എയർ ഏഷ്യയും ഇൻഡിഗോയും – നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം…

Total
14
Shares

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു ബഡ്‌ജറ്റ്‌ എയര്ലൈനുകളാണ് എയർ ഏഷ്യയും ഇൻഡിഗോയും. എങ്ങനെയാണ് ഈ രണ്ടു കമ്പനികളും ഇന്ത്യയിൽ വേരുറപ്പിച്ചത് എന്നറിയാമോ? ഇവ രണ്ടിന്റെയും ചരിത്രം താഴെ കൊടുത്തിരിക്കുന്നു. വായിച്ചു മനസിലാക്കുക.

എയർ ഏഷ്യ : ബംഗളുരു ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ യാത്ര സേവനമാണ് ഇന്തോ-മലേയ്ഷ്യൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യ. ഫെബ്രുവരി 19, 2013ൽ പ്രഖ്യാപിച്ച ഈ കമ്പനി 49% ഓഹരി കൈവശമുള്ള എയർ ഏഷ്യയുടേയും, 30% ഓഹാരിയുള്ള ടാറ്റ സൺസിൻറെയും, ബാക്കി 21% ഓഹാരിയുള്ള ടെലസ്ട്ര ട്രേഡ്പ്ലേസിൻറെയും സംയുക്ത സംരംഭമാണ്. ഈ സംയുക്ത സംരംഭം, 60 വർഷങ്ങൾക്കു ശേഷം ടാറ്റ വീണ്ടും വ്യോമയാത്ര മേഖലയിലേക്കുള്ള തിരിച്ചുവരവാണ്. ഇന്ത്യയിൽ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയർലൈൻ ആണു എയർ ഏഷ്യ.

എയർലൈനിൻറെ ആരംഭം 2012 ഒക്ടോബറിലാണ്, വ്യോമയാന പരിസ്ഥിതിയും നികുതി നിരക്കുകളും അനുയോജ്യമാണെങ്കിൽ, എയർഏഷ്യ ഇന്ത്യയിൽ കുറഞ്ഞ യാത്ര നിരക്കിൽ വ്യോമയാന സൗകര്യം ഒരുക്കാൻ തീരുമാനിക്കുന്നത്. 2013 ഫെബ്രുവരിയിൽ ഇന്ത്യൻ സർക്കാർ 49% വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാനുള്ള അനുമതിക്കായി എയർ ഏഷ്യ വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിൽ അപേക്ഷ നൽകി. ടാറ്റ സൺസും, ടെലസ്ട്ര ട്രേഡ്പ്ലേസുമായി സംയുക്ത സംരംഭം ആരഭിക്കുമെന്നു എയർ ഏഷ്യ പ്രഖ്യാപിച്ചു. ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ട് പ്രധാന പ്രവർത്തന ആസ്ഥാനമായി ടയർ 2, ടയർ 3 നഗരങ്ങളിലേക്കു പ്രവർത്തനം ആരംഭിക്കാനാണ് എയർ ഏഷ്യ ആദ്യം പദ്ധതിയിട്ടത്, എന്നാൽ പിന്നീട് അത് ബംഗളുരുവിലേക്ക് മാറ്റി, ആദ്യ വിമാനം പറന്നത് ബംഗളുരുവിൽനിന്നും ഗോവയിലേക്കാണ്.

എയർലൈൻ രൂപീകരണത്തിനു മുമ്പ്, രത്തൻ ടാറ്റ എയർലൈനിൻറെ ചെയർമാൻ ആകണമെന്നാണ് തൻറെ ആഗ്രഹമെന്നു ടോണി ഫെർണാണ്ടസ് പ്രഖ്യാപിച്ചു, എന്നാൽ ഇതിനു രത്തൻ ടാറ്റ സമ്മതം മൂളിയില്ല, എങ്കിലും പിന്നീട് എയർ ഏഷ്യ ഭരണ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാകാൻ അദ്ദേഹം സമ്മതിച്ചു. എയർ ഏഷ്യ ഇന്ത്യ മിട്ടു ചാണ്ടില്യയെ സിഇഒ ആയി നിയമിച്ചു.

എയർഏഷ്യ ഇന്ത്യ ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ: വിശാഖപട്ടണം, ഗുവാഹതി, ഛണ്ഡിഗഢ്, ഡൽഹി, ഗോവ, ബംഗളുരു, കൊച്ചി, പൂനെ, ഇംഫാൽ, ജയ്‌പൂർ, ചെന്നൈ എന്നിവിടങ്ങളാണ്.

ഇൻഡിഗോ എയർലൈൻസ്‌ : ചെലവ് കുറഞ്ഞ എയർലൈനാണ് ഇൻഡിഗോ. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാർക്കറ്റ്‌ വിഹിതമുള്ള ഇൻഡിഗോ എയർലൈൻസ്‌ ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ്‌. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റയായ ചെലവ് കുറഞ്ഞ എയർലൈനാണ്, 2016-ൽ 41 മില്യൺ യാത്രക്കാരെ വഹിച്ചു ഏഷ്യയിലെ ഏറ്റവും വലിയ എട്ടാമത്തെ എയർലൈൻസ്‌. 46 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ്‌ സർവീസ് നടത്തുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇൻഡിഗോ എയർലൈൻസിൻറെ പ്രധാന ഹബ്.

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുഡ്‌ഗാവ്. 2001-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. ദില്ലി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ദില്ലിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ദില്ലി ദേശീയ തലസ്ഥാനമേഖലയുടെ ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുഡ്‌ഗാവ്.

ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാന‌. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിൻറെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിൻറെയും തലസ്ഥാനം ഇതുതന്നെ.

ഇൻറർഗ്ലോബ് എന്റർപ്രൈസസിൻറെ രാഹുൽ ഭാട്യയും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻആർഐ ആയ രാകേഷ് ഗാങ്ങ്വാലും ചേർന്നു 2006-ൽ സ്ഥാപിച്ച സ്വകാര്യ കമ്പനിയാണ് ഇൻഡിഗോ. ഇൻറർഗ്ലോബിനു 51.12 ശതമാനം ഓഹരികളും ഗാങ്ങ്വാലിൻറെ വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ സീലം ഇൻവെസ്റ്റ്മെന്റിനു 47.88 ശതമാനം ഓഹരികളുമാണ് കൈവശം വച്ചിരുന്നത്. 2006 പകുതിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കണം എന്ന ലക്ഷ്യത്തോടെ ഇൻഡിഗോ ജൂൺ 2005-ൽ 100 എയർബസ് എ320-200 വിമാനങ്ങൾക്ക് ഓർഡർ നൽകി.

ഇൻഡിഗോ തങ്ങളുടെ ആദ്യ എയർബസ്‌ വിമാനത്തിൻറെ ഡെലിവറി ഓർഡർ നൽകി ഏകദേശം ഒരു വർഷം സമയമെടുത്ത് 2006 ജൂലൈ 6-നു നടന്നു. 2006 ഓഗസ്റ്റ്‌ 4-നു ന്യൂഡൽഹിയിൽനിന്നും ഗുവാഹതി വഴി ഇംഫാലിലേക്ക് സർവീസ് നടത്തി ഇൻഡിഗോ എയർലൈൻസ്‌ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2006 അവസാനത്തോടുകൂടി എയർലൈനിനു 6 വിമാനങ്ങൾ ഉണ്ടായിരുന്നു, 2007-ൽ മറ്റു 9 വിമാനങ്ങൾകൂടി സ്വന്തമാക്കി. 2010 ഡിസംബറിൽ എയർ ഇന്ത്യയെ കടത്തിവെട്ടി 17.3 ശതമാനം മാർക്കറ്റ്‌ വിഹിതം സ്വന്തമാക്കി ഇൻഡിഗോ എയർലൈൻസ്‌ കിംഗ്ഫിഷർ എയർലൈൻസിനും ജെറ്റ് എയർവേസിനും പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയർലൈൻസായി.

2016 മാർച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉൾപ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇൻഡിഗോ ദിവസേന 918 ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു. പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡൽഹിയിലാണ്, കൂടാതെ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ജയ്പൂർ, അഹമദാബാദ് എന്നിവടങ്ങളിളും ഹബ്ബുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post