വാഹന രംഗത്ത് വിപ്ലവം തീർത്ത പേര് – “ടൊയോട്ട”, ചരിത്രം അറിയാമോ?

Total
89
Shares

കടപ്പാട് – Mahesh Oswin.

ടൊയോട്ട ചരിത്രം..!! A JAPANESE AUTOMOBILE REVOLUTION “FROM LOOM TO LAND CRUISER”- ടൊയോട്ട എന്ന പേര്‌ എത്താത്ത ഗ്രാമങ്ങൾ ലോകത്ത് കുറവായിരിക്കും. ടാൻസാനിയയിലെ കാടുകളിൽ,സൌദിയിലെ മരുഭൂമികളിൽ,ന്യൂയോര്ക്കിലെ തിരക്കു പിടിച്ച തെരുവുകളിൽ,ഇന്ത്യയിലെ മലനിരകളിൽ അങ്ങനെ എന്നു വേണ്ട ലോകത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യം എത്തിക്കാൻ ഇവർക്കായി. GM MOTORS കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കാർ നിർമ്മാതക്കലാണ് ടൊയോട്ട.ഇത്രയും ജനകീയമായ കാർ കമ്പനിയുണ്ടോ എന്നു സംശയം.

1867 ഫെബ്രുവരിയിൽ ജനിച്ച സകിചി ടൊയോഡാ എന്നയാളാണ് ഇതിനു തുടക്കം കുറിച്ചത്.ജപ്പാനിൽ ആധുനിക വത്കരണവുംവ്യാവസായിക വിപ്ലവങ്ങളും ആരംഭിച്ച കാലം.ദരിദ്ര ചുറ്റുപാടിൽ ജനിച്ച അദ്ദേഹം കണ്ടുപിടിത്തങ്ങളിൽ ആഗ്രഗന്യനായിരുന്നു.കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നാണ്‌ ജപ്പാൻ ജനത അദ്ദേഹത്തെ വിശേഷിപ്പിച്ചത്.ഒരു തയ്യൽ യന്ത്രമാണ് അദ്ദേഹം കണ്ടുപിടിച്ചത്.

ഇതിനു ആഗോള പ്രശസ്തി ലഭിക്കുകയും ഒരു അമേരിക്കൻ കമ്പനിക്ക് പേറ്റന്റ്‌ കൊടുക്കയും ചെയ്തു. അപ്പോഴും ഓട്ടോമൊബൈൽ രംഗത്തോടുള അയാളുടെ അഭിനിവേശം വലുതായിരുന്നു. അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ ഒരു PASSANGAR CAR ഉണ്ടാക്കണം എന്ന മോഹമുദിച്ചു. മകൻകിരിച്ചോ ടോയോടയെ ആണ് ഇതിനു ചുമതലപെടുത്തിയത്. പക്ഷെ ലോക മഹായുദ്ധം കാരണം അവർ അതുപേക്ഷിച്ചു TRUCK നിർമ്മാണത്തിലേക്ക് തിരിഞ്ഞു.അങ്ങനെ G1 എന്നപ്പേരിൽ അവർ TRUCK നിർമിച്ചു. സ്വന്തമായി ഒരു കാർ എന്ന സ്വപ്നം അച്ഛന്റെയും മകന്റെയും ഉളളിൽ അണയാതെ കാത്തുവച്ചിരുന്നു.

പിന്നീട് സാഹചര്യങ്ങളെല്ലാം അനുകൂലമായപ്പോൾ 1936 ൽ MODEL AA എന്നപ്പേരിൽ അവർ ഒരു കാർ ഉണ്ടാക്കി. PROTOTYPE മോഡലായ ഈ കാർ ആയിരുന്നു ടൊയോട്ട എന്ന ആഗോള ഭീമന്റെ ആദ്യത്തെ കാർ എന്നോർക്കണം. അങ്ങനെ തന്റെ കാറിനു ഒരു നല്ല പേരു ലഭിക്കാനായി കിചിരോ ഒരു PUBLIC CONTEST നടത്തി.20000 നിർദേശങ്ങളിൽ നിന്നാണ് TOYOTA(FROM TOYODA TO TOYOTA) എന്നപ്പേര് അവർ സ്വീകരിച്ചത്. ജാപ്പനീസ് ഭാഷയിൽ നെൽപ്പാടം എന്നാണ് ഇതിന്റെ അര്ത്ഥം.

1937 ഇൽ TOYOTA MOTOR CORPORATION കമ്പനി രൂപികരിച്ചു. RIZABURO ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്‌. 1948 വർഷങ്ങൾ കമ്പനിയുടെ കറുത്ത ദിനങ്ങൾ ആയിരുന്നു. ലാഭക്ഷമതയും വില്പനയും കുറഞ്ഞുകൊണ്ടേയിരുന്നു. കിചിരോ കമ്പനിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച് നാലു വർഷത്തിനു ശേഷം അദ്ദേഹം മരണപ്പെട്ടു.

1957 പിതൃസഹോദരൻ ഇജിടൊയോട ചുമതല ഏറ്റെടുത്തു. ഇതായിരുന്നു ടൊയോട്ട എന്ന കമ്പനിയുടെ വഴിതിരിവ്. കമ്പനിയെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ ആയിരുന്നു. 1961ൽ PUBLICA 700(700CC) എന്ന അവരുടെ ചെറുകാറിനു വളരെ വലിയ സ്വീകാര്യത ലഭിച്ചു.ഇത് അവരെ കാർ വിപണിയിലെ അതികായകരാക്കി.അതോടെ CROWN പോലുള്ള വലിയ കാറുകളുടെ വില്പന കുറക്കുകയും CORONA പോലെയുള്ള ചെറു കാറുകളുടെ ഉദ്പാദനം കൂട്ടുകയും ചെയ്തു.

പക്ഷെ സ്വന്തം നാട്ടുകാരായ HONDA,നിസ്സാൻ എന്നിവരിൽ നിന്ന് അവർക്ക് കനത്ത വെല്ലുവിളി നേരിട്ടു. അവരും അതുപോലുള്ള ചെറുകാറുകൾ വിപണിയിലിറക്കി മത്സരം കൊഴുപ്പിച്ചു. ഇത് ടോയോട്ടയെ വഴി മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.അങ്ങനെയാണ് വില കുറഞ്ഞ മികച്ച കാര്യക്ഷമതയുളള കാർ എന്ന ആശയതിലേക്കു അവരെ കൊണ്ടെത്തിച്ചത്. അത് TOYOTA COROLLA എന്ന ലോകത്ത് ഏറ്റവുംകൂടുതൽ വിറ്റഴിച്ച കാറിന്റെ ഉദയം ആയിരുന്നു.

1966 നവംബറിലാണ് COROLLA വിപണിയിലെത്തിചത്. മികച്ച പരസ്യപ്രചാരണങ്ങളും പുതുതായി കിട്ടിയ ഡീലർഷിപ്പുകളും COROLLA എന്ന കാറിനെ അത്യുന്നതങ്ങളിൽ എത്തിച്ചു.1968 ആവുമ്പോഴേക്കും അതിന്റെ അതിന്റെ വില്പന 1 MILLION /YEAR ആയിതീർന്നു. 1980കളിൽ ടൊയോട്ട അമേരിക്കൻവ വിപണി ലക്ഷ്യമാക്കി നീങ്ങി. അവിടുത്തെ കാർ നിർമ്മാതാക്കളുമായി കടുത്ത മത്സരത്തിൽ എര്പെട്ടു. GM MOTORS ആയി സഹകരിച്ച് കാലിഫോർണിയയിൽ പുതിയ പ്ലാന്റ് തുറന്നു. ഇവിടുന്നാണ്‌ LEXUS പോലെയുള്ള കാറുകൾ നിർമ്മിചത്. ലണ്ടൻ സ്റ്റോക്ക്‌ എക്സ്ചേഞ്ചിലും ന്യൂയോർക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു.

1992ൽ കിചിരോയുടെ മകനായ SHOGCHIR കമ്പനിയുടെ തലപ്പത്ത് വന്നു. ടൊയോട്ടയുടെ വാഹനങ്ങല്ലെല്ലാം ആഗോളതലത്തിൽ പേരു നേടിയവയാണ്. CAMRY,COROLLA,REVA,INNOVA,LAND CRIUSER,FORTUNER എന്നിവ അതിൽ ചിലതു മാത്രം.

ജപ്പാനിലെ AICHI ആണു കമ്പനിയുടെ ആസ്ഥാനം.ഇന്ത്യയിൽ TOYOTA KIRLOSKAR എന്ന പേരിലാണ് കമ്പനി വാഹനങ്ങൾ നിർമ്മിക്കുന്നത്.മൂന്ന് ലക്ഷം തൊഴിലാളികളും 252 BILLION ഡോളർ വിറ്റുവരവുമായി ടൊയോട്ട അതിന്റെ ജൈത്രയാത്ര തുടരുന്നു. TAKESHI UCHIYAMANDA എന്ന വ്യക്തിയാണ് ടൊയോട്ട സാമ്രാജ്യത്തിന്റെ നിലവിലെ ചെയർമാൻ.. ഈ കുതിപ്പിന് കാരണക്കാരനായ സകിചി ടൊയോടയുടെ ഒരു QUOTES ഇവിടെ ഉദ്ധരിക്കുന്നു. “Before you say you can’t do something, try it.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post