ഇന്ത്യക്കാരനായ ഒരു സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം “മെട്രോ മാൻ ” എന്നും വിളിക്കുന്നു. ഇന്ത്യൻ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡെൽഹി മെട്രോ റെയിൽവേ, കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.
ശ്രീധരൻ ജനിച്ചത് പാലക്കാട് ജില്ലയിലെ പട്ടാമ്പികടുതുള്ള കറുകപുത്തൂർ എന്ന ഗ്രാമത്തിലാണ്. പേരിലെ ഏലാട്ടുവളപ്പിൽ എന്നത് അദ്ദേഹത്തിന്റെ കുടുംബനാമമാണ്. പാലക്കാട് ചാത്തന്നൂർ ലോവർ പ്രൈമറി സ്കൂളിൽ പ്രാഥമികവിദ്യാഭാസം പൂർത്തിയാക്കി. പാലക്കാട് ബി.ഇ.എം ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു. സ്കൂൾപഠനത്തിനു ശേഷം പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്നും ബിരുദവും, ഇന്നത്തെ ജെ.എൻ.ടി.യു ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. കോഴിക്കോട് പോളിടെക്നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപകവൃത്തിക്കു ശേഷം, ബോംബെ പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനുശേഷം ഇന്ത്യൻ റെയിൽവേസിൽ ഒരു സർവ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ദേശീയാടിസ്ഥാനത്തിലുള്ള ഒരു പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആദ്യത്തെ ജോലി 1954-ൽ സതേൺ റെയിൽവേസിൽ പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു.
കുറച്ചു കാലം, ശ്രീധരൻ ഗവൺമെന്റ് പോളിടെക്നിക്, കോഴിക്കോട് എന്നിവിടങ്ങളിൽ സിവിൽ എൻജിനീയറിങ്ങിൽ ലക്ചററായി ജോലിചെയ്തു. ബോംബെ തുറമുഖ ട്രസ്റ്റിൽ ഒരു വർഷത്തോളം അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. പിന്നീട് 1953 ൽ യു.പി.എസ്.സി നടത്തിയ എൻജിനീയറിങ് സർവീസസ് പരീക്ഷ വിജയിച്ചശേഷം ഇദ്ദേഹം ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ചേർന്നു. 1954 ഡിസംബറിൽ തെക്കൻ റെയിൽവേയിൽ പ്രൊബേഷണറി അസിസ്റ്റന്റ് എഞ്ചിനീയർ ആയിട്ടായിരുന്നു ആദ്യ നിയമനം.
പാമ്പൻ പാലം : 1964 ഡിസംബർ മാസത്തിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്ന് രാമേശ്വരം ഗ്രാമത്തെ തമിഴ് നാടുമായി ബന്ധിപ്പിച്ചിരുന്ന പാമ്പൻ പാലം തകരുക ഉണ്ടായി. ഈ പാലം പൂർവസ്ഥിതിയിൽ ആക്കുന്നതിനായി ആറു മാസത്തെ ഒരു പദ്ധതി റെയിൽവേ തയ്യാറാക്കി. ഇതിനു വേണ്ടി ഇ ശ്രീധരനെ നിയമിച്ചു. പക്ഷെ അദ്ദേഹം കാലാവധി മൂന്ന് മാസം ആയി കുറക്കുകയും വെറും 46 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയും ചെയ്തു. യുദ്ധ കാല അടിസ്ഥാനത്തിലുള്ള ഈ നേട്ടത്തിനുള്ള അംഗീകാരമായി ഇന്ത്യൻ റെയിൽവേ മന്ത്രി പ്രത്യേക പുരസ്കാരം നൽകി ഇ ശ്രീധരനെ ആദരിച്ചു.
കൊൽക്കൊത്ത മെട്രോ : 1970 ൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയിരിക്കെ ഇന്ത്യയിലെ ആദ്യ മെട്രോ ട്രെയിൻ പദ്ധതി ( കൊൽക്കൊത്ത) ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഇ ശ്രീധരനെ ചുമതല പെടുത്തി. ഈ ബൃഹത് പദ്ധതി അദ്ദേഹം സമയ ബന്ധിതമായി പൂർത്തിയാക്കുക മാത്രമല്ല, ഇത് ആധുനിക ഇന്ത്യയുടെ ഒരു അടിസ്ഥാന എഞ്ചിനീയറിംഗ് കാൽവെപ്പായി കണക്കാക്കുകയും ചെയ്യുന്നു. 1975 വരെ അദ്ദേഹം ഈ തസ്തികയിൽ തുടർന്നു.
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് : 1979 ഒക്ടോബറിൽ ശ്രീധരൻ കൊച്ചിൻ ഷിപ്യാർഡിൽ ജോലിക്കു ചേർന്നപ്പോൾ , ഈ സ്ഥാപനം ഉല്പാദന ക്ഷമത വളരെ കുറഞ്ഞ നിലയിൽ ആയിരുന്നു. ഷിപ്യാർഡിന്റെ ആദ്യ കപ്പൽ ആയിരുന്ന എം വി റാണി പദ്മിനി യുടെ ഉത്പാദനം അനന്തമായി നീണ്ടു പോയിക്കൊണ്ടിരുന്നു. എന്നാൽ മാനേജിങ് ഡയറക്ടർ & ചെയര്മാൻ ആയി ജോലി ഏറ്റെടുത്തതിനു ശേഷം വെറും രണ്ടു വർഷത്തിനുള്ളിൽ ആദ്യ കപ്പൽ നീറ്റിൽ ഇറങ്ങി.
കൊങ്കൺ റെയിൽവേ : 1,319 m (4,327 ft) നീളം ഗോവയിലെ സുവാരി നദിക്കു കുറുകേ കൊങ്കൺ റെയിൽവേ പാലം. 1987 ജൂലായിൽ വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജരായി സ്ഥാന കയറ്റം ലഭിച്ചു. 1989 ജൂലായിൽ മെമ്പർ ഓഫ് എഞ്ചിനീയറിംഗ്, റെയിൽവേ ബോർഡ് : എക്സ് ഓഫീസ് സെക്രെട്ടറി ഓഫ് ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നീ നിലകളിലും പ്രവർത്തിച്ചു. 1990 ജൂണിൽ വിരമിച്ച സമയത്ത് സർക്കാർ ശ്രീധരൻ ന്റെ സേവനം ഇപ്പോഴും ആവശ്യമാണെന്ന് വ്യക്തമാക്കി, അന്ന് റെയിൽവേ മന്ത്രി ജോർജ് ഫെർണാണ്ടസ് 1990 ൽ കൊങ്കൺ റെയിൽവേയിൽ സി.എൻ.ഡി ആയി നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി വെറും ഏഴു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി.
പല കാരണങ്ങളാൽ ഈ പദ്ധതി സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ബി.ഒ.ടി. (ബിൽഡ്-ഓപ്പറേറ്റഡ്-ട്രാൻസ്ഫർ) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ പ്രധാന പദ്ധതിയാണിത്. സാധാരണ ഇന്ത്യൻ റെയിൽവേ പിന്തുടരുന്ന ഒരു മാതൃക അല്ലായിരുന്നു ശ്രീധരൻ കൊങ്കൺ റെയിൽ വെയ്കായി തിരഞ്ഞെടുത്തത്. ഈ പദ്ധതിയിൽ 93 ടണലുകളും 82 കിലോമീറ്റർ ദൈർഘ്യമുള്ളതും മൃദു മണ്ണിലൂടെ തുരങ്കമുണ്ടാക്കുന്നതും ഉൾപ്പെടുന്നു. 760 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ 150 പാലങ്ങൾ ഉണ്ടായിരുന്നു. ഒരു പൊതുമേഖലാ പദ്ധതി അധിക ബാദ്ധ്യതകൾ ഒന്നും തന്നെ ഇല്ലാതെ കൃത്യ സമയത്തു തന്നെ പൂർത്തിയാകാൻ സാധിച്ചു. ഇത് ഇന്ത്യൻ റെയിൽ വെ ചരിത്രത്തിൽ തന്നെ ഒരു വലിയ നാഴിക കല്ലായി കണക്കാക്കപ്പെടുന്നു.ക്രിസ് റ്റാറന്റ് ലോകത്തു ഇതുവരെ നിര്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രമകരമായ ദൗത്യമായി കൊങ്കൺ റെയിൽ വേ യെ പരാമര്ശിച്ചിരിക്കുന്നു.
ഡൽഹി മെട്രോ : അന്നത്തെ ഡൽഹി മുഖ്യ മന്ത്രി ആയിരുന്ന സാഹിബ് സിംഗ് വർമ്മ , ഇ ശ്രീധരനെ ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടർ ആയി നിയമിച്ചു. 1997 മധ്യത്തോടു കൂടിത്തന്നെ പദ്ധതി പ്രതീക്ഷിച്ച ബഡ്ജറ്റിൽനുള്ളിൽ നിന്നുകൊണ്ട് തന്നെ അതീവ വിജയകരമായി പൂർത്തി ആക്കുകയും ചെയ്തു.ഈ പദ്ധതിയുടെ ഗംഭീര വിജയം അദ്ദേഹത്തെ “മെട്രോ മാൻ” എന്ന വിശേഷണത്തിന് അര്ഹനാക്കി. ഇന്ത്യക്കു വളരെ നിർണായകമായ ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. 2005 ൽ അദ്ദേഹം ഫ്രാൻസിലെ ഗവൺമെന്റ്, ചെവീയർ ഡെ ലിയേജിൻ ഡി ഹനീവർ (നൈറ്റ് ഓഫ് ദി ലേജിയൻ ഓഫ് ഓണർ) എന്നിവ അവാർഡ് നൽകി ആദരിച്ചു.
2008 ൽ ഇന്ത്യ ഗവണ്മെന്റ് രണ്ടാമത്തെ സിവിലിയൻ ബഹുമതി ആയ പദ്മ വിഭൂഷൺ നൽകി ആദരിക്കുക ഉണ്ടായി.ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സിവിലിയൻ ബഹുമതിയായ ഭാരത് രത്ന പുരസ്കാരം ശ്രീധരന് ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സിവിലിയൻ ബഹുമതിയായ ഭാരത് രത്ന പുരസ്കാരം ശ്രീധരന് നൽകണമെന്ന് ഇന്ത്യ യിലെ പല പ്രമുഖ വ്യക്തികളും ആവശ്യപ്പെട്ടിരുന്നു. തന്റെ പദ്ധതികളിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളോ കൈകടത്തലുകളോ അദ്ദേഹം അനുവദിച്ചിരുന്നില്ല.2005 അവസാനത്തോടെ താൻ വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡൽഹി മെട്രോ യുടെ രണ്ടാംഘട്ടം പൂർത്തീകരിക്കാൻ അദ്ദേഹം തുടർന്നു. ഡെൽഹി മെട്രോയിലെ 16 വർഷത്തെ സേവനത്തിനു ശേഷം ശ്രീധരൻ 2011 ഡിസംബർ 31 ന് വിരമിച്ചിരുന്നു.
കൊച്ചി മെട്രോ : ഡി.എം.ആർ.സി.യിൽ നിന്ന് വിരമിച്ചതിനു ശേഷം ശ്രീധരൻ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായി.ഈ പദ്ധതിയുടെ ആരംഭത്തിൽ തന്നെ അന്നത്തെ കേരള ഗവണ്മെന്റ് കൊച്ചി മെട്രോ യുടെ പദ്ധതി നടത്തിപ്പിനായി ഡൽഹി മെട്രോ കോര്പറേഷന് നു പകരമായി ഗ്ലോബൽ ടെൻഡർ വിളിക്കുവാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്കു കാരണം ആയി. ഗവൺമെൻറ് നിക്ഷിപ്ത താൽപര്യങ്ങൾക്കു കൂട്ടു നിൽക്കുന്നതായി ആരോപണങ്ങൾ ഉയർന്നു. ഈ തീരുമാനത്തെ എതിർത്ത് പല രാഷ്ട്രീയ പാർട്ടികളും രംഗത്തു വന്നു. അതിനുശേഷം സർക്കാർ നിലപാട് മാറ്റി. കൊച്ചി മെട്രോയിൽ ഡി.എം.ആർ.സി.യുടെ പങ്ക് നടപ്പാക്കുന്നതിന് ശ്രീധരന്റെ തീരുമാനത്തെ പിന്തുണച്ചു. 2017 ജൂൺ 17 ന് കൊച്ചി മെട്രോ നിരവധി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു. നിയന്ത്രണ സംവിധാനങ്ങൾ, ട്രാൻസ്ജെന്റർ ജനങ്ങൾ, ലംബമായ ഉദ്യാനങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, സൗരോർജ്ജം എന്നിവ ഉപയോഗിച്ചു തുടങ്ങിയ ഒരു മികച്ച സംരംഭമായി കണക്കാക്കപ്പെടുന്നു.
ലഖ്നൗ മെട്രോ : ഇപ്പോൾ ശ്രീധരൻ ലഖ്നൗ മെട്രോ യുടെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായിരിക്കുന്നു. ഈ പദ്ധതി രണ്ടു വര്ഷം ഒമ്പതു മാസത്തിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സമയബന്ധിതമായി പൂർത്തിയായാൽ ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ പൂർത്തിയാകുന്ന മെട്രോ ആയി കണക്കാക്കപ്പെടും.
മറ്റു മെട്രോ പദ്ധതികൾ : ജയ്പൂർ ( രാജസ്ഥാൻ) , വിശാഖപട്ടണം , വിജയവാഡ (ആന്ധ്രാ പ്രദേശ്) , കോയമ്പത്തൂർ( തമിഴ് നാട്) ; ആസൂത്രണ ഘട്ടത്തിലുള്ള ഈ പദ്ധതികളിൽ എല്ലാം തന്നെ അദ്ദേഹം മുഖ്യ ഉപദേശക സ്ഥാനം വഹിക്കുന്നു.
പുരസ്കാരങ്ങളും അഭിനന്ദനങ്ങളും : റെയിൽവേ മന്ത്രാലയം പുരസ്കാരം (1963), പത്മശ്രീ – ഭാരത സർക്കാർ (2001), മാൻ ഓഫ് ദ ഇയർ – ദ ടൈംസ് ഓഫ് ഇന്ത്യ (2002), ഓം പ്രകാശ് ഭാസിൻ അവാർഡ് പ്രൊഫഷണൽ എക്സലൻസ് ഇൻ എൻജിനീയറിങ് (2002), സിഐഐ (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി) അവാർഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് (2002-03), ഏഷ്യയിലെ ഹീറോസ് അവാർഡ് ദ ടൈംസ് ഓഫ് ഇന്ത്യ(2003), എ ഐ എം എ (അഖിലേന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ) അവാർഡ് പബ്ലിക് സർവീസ് എക്സലൻസ് (2003), ഐഐടി ഡെൽഹിയിൽ നിന്നുള്ള ഡോക്ടർ ഓഫ് സയൻസ് (ഓണറേറ്റർ) ബിരുദം, ശിരോമണി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഭാരത് ശിരോമണി പുരസ്കാരം, ചണ്ഡീഗഡ് (2005), ഷെവലിയൽ ഡി ലാ ലീജിയൺ ദി ഹൊനൗർ – ഗവണ്മെന്റ് ഓഫ് ഫ്രാൻസ്, ക്വിoപ്രോ പ്ലാറ്റിനം സ്റ്റാൻഡേർഡ് (ബിസിനസ്) നാഷണൽ സ്റ്റേറ്റ്സ്മാൻ ഫോർ ക്വാളിറ്റി ഇൻ ഇന്ത്യ (2007), സി.എൻ.എൻ-ഐബിഎൻ ഇന്ത്യൻ ഓഫ് ദി ഇയർ 2007: പബ്ലിക് സർവീസ് (2008), പദ്മ വിഭൂഷൺ – ഭാരത സർക്കാർ (2008), ഡി. ലിറ്റ്. രാജസ്ഥാനിലെ രാജസ്ഥാൻ ടെക്നിക്കൽ യൂണിവേഴ്സിറ്റി, 2009 ൽ, 2009 ൽ റൂർക്കി ഐ.ഐ.ടിയുടെ ഡോക്ടറേറ്റ് ബിരുദം, ന്യൂസ് മേക്കർ ഓഫ് ദി ഇയർ – മനോരമ ന്യൂസ് (2012), ശ്രീ ചിത്തിര തിരുന്നാൾ ദേശീയ അവാർഡ്, 2012, സീതാറാം ജിൻഡാൽ ഫൗണ്ടേഷൻ 2012 ൽ എസ്.ആർ. ജിൻഡാൽ പുരസ്കാരം, ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങിന്റെ 2013 ലെ ലൈഫ് ടൈം അചീവമെന്റ് നു ടികെഎം 60 പ്ലസ് അവാർഡ്, മഹാമയ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആദ്യ സമ്മേളനത്തിൽ (2013) ഡോക്ടർ ഓഫ് സയൻസ്, റോട്ടറി ഇന്റർനാഷണൽ ” ഫോർ ദി സൈക്ക് ഓഫ് ഓണർ ” – (2013), ലൈഫ് ടൈം അച്ചീവ്മെന്റ് ഗവേണൻസ് അവാർഡ് ഗ്യഫ്ലെസ്, 2013.
ശ്രീ ശ്രീധരന്റെ ജീവിതത്തെ ആസ്പദമാക്കി എം. അശോകൻ എഴുതിയ “കർമയോഗി – ശ്രീധരന്റെ ജീവിത കഥ” എന്ന ഗ്രന്ഥം ശ്രീ ശ്രീധരന്റെ ആധികാരിക ജീവ ചരിത്രം ആയി അറിയപ്പെടുന്നു. “ജീവിത വിജയത്തിന്റെ പാഠപുസ്തകം” എന്ന പേരിൽ പി. വി ആൽബി ഒരു ലഘു ജീവചരിത്രം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു പുസ്തകങ്ങളും കേരളത്തിൽ ഏറ്റവും വില്പന രേഖപ്പെടുത്തിയ രണ്ടു പുസ്തകങ്ങൾ ആയിരുന്നു. ഇ ശ്രീധരനെക്കുറിച്ചുള്ള മറ്റൊരു പുസ്തകം “രാജേന്ദ്ര ബി അക്ലേക്കറുടെ ഇൻഡ്യൻ റെയിൽവേ മനുഷ്യൻ – ഡോ. ഇ ശ്രീധരന്റെ ജീവചരിത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഡോ. ശ്രീധരൻ അംഗീകരിക്കുകയും അദ്ദേഹo ഒപ്പിട്ട ഒരു കുറിപ്പു ഈ പുസ്തകത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: രാധാ ശ്രീധരൻ. ഈ ദമ്പതികൾക്ക് നാല് കുട്ടികളുണ്ട്: മൂത്ത മകൻ ടാറ്റ കൺസൾട്ടൻസി സർവീസിലെ വൈസ് പ്രസിഡന്റുമാരിൽ ഒരാൾ ആണ്. മകൾ ശാന്തിമേനോൻ ബാംഗ്ലൂരിലെ ഒരു സ്കൂൾ നടത്തുന്നു. മറ്റൊരു മകൻ അച്യുത് മേനോൻ യുകെയിലെ ഡോക്ടറാണ്. എബിബി ഇൻഡ്യ ലിമിറ്റഡിൽ ജോലി ചെയ്യുന്ന എം. കൃഷ്ണദാസ് അവരുടെ ഇളയമകനാണ്.