നിന്നു ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും ആഹാരം ഞങ്ങൾ ഓരോ ചായയും ഉപ്പേരിയും ,അവിടുന്നു യാത്ര തുടങ്ങിയപ്പോൾ ചെറിയ മഴക്കാർ ഉണ്ടായിരുന്നു ,മഴ ഉണ്ടാകാതെ ഇരുന്നാൽ മതി കാട്ടിൽ നിന്നു വെളിയിൽ വരുന്ന വരെ എന്നു ഡ്രൈവർ ചേട്ടൻ കാരണം തിരക്കിയപ്പോൾ.. മരം ഒടിഞ്ഞു വീണാൽ കാട്ടിൽ കിടക്കേണ്ടി വരും എന്ന്. ഇടയ്ക്കു ചാറ്റ മഴ ഒക്കെ ആയി വണ്ടി കാടിറങ്ങി ഒരു നീണ്ട യാത്രയ്ക്കു അവസാനം ആയി 6 മണിക്കൂർ നേരം കാട്ടിൽ യാത്ര…
ചെക്ക് പോസ്റ്റ് കഴിഞ്ഞിറ ഞങ്ങൾക്ക് എല്ലാവർക്കും ഒരു നല്ല ദിവസം..ജീവിതത്തിലെ എന്നും ഓർക്കാൻ ഉള്ള.. കാര്യങ്ങൾ, ഒക്കെ ആയി കാട്ടി കൂടെ ഒരു ഗവി യാത്ര. യാത്രകൾ കാടിനെ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല സ്ഥലം തന്നെ ആണ് ഗവി,അതും നമ്മുടെ ആന വണ്ടിയിൽ,ഒരു ദിവസം കൊണ്ട് പോയി വരാം.യാത്ര ചിലവ് കുറവ് ഒക്കെ തന്നെ ആണ്, ടിക്കറ്റ് ചാർജ് :149 ₹, ഊണ് :80 ₹. പിന്നെ ചായ ഒക്കെ എല്ലാം കൂടെ ഒരു 600 _700 രൂപയിൽ ഒരാൾക്ക് പോയി വരാം, യാത്ര ഒരു അനുഭവം ആയിരിക്കും ഉറപ്പ്. എടുത്തു പറയേണ്ടത് വണ്ടിയുടെ ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും ഒക്കെ ആണ്.. കാര്യങ്ങൾ പറഞ്ഞു തന്നും ചിരിച്ചും തമാശകളും നിറഞ്ഞ ഒരു യാത്ര സമ്മാനിച്ചതിനു, ഒപ്പം THE JUNGLE RIDER നും.