കര്‍ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരിന് കൊട്ടാരങ്ങളുടെ നഗരമെന്ന് ഒരു വിളിപ്പേരുണ്ട്. മൈസൂരില്‍ എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും അത്ഭുതപ്പെടുത്തുന്ന, സുന്ദരമായ നിരവധി കൊട്ടാരങ്ങള്‍ തന്നെയാണ് മൈസൂരിലെ പ്രധാന ആകര്‍ഷണം. മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്.
വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നുകാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.
ഇൻഡോ സാർസനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയാണ് മൈസൂർ കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ അനുവർത്തിച്ചിരിക്കുന്നത്. ഹിന്ദു, രജപുത്ര, ഗോതിക് , ഇസ്ലലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് ഇൻഡോ സാർസനിക് വാസ്തുവിദ്യ. മാർബ്ബിലിൽ തീർത്ത അർധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു. മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും.
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം 1638ല്‍ ഉണ്ടായ ഒരു ഇടിമിന്നലില്‍ ഭാഗികമായി നശിക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത് പൂര്‍ണ്ണമായി പൊളിച്ച് പുതിയ കൊട്ടാരം പണിതു. പക്ഷേ അനര്‍ത്ഥങ്ങള്‍ അവസാനിച്ചിരുന്നില്ല. 1897ല്‍ ഉണ്ടായ ഒരു തീ പിടുത്തത്തില്‍ കൊട്ടാരം കത്തിനശിച്ചു. പിന്നീട് ഹെന്രി ഇര്‍വ്വിന്‍ എന്ന ബ്രിട്ടീഷ് വാസ്തുശില്‍പ്പി രൂപകല്‍പ്പന ചെയ്ത് 1912ല്‍ പണിപൂര്‍ത്തിയായ കൊട്ടാരമാണ് ഇപ്പോഴുള്ളത്. ആയിരകണക്കിന് അടിമകളുടെ 15 വര്‍ഷത്തെ കഠിനാധ്വാനം ആണ് ചരിത്രത്തില്‍ ഇടം നേടിയ ഈ ആഡംബരം. കൊട്ടാരത്തിന് അകത്തു ക്ഷേത്രങ്ങളും നിലകൊള്ളുന്നു. മൈസൂർ കൊട്ടാര സമുച്ചയത്തിനകത്ത് ആകെ 12 ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. ഇവയിൽ ഏറ്റവും പഴക്കമേറിയത് 14ആം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ഏറ്റവും പുതിയത് 1953ൽ നിർമിച്ചതും.
മാർബിള്‍ മിനാരങ്ങള്‍, ചുറ്റും പൂന്തോട്ടം, ഏഴ് വലിയ ആർച്ചുകള്‍, മധ്യത്തിലെ ആർച്ചിനു മേല്‍ ഗജലക്ഷ്മിയുടെ മനോഹരമായ പ്രതിമ, ദർബാർ ഹാളുകള്‍, അംബവിലാസ ഹാള്‍, ജോള്‍സ് പവലിയന്. കല്യാണ മണ്ഡപം, പാലസ് കോംപ്ലക്സിലെ പന്ത്രണ്ടു ക്ഷേത്രങ്ങള്‍ എന്നിങ്ങനെ വിശേഷപ്പെട്ട കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് മൈസൂർ കൊട്ടാരം. രാജകീയവേഷങ്ങള്, ആഭരണങ്ങള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍ എന്നിവയും സഞ്ചാരകള്‍ക്ക് കാണാനായി പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. രാജാരവി വര്‍മ, സിദ്ധലിംഗ സ്വാമി, കെ വെങ്കടപ്പ എന്നിവരുടെ പെയിന്റിംഗുകള്‍ കൊട്ടാരച്ചുമരുകളില്‍ കാണാം. പതിനാലാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയിലാണ് പണി പൂര്‍ത്തിയായ കൊട്ടാരത്തില്‍ വ്യത്യസ്ത വാസ്തുവിദ്യയിലുള്ള പന്ത്രണ്ട് ക്ഷേത്രങ്ങളുമുണ്ട്.
ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല.ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 40 രൂപ പ്രവേശന തുകയായ് ഈടക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല. എല്ലാ വർഷവും ശരത്കാലത്ത് നടക്കുന്ന മൈസൂർ ദസറ മഹോത്സവത്തിന്റെ പ്രധാന വേദി മൈസൂർ കൊട്ടാരമാണ്. താജ്മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന സ്ഥലങ്ങളിൽ ഒന്നത്രേ മൈസൂർ കൊട്ടാരം.