എന്താണ് ബ്ലോഗ്? ബ്ലോഗുകളുടെ ചരിത്രം അറിഞ്ഞിരിക്കാം..

Total
0
Shares

ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾ‌ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്‌സൈറ്റുകൾ ആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.

ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്. ബ്ലോഗ് ചെയ്യുക/ബ്ലോഗുക എന്നത് ഒരു ക്രിയ ആയും ഉപയോഗിച്ച് കാണാറുണ്ട്. അർത്ഥം: ബ്ലോഗ് എഴുതുക അല്ലെങ്കിൽ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുക.

വ്യക്തികൾ തങ്ങളുടെ സ്വകാര്യജീ‍വിതത്തെപ്പറ്റി രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഓൺലൈൻ ഡയറി രൂപാന്തരപ്പെട്ടാണ് ആധുനിക ബ്ലോഗുകൾ ഉണ്ടായത്.ഇങ്ങനെയുള്ള എഴുത്തുകാരിൽ മിക്കവരും ഡയറിസ്റ്റ്,ജേണലിസ്റ്റ് അല്ലെങ്കിൽ ജേണലേഴ്സ് എന്നൊക്കെയാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കുറച്ചുപേർ എസ്ക്രിബിഷനിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെട്ടു.‘വെബ് റിംഗ്’ എന്ന തുറന്ന താളുകളിൽ ഓൺലൈൻ-ജേണൽ സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. 1994ൽ സ്വാത്ത്മോർ കോളെജിൽ വിദ്യാർത്ഥിയായിരിക്കേ പതിനൊന്നുവർഷക്കാലം നീണ്ട വ്യക്തിപരമായ ബ്ലോഗിങ് നടത്തിയ ജസ്റ്റിൻ ഹോൾ ആണ് ആദ്യത്തെ ബ്ലോഗറായി പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഓൺലൈനായി രേഖപ്പെടുത്തപ്പെട്ടിരുന്ന മറ്റു് ജേണലുകളും നിലനിന്നിരുന്നു. പ്രധാനപ്പെട്ട ഒരു ഉദാഹരണം ഫിംഗർ പ്രോട്ടോകോൾ വഴി പ്രസിദ്ധീകരിക്കപ്പെടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തിരുന്ന,ജോൺ കാർമാക് എന്ന ഗെയിം പ്രോഗ്രാമർ എഴുതിയിരുന്ന ജേണലായിരുന്നു. കോർപ്പറേറ്റ് സൈറ്റുകളും പേഴ്സണൽ ഹോം പേജുകളുമടക്കമുള്ള വെബ് സൈറ്റുകൾ അവയുടെ ഉള്ളടക്കം തീയതിയനുസരിച്ച് തരം തിരിച്ച് പ്രധാനതാളിൽ ഒരു സൂചികയായി കൊടുക്കുന്ന പതിവ് പണ്ടും ഇപ്പോഴും ഉണ്ട്. ഇതിനൊരുദാഹരണം മാറ്റ് ഡ്രഡ്ജിന്റെ വാർത്തകൾ അടിസ്ഥാനമാക്കിയുള്ള “ഡ്രഡ്ജ് റിപ്പോർട്ട്” എന്ന “വെബ് ലോഗ്” ആണ്, അദ്ദേഹത്തിന് ഈ രീതി ഇഷ്ടമല്ല എന്ന് പറയുന്നുണ്ടെങ്കിലും.

2001-ൽ പല പ്രശസ്ത ബ്ലോഗുകളും നിലവിൽ വന്നു. ആൻഡ്രൂ സള്ളിവന്റെ ആൻഡ്രൂസള്ളിവൻ.കോം, റോൺ ഗുൺസ്‌ബർഗറുടെ പൊളിറ്റിക്സ്1.കോം, റ്റീഗൻ ഗൊഡാർഡിന്റെ പൊളിറ്റിക്കൽ വയർ, ജെറോം ആംസ്‌ട്രോങ്ങിന്റെ മൈഡിഡി തുടങ്ങിയവയെല്ലാം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളായിരുന്നു. 1998 മുതൽ ഉണ്ടായിരുന്ന ബോബ് സോമെർബിയുടെ ഡെയ്‌ലി ഹൌളർ, 1999-ൽ തുടങ്ങിയ മിക്കി കൌ-ന്റെ കൌസ്‌ഫ്ലൈസ് തുടങ്ങിയവയായിരുന്നു ആദ്യകാല രാഷ്ട്രീയ ബ്ലോഗുകൾ.

2001 ആയപ്പോഴേയ്ക്കും ബ്ലോഗിങ്ങ് ഒരു വലിയ പ്രതിഭാസമായി വളർന്നിരുന്നു. എങ്ങനെ ബ്ലോഗ് ചെയ്യാം എന്നു പഠിപ്പിയ്ക്കുന്ന ലേഖനങ്ങൾ വന്നു തുടങ്ങി. ബ്ലോഗിങ്ങ് സമൂഹത്തിന്റെ പ്രാധാന്യവും അതിന് മുഖ്യധാരാസമൂഹത്തിലുള്ള ഇടപെടലുകളും കൂടി വന്നു. പത്രപ്രവർത്തന രംഗത്തെ പല പ്രമുഖ സ്ഥാപനങ്ങളും ബ്ലോഗിങ്ങിനെ താൽപ്പര്യത്തോടെ വീക്ഷിയ്ക്കാനും ബ്ലോഗിങ്ങും പത്രപ്രവർത്തനവും തമ്മിലുള്ള വ്യത്യാസങ്ങൾ വിലയിരുത്താനും തുടങ്ങി.

2002-ൽ ജെറോം ആംസ്‌ട്രോങ്ങിന്റെ സുഹൃത്തും വാണിജ്യപങ്കാളിയുമായ മാർക്കോസ് മൗലിറ്റ്‌സാസ് സുനിഗ “ഡെയിലികോസ്” എന്ന ബ്ലോഗ് തുടങ്ങി. പ്രധാന സംഭവങ്ങളോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഒരു ലക്ഷം പേർ വരെ ഒരു ദിവസം സന്ദർശിയ്ക്കുന്ന ആ ബ്ലോഗ് ഇന്റർനെറ്റിലെ ഏറ്റവുമധികം സന്ദർശകരുള്ള ബ്ലോഗുകളിൽ ഒന്നാണ്.

2002-ൽ ബ്ലോഗുകൾ പ്രശസ്തമാവാൻ മറ്റൊരു കാരണമായിരുന്നു അമേരിക്കൻ സെനറ്റർ ട്രന്റ് ലോട്ട്-മായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റുകളും കമന്റുകളും. മറ്റൊരു സെനറ്റർ ആയ സ്‌ട്രോം തർമണ്ടിന്റെ ബഹുമാനാർത്ഥം നടത്തപ്പെട്ട ഒരു വിരുന്നിൽ വെച്ച് ലോട്ട്, തർമണ്ടിനെ പുകഴ്ത്തിക്കൊണ്ടിപ്രകാരം പറഞ്ഞു:“തർമണ്ട് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ അമേരിയ്ക്ക ഇന്ന് കൂടുതൽ പുരോഗമിക്കപ്പെട്ടിരുന്നേനെ”. ഇത് 1948-ൽ തർമണ്ട് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉന്നയിച്ചിരുന്ന വംശീയ വിച്ഛേദനം എന്ന ആശയത്തോട് പിന്തുണ പ്രഖ്യാപിയ്ക്കലായി ലോട്ട്-ന്റെ വിമർശകർ വ്യാഖ്യാനിച്ചു. ബ്ലോഗെഴുത്തുകാർ പഴയ രേഖകളും രേഖപ്പെടുത്തപ്പെട്ട അഭിമുഖങ്ങളും ഒക്കെ ഉയർത്തിക്കൊണ്ടു വന്ന് ഈ വാദത്തിന് ശക്തിപകർന്നു. ലോട്ട്-ന്റെ പ്രസ്താവന മാധ്യമങ്ങൾ പലതും പങ്കെടുത്ത ഒരു പൊതുവേദിയിലാണ് നടത്തപ്പെട്ടതെങ്കിലും ബ്ലോഗെഴുത്തുകാർ ഈ കഥ പുറത്തു വിടുന്നതു വരെ മാധ്യമങ്ങൾ എല്ലാം ഇതിനെക്കുറിച്ച്‌ മൗനം പാലിച്ചിരുന്നു. ബ്ലോഗിങ്ങ് ഉണ്ടാക്കിയ ഈ രാഷ്ട്രീയ പ്രതിസന്ധി കാരണം ലോട്ട്-ന് മെജോറിറ്റി ലീഡർ സ്ഥാനത്തു നിന്നും രാജിവയ്ക്കേണ്ടി വന്നു.

ഈ സംഭവത്തോടെ വാർത്താപ്രചരണത്തിനുള്ള ഒരു മാർഗ്ഗം എന്ന വിശ്വാസ്യത ബ്ലോഗുകൾ നേടിയെടുത്തു. വെറും കൊച്ചുവർത്തമാനം പറച്ചിലായി മിക്കവാറും വീക്ഷിക്കപ്പെടാറുണ്ടെങ്കിലും ചില സമയത്ത് ബ്ലോഗെഴുത്തുകാർ പ്രധാന വാർത്തകൾ മറ്റു മാധ്യമങ്ങൾക്കു മുൻപു തന്നെ പൊതുജനത്തെ അറിയിക്കുന്നതിൽ വിജയിക്കാറുണ്ട്. എന്നാൽ മറ്റു സമയങ്ങളിൽ വാർത്താ ബ്ലോഗുകൾ മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട വാർത്തകളെ അപഗ്രഥിയ്ക്കാറാണു പതിവ്.

2002 മുതൽ വാർത്തകൾ വെളിച്ചത്തു കൊണ്ടുവരാനും, രൂപപ്പെടുത്താനും, തിരിച്ചുമറിയ്ക്കാനും ഒക്കെ ബ്ലോഗുകൾക്കുള്ള കഴിവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാക്ക് യുദ്ധസമയത്ത് പല ബ്ലോഗെഴുത്തുകാരും വളരെ കൃത്യമായതും വികാരപരമായതുമായ വീക്ഷണ കോണുകൾ പങ്കുവെച്ചിരുന്നു, സാധാരണ കാണുന്ന ഇടത്-വലത് രാഷ്ട്രീയ ചർച്ചകൾക്കുപരിയായ പല വീക്ഷണങ്ങളും.

പല രാഷ്ട്രീയക്കാരും സ്ഥാനാർത്ഥികളും അവരുടെ നിലപാടുകൾ ജനങ്ങളെ അറിയിക്കാൻ ബ്ലോഗുകൾ ഉപയോഗിച്ചതും ബ്ലോഗുകളുടെ പ്രചാരം വർദ്ധിപ്പിച്ചു. ഹോവാർഡ് ഡീൻ, വെസ്ലി ക്ലാർക്ക് തുടങ്ങിയവ ഇങ്ങനത്തെ ബ്ലോഗുകളാണ്. ഡാനിയൽ ഡ്രെസ്‌നർ, ജെ. ബ്രഡ്‌ഫോർഡ് ഡിലോങ്ങ് തുടങ്ങിയ വിദഗ്ദർ ബ്ലോഗിങ്ങ് തുടങ്ങിയത് ബ്ലോഗുകളെ ഗഹനമായ വിശകലനങ്ങൾക്ക് പാത്രമാക്കി.

രണ്ടാമത്തെ ഇറാഖ്‌ യുദ്ധം ഒരർത്ഥത്തിൽ ഒരു ബ്ലോഗ് യുദ്ധത്തിനു വഴിവെച്ചു. ഇറാഖിൽ നിന്നുള്ള പല ബ്ലോഗെഴുത്തുകാരും പ്രശസ്തരായി. സലാം പാക്സ് എന്നയാൾ തന്റെ ബ്ലോഗ് ഒരു പുസ്തകമായി പ്രസിദ്ധീകരിയ്ക്കുകവരെ ചെയ്തു. യുദ്ധം ചെയ്തുകൊണ്ടിരുന്ന പല സൈനികരും ബ്ലൊഗുകൾ ഉണ്ടാക്കി. ഇത്തരം യുദ്ധബ്ലോഗൂകൾ യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങളെപ്പറ്റി വായനക്കാർക്ക് പല പുതിയ അറിവുകളും പകർന്നു കൊടുത്തു. ഔദ്യോഗിക വാർത്താമാധ്യമങ്ങളുടെതിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകളാണ് പല ബ്ലോഗുകളും വായനക്കാർക്ക് നൽകിയത്.

വ്യക്തമല്ലാത്തതും അതിപ്രധാനമല്ല്ലാത്തതുമായ പല വാർത്തകളിലേയ്ക്കും പൊതുജനശ്രദ്ധ തിരിയ്ക്കാൻ ബ്ലോഗുകൾക്കായി. മാർച്ച് 11 ഭീകരാണക്രമണത്തിനെതിരെ മാഡ്രിഡിൽ നടന്ന ഒരു വൻ പ്രതിഷേധത്തിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനായി ബ്ലോഗെഴുത്തുകാർ പലരും ആ തെരുവുകളിലെ ഗതാഗത ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കിയിരുന്നു.

ടെലിവിഷനിൽ കാണിയ്ക്കുന്ന പല പരിപാടികൾക്കും ബ്ലോഗെഴുത്തുകാർ തത്സമയ വിവരണങ്ങൾ നൽകാൻ തുടങ്ങി. അങ്ങനെ ബ്ലോഗിങ്ങിന് പരിഭാഷയോടൊപ്പം എഡിറ്റിങ്ങും എന്ന ഒരു മാനം കൂടി കൈവന്നു. ഉദാഹരണത്തിന് “ഞാൻ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ബ്ലോഗ് ചെയ്യുന്നു” എന്നതിന് “ഞാൻ പ്രസിഡന്റ് ബുഷിന്റെ പ്രസംഗം ടെലിവിഷനിൽ കാണുമ്പോൾ അതിനെപ്പറ്റിയുള്ള എന്റെ പ്രതികരണം എന്റെ ബ്ലോഗിൽ എഴുതുന്നു” എന്നൊരു അർത്ഥം വരുന്നു. ബ്ലോഗിൽ തത്സമയ വിവരണം കൊടുക്കുന്നതിനെ ചിലപ്പോൾ തത്സമയ ബ്ലോഗിങ്ങ് എന്ന് പറയാറുണ്ട്.

രാഷ്ട്രീയ ഉപദേശകർ, മാധ്യമങ്ങൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർ ജനങ്ങളിലേയ്ക്ക് എത്താനും അഭിപ്രായരൂപവൽക്കരണത്തിനുമായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങിയതോടെ 2004-ഓടെ ബ്ലോഗുകൾ കൂടുതൽ പൊതുധാരയിലേയ്ക്കു കടന്നുവന്നു തുടങ്ങി. ബ്രിട്ടനിലെ ലേബർ പാർട്ടി പ്രതിനിധി റ്റോം വാട്ട്‌സണെപ്പോലെ സജീ‍വ പ്രചാരണത്തിലേയ്ക്കിറങ്ങാത്ത രാഷ്ട്രീയക്കാർ കൂടി സമ്മതിദായകരുമായി ഇടപഴകാനായി ബ്ലോഗുകൾ ഉപയോഗിച്ചു തുടങ്ങി.

ക്രിസ്റ്റഫർ ലിഡൺ, മാറ്റ് സ്റ്റോളർ എന്നിവർ ചേർന്ന് മിനെസൊട്ട പബ്ലിക്ക് റേഡിയോയിൽ ബ്ലോഗിങ്ങിന് രാഷ്ട്രീയത്തിൽ ഉണ്ടാവാനിടയുള്ള സ്വാധീനത്തെപ്പറ്റി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. കൊളമ്പിയ ജേർണലിസം റിവ്യൂ ബ്ലോഗുകൾക്കും ബ്ലോഗിങ്ങിനും പ്രചരണം നൽകാൻ തുടങ്ങി. ബ്ലോഗിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ അച്ചടിമാധ്യമങ്ങളിൽ എത്താനും ബ്ലോഗെഴുത്തുകാർ റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെടാനും തുടങ്ങി. അമേരിക്കയിലെ രണ്ട് പ്രധാനപാർട്ടികളായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും 2004 വേനൽകാല സമ്മേളനങ്ങൾ മുതൽ ബ്ലോഗെഴുത്തുകാരെ അംഗീകരിക്കാനും ബ്ലോഗുകളെ പൊതുപ്രചാരണത്തിന്റെ ഭാഗമായി കാണാനും തുടങ്ങി. ക്രിസ് മാത്യൂസിന്റെ “ഹാർഡ് ബോൾ” പോലെയുള്ള മുഖ്യധാരാ ടെലിവിഷൻ പ്രോഗ്രാമുകൾ പലതും സ്വന്തമായി ബ്ലോഗുകൾ ഉണ്ടാക്കാൻ തുടങ്ങി. മെരിയം-വെബ്‌സ്റ്റേഴ്സ് ഡിക്ഷണറി 2004-ലെ ‘വർഷത്തിലെ പ്രധാന വാക്ക് ആയി തിരഞ്ഞെടുത്തത് ‘ബ്ലോഗ്’ എന്ന വാക്കായിരുന്നു.

റതെർഗേറ്റ് വിവാദം എന്ന പേരിലറിയപ്പെട്ടിരുന്ന വിവാദം വെളിച്ചത്തു കൊണ്ടുവരുന്നതിലും ബ്ലോഗുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിഡന്റ് ബുഷിന്റെ സൈന്യസേവനത്തെപ്പറ്റി നിലവിലുള്ള വിവരങ്ങൾക്കെതിരായ രേഖകൾ ടെലിവിഷൻ ജേർണ്ണലിസ്റ്റ് ആയ ഡാൻ റതെർ സിബിഎസ്-ന്റെ ടെലിവിഷൻ പരിപാടിയായ 60 മിനിട്ട്സിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ കള്ള രേഖകളാണെന്ന്‌ ബ്ലോഗെഴുത്തുകാർ ആരോപിയ്ക്കുകയും അതിനുള്ള തെളിവുകൾ നിരത്തുകയും ചെയ്തു. പരിപാടിയിലൂടെ അപക്വമായ വിവരങ്ങൾ നൽകിയതിന് സിബിഎസ്-നു മാപ്പ് പറയേണ്ടി വന്നു. വാർത്തയുടെയും പൊതുജനാഭിപ്രായങ്ങളുടെയും ഉറവിടങ്ങളായും അതു കൂടാതെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുള്ള ഒരു മാർഗ്ഗമായും ബ്ലോഗുകൾ അംഗീകരിക്കപ്പെട്ടതിന്റെ ആരംഭമായി പല ബ്ലോഗെഴുത്തുകാരും ഈ സംഭവത്തെ കാണുന്നു.

പല ബ്ലോഗെഴുത്തുകാരും മറ്റുപല മാധ്യമങ്ങളിലും കടന്നു ചെന്നു. ഡൺകൻ ബ്ലാക്ക്, ഗ്ലെൻ റെയ്‌നോൾഡ്, മാർക്കോസ് സുനിഗ, അലെക്സ് സ്റ്റെഫെൻ, അന മാരി കോക്സ് തുടങ്ങിയ പല ബ്ലോഗെഴുത്തുകാരും റേഡിയോയിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടു. ഹ്യു ഹെവിറ്റ് എന്ന പരമ്പരാഗത മാധ്യമക്കാരൻ ഈ ഒഴുക്കിനെതിരെ നീന്തിയ ഒരാളാണ്, അദ്ദേഹം ഒരു അറിയപ്പെടുന്ന ബ്ലോഗെഴുത്തുകാരനായി വളർന്നു.

‘മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ്’ പോലെയുള്ള ചില ബ്ലോഗുകൾ 2004 ഡിസംബറിലെ സുനാമി സമയത്ത് വാർത്തകളുടെ ഒരു പ്രധാന ഉറവിടമായിരുന്നു. ശ്രീലങ്കയിലെയും ദക്ഷിണേന്ത്യയിലേയും സുനാമി ബാധിത പ്രദേശങ്ങളിൽ നിന്ന്‌ നേരിട്ട് മൊബൈൽ എസ്. എം. എസ്-കൾ വഴി ഈ ബ്ലോഗിൽ വാർത്തകൾ എത്തിക്കാൻ സാധിയ്ക്കുമായിരുന്നു.

2005 സെപ്റ്റംബറിൽ ബ്രിട്ടണിലെ ദി ഗാർഡിയൻ ദിനപ്പത്രം അവരുടെ കെട്ടും മട്ടും ഒന്നു പരിഷ്കരിച്ചു – രണ്ടാം പേജിൽ ബ്ലോഗുകളെപ്പറ്റിയുള്ള ഒരു ദൈനംദിന പംക്തി അവർ തുടങ്ങി. മറ്റു വാർത്താ സ്ഥാപനങ്ങളെപ്പോലെ തന്നെ 2006 ജൂണോടെ ബി.ബി.സി ന്യൂസ്-ഉം അവരുടെ എഡിറ്റർമാർക്കായി ഒരു വെബ് ലോഗ് തുടങ്ങി. 2005 ജനുവരിയിൽ വ്യവസായികൾക്കു തള്ളിപ്പറയാനാവാത്തവർ എന്ന വിശേഷണത്തോടെ ഫോർച്ച്യൂൺ മാസിക 8 ബ്ലോഗെഴുത്തുകാരെ എടുത്തുകാട്ടി. പീറ്റർ റോജസ്, സെനി ജാർഡിൻ, ബെൻ ട്രോട്ട്, മെന ട്രോട്ട്, ജൊനാതൻ ഷ്വാർട്ട്സ്, ജെയ്‌സൺ ഗോൾഡ്‌മാൻ, റോബർട്ട് സ്കോബെൾ, ജെയ്‌സൺ കലക്കാനിസ് എന്നിവരാണവർ.

പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ വ്ലോഗ് എന്നു വിളിക്കുന്നു, കൊളുത്തുകൾ നിറഞ്ഞ ബ്ലോഗുകളെ ലിങ്ക്‌ലോഗ് എന്നും ചിത്രങ്ങൾ നിറഞ്ഞതിനെ ഫോട്ടോബ്ലോഗ് എന്നും വിളിക്കുന്നു. ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. മൊബൈൽ ഫോൺ അല്ലെങ്കിൽ PDA വച്ച് എഴുതുന്ന ബ്ലോഗുകളെ മോബ്ലോഗ് എന്ന് വിളിക്കുന്നു. ചില പ്രത്യേക വിഷയങ്ങളെക്കുറിച്ചാണ് ചില ബ്ലോഗുകൾ സംസാരിക്കുന്നത്. ഉദാഹരണം രാഷ്ട്രീയ ബ്ലോഗ്, യാത്രാ വിവരണ ബ്ലോഗ്.

അധികവും ബ്ലോഗുകൾ സ്വകാര്യ ബ്ലോഗുകളായിട്ടാണ് കാണാറ്. ചിലപ്പോൾ വാണിജ്യപരമായ ഉപയോഗങ്ങൾക്കും ബ്ലോഗ് ഉപയോഗിക്കാറുണ്ട്. ഒരു തൊഴിൽ‌സംഘത്തിന്റെ അകത്ത് വാർത്താവിനിമയവും സംസ്കാരവും കൂട്ടുവാനും പുറത്ത് പരസ്യം ചെയ്യാനും, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും ഉപയോഗിക്കുന്ന ബ്ലോഗുകളാണ് കോർപ്പറേറ്റ് ബ്ലോഗുകൾ.

ബ്ലോഗ് സെർച്ച് എഞ്ചിനുകൾ (ബ്ലോഗോസ്ഫിയർ) അനുസരിച്ച് ബ്ലോഗ് ഉള്ളടക്കം തിരയാനായി പല ബ്ലോഗ് സെർച്ച് എഞ്ചിനുകളും നിലവിലുണ്ട് (ഉദാഹരണം ബ്ലോഗ്‌ഡിഗ്ഗർ, ഫീഡ്‌സ്റ്റർ‍, ടെക്നൊറാറ്റി). ടെക്നൊറാറ്റി കൂടുതൽ ആളുകൾ തിരയുന്നതെന്തെന്നും ബ്ലോഗുകൾ തരം തിരിക്കാൻ ഉപയോഗിക്കുന്ന ടാഗുകൾ എന്തെന്നുംകൂടി നമുക്കു കാട്ടിത്തരുന്നു.

മിക്ക ബ്ലോഗുകളും സ്വകാര്യസംരംഭങ്ങളാണെങ്കിലും, മുഴുസമയ ബ്ലോഗർമാരും അവരിൽ ഉണ്ട്. അവർക്ക് ബ്ലോഗിൽ നിന്ന് ലാഭം ഉണ്ടാക്കാൻ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഏറ്റവും പ്രചാരമേറിയതും എളുപ്പമായതുമായ ഒരു വഴിയാണ് പരസ്യങ്ങൾ ബ്ലോഗിൽ ഇടുക എന്നത്. പക്ഷേ ചിലർക്ക് ഇതിൽ താല്പര്യും ഉണ്ടാകാറില്ല; വായനക്കാർക്ക് പരസ്യങ്ങളോട് നല്ലതല്ലാത്ത സമീപനമാണെന്നുള്ളതു തന്നെ കാരണം. ഏതെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങൾ തങ്ങളുടെ ബ്ലോഗിൽ ഉൾപ്പെടുത്തി, പ്രസ്തുത ലിങ്കുവഴി ആ ഉല്പന്നം ആരെങ്കിലും വാങ്ങിയാൽ അതിന്റെ ലാഭവിഹിതത്തിലൊരുഭാഗം നേടുക എന്നതാണ് മറ്റൊരു പരസ്യരീതി.

ചിലർ ക്ലിക്ക് ചെയ്ത് ദാനം ചെയ്യുക എന്നതും ശ്രമിച്ചിട്ടുണ്ട്. പ്രസിദ്ധ രാഷ്ട്രീയ ബ്ലോഗർ ആൻഡ്രൂ സള്ളിവൻ ഒരിക്കൽ അവകാശപ്പെട്ടത് തന്റെ ബ്ലോഗിന് ദാനം ചോദിക്കുന്നതുവഴി കിട്ടുന്ന തുക ദ ന്യൂ റിപ്പബ്ലിക്ക്-ന് താൻ എഴുതുന്നതിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതലാണെന്നാണ്. അമേരിക്കയിലെ പൊതുഉടമസ്ഥതയിലുള്ള ടെലിവിഷൻ സ്റ്റേഷനുകളുടെ മാതൃകയിൽ സള്ളിവൻ ഇടയ്ക്കിടക്ക് തന്റെ ബ്ലോഗിനുവേണ്ടിയുള്ള സംഭാവനായജ്ഞങ്ങൾ ബ്ലോഗിൽ‌ത്തന്നെ നടത്താറുണ്ടായിരുന്നു. ഇത്തരമൊരുയജ്ഞത്തിൽ ഒരുതവണ അദ്ദേഹത്തിന് 1,20,000 ഡോളറ് (ഏകദേശം അഞ്ചരക്കോടി രൂപ) വരെ ലഭിച്ച ചരിത്രമുണ്ട്. ഈ ബ്ലോഗിന് കോർപ്പറേറ്റ് സ്പോൺസർഷിപ്പ് നേടിയെടുക്കാൻ സള്ളിവൻ ഒരിക്കൽ‍ ശ്രമിച്ചെങ്കിലും വായനക്കാരുടെ എതിർപ്പുമൂലം നടക്കുകയുണ്ടായില്ല.

സള്ളിവന്റെ ശ്രമം പാളിയതിനുശേഷം വേറെ ഒരു പ്രശസ്തനായ ബ്ലോഗറും അതിനു ശ്രമിച്ചില്ല. എന്നാലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പല മാസികകളും പത്രങ്ങളും സ്വന്തം ജോലിക്കാരുടെ ബ്ലോഗുകളുടെ ചെലവു വഹിക്കാൻ തുടങ്ങി. ഇവിടെയുള്ള വാണിജ്യപരമായ മാതൃക പത്രങ്ങളിലെ പരമ്പരാഗത കോളം എഴുത്തുകാരുടേതു തന്നെയാ‍യിരുന്നു‍. ഇതിൽ സൃഷ്ടിപരമായ കൂട്ടിച്ചേർക്കലുകൾ നടത്തി, മറ്റു മാധ്യമങ്ങളിലെ ജോലിക്കാർ ബ്ലോഗുകൾ തുടങ്ങി തങ്ങളുടെ കമ്പനിയുടെ ഉൽപ്പനങ്ങൾക്ക് പരസ്യങ്ങൾ കൊടുത്ത് തുടങ്ങി. ഉദാഹരണത്തിന്, അശ്ലീല സിനിമകളിൽ അഭിനയിക്കുന്ന നടന്മാർ തങ്ങളുടെ സിനിമകളെക്കുറിച്ച് കമ്പനി വെബ് സൈറ്റുകളിൽ ബ്ലോഗെഴുതി, ഉപഭോക്താവിനും ഉൽപ്പന്നത്തിനും ഇടയിൽ ഒരു വ്യക്തിപരമായ ബന്ധം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാറുണ്ട്.

ബ്ലോഗുകൾ ഇത്ര പ്രചാരം നേടാൻ കാരണമെന്തെന്നതിനെപ്പറ്റി അടുത്തകാലത്ത് ഗവേഷണങ്ങൾ നടക്കുകയുണ്ടായി. രണ്ടുതരത്തിലാണ് ഈ പ്രചാരം അളന്നത്. വാക്കുകളിലൂടെയുള്ള പ്രചാരവും മറ്റു സേവനങ്ങളിൽ (ഉദാ: ബ്ലോഗ്‌റോൾ) ഭാഗമാകുന്നതുകൊണ്ടുള്ള പ്രയോജനവും. ബ്ലോഗ്‌റോൾ വഴി ഒരു ബ്ലോഗിനു പ്രചാരം ലഭിക്കാൻ സമയം എടുക്കുമെന്നതും സ്ഥിരംകൊളുത്തുകൾ വഴി അതു പെട്ടെന്ന് കിട്ടുമെന്നതുമാണ് ഗവേഷണങ്ങളുടെ പ്രധാന കണ്ടെത്തൽ. ഇതിനൊരു കാരണം സ്ഥിരം കൊളുത്തുകൾ വഴി നേരിട്ടു വരുന്നവർ ആ ബ്ലോഗിന്റെ ഉള്ളടക്കം നല്ലതാണെന്നും അതു കാണാൻ മൂല്യമുള്ളതുമാണെന്നു ലേഖകനു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും എന്നതാവാം.

ബ്ലോഗ്‌ഡെക്സ് പ്രൊജെക്റ്റ് എം.ഐ.റ്റി മീഡിയ ലാബിലെ ഗവേഷകർ തുടങ്ങിയത്, ഇന്റെർനെറ്റിൽ ബ്ലോഗുകൾ തിരഞ്ഞ്, അതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് സാമൂഹികമായ സ്വഭാവങ്ങൾ പഠിക്കാനാണ്. നാലുവർഷം കൊണ്ട് അവർ ബ്ലോഗുകളെപ്പറ്റി പഠിക്കുകയും ബ്ലോഗിന്റെ ലേഖകന്മാർ അറിയാതെ ബ്ലോഗുകളിൽ കൂടുതൽ ശ്രദ്ധകിട്ടുന്ന വിഷയങ്ങൾ ഏതൊക്കെ എന്നു കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംരംഭം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ടെക്നൊറാറ്റി ബ്ലോഗുകളിലേക്കു വരുന്ന കൊളുത്തുകളുടെ എണ്ണം കണക്കാക്കി ബ്ലോഗുകൾക്ക് റാങ്ക് നൽകാറുണ്ട്. അലെക്സാ ഇന്റെനെറ്റ് അലെക്സാ ടൂൾബാർ ഉപയോഗിക്കുന്ന ആളുകൾ കൂടുതലായി സന്ദർശിക്കുന്ന ബ്ലോഗുകൾക്ക് റാങ്ക് നൽകാറുണ്ട്. 2006 ഓഗസ്റ്റിൽ, ടെക്നൊറാറ്റി ഏറ്റവും കൂടുതൽ ആളുകൾ കൊളുത്ത് കൊടുത്തിരിക്കുന്ന ബ്ലോഗായി ചൈനീസ് നടി സു ജിങ്ലേയിയുടെ ബ്ലോഗും ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ബ്ലോഗായി ഒരു സംഘം ആൾക്കാർ എഴുതുന്ന ബോയിങ്ങ് ബോയിങ്ങ് എന്ന ബ്ലോഗും തിരഞ്ഞെടുത്തു.

ചൈനീസ് മാധ്യമം സിൻ‌ഹുവ, സു ജിങ്ലേയിയുടെ ബ്ലോഗ് അഞ്ച് കോടി ആളുകൾ വായിച്ചുവെന്നും, അതിനാൽ ലോകത്തിലേ ഏറ്റവും പ്രചാരമുള്ള ബ്ലോഗ് ഇതാണെന്നും അവകാശം ഉന്നയിച്ചു. 2006 മധ്യത്തിൽ ഈ ബ്ലോഗിനായിരുന്നു ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ കൊളുത്തുകൾ കൊടുത്തിരുന്നത്.

യൂനിക്കോഡ് എൻകോഡിംഗിലുള്ള ഫോണ്ടുകൾ മലയാളത്തിൽ ലഭ്യമായതോടെയാണ് മലയാളത്തിൽ ബ്ലോഗിംഗ് വ്യാപകമായത്. അതിനു മുമ്പ് ആസ്കി എൻകോഡിംഗിലുള്ള ഫോണ്ടുകളായിരുന്നു മലയാളത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഓരോ ബ്ലോഗും വായിക്കാൻ പ്രസ്തുതബ്ലോഗ് എഴുതാൻ ഉപയോഗിച്ച ഫോണ്ട് ആവശ്യമായിരുന്നു. ഇത് ബ്ലോഗിംഗിന്റെ പ്രചാരത്തിനു തടസ്സമായിരുന്നു. ആസ്കി എൻകോഡിംഗിലുള്ള കേരളേറ്റ് എന്ന ഫോണ്ട് ഉപയോഗിച്ച് 2003 ജനവരിയിൽ എം.കെ.പോൾ ആരംഭിച്ച ജാലകം ആണ് മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്. ഫ്രീനോഡ് എന്ന സെർവ്വറിലായിരുന്നു ഈ ബ്ലോഗ് ആരംഭിച്ചത്. പിന്നീട് റീഡിഫ് ഡോട്ട് കോം ബ്ലോഗർ സേവനം ആരംഭിച്ചപ്പോൾ അതിലേക്കും ചിന്ത ഡോട്ട് കോം ആരംഭിച്ചപ്പോൾ അതിലേക്കും ജാലകം മാറി. മലയാളം ബ്ലോഗിംഗ് പ്രചാരത്തിലായതോടെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയും ഇന്നു ബ്ലോഗുകൾ ഉപയോഗിക്കുന്നു. കേരളത്തിലെ ഹൈസ്ക്കൂൾ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള മാത്തമാറ്റിക്സ് ഇതിനൊരു ഉദാഹരണമാണ്.

മിക്ക ബ്ലോഗർമാരും തങ്ങളെ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമായി കാണുന്നു. മറ്റുചിലർ മാധ്യമങ്ങളിൽ ജോലി ചെയ്തുകൊണ്ടുതന്നെ ബ്ലോഗിങ്ങ് ചെയ്യുന്നവരാണ്. ചില സ്ഥാപനങ്ങൾ ബ്ലോഗിങ്ങിനെ യാതൊരു തടസ്സങ്ങളുമില്ലാതെ തങ്ങൾക്കു പറയാനുള്ളത് പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള മാർഗ്ഗമായി കാണുന്നു. എന്നാൽ പകർപ്പവകാശ നിയമങ്ങളെയോ മുഖ്യധാരാ മാധ്യമങ്ങളുടെ കർത്തവ്യങ്ങളെയോ യാതൊരു ബഹുമാനവുമില്ലാതെ, സമൂഹത്തിന് വിശ്വസനീയ വിവരങ്ങൾ നൽകാൻ ബ്ലോഗേർസിന് ഉത്തരവാദിത്തം ഇല്ല എന്നാണ് ഈ സംവിധാനത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

മുഖ്യധാരാ മാധ്യമപ്രവർത്തകരും ഇപ്പോൾ ബ്ലോഗ് എഴുതുന്നുണ്ട് — ഏതാണ്ട് മുന്നൂറിനും മുകളിൽ. സൈബർ ജേർണലിസ്റ്റ് ഡോട്ട് നെറ്റിന്റെ ജെ-ബ്ലോഗ് ലിസ്റ്റ് പ്രകാരമാണിത്. 1998 ഓഗസ്റ്റിലാണ് വാർത്തകൾക്കായി ഒരു ബ്ലോഗ് പ്രശസ്തമായത്, ഇത് ഷാർ‌ലറ്റ് ഒബ്സർവറിലെ ജോനഥൻ ദൂബേ ബോണീ എന്ന ചുഴലിക്കാറ്റിനെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതോടെയാണ്.

ന്യൂനപക്ഷ ഭാഷകളെ ഒന്നിച്ചു കൊണ്ടുവരാനും, അതു പഠിക്കുന്നവരേയും പഠിപ്പിക്കുന്നവരെയും ഏകോപിപ്പിക്കുവാനും ബ്ലോഗുകൾ സഹായിക്കുന്നു; ഗേലിക്ക് ഭാഷകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് പറയേണ്ടതാണ്. കാരണം ഈ ഭാഷയുടെ രചയിതാക്കൾ പരമ്പരാഗത ഗേലിക്ക് പ്രദേശങ്ങളായ കസഖ്‌സ്ഥാൻ തൊട്ട് അലാസ്ക വരെയുള്ള ദൂരപ്രദേശങ്ങളിലാണു വസിക്കുന്നത്. ന്യൂനപക്ഷ ഭാഷകൾക്ക് സാമ്പത്തികമായ ലാഭം ഉണ്ടാക്കിത്തരാൻ കഴിവില്ലാത്തതിനാൽ ബ്ലോഗിങ്ങ് പോലെയുള്ള സ്വതന്ത്രമായ മേഖലകൾ വഴിയേ അവയ്ക്കു വായനക്കാരെ നേടിയെടുക്കാ‍ കഴിയൂ.

ബ്ലോഗ്ഗിങ്ങിന്റെ നിയമ വശങ്ങൾ : ബ്ലോഗ്ഗിന്റെ പ്രശസ്തിയോടൊപ്പം പല നിയമ പ്രശ്നങ്ങളും പൊങ്ങി വന്നു. പല കമ്പനികളും അവരുടെ ജോലിക്കാർ ബ്ലൊഗ്ഗുകളിൽ കമ്പനിയെകൂറിച്ചും മറ്റും ചർച്ച ചെയ്യുന്നു എന്ന കാരണത്താൽ പിരിച്ചു വിട്ടു. പകർപ്പവകാശ പ്രശ്നങ്ങൾ, രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യൽ, മറ്റുള്ളവരെ അവഹേളിക്കൽ ഇങ്ങനെ തുടങ്ങി പല പ്രശ്നങ്ങളും ബ്ലോഗ്ഗുകൾ ഉയർത്തി കൊണ്ടുവന്നു. പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ കോടതിക്കു മുൻപിൽ എത്തുകയും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വിധികൾ പുറത്തുവരികയും ഉണ്ടായി.

മൂന്നാം കക്ഷികളിൽ നിന്നു വരുന്ന വിവരങ്ങൾക്ക് ഇന്റർനെറ്റ് സേവന ദാതാക്കൾ ഉത്തരവാദികൾ അല്ല എന്ന് അമേരിക്കയുടെ Communications Decency Actഉം യൂറോപ്യൻ യൂണിയന്റെ Directive 2000/31/EC ഉം പറയുന്നു.

John Doe v. Patrick Cahill (John Doe എന്ന അമേരിക്കൻ നിയമപ്രയോഗത്തിന് ‘’പേരറിയാത്ത ഒരാൾ’‘ എന്നാണർ‌ത്ഥം) എന്ന കേസിൽ അത്യപൂർ‌വ്വമായ സാഹചര്യങ്ങളിലേ അപരിചിതരായി നിന്നു ബ്ലോഗ്ഗുന്നരെ വെളിച്ചത്തു കൊണ്ടുവരാവൂ എന്ന് ഡെലവെയർ സുപ്രീം കോടതി വിധിച്ചു. പക്ഷേ, ഒരു ടൌൺ കൌൺസിലറായിരുന്ന കാഹിൽ തനിക്കെതിരെ മറഞ്ഞിരുന്നു ബ്ലോഗ്ഗുന്ന John Doe തന്റെ രാഷ്ട്രീയ എതിരാളികൂടിയായ ടൌൺ മേയറാണെന്ന് ഐ എസ് പി വിലാസം വഴി കണ്ടെത്തുന്നതിൽ വിജയിച്ചു. കാഹിൽ രണ്ടാമതും കേസു പുതുക്കി കോടതിയെ സമീപിച്ചുവെങ്കിലും മേയർ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു തയ്യാറായി.

സിംഗപ്പൂരിൽ മറ്റൊരു കേസിൽ ചൈനാക്കാരായ രണ്ടു പേരെ മുസ്ലീം വിരുദ്ധ കാര്യങ്ങൾ അവരുടെ ബ്ലോഗ്ഗിൽ ഇട്ടതിനു അവിടുത്തെ കോടതി ശിക്ഷിച്ചു.

ബ്രിട്ടണിൽ ഒരു കോളേജ് അദ്ധ്യാപിക അവിടുത്തെ ഒരു രാഷ്ട്രീയക്കാരനെതിരെ ഒരു ബ്ലോഗ്ഗിൽ പല പേരുകളിൽ കമെന്റുകൾ ഇട്ടു. ആ രാഷ്ട്രീയക്കാരനും ആ ബ്ലൊഗ്ഗിൽ കമെന്റ് ഇട്ടിരുന്നു. ഒരു കമെന്റിൽ അവർ അദ്ദേഹത്തെ നാസി എന്നു വരെ വിളിച്ചു. ഈ രാഷ്ട്രീയക്കാരൻ ISP വഴി ഇവരുടെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തി അവർക്കെതിരെ 10,000 പൗണ്ടിന്റെ നഷ്ടപരിഹാരവും 7,200 പൗണ്ടിന്റെ മറ്റു ചെലവുകളും കണക്കാക്കി കേസുകൊടുത്തു.

ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ എറിക് റിങ്ങ്മാർ എന്ന ഒരു മുതിർന്ന അദ്ധ്യാപകൻ തന്റെ ബ്ലോഗ്ഗിൽ വിദ്യാർത്ഥികളുടെ സ്കൂൾ ജീവിതം ചർച്ച ചെയ്യുന്നു എന്നു കണ്ട സ്കൂൾ ഓഫ് എക്കണോമിക്സിന്റെ കൺവീനർ അത് എത്രയും പെട്ടെന്ന് നിർത്താനും ബ്ലോഗ്ഗ് അടച്ചു പൂട്ടാനും ആവശ്യപ്പെട്ടു.

2006ലെ എൻ.ബി.എ. ടൂർണമെന്റിന്റെ സമയത്ത് എൻ.ബി.എ. അധികൃതരെ തന്റെ ബ്ലോഗ്ഗിലൂടെ വിമർശിച്ചു എന്നതിന്റെ പേരിൽ ഡാലസ് മാവെറിക്സ് ഉടമസ്ഥനായ മാർക്ക് ക്യൂബനെതിരെ ഈ അടുത്ത കാലത്തു പിഴയിട്ടു.

എലെൻ സിമോന്റി എന്ന എയർ ഹോസ്റ്റസിന് അവരുടെ യൂണിഫോമോടുകൂടിയ തന്റെ നഗ്നത വെളിവാക്കുന്ന ഒരു ഫോട്ടോ അവരുടെ തന്നെ The Queen of the Sky എന്ന ബ്ലോഗ്ഗിൽ ഇട്ടതിന്റെ പേരിൽ ജോലി പോയി. മതിയായ കാരണം ഇല്ലാതെ പിരിച്ചുവിട്ടതിനും, മാനനഷ്ടം ഉണ്ടാക്കിയതിനും, ഭാവി വേതനങ്ങൾ ഇതു മൂലം നഷ്ടമാക്കിയതിനും എതിരെ സിമോന്റി എയർലൈസിനെതിരെ കേസുകൊടുത്തു.

ഇൻഡ്യയിൽ ഗൌരവ് സാബ്‌നിസ് എന്ന ബ്ലോഗ്ഗർ ഒരു മാനേജ്‌മെന്റ് സ്കൂൾ ആയ IIPM ന്റെ ചില തെറ്റായ അവകാശവാദങ്ങളെ തന്റെ ബ്ലോഗിലൂടെ പുറത്തു കൊണ്ടു വന്നു. ഇതിനു പ്രതിഷേധം എന്ന നിലയിൽ ഗൌരവ് സാബ്‌നിസ് ജോലി ചെയ്യുന്ന IBMന്റെ ലാപ് ടോപ്പുകൾ കത്തിച്ചു കളയും എന്നു IIPM ഭീഷണി മുഴക്കി. IBM നു പ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ച് ഗൌരവ് സാബിൻസ് തന്റെ IBM ജോലി രാജിവച്ചു.

ചരമമടയുന്ന ബ്ലോഗുകൾ : 2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തിൽ ബ്ലോഗുകൾ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റർനെറ്റിൽ അതിവേഗം വളരുകയാണ്‌. ഇപ്പോൾ അവിടെ 20 കോടി ബ്ലോഗുകൾ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവർഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയിൽ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ ‘ബ്ലോഗോസ്‌ഫിയറി’ (Blogosphere) ൽ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകൾ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തിൽ അകലാചരമമടഞ്ഞ ബ്ലോഗുകൾ നെറ്റിൽ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധർ പറയുന്നു. കാരണം, സെർച്ച്‌എഞ്ചിനുകളിൽ ഇത്തരം ബ്ലോഗുകളുടെ ‘കണ്ണികൾ'(links) അവശേഷിക്കും. ബ്ലോഗർ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെർച്ച്‌എഞ്ചിനുകൾ അറിയണമെന്നില്ല. നെറ്റിൽ തിരച്ചിൽ നടത്തുന്നവർക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെർച്ച്‌എഞ്ചിനുകളിൽ തിരയുന്നവർക്ക്‌, ഈ കണ്ണികളും സെർച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ ‘പ്രേതബ്ലോഗുകൾ’ (ghost blogs) എന്നാണ്‌ ചില വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post