വിവരണം – Maya Terin.
ന്യൂ ഇയർ നമുക്ക് ജോർജിയ്ക്കു പോയാലോ ? ടെറിൻ ചേട്ടൻ (എന്റെ കെട്ടിയോൻ ) വെറുതെ പറഞ്ഞതാണ് .ഞാൻ അതിൽ പിടിച്ചങ്ങു തൂങ്ങി. എന്തിനധികം പറയുന്നു കെട്ടിയോന്റെ നിരുപാധിക കീഴടങ്ങൽ, പിന്നെ എന്താ ലീവ് ആയി, ഏജൻസി ആയി ,Payment ആയി ,ഇൻവോയ്‌സ് കിട്ടി, ടിക്കറ്റ് ആയി .ചറ പറ ബഹളം. ഏജൻസിക്കു കൊടുത്ത കാശിനേക്കാൾ കൂടുതൽ ഷോപ്പിംഗിനു ചിലവാക്കുന്ന എന്നെ നോക്കി കെട്ടിയോൻ നെടുവീർപ്പിട്ടു .
ദുബായിലേക്ക് അല്ലാതെ ഇന്ത്യക്ക് പുറത്തേക്ക് ഭിമാനത്തിൽ ഒരു ടൂർ പോക്ക് ആദ്യം ആണെന്നേ …….മോശം ആവാൻ പാടില്ലല്ലോ. പറയാൻ വിട്ടു ഞാനും കെട്ടിയോനും ദുബായിൽ ആണ്. രണ്ടുപേർക്കും ഇവിടെ തന്നെ ജോലി. എന്റെ അനിയനും ങ്ങങ്ങൾക്കൊപ്പം ആണ് താമസം. വീടിന്റെ കീ അനിയനും കൊടുത്തു ഞങൾ ഇറങ്ങി എങ്ങോട്ടാ ?? ജോർജിയ്ക്കു .. 30 പേരുള്ള ഒരു ടീം വണ്ടി ഒകെ ഏജൻസിതന്നെ അറേഞ്ച് ചെയ്ത തന്നു. കത്തി വെക്കാൻ പറ്റിയ ആരെങ്കിലുള്ളതും ഉണ്ടോ ഒന്ന് പരതി കുറച്ചു ബാച്ചിലേർസ് , families.
ഇന്ത്യൻസ് ,നൈജീരിയൻസ് ,ഫിലിപ്പീനോസ് അങ്ങനെ എല്ലാ രാജ്യക്കാരുടേം നീണ്ട നിര തന്നെ ഉണ്ട്. ടൂർ ഓപ്പറേറ്റർ സിദ്- പുള്ളികാരിയുടെ കെട്ടിയോനും ആയി ആണ് വന്നിരിക്കുന്നത്.അവരുമായി പെട്ടന്ന് അടുക്കാൻ പറ്റി .ഒപ്പം ഒരു മലയാളി പയ്യൻ അബു,പിന്നെ ഒരു ആഫിക്കൻ ചേച്ചി ജെനി ,പിന്നെ ഒരു ഡോക്ടറും കുടുംബവും,ശീതളും അമ്മയും ഇവരുമായി പെട്ടെന്ന് കൂട്ട. ഷാർജെന്നു 3 മണിക്കൂർ പറക്കൽ ,എയർ അറേബ്യൻ.തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഒന്ന് കൂടി കണ്ട് കണ്ണ് തുറന്നപ്പോൾ ജോർജിയ അങ്ങനെ തണുത്തു വിറച്ചു കിടക്കാണ്.
4 .30 നു എത്തീട്ടു പുറത്തിറങ്ങിയത് 6 .30 മണിക്ക്. വേറെ ഒന്നും അല്ല അവിടെ കുറച്ചു രാജ്യങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട് .ദുബായ് റെസിഡൻസ് നു അവിടെ ഓൺ arrival വിസ ആണ് .ബ്ലാക്ക് ലിസ്റ്റ് ചെയ്ത രാജയത്തു നിന്നുള്ള 4 പേരെ തിരിച്ചു വിട്ടു .ഒപ്പം ചില ഡോക്യുമെന്റ് മിസ്റ്റേക് കാരണം ഡോക്ടറുടെ ഒരു മകളെയും തിരിച്ചയച്ചു. തുടക്കത്തിലേ ചെറിയ ഒരു കല്ലുകടി ഫീൽ ചെയ്തു . എങ്കിലും ഇന്ത്യയിൽ ജനിച്ചതിനു ദൈവത്തോട് നന്ദി പറഞ്ഞു നമ്മളെ ആരും ബ്ലാക്കില്ലല്ലോ. പുറത്തിറങ്ങീപ്പോ മൊബിലിയിൽ 7 ഡിഗ്രി സെൽഷ്യസ് എന്ന് തെളിഞ്ഞു കാണുന്നുണ്ട് . രാത്രി അത് നെഗറ്റീവിൽ പോവും എന്നൊക്കെ ആരോ പറയുന്ന കേട്ടു.
45 മിനുട്സ് എടുത്ത എയർപോർട്ട് ടു ഹോട്ടൽ യാത്രയിൽ പുറത്തേക്കൊന്നു കണ്ണോടിച്ചു. നെഞ്ച് തകർന്നു പോയി.ഒന്നാമത് 6 .30 ആയപ്പോഴേക്കും ഇരുട്ടായി. ഒട്ടും വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത രാജ്യം, പഴയ ബിഎൽഡിങ്‌സ് ,വൈൻ ഷോപ്പുകൾ ഇതല്ലാതെ ഒന്നും കാണാൻ ഇല്ല. കാശു പോയോ എന്ന് മനസ്സിൽ ഓർത്തു കെട്ടിയോൻ എന്നെ ഒന്ന് നോക്കി, റൂമിൽ എത്തി ഒന്ന് ഫ്രഷ് ആയി ഇന്ന് പാക്കേജിൽ പ്രോഗ്രാം ഒന്നും ഇല്ല cash മൊതലാക്കണ്ടേ …ഞങൾ അബുവിനേയും ,ഫ്ലൈറ്റിൽ നിന്നും പരിചയപ്പെട്ട ജെനിയെയും ,ശീതളിനെയും, അമ്മയെയും കൂടി പുറത്തിറങ്ങി.
സിറ്റി കാണുക ആണ് ലക്‌ഷ്യം. എത്തി ചേർന്നത് 100 മീറ്റർ അകലെ യുള്ള റുസ്താവില്ലി മെട്രോ സ്റ്റേഷനിൽ .19 നൂറ്റാണ്ടിനെ ഓർമിപ്പിക്കുന്ന ഒരു റൂമിനോളം പോന്ന എസ്‌കലേറ്റർ എൻജിൻ ആണ് ഞങളെ സ്വാഗതം ചെയ്തത് . അതിനു മുൻപ് ജോർജിയയെ കുറിച്ച് രണ്ടു വാക്ക് – ഇന്ത്യയുടെ മറ്റൊരു രൂപം. പക്ഷെ നമ്മുടെ അത്ര വികസനം ഒന്നും ഇല്ല. ലാറി ആണ് ഇവിടത്തെ കറൻസി. ഒരു ലാറി 24 രൂപ വരും .
ഇവിടത്തെ ആളുകൾക്ക് അഞ്ചിന്റെ പൈസക്ക് ഇംഗ്ലീഷ് അറിയില്ല .so പോകുന്നവർ ഗൂഗിൾ ട്രാൻസ്ലേറ്റർ ഡൌൺലോഡ് ചെയ്ത കൊണ്ട് പോകുക . വേറെ ഒന്നും അല്ല ഹോട്ടലിൽ കേറി വാഷ്‌റൂം എവിടെ ആണ് എന്ന് ചോദിച്ചപ്പോൾ മഷ്‌റൂം കറി കൊണ്ട് വന്ന ടീം ആണ് . ഇവിടത്തെ ആളുകൾ സുന്ദരികളും സുന്ദരന്മാരും ആണ് .കുറച്ചു കുടിയേറിയ റഷ്യക്കാരും ഉണ്ട് . ദുബായ് മെട്രോ കണ്ടു ജോർജിയോ മെട്രോ കണ്ടു കിളിപോയി .അഗാധമായ ഒരു ഗർത്തം അവിടെ നിന്ന് എന്തോ മുകളിലേക്ക് പോകുന്നു ചോദിച്ചപ്പോൾ എസ്‌കലേറ്റർ ആണെന്ന് അറിഞ്ഞു . എസ്കലേറ്റർ യാത്ര അമ്യൂസ്മെന്റ് പാർക്കിൽ ഒരു റൈഡ് പോകുന്ന പോലെ തോന്നിപ്പിച്ചു.മെട്രോ നമ്മുടെ കൊങ്കൺ റെയിൽവേയും.
കൂടുതൽ കറങ്ങിയില്ല ഒരു ഇന്ത്യൻ റെസ്റ്റോറന്റ് തപ്പി പിടിച്ചു ഫുഡ് അടിച്ചു .ഇനി പോവുന്നവർ മാ goക്സിമം ഇന്ത്യൻ ഹോട്ടൽ ഒഴുവാക്കുക്ക മുടിഞ്ഞ കത്തി ആണ് . പൊതുവെ ജോർജിയ ചീപ് ആയതു കൊണ്ട് നമുക്കവരെ കത്തി ആയി തോന്നും .പോയി കിടന്നു ഒരു ഉറക്കം പാസ് ആക്കി .എല്ലാവരും എണീറ്റത് നേരം വൈകി തന്നെ .. അല്ല നേരത്തെ എണീറ്റിട്ടു ഇവിടെ കാര്യം ഒന്നും ഇല്ല 8 നു സൂര്യൻ ഉദിച്ചു 5 നു സൂര്യൻ ചേട്ടൻ ബൈ ബൈ പറയും .
കാലത്തു തന്നെ കൂടെ ഒരു ജോർജിയക്കാരൻ ഗൈഡ് ജോയിൻ ചെയ്തു .വളരെ നല്ല സ്വഭാവം ഉള്ള കണ്ടാൽ യേശു ക്രിസ്തുവിനെ പോലെ ഇരിക്കുന്ന പുള്ളി വളരെ നന്നായി ഇംഗ്ലീഷും കൈ കാര്യം ചെയ്യുന്നത് കണ്ടപ്പോൾ മനസമാധാനം ആയി . 10 നു യാത്ര തുടങ്ങി Gudauri ski റിസോർട് ആണ് ഡെസ്റ്റിനേഷൻ .പോക്കും മുൻപ് ഞാൻ 20aed kk എന്റെ വാങ്ങിയ മഞ്ഞിൽ ഇടാവുന്ന ഷൂ ഒകെ വലിച്ചുകേറ്റി. കണ്ടാൽ പറയില്ലാട്ടോ RICH ലുക്ക്. ആണുങ്ങൾ ആണെങ്കിൽ സ്പോർട്സ് ഷൂ ഉപയോഗിച്ചാൽ നല്ലതു ആണ് (വാട്ടർ പ്രൂഫ്) .
ജോർജിയയുടെ തലസ്ഥാനം ആയ റ്റിബിലിസിയിൽ നിന്നും 100 കിലോ മീറ്റർ അകലെ ആണ് ഈ സ്ഥലം. ഭൂമിയിൽ സ്വർഗം ഉണ്ടെങ്കിൽ ഇവിടെ ആണെന്ന് തോണി പോയി ( കശ്‍മീരിൽ പോകാത്തത് കൊണ്ട് ആവും ) പേര ഗെയ്‌ഡിങ് (200 ലാറി ) സനൗ ബൈക് (50 ) സ്കീയിങ് (40 ) കേബിൾ കാർ(7) ഈ വക സാധനങ്ങൾ ആണ് ഇവിടത്തെ അട്ട്രാക്ഷൻ. ഫോട്ടോ എന്റെ ഒരു വീക്നെസ് ആണ് ഒരു ദിവസം മുഴുവൻ കിട്ടിയാലും എനിക്ക് ഫോട്ടോ എടുത്തു മതിയാവില്ല.തിരിച്ചർത്തി വീണ്ടും പുറത്തിറങ്ങി, ജോർജിയ 5 ആകുമ്പോളേക്കും ഇരുട്ടിൽ ആക്കും .ഡേ ഇവിടെ വളരെ കുറവാണ്.
മാത്രമല്ല കുടിയന്മാരുടെ സ്വർഗം ആണ് ഇവിടെ പെട്ടിക്കടയിൽ പോലും മദ്യവും വൈനും കിട്ടും കെട്ട്യോന്റെ കണ്ണ് വിടർന്നു വരുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു. ഡിസംബർ 31 അല്ലെ ന്യൂ ഇയർ ആഘോഷിക്കാം എന്ന് വിചാരിച്ചാണ് ഇറങ്ങിയത് ആരും ചിരിക്കില്ലെങ്കിൽ ഒരു കാര്യം പറയാം ജോർജിയ കലണ്ടർ അനുസരിച്ചു അവിടത്തെ ന്യൂ ഇയർ ജനുവരി 14(old new year) ആണ് അത്രേ . പ്രതീക്ഷ കൈ വിടാതെ സിറ്റിയിലേക്കു വെച്ച് പിടിച്ചു .വിചാരിച്ച പോലെ സിറ്റിയിൽ ഉള്ളവർക്ക് എന്ന് തന്നെ ന്യൂ ഇയർ പടക്കം പൊട്ടിക്കൽ ആണ് പ്രധാന വിനോദം .എല്ലാവരും ഫുൾ ഫിറ്റ് ആണ് . ഞങൾ അതെല്ലാം കണ്ട് അങ്ങനെ 2018 ന്യൂ ഇയർ ജോർജിയയിൽ ആഘോഷമാക്കി.
ഞാൻ മുൻപൊരു ഗൈഡിനെ കുറിച്ച് പറഞ്ഞല്ലോ കിവ് എന്നാണ് പുള്ളിക്കാരന്റെ പേര്. ഞങളുടെ പല സംശയങ്ങളും കിവിനെ പരിചയപ്പെട്ടപ്പോൾ ഇല്ലാതായി. ശരിക്കും റഷ്യക്കും തുർക്കിക്കു ഇടയിൽ കിടക്കുന്ന ഒരു ചെറു രാജ്യം ആണ് ഇത്. 32 തവണ ഈ രാജ്യം ആക്രമിക്കപ്പെട്ടിട്ടുണ്ട് അത്രേ . അതുകൊണ്ടു തന്നെ ആണ് ഇവിടെ കാര്യമായി വികസനം വരാത്തതും. ബോധപൂർവം ഇവിടത്തെ വികസനം ഇവർ തന്നെ ഒഴിവാക്കുക ആണ് .
വികസനം ആക്രമിക്കപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു എന്ന് ഇവർ ഭയപെടുന്നുണ്ടാകാം .അവിടെ അടുത്തിടെ നിർമിച്ച ട്രിനിറ്റിരി കത്തീഡ്രൽ (വലിയ പള്ളി ) തന്നെ ഇക്കാരണത്താൽ അവർ വളരെ പഴയ രീതിയിൽ ആണ് പണിതിരിക്കുന്നത് . ആ പള്ളി കാണുക ആണ് ലക്‌ഷ്യം. പഴയ രീതിയിൽ പണി കഴിപ്പിച്ച ഒരു പള്ളി എന്നാലല്ലാതെ കൂടുതൽ ഒന്നും തോന്നിയില്ല . അവിടെ അതികം സമയം കളഞ്ഞില്ല Narikala fortress ലേക്ക് വിട്ടു. നമ്മടെ ടൈപ്പുന്റെ കോട്ട പോലെ ഒരു കോട്ട . അവിടെ പീസ് ബ്രിഡ്ജിൽ കയറി.Bow ഷേപ്പിൽ ഉള്ള ഒരു പെഡസ്ട്രിൻ ബ്രിഡ്ജ് LED light വെച് ഇല്ല്യൂമിനേറ്റ് ചെയ്തിരിക്കുന്നു.
അവിടന്ന് കേബിൾ കാറിൽ ഒരു റൈഡ് നടത്തി നഗരം മുഴുവൻ കാണാൻ കഴിയുന്ന യാത്ര .മനോഹരമായി തോന്നി. ബൊട്ടാണിക്കൽ ഗാർഡനും സൾഫർ ബാത്തും അവിടത്തെ മറ്റൊരു അട്ട്രാക്ഷൻ ആണ് . സൾഫർ ബാതിനെ കുറിച്ച് പറയുക ആണെങ്കിൽ അതിനു പിന്നിൽ ഒരു ചരിതം തന്നെ ഉണ്ട് .ഫിഫ്ത് സെഞ്ചുറിയിലെ ഒരു രാജാവ് ഒരു നായാട്ടിനിടയിൽ കണ്ടെത്തിയത് ആണ് ഈ സ്ഥലം .താരതമ്യേനെ തണുത്ത പ്രദേശത്തു ചൂട് വെള്ളം വരുന്ന ഉറവ ആണ് അദ്ദേഹത്തെ അതിലേക്കു ആകർഷിച്ചത് .പഠനങ്ങൾക്കു ശേഷം വെള്ളത്തിൽ കൂടുതൽ മിനറല്സും സൾഫറും എന്ന് കണ്ടെത്തി. സൾഫർ ബാത്ത് സ്കിന്നിന്ന് നല്ലതു ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.40 ലാറിക്ക് ഒരു പ്രൈവറ്റ് റൂം കിട്ടും .അവിടെ 2 പേർക്ക് സൾഫർ ബാത്ത് ചെയ്യാം.50 km/h speed ൽ സിപ് ലൈൻ ഉം കൊള്ളം ആയിരുന്നു. അങ്ങനെ സിറ്റിയുടെ ഉള്ളിലൂടെ ഒരിക്കൽ കൂടി ഒന്ന് കറങ്ങി ഒരു ഹിൽ stationil നിന്നും ഫുഡും കഴിച് ,രാത്രി ഒരു സിറ്റി വാക്കും നടത്തി 12 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി.
ഇവിടത്തെ ആളുകളെ കുറിച്ച് പറയാതെ ഏതു പൂർത്തിയാക്കിയാൽ എന്നോട് ദൈവം ചോദിക്കും. അത്രക്കും നല്ല ആളുകൾ നല്ല തങ്കപ്പെട്ട മനുഷ്യർ. നമ്മളോട് ഒരു സ്പെഷൽ റെസ്‌പെക്ട്. ലുക്കിൽ വെള്ളക്കാരെ പോലെ ഇരിക്കുന്ന അവർ ബ്രൗൺ ആയ നമ്മളെ റെസ്‌പെക്ട് ചെയ്യുന്നത് അത്ഭുദത്തം ആയി തോന്നി. ചിരിക്കാൻ ഒരു മടിയും ഇല്ലാത്ത ആളുകൾ. ലോകം മുഴുവൻ കറക്കി പറ്റിക്കാത്ത ടാക്സി ഡ്രൈവേഴ്സ് . കുറച്ചു ഇംഗ്ലീഷ് കൂടി അറിഞ്ഞെങ്കിൽ പൊളിച്ചേനെ. രണ്ടാം തിയതി രാവിലെ ഞങൾ പോകുന്നതിൽ വിഷമിച്ചിട്ടു ആണോ എന്ന് അറിയില്ല കാലാവസ്ഥ വളരെ മോശം ആയി .കാറ്റും ,മഴയും ,മുടിഞ്ഞ തണുപ്പും .അടുത്തുള്ള CARREFOUR നിന്ന് കുറച്ചു വൈനും സ്വീറ്റ്സും വാങ്ങി ,വൈകീട്ടത്തെ ഫ്ലൈറ്റിൽ ഞങൾ റ്റിബിലിസി എയർപോർട്ടിൽ നിന്ന് ജോർജിയയോട് ബൈ ബൈ പറഞ്ഞു .