ദൃശ്യ ചാരുതയേകി ഗോകക് കർണാടകത്തിലെ വെള്ളച്ചാട്ടം

പൂണെ-ബാംഗ്ലൂര് ഹൈവേയിൽ കർണാടകയിലെ ബെൽഗാവിക്കും മഹാരാഷ്ട്രയിലെ കോഹ്‌ലപുരിനും ഇടയിൽ കർണാടകയിലെ ഗോക്കക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഗോക്കക് ഫാൾസ് (gokak falls).

ഹൈവേയിൽ നിന്നു Thanahattargi എന്ന സ്ഥലത്തു നിന്ന് വലത്തോട്ടു തിരിഞ്ഞു 38 km സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇതിന്റെ തന്നെ അടുത്തായി കോടച്ചിനാമൽകി (godachinamalki) എന്ന cascade വെള്ളച്ചാട്ടവും വളരെ ആകർഷണീയമായ ഒന്നാണ്.

ഘട്ടപ്രഭാ എന്ന നദിക്ക് കുറുകെ ഉള്ള ഈ വെള്ളച്ചാട്ടത്തിന് പുറമെ സഞ്ചാരികളെ ആകർഷിക്കുന്ന തൂക്കുപാലവും 1800 കളിൽ സ്ഥാപിച്ച പഴയ ഒരു പവർ സ്റ്റേഷനും ഒരു കോട്ടൻ മില്ലും ഇവിടുത്തെ കാഴ്ചകളാണ്.

കോടച്ചിനാമൽകി മനോഹരമായ cascade വെള്ളച്ചാട്ടമാണ്. മാർക്കണ്ഡേയ നദിയിൽ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും തിരക്ക് കുറഞ്ഞ ഒരു ഇടമാണ് ഇത്‌.

ഗോക്കക് ഫാൾസ് കാണുന്നതിന് കയ്യിൽ ഭകഷ്ണം കരുതണം എന്നില്ല, എന്നാൽ കോടച്ചിനാമൽകി യിൽ പോകുമ്പോൾ കയ്യിൽ ഭക്ഷണവും വെള്ളവും കരുതുക.

(NB: ഞാൻ ഇവിടം ഡിസംബർ മാസം അവസാനം സന്ദർശിക്കുമ്പോൾ വെള്ളം തീരെ കുറവായിരുന്നു. കാലാവസ്‌ഥ പകൽ നല്ല ചൂടും രാത്രിയിൽ നല്ല കാലാവസ്ഥയും ആണ്. അടുത്തുള്ള വലിയ നഗരം ബെൽഗാവി, കർണാടകം ആണ്.)

Sreehari Kollamattam