ഭീമാകാരമായ ഒരു ആകാശക്കപ്പൽ ദുരന്തത്തിൻ്റെ അധികമാരുമറിയാത്ത കഥ…

Total
1
Shares

എഴുത്ത് – ജെയിംസ് സേവ്യർ.

1912 ഏപ്രിൽ 10 നു സതാംപ്ടനിൽ നിന്ന് ഒരു ആഡംബര കപ്പൽ ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ആ കപ്പൽ. അതിന്റെ കന്നി യാത്രയായിരുന്നു അത്. 4 ദിവസത്തിനു ശേഷം ന്യൂ ഫൌണ്ട് ലാണ്ടിന്റെ വടക്ക് രാത്രി 11.40 നു ഒരു ഐസ് ബെർഗ്ഗുമായി ആ കപ്പൽ കൂട്ടിമുട്ടി. 2 മണിക്കൂർ 40 മിനിട്ടിനുശേഷം എപിൽ 15 അർദ്ധരാത്രി കഴിഞ്ഞ് 2.20 നു ആ കപ്പൽ രണ്ടായി പിളർന്ന് കടലിന്റെ അഗാധതയിൽ മറഞ്ഞു. 1500 ൽ അധികം ജീവനുകളാണ് ആ ദുരന്തത്തിൽ പൊലിഞ്ഞത്. ആധുനിക നാവിക ചരിത്രത്തിലെ ഏറ്റവും വലിയ ഒരു ദുരന്തമായിരുന്നു അത്. ടൈറ്റാനിക് എന്നായിരുന്നു ആ കപ്പലിന്റെ പേര്.

കാൽ നൂറ്റാണ്ട് കഴിഞ്ഞ് അതുപോലെ തന്നെ ലോക ചരിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ദുരന്തം നടന്നു. ടൈറ്റാനിക് ഒരു നാവിക ദുരന്തം ആയിരുന്നെകിൽ ഇതൊരു വ്യോമ ദുരന്തമായിരുന്നു. ഒന്നൊരു നാവിക കപ്പലാ ണെങ്കിൽ മറ്റേത് ഒരു ആകാശ കപ്പലായിരുന്നുവെന്നു മാത്രം. ദുരന്തത്തിലെ ആൾ നഷ്ടത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ രണ്ടും ഏകദേശം തുല്യമായിരുന്നു. 33 ശതമാനം ജീവനുകളാണ് രണ്ട് ദുരന്തത്തിലും പൊലിഞ്ഞത്. ആ ആകാശക്കപ്പലിന്റെ പേര് LZ 129 Hindenburg എന്നായിരുന്നു. വ്യോമ ചരിത്രത്തിലെ ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു ആ ആകാശക്കപ്പൽ!. 3 ബോയിംഗ് ജമ്പോ ജെറ്റ് 747-400 ചേർത്തുവച്ചാൽ ഉള്ളതിനേക്കാൾ നീളവും (Length: 245 m / 803.8 feet) ടൈറ്റാനിക്കിനെക്കാൾ ഉയരവും (Diameter: 41.2 m / 135.1 feet) ഉള്ള ഒരു ആകാശ കപ്പലായിരുന്നു ഹിണ്ടൻബർഗ്!

1937 മെയ് 6 നു ആയിരുന്നു ആ ദുരന്തം. 1937 മെയ് 3 നു 36 യാത്രക്കാരും 61 ജോലിക്കാരുമായി ഹിണ്ടൻബർഗ് ജർമ്മനിയിലെ ഫ്രാങ്ക് ഫർട്ട് എയർ ഫീൽഡിൽ നിന്നും 7.16 PM നു പുറപ്പെട്ടു. അമേരിക്കൻ എയർ ലൈൻസ് കമ്പനി ഹിണ്ടൻബർഗ് അധികൃതരുമായി ഒരു കോണ്ട്രാക്റ്റ് വച്ചിരുന്നു. ലേക്ക് ഹർസ്റ്റിൽ നിന്ന് നെവാർക്കിലെക്ക് യാത്രക്കാരെ എത്തിക്കാൻ. എന്നാൽ കാലാവസ്ഥ അനുകൂലമാല്ലാതതിനാൽ പ്രത്യേകിച്ചും ശക്തമായ കാറ്റ് കാരണം ഹിണ്ടൻബർഗിന്റെ യാത്ര സാവധാനമായി. ഹിന്ടാൻ ബർഗ് ഗ്രീൻ ലാണ്ടിന്റെ വടക്ക് ഭാഗം കടന്നു ന്യൂ ഫൌണ്ട് ലങ്ടിന്റെ തെക്കേ അമേരിക്കൻ തീരം വഴി മുന്നോട്ടു നീങ്ങി. എന്നാൽ ശക്തമായ കാറ്റ് കാരണം അറ്റ്ലാന്റിക്കിനു കുറുകെയുള്ള യാത്ര വളരെ സാവധാനമായി.

രാവിലെ 6 മണിക്ക് ലേക്ക്ഹർസ്റ്റിൽ എത്തിച്ചേരാം എന്നായിരുന്നു ഹിണ്ടൻ ബർഗിന്റെ ക്യാപ്റ്റൻ മാക്സ് പ്രൂസിന്റെ ഉദ്ദേശം. എന്നാൽ വൈകുന്നേരം 6 മണിക്ക് ലേക്ക്ഹർസ്റ്റിൽ എത്തുന്ന വിധം അതിന്റെ യാത്ര സമയത്തിന് മാറ്റം വന്നു. ഉച്ചയോടു കൂടി ബോസ്ടന് മുകളിലൂടെ പറക്കുമ്പോൾ ഹിണ്ടൻ ബർഗ് ഷെഡ്യൂൾ ചെയ്തതിനെക്കാളും മണിക്കൂറുകൾ പുറകിലായിരുന്നു. ഉച്ച കഴിഞ്ഞുള്ള ഇടിയും കാറ്റും ആയിരുന്നു അതിനു കാരണം. 3 മണിയോടുകൂടി ഹിണ്ടൻ ബർഗ് ന്യൂയോർക്കിലെ മാൻഹാട്ടനിലെ അംബര ചുംബികൾക്ക് മുകളിലൂടെ യാത്ര തുടർന്ന്. ക്യാപ്റ്റൻ പ്രൂസ് തന്റെ കപ്പലുമായി മാൻഹട്ടൻ ഐലണ്ടിനു മുകളിലൂടെ സൈറ്റ് സീയിങ്ങിനായി നീങ്ങി. ജനങ്ങളെല്ലാം ആ ആകാശ കപ്പൽ കാണാനായി കൂട്ടത്തോടെ തെരുവിലേക്കിറങ്ങി.

4.15 നു ന്യൂജേഴ്സിയിലെ ലേക്ക്ഹർസ്റ്റിലെ നേവൽ എയർ സ്റ്റേഷനിൽ ഹിണ്ടൻബർഗ് എത്തി. ലേക്ക്ഹർസ്റ്റിലെ കമാണ്ടിംഗ് ഓഫീസറായ ചാൾസ് റോസന്താൽ ആകാശ കപ്പലിലേക്ക് ഒരു സന്ദേശം അയച്ചു. കാലാവസ്ഥ മോശമായതുകാരണം സാഹചര്യം അനുകൂലമാവുന്നതുവരെ ലാണ്ടിംഗ് നീട്ടിവെക്കണമെന്നായിരുന്നു ആ സന്ദേശം. ന്യൂജെഴ്സിയുടെ കടൽതീരത്തിന് മുകളിലൂടെ സമയം പോക്കാനായി, കാറ്റ് മാറാനായി ചുറ്റിത്തിരിഞ്ഞു. 6 മണിയോടെ കാലാവസ്ഥ അനുകൂലമായപ്പോൾ 6.12 നു ചാൾസ് റോസന്താൽ പ്രൂസിനു കാലാവസ്ഥ അനുകൂലമാണെന്നും ലാണ്ടിംഗ് അനുയോജ്യമാണെന്നും സന്ദേശം അയച്ചു. 6.22 നു ഇപ്പോൾ തന്നെ ലാണ്ടിംഗ് ചെയ്യാൻ ചാൾസ് വീണ്ടും റേഡിയോ സന്ദേശം അയച്ചു. 7.08 നു എത്രയും പെട്ടന്ന് ലാണ്ട് ചെയ്യാൻ വീണ്ടും പ്രൂസിനു സന്ദേശം ചെന്നു.

7.00 നു ഹിണ്ടൻബർഗ് ലേക്ക്ഹർസ്റ്റ് എയർ നേവൽ സ്റ്റേഷന് 650 അടി മുകളിലെത്തി. ഫ്ലൈയിംഗ് മൂർ എന്നറിയപ്പെടുന്ന ഒരു ലാണ്ടിംഗ് സമ്പ്രദായം ആണ് അവർ സ്വീകരിച്ചത്. വളരെ മുകളിൽ നിന്ന് തന്നെ ലാണ്ടിംഗ് റോപ്പുകളും മൂറിംഗ് കേബിളുകളും ആകാശക്കപ്പലിൽ നിന്നും താഴേക്കിട്ടു കെട്ടിയുറപ്പിക്കുന്ന ഒരു രീതിയാണത്. ചുരുക്കം പറഞ്ഞാൽ ഒരു കപ്പൽ വെള്ളത്തിൽ നങ്കൂര മിടുന്നതുപോലെ ആകാശത്ത് നങ്കൂര മുറപ്പിക്കുക. മൂറിംഗ് മസ്റ്റ്‌ എന്ന ഒരു നിർമ്മിതിയിൽ കേബിൾ ഉപയോഗിച്ച് ആകാശത്ത് നങ്കൂരമിടുന്ന രീതി അമേരിക്കൻ ആകാശ കപ്പലുകൾ പതിവാക്കിയിരുന്നു. അതിന്റെ ഒരു ഗുണം കൂടുതൽ ആൾക്കാരുടെ സേവനം അതിനു ആവശ്യമില്ല എന്നുള്ളതായിരുന്നു. എന്നാൽ അതിനു കൂടുതൽ സമയം ആവശ്യമായിരുന്നു.

ഹിണ്ടൻബർഗ് വളരെ കുറച്ചു പ്രാവശ്യം മാത്രമേ ഈ സമ്പ്രദായം ഉപയോഗിച്ചിരുന്നുള്ളു. 7.09 നു ക്യാപ്റ്റൻ പ്രൂസ് ഹിണ്ടൻ ബർഗ് നല്ല വേഗതയിൽ തിരിച്ചു. കാരണം ഗ്രൌണ്ട് ക്രൂ തയ്യാരാകാതതായിരുന്നു അതിന്റെ കാരണം. 7.11 നു ഹിണ്ടൻ ബർഗ് തിരിഞ്ഞു ലാണ്ടിംഗ് ഫീൽഡിനു നേരെയായി. ഹിണ്ടൻബർഗിന്റെ വേഗത കുറഞ്ഞു. 394 അടി മുകളിലായപ്പോൾ പ്രൂസ് ബ്രേക്ക് പിടിക്കാൻ നിർദ്ദേശം കൊടുത്തു. 7.17 നു കാറ്റിന്റെ ഗതിമാറി കിഴക്കുനിന്നു തെക്ക് പടിഞ്ഞാറായി വീശാൻ തുടങ്ങി. പ്രൂസ് ആകാശ കപ്പലിന്റെ സ്റ്റാർ ബോർഡ് (വലതു വശം) ഒരു S ആകൃതിയിൽ തിരിച്ച് മൂറിംഗ് മസ്റ്റിന്റെ നേരെയാക്കാൻ നിർദ്ദേശം കൊടുത്തു. ആകാശകപ്പൽ നേരെയാക്കാനായി പുറത്തേക്ക് വെള്ളം തള്ളിക്കളയാൻ പ്രൂസ് നിർദ്ദേശം കൊടുത്തു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. കപ്പൽ നേരെയാക്കാനായി 6 പേര് ആകാശ കപ്പലിന്റെ മുന്നോട്ടു നീങ്ങി.

7.21 നു ഹിണ്ടൻ ബർഗ് 295 അടി ഉയരത്തിലായി. മുൻ വശത്ത് സ്റ്റാർ ബോർഡിൽ നിന്ന് മൂറിംഗ് കേബിളുകൾ ആദ്യം താഴേക്ക് ഇട്ടു, പിന്നാലെ പോർട്ട്‌ ലൈനിൽ (ഇടതുവശം) നിന്നുള്ള കേബിളുകളും. പോർട്ട്‌ ലൈൻ ഗ്രൌണ്ട് വിച്ചുമായി മുറുക്കിയപ്പോൾ മുറുക്കം കൂടിപ്പോയിരുന്നു. എന്നാൽ സ്റ്റാർ ബോർഡ് ലൈനിൽ നിന്നുള്ള കേബിളുകൾ അപ്പോഴും ബന്ധിച്ചിരുന്നില്ല. മൂറിംഗ് കേബിളുകളിൽ ഗ്രൌണ്ട് ക്രൂ പിടിത്തമിട്ടപ്പോൾ ഒരു ചെറിയ മഴ പെയ്യാൻ തുടങ്ങി. 7.25 PM ആയപ്പോൾ ഹിണ്ടൻബർഗിന്റെ അപ്പർ ഫിന്നിന്റെ (പുറകു വശത്ത് പൊങ്ങി നില്ക്കുന്ന ചിറക് ) ഭാഗം പ്രകമ്പനം കൊള്ളുന്നതായി ചില ദൃക്സാക്ഷികൾ പറഞ്ഞു. ഗ്യാസ് ലീക്ക് ചെയ്യുകയാണെന്നാണ് അവർ വിചാരിച്ചത്. എവിടെ നിന്നാണ് തീ പടർന്നതെന്ന് അറിയില്ല നിമിക്ഷങ്ങൾക്കകം ഹിണ്ടൻ ബർഗ് താഴേക്ക് കത്തിയമർന്നു.

തീ പടർന്നതെവിടുന്നാണെന്ന് പലരും പല അഭിപ്രായവും പറഞ്ഞു. സംഭവ സമയത്ത് 5 ന്യൂസ് റീൽ കാമറാമാൻമാർ ഉണ്ടായിരുന്നു. ഒരാൾ ഹിണ്ടൻ ബർഗ് ലാൻഡ്‌ ചെയ്യുന്നത് ഷൂട്ട്‌ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ തീ പടർന്നതെവിടെ നിന്നാണെന്നുള്ള ഒരു ഫൂട്ടെജോ ഫോട്ടോഗ്രാഫോ ആർക്കും കിട്ടിയില്ല!. വാലറ്റം കുത്തി ഹിണ്ടൻ ബർഗ് വീണു. മുകളിലേക്ക് പടർന്നു കയറിയ തീയിൽ മുൻവശത്തുണ്ടായിരുന്ന 12 ക്രൂവിന്റെ ജീവൻ പൊലിഞ്ഞു. വാലറ്റം തകർന്നു വീണെങ്കിലും ഹിണ്ടൻ ബർഗിന്റെ മുൻ ഭാഗത്ത് ഗ്യാസ് ഉണ്ടായിരുന്നതിനാൽ ആ ഭാഗം മുകളിലെക്കായി പൊങ്ങിയാണ് നിന്നിരുന്നത്. എന്നാൽ ഹള്ളിന്റെ ഭാഗത്തേക്ക് തീ പടർന്നു കയറിയപ്പോൾ ഹിണ്ടൻബർഗിന്റെ മുൻ ഭാഗവും 32-37 സെക്കണ്ടിനുള്ളിൽ നിലം പതിച്ചു.

ഹിണ്ടൻ ബർഗിലെ ഹൈഡ്രജൻ കത്തിത്തീർന്നെങ്കിലും അതിലെ ഡീസൽ പിന്നെയും മണിക്കൂറുകളോളം കത്തി നിന്നു. 61 ക്രൂവും 36 യാത്രക്കാരും ഉൾപ്പെടെ 97 പേരാണ് ഹിണ്ടൻ ബർഗിൽ ഉണ്ടായിരുന്നത്. 13 യാത്രക്കാരും 22 ക്രൂവു മുൾപ്പെടെ ആ ദുരന്തത്തിൽ 35 പേര് മരിച്ചു. കഷ്ടകാലം പിടിച്ച ഒരു ഗ്രൌണ്ട് ക്രൂ താഴെയുണ്ടായിരുന്നു. ആ മനുഷ്യനും ഉൾപ്പെടെ 36 പേരുടെ ജീവൻ ആ ദുരന്തത്തിൽ പൊലിഞ്ഞു. ഹെർബെർട്ട് മോറിസൻ എന്നയാൾ ചിക്കാഗോയിലെ WLS RADIO STATION നു വേണ്ടി ദൃക്സാക്ഷി വിവരണത്തിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ആ സംഭവം പിറ്റേ ദിവസം ബ്രോഡ് കാസ്റ്റ് ചെയ്തു. മോരിസനിന്റെ ആ ബ്രോഡ് കാസ്റ്റ് ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നായി ഇന്നും നിലനിൽക്കുന്നു.

ഹിണ്ടൻ ബർഗ് ദുരന്തത്തിനു പിന്നിൽ പിന്നീട് പല കഥകളുമുണ്ടായി. അതിലൊന്ന് അട്ടിമറി പ്രവർത്തനം മൂലമായിരുന്നെന്നാണ്. 2001 ൽ ഇറങ്ങിയ Documentary Hindenburg Disaster: Probable Cause ൽ 16 വയസ്സുള്ള Bobby Rutan എന്ന കുട്ടി എഞ്ചിൻ ഭാഗത്ത് ഡീസൽ ചോര്ച്ചയുണ്ടായിരുന്നു എന്ന് പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ കമാണ്ടർ ചാൾസ് റോസന്താൽ ആ വാദം തള്ളിക്കളഞ്ഞു. പിന്നെയൊന്ന് സെൻസേഷനലായ പത്ര വാർത്തകളായിരുന്നു. ആകാശ കപ്പലിൽ ഒരു ലൂഗർ പിസ്റ്റൽ ഉപയോഗിച്ച് ആരോ ആത്മഹത്യ ചെയ്തുവെന്നായിരുന്നു. ഒരു റൌണ്ട് വെടിവച്ച പിസ്റ്റൽ കത്തിയമർന്ന അവശിഷ്ടങ്ങൾക്കിടയിൽ കണ്ടുവെന്നായിരുന്നു. പക്ഷെ അതിനനുകൂലമായ തെളിവുകളൊന്നും ഇല്ലായിരുന്നു. പല സാങ്കല്പിമകസിദ്ധാന്തങ്ങളും അപകടത്തെക്കുറിച്ച് ഉണ്ടായിരുന്നു .

1, Sabotage hypothesis അട്ടിമറി പ്രവർത്തനം : വർഷങ്ങൾക്കു ശേഷം Joseph Späh എന്ന ഒരു അക്രോബാറ്റായ ഒരു ജർമ്മൻ ആന്റി നാസിയും (അപകടത്തിൽ നിന്നു രക്ഷപെട്ടയാൾ ) ഒരു ക്രൂവായ Eric Spehl ലും ( അപകടത്തിൽ മരിച്ചു) സംശയിക്കപ്പെട്ടു. ആവർത്തിച്ചുള്ള ലാണ്ടിങ്ങിലെ താമസം കാരണം ആകാശ കപ്പലിന്റെ റിഗ്ഗിങ്ങിൽ ജോസഫ്‌ ഒരു ബോംബ്‌ ഒളിപ്പിച്ചുവെന്നും പറയുന്നു. ഇതൊക്കെ ചിലരെഴുതിയ പുസ്തകങ്ങളിലെ കാര്യങ്ങളാണ്. 2, Static spark hypothesis ഒരു ഇലക്ട്രിക്‌ സ്പാർക്ക്‌ കാരണം. 3, Lightning hypothesis ഇടിവെട്ട് ഏറ്റ്. 4, Engine failure hypothesis എഞ്ചിൻ തകരാറ്‌ കാരണം. 5, Incendiary paint hypothesis പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള മിശ്രിതങ്ങൾ പെയിന്റിങ്ങിനായി ഉപയോഗിച്ചത് കൊണ്ട്.

6, Hydrogen hypothesis ഹൈഡ്രജൻ ലീക്ക് : യഥാർത്ഥത്തിൽ ഹിണ്ടൻ ബർഗ് ഹീലിയം ഉപയോഗിച്ച് പ്രവർത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ അതിന്റെ കുത്തക അമേരിക്കക്ക് ആയിരുന്നു. Helium Control Act of 1927 അമേരിക്കയിൽ നിന്നു ഏതെങ്കിലും വിദേശ രാജ്യത്തേക്ക് ഹീലിയം കയറ്റി അയക്കുന്നതിനു നിരോധനം ഉണ്ടായിരുന്നു. അതിനാൽ ഹിണ്ടൻ ബർഗ് ഹൈഡ്രജനിലാണ് പ്രവർത്തിച്ചിരുന്നത്. അത് കൂടാതെ 4 ഡെയിംലർ ബെൻസ്‌ ഡീസൽ എഞ്ചിനും ഹിണ്ടൻ ബർഗിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post