ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് ഭീമനായ ‘കൊക്ക-കോള’യുടെ ചരിത്രം…

Total
1
Shares

1884 -ൽ ജ്യോർജ്ജിയ സംസ്ഥാനത്തിലെ കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്റ്റോർ ഉടമയായിരുന്ന ജോൺ സ്റ്റിത് പെംബെർടൺ ഒരിനം കൊകാവൈൻ നിർമ്മിക്കുകയും അതിനെ ‘പെംബെർടൺസ് ഫ്രെഞ്ച് വൈൻ കൊകാ‘ എന്ന പേരിൽ വില്പന നടത്തുകയും ചെയ്തു. യഥാർത്ഥത്തിൽ ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്‌. ഫ്രെഞ്ചുകാരനായ ആഞ്ചെലോ മാരിയാനി ഉണ്ടാക്കിയ ‘വിൻ മാരിയാനി’ എന്ന കൊകാവൈനിൽ നിന്നാണ് ഈ പുതിയ പാനീയം വികസിപ്പിച്ചെടുത്തത്‌.

അടുത്ത വർഷം ഫുൾടൺ കൌണ്ടി മദ്യ നിരോധനം ഏർപ്പെടുത്തിയതോടെ, പെംബെർടൺ ഈ പാനീയത്തിൽ നിന്ന്‌ ആൽക്കഹോൾ ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങി. പുതിയതായി ഉണ്ടാക്കിയ ആൽക്കൊഹോൾ രഹിതമായ പാനീയത്തിന്, അദ്ദേഹം കൊക്ക-കോള എന്നു നാമകരണം ചെയ്തു. ഉന്മേഷദായകമായ കൊക്ക ഇലകളും, നറുമണം നൽകുന്ന കോള കുരുക്കളും(ഇതിൽ കഫീൻ അടങ്ങിയിരിക്കുന്നു) ഈ പാനീയത്തിന്റെ കൂട്ടിൽ ഉണ്ടായിരുന്നു. ഒരു ഗാലൻ കൊക്ക-കോള സിറപ്പിൽ 140 ഗ്രാം കൊക്കാ ഇലകൾ ആണ് ചേർത്തിരുന്നത്‌. 1886 മെയ് 8 ന്, ജ്യോർജ്ജിയ സംസ്ഥാനതലസ്ഥാനമായ അറ്റ്ലാൻറയിലെ ‘ജകൊബ്സ് ഫാർമസി’ യിലാൺ് കൊക്ക-കോളയുടെ ആദ്യവില്പന നടന്നത്‌. ആദ്യ എട്ടു മാസങ്ങളിൽ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങൾ മാത്രമായിരുന്നു വില്പന. ഈ പുതിയ പാനീയത്തിന്റെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്ലാൻറ ജേർണലിൽ ആണ് പ്രത്യക്ഷപ്പെടുന്നത്‌. ഒരുപാട്‌ അസുഖങ്ങൾക്കുള്ള മറുമരുന്നെന്ന നിലയിൽ, ഒരു ഗ്ലാസിന് അഞ്ചു സെൻറ്‌ എന്ന നിരക്കിലാണ് കൊക്ക-കോള ആദ്യം വിൽക്കപ്പെട്ടിരുന്നത്‌.

1887 -ൽ, പെംബെർടൺ അദ്ദേഹത്തിന്റെ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു ഭാഗം അസാ ഗ്രിഗ്ഗ്‌സ് കാൻഡ്ലർ എന്നയാൾക്ക്‌ വിൽക്കുകയുണ്ടായി. തുടർന്ന്‌ 1888 -ൽ, അസാ ഗ്രിഗ്ഗ്‌സ് കാൻഡ്ലർ കൊക്ക കോള കോർപൊറേഷൻ എന്ന കമ്പനി രൂപവത്കരിച്ചു. അതേ വർഷം തന്നെ, പെംബെർടൺ ഉടമസ്ഥാവകാശത്തിന്റെ ബാക്കി, മറ്റു മൂന്നു പേർക്കു കൂടി കൈമാറി: ജെ.സി. മെയ്ഫീൽഡ്‌, എ.ഒ. മർഫി, ഇ.എച്‌. ബ്ലഡ്‌വർത്‌ എന്നിവരായിരുന്നു അവർ. അതേ സമയം തന്നെ, പെംബെർടണിന്റെ മകൻ ചാർലി പെംബെർടൺ, കൊക്ക-കോളയുടെ മറ്റൊരു രൂപം, സ്വന്തം രീതിയിൽ ഉത്പാദിപ്പിച്ചു തുടങ്ങിയിരുന്നു. അങ്ങനെ, ഒരേ സമയം, കൊക്ക-കോളയുടെ മൂന്നു പതിപ്പുകൾ വിപണിയിൽ ലഭ്യമായിരുന്നു.

കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി, പെംബെർടൺ വിശദീകരണം ഇറക്കി: കൊക്ക-കോള എന്ന പേർ ചാർലിക്കു മാത്രം സ്വന്തമാണ്. എന്നാലും മറ്റു രണ്ടു പേർക്കും, അതേ രാസസൂത്രം ഉപയോഗിക്കുകയും ചെയ്യാം. അതുപ്രകാരം 1888 -ൽ കാൻ‌ഡ്ലെർ യം‌യം എന്നും, കോക്ക് എന്നും രണ്ടു പാനീയങ്ങൾ നിർമ്മിച്ചു വില്പന നടത്തി. ഇവയ്ക്കു വലിയ പ്രചാരം ലഭിക്കാഞ്ഞതിനെത്തുടർന്ന്‌, കൊക്ക-കോളയുടെ ഉടമസ്ഥാവകാശത്തിനായി അദ്ദേഹം നിയമനടപടികൾ ആരംഭിച്ചു. പെംബെർടൺ, മാർഗരറ്റ് ഡോസീയെർ, വൂൽഫോക്ക് വാക്കെർ എന്നിവരുടെ കയ്യിൽ നിന്ന്‌, രാസസൂത്രത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും കാൻഡ്ലെർ വാങ്ങിയതായി പറയപ്പെടുന്നു. എന്നാൽ 1914 -ൽ, മാർഗരറ്റ് ഡോസീയെർ, അവരുടെ കയ്യൊപ്പ് കൃത്ത്രിമത്താൽ ഉണ്ടാക്കിയതാണെന്ന്‌ അവകാശപ്പെട്ടു. പിന്നീട് നടന്ന പരിശോധനകൾ, പെംബെർടണിന്റെ കയ്യൊപ്പും വ്യാജമാണെന്ന സൂചനകൾ ൻൽകി.

1892 -ൽ, “ദ കൊക്ക-കോള കമ്പനി” എന്ന പേരിൽ കാൻഡ്ലെർ തന്റെ രണ്ടാമത്തെ കമ്പനി തുടങ്ങി. 1910 -ൽ അദ്ദേഹം തന്റെ കമ്പനികളുടെ ആദ്യകാല രേഖകൾ കത്തിച്ചുകളഞ്ഞതായി വിശ്വസിക്കപ്പെടുന്നു. അതോടെ, കമ്പനിയെ സംബന്ധിക്കുന്ന അവകാശത്തർക്കങ്ങൾ തെളിയിക്കപ്പെടാത്ത രീതിയിലാവുകയും ചെയ്തു. എന്തായാലും കാൻഡ്ലെർ തന്റെ കമ്പനികൾക്കു വേണ്ടി അതിശക്തമായ പരസ്യപ്രചരണങ്ങൾ തുടങ്ങിവയ്ക്കുകയുണ്ടായി.

1894, മാർച് 12നാണ്, ആദ്യമായി കൊക്ക-കോള കുപ്പികളിൽ നിറച്ചു വിൽക്കാൻ തുടങ്ങിയത്‌. ഇപ്പോൾ കാണുന്ന കുപ്പി 1915 -ലാണ് പുറത്തുവരുന്നത്. കൊക്ക-കോള കമ്പനിയുടെ അഭിപ്രായത്തിൽ, കൊക്ക-കോളയുടെ രാസഘടന ലോകത്തിലെ ഏറ്റവും ഗോപ്യമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു വാണിജ്യ രഹസ്യമാണ്. വളരെ കുറച്ചു ഉദ്യോഗസ്ഥർക്കു മാത്രമേ, ശരിയായ രാസഘടന അറിയാവൂ എന്നാണ് കരുതപ്പെടുന്നത്‌. ഏണസ്റ്റ്‌ വൂഡ്രഫ്‌ എന്ന മുൻ‌മേധാവി, ശ്രദ്ധാപൂർവം വളർത്തിയെടുത്ത ഒരു വിപണന തന്ത്രം കൂടിയാണിത്‌. “7X” എന്നറിയപ്പെടുന്ന ഒരു രഹസ്യ ചേരുവ, കൊക്ക-കോളയിൽ ഉണ്ട്‌ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്‌. ഈ ചേരുവ എന്താണെന്നത്‌, ബാഹ്യലോകത്തിന് അറിയില്ല എന്ന്‌ കരുതപ്പെടുന്നു. രാസഘടന തൊഴിലാളികൾ പോലും അറിയാതിരിക്കാൻ, ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ പേരിനുപകരം നിശ്ചിത സംഖ്യകൾ ആണ് ഉപയോഗിക്കുന്നത്‌.

എത്രയൊക്കെ മുൻ‌കരുതൽ എടുത്താലും, ഇക്കാലത്തെ ഭൿഷ്യശാസ്ത്രജ്ഞന്മാർക്കും, സുഗന്ധദ്രവ്യവിദഗ്ദ്ധന്മാർക്കും ഒരു ഉല്പന്നത്തിന്റെ ഘടന ശരിയായി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. “ഫോർ ഗോഡ്‌, കണ്ട്രി ആൻറ്‌ കൊക്ക-കോള” എന്ന തന്റെ പുസ്തകത്തിൽ, മാർക്ക് പെൻ‌ഡെർഗ്രാസ്റ്റ്‌ കൊക്ക-കോളയുടെ ഘടന ഇപ്രകാരമാണെന്ന്‌ പരയുന്നുണ്ട്: സിട്രേറ്റ്‌ കഫീൻ, വാനില സത്ത്‌, ദ്രവ കൊക്കൊ സത്ത്‌, സിട്രിക്‌ ആസിഡ്‌, നാരങ്ങ സത്ത്‌, പഞ്ചസാര,വെള്ളം, കാരമെൽ , “X”. ഈ “X” എന്നു പറയുന്നത്‌, മധുരനാരങ്ങ, പുളിനാരങ്ങ, കറുക, മല്ലി, ജാതി, നെറോലി(neroli:Citrus aurantium ) എന്നിവയുടെ സത്തിന്റെ മിശ്രിതമാണത്രേ.

കൊക്ക-കോളയുടെ നിർമ്മാണവും വിതരണവും വികേന്ദ്രീകൃതമായ രീതിയിൽ ആണ് നടക്കുന്നത്‌. കൊക്ക-കോള കമ്പനി പാനീയത്തിന്റെ ഗാഢത കൂടിയ സിറപ്പ്‌ മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ഭൂമിശാസ്ത്രപരമായി വ്യത്യസ്തങ്ങളായ ഭാഗങ്ങളിൽ വിപണനാവകാശം നേടിയിട്ടുള്ള കമ്പനികൾക്ക്‌ ഈ സിറപ്പ്‌ വിൽക്കുക മാത്രമാണ് കൊക്ക-കോള കമ്പനി ചെയ്യുന്നത്‌. ഈ ബോട്‌ലിംഗ് കമ്പനികൾ, സിറപ്പും വെള്ളവും പഞ്ചസാരയും(അല്ലെങ്കിൽ കൃത്രിമ മധുരദ്രവ്യങ്ങൾ) ചേർത്ത് നാം അറിയുന്ന കൊക്ക-കോള ഉണ്ടാക്കി, കുപ്പികളിലോ ക്യാനുകളിലോ നിറച്ചു വില്പന നടത്തുന്നു. അതതു പ്രദേശങ്ങളിൽ, പരസ്യങ്ങളുടേയും വിപണനതന്ത്രങ്ങളുടേയും ചുമതല ഇത്തരം കമ്പനികൾക്കായിരിക്കും.

ക്കൊക്ക കോള എന്റെർപ്രൈസസ്‌, കൊക്ക-കോള അമാടിൽ, കൊക്ക-കോള ഹെല്ലെനിക് ബോട്ട്‌ലിംഗ് കമ്പനി മുതലായ കമ്പനികളിൽ, കൊക്ക-കോള കമ്പനിക്ക്‌ വളരെച്ചെറിയ മുതൽമുടക്കുണ്ട്‌. എന്നാൽ, ലോകത്ത്‌ വിൽക്കപ്പെടുന്ന കൊക്ക-കോളയുടെ പകുതിയോളവും ഉണ്ടാക്കപ്പെടുന്നത്‌ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിപണന കമ്പനികളാണ്. ബോട്‌ലിംഗ് കമ്പനികൾ പ്രാദേശികമായ രുചിഭേദങ്ങൾക്കനുസരിച്ചാണ് കൊക്ക-കോളയിലെ മധുരത്തിന്റെ അളവു നിയന്ത്രിക്കുന്നത്. തന്മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന കൊക്ക-കോളയുടെ രുചിയും വ്യത്യസ്തമായിരിക്കും.

1885-ൽ ജോൺ പെംബെർട്ട്ണിൻ‌ന്റെ വ്യാപാരപങ്കാളിയായ ഫ്രാങ്ക് മേസൺ റോബിൻസൺ ആണ് കൊക്ക-കോള എന്ന വ്യാപാര നാമം രൂപപ്പെടുത്തിയതും, ലോഗോ ഉണ്ടാക്കിയതും. ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന പ്രത്യേക ലിപിരൂപത്തിന് സ്പെൻസേറിയൻ സ്ക്രിപ്റ്റ് എന്നാണ് പേർ.

കൊക്ക-കോളയുടെ കുപ്പിയുടെ ആകൃതിയും, ഇതുപോലെ പ്രത്യേകതയുള്ള ചരിത്രത്തോടു കൂടിയതാണ്. 1915 -ൽ, അലക്സാൻഡർ സാമുവൽ‌സൺ എന്ന സ്വീഡൻ‍ കുടിയേറ്റക്കാരനാണ് ഈ കുപ്പിയുടെ ആകൃതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ചത്‌. കൊക്ക-കോളയുടെ ഒരു കുപ്പി നിർമ്മാതാക്കളായ ഇൻഡ്യാനയിലെ റ്റെറെ ഹൌടെയിലെ ദ റൂട് ഗ്ലാസ്സ് കമ്പനിയിൽ മാനേജരായിരുന്നു അദ്ദേഹം. കൊക്ക-കോളയിലെ മുഖ്യ ഘടകങ്ങളായ കൊക്ക ഇലയുടെയും കൊളാ കുരുക്കളുടെയും ആകൃതിയിൽ നിന്ന് ഒരു കുപ്പി ഉണ്ടാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലൿഷ്യം. പക്ഷേ, അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ, തെറ്റിദ്ധാരണമൂലം, ചോക്ലേറ്റിലെ പ്രധാനഘടകമായ കൊക്കൊ കുരുവിന്റെ ആകൃതിയിലുള്ള കുപ്പി രൂപപ്പെടുത്തി എന്നാണ് കഥ.

ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണം കൊക്ക-കോളക്കെതിരെ എന്നുമുണ്ടായിട്ടുണ്ട്. എന്നിരിന്നാലും ഈ പാനീയത്തിനുള്ള കൂടിയ അമ്ലത നിമിത്തം സാരമായ ആരൊഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ചില ഗവേഷകർ പറയുന്നുണ്ട്‌.

ചെറുപ്രായത്തിൽ വളരെയധികം കൊക്ക-കോള കഴിക്കുന്നത്‌ നല്ലതല്ല എന്നാണ് മിക്ക ന്യൂട്രിഷനിസ്റ്റുകളും അഭിപ്രായപ്പെടുന്നത്‌. പഠനങ്ങൾ വെളിപ്പെടുത്തുന്നത്, സ്ഥിരമായി ലഘുപാനീയങ്ങൾ കഴിക്കുന്നവരിൽ, കാത്സിയം, മഗ്നീഷിയം, അസ്കൊർബിക് ആസിഡ്, റൈബൊഫ്ലാവിൻ, വിറ്റാമിൻ എ എന്നിവയുടെ ആഗിരണം കുറ്ച്ചു മാത്രമേ ഉള്ളു എന്നാണ്. മാത്രവുമല്ല, ഈ പാനീയത്തിൽ കൂടിയ അളവിൽ കാണപ്പെടുന്ന കഫീൻ, കൂടുതൽ വിമർശനം ക്ഷണിച്ചു വരുത്തുന്നു.

ഒരുപാട് കോടതി കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അമ്ലത ഉള്ള സാധാരണ ആപ്പിൾ ജ്യൂസിനേക്കാൾ കൂടുതൽ ദ്രോഹം കൊക്ക-കോള ഉണ്ടാക്കുന്നതായി ആധികാരികമായി തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല.

മറ്റെല്ലാ കോളകളുടെയും പോലെ, കൊക്ക-കോളയിലും ഫൊസ്ഫോറിക് ആസിഡ് ഉണ്ട്‌. ധാരാളമായ ഉപയോഗം, അസ്ഥികളുടെ നാശത്തിനു കാരണമായേക്കാം. 1980 ൾക്ക് ശേഷം, സാധാരണ ഗ്ലുക്കോസിനു പകരം, കൂടുതൽ ഫ്രക്റ്റോസ് ഉള്ള കോൺ സിറപ്പ് ആണ് കൊക്ക-കോളയിൽ ഉപയോഗിക്കുന്നത്. ഈ കോൺ സിറപ്പ്‌, ജനിതകഘടനയിൽ മാറ്റം വരുത്തിയിട്ടുള്ള ചെടികളിൽനിന്നായിരിക്കാം ഉത്പാദിപ്പിക്കുന്നത്. മാത്രവുമല്ല, ഇത്‌ പൊണ്ണത്തടിക്കും, ഡയബറ്റിസിനും കാരണമാകുന്നതായും ശങ്കിക്കുന്നു.

 

2000 തിൽ, കൊക്ക കോള കമ്പനി, കേരളത്തിലെ, പാലക്കാട് ജില്ലയിലെ, പ്ലാച്ചിമടയിൽ ഒരു നിർമ്മാണകേന്ദ്രം സ്ഥാപിച്ചു. ഒരു കൊല്ലത്തിനകം സമീപപ്രദേശങ്ങളിലെ ഭൂഗർഭജലസംഭരണത്തിൽ കുറവു കാണുകയും, കിണറുകൾ മലിനമാകുകയും ചെയ്തു. കുപ്പിയിലടക്കപ്പെട്ട പാനീയങ്ങളിൽ കീടനാശിനികളുടെ അംശം കാണപ്പെട്ടതിനെത്തുടർന്ന്‌, ഇന്ത്യയിൽ ഒരു വൻ‌വിവാദം പൊട്ടിപ്പുറപ്പെട്ടു. ഒരു സർക്കാരിതര സംഘടനയായ സെൻറർ ഫോർ സയൻസ് & എൻ‌വയറന്മെൻറ്‌ (സി. എസ്. ഇ) ആണ് 2003 – ൽ ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്.

സി. എസ്. ഇ യുടെ കണക്കനുസരിച്ച്‌, പെപ്സിയിലും കൊക്ക-കോളയിലും മറ്റും, അനുവദനീയമായതിൽ വളരെക്കൂടുതൽ ലിൻ‌ഡേൻ, ഡി.ഡി.ടി., മാലതിയോൺ, ക്ലോറോപൈറിഫോസ് മുതലായ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഈ കണ്ടെത്തലിനെതുടർന്ന് ഇന്ത്യൻ പാർലമെന്റിന്റെ ക്യാന്റീനിൽ കൊക്കകോളയുൾപ്പെടെയുള്ള ഉത്പന്നങ്ങൾ നിരോധിച്ചു. പല സംസ്ഥാനങ്ങളും വിദ്യാലയങ്ങളിലും മറ്റും ഇത്തരം പാനീയങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഏറ്റന്വും ഒടുവിൽ, 2006 ഓഗസ്റ്റ് മാസത്തിൽ, കേരള ഭരണകൂടം, പെപ്സിയുടെയും കൊക്ക-കോളയുടെയും നിർമ്മാണവും വിതരണവും കേരളത്തിൽ നിരോധിച്ചുവെങ്കിലും, കേരളാ ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post