പൊറോട്ടയും ബീഫ് ഫ്രൈയും; കുടപ്പനക്കുന്നിലെ ഹോട്ടൽ ചിന്നൂ…

Total
1
Shares

വിവരണം – വിഷ്ണു A.S നായർ.

കുടപ്പനക്കുന്നെന്നു കേട്ടാൽ മലയാളികൾക്ക് ഒരുപക്ഷേ ആദ്യം ഓർമ വരുന്നത് ദൂരദർശൻ കേന്ദ്രമാകും. ഏകദേശം പത്തു പതിനഞ്ചു വർഷം പുറകോട്ട് പോയാൽ അയല മീനിന്റെ നടുമുള്ളു പോലുള്ള ആന്റിന കറക്കിയും തിരിച്ചും ടെലിവിഷന്റെ സെലക്ടർ അടിച്ച് ട്യൂണർ കറക്കി കുരുകുരുപ്പ് മാറ്റി കുളിച്ചു കുറിതൊട്ടു ചമ്രം പടിഞ്ഞിരുന്നു കാണുന്ന രാമായണവും ചിത്രഗീതവും ഞായറാഴ്ച രാവിലെ 7.30 മുതലുള്ള പരിപാടികളും വൈകിട്ടത്തെ മലയാള സിനിമയും പിന്നെ ‘മധുമോഹൻ’ സീരിയൽ പ്രളയങ്ങളും തുടങ്ങിയ മറ്റു പരിപാടികൾ.

ദാരിദ്രരേഖയ്ക്ക് താഴെ നിൽക്കുന്ന ഒരു കുടുബത്തിന്റെ ഒഴിവു സമയം നിറവുറ്റതാക്കിയ ചാനൽ അതാണ് ദൂരദർശൻ. ഇന്നത്തെ ഒരു രൂപ മുതൽ പത്തു രൂപ വരെയുള്ള പേ ചാനലിൽ ‘പേ’ പിടിച്ച പോലുള്ള അമ്മായിയമ്മപ്പോരും ലോനപ്പൻ ചേട്ടന്റെ പൂക്കുറ്റിയും കണ്ട് കണ്ണീർ വാർക്കുന്നവർക്ക് പഴയ ദൂരദർശന്റെ മഹത്വം പറഞ്ഞാൽ മനസിലാകില്ല.  അങ്ങനെ അധികമാരും ശ്രദ്ധിക്കാത്തൊരു ഹോട്ടൽ തേടി കുടപ്പനക്കുന്ന് വഴി പോയപ്പോഴാണ് പഴയതെല്ലാം തികട്ടി വന്നത്. വെറും നൊസ്റ്റാൾജിയ !!

കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും ലൈഫ്റ് എടുത്തു പോയാൽ പാതിരിപ്പള്ളിയെന്ന സ്ഥലമെത്തും അവിടെ കഷ്ടി-പിഷ്ടി 8 പേർക്ക് മാത്രം ഇരിക്കാവുന്നൊരു കുഞ്ഞു ഹോട്ടലുണ്ട് – ഹോട്ടൽ ചിന്നൂ. ആ വഴിയിൽ ആകപ്പാടെ ഞാൻ കണ്ട ഒരേയൊരു ഹോട്ടലാണ്. അടയാളമായി ഒരു ഫ്ളക്സ് വലിച്ചു കെട്ടിയിട്ടുണ്ട്.

രാവിലെയൊരു എട്ട്-എട്ടര മണിക്ക് പോവുക. നല്ല നാല് പൊറോട്ടയും ബീഫ് ഫ്രൈയും പറയുക കൂടെ ഭംഗിക്ക് ഒരു ഉള്ളിവടയും കട്ടനും. ലൈവായി ചുട്ട വിരല് പൊള്ളുന്ന ചൂടുള്ള കിടിലം പൊറോട്ടയും പച്ചമുളക് അരിഞ്ഞിട്ട് ‘കുനുകുനാ’ നുറുക്കിയ സവാള കൊണ്ട് അലംകൃതമായ നല്ല കിടുക്കാച്ചി ബീഫ് ഫ്രൈയും ക്ഷണനേരത്തിനുള്ളിൽ നമ്മുടെ മുന്നിലെത്തും.

മൊരിഞ്ഞ പ്രതലം തട്ടിയുടച്ചാൽ ആവി പറക്കുന്ന പൊറോട്ട വലിച്ചു കീറി ബീഫ് ഫ്രൈ വരെഞ്ഞെടുത്തു പതിയെ നാവിലേക്ക് വയ്ക്കണം. അടിപൊളി രുചി. പച്ചമുളക് കൂടുതൽ ചേർക്കുന്നത് കൊണ്ടാണോ എന്നറിയില്ല മുളകിന്റെ രുചി(എരിവല്ല) മുന്നിട്ട് നിന്നത്പോലെ തോന്നി. എന്നിരുന്നാലും ചുമ്മാ പെറുക്കി പെറുക്കി തിന്നാം. ശേഷം ഭംഗിക്ക് പറഞ്ഞ തൊട്ടാൽ പൊടിഞ്ഞു വീഴുന്ന പരുവത്തിൽ മൊരിഞ്ഞ ഉള്ളിവടയും ഡബിൾ സ്‌ട്രോങ് കട്ടനും. ആഹാ… എന്താ അനുഭൂതി.

എഴിക്കാൻ നേരത്താണ് ആ കടയിലെ സ്ഥിരം സന്ദര്ശകനാണെന്നു തോന്നുന്നൊരു ചേട്ടൻ ഡ്രിങ്ക്‌സ് പറയുന്നത് കേട്ടത്. വർഷങ്ങൾക്ക് മുൻപ് അന്യം നിന്നുപോയൊരു ഐറ്റമാണ് ഡ്രിങ്ക്‌സ്. അടുത്തിരുന്ന ഡ്രിങ്ക്‌സ് കണ്ട് വീണ്ടും നൊസ്റ്റാൾജിയ തള്ളിക്കയറി വന്നപ്പോൾ ഞാനും പറഞ്ഞൊരു ഡ്രിങ്ക്‌സ്.

പണ്ട് തിരുമല സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അച്ഛൻ ആഴ്ചയിൽ 10 രൂപ തരും. അത് സ്കൂൾ ഡയറിയുടെ മടക്കിന്റെ അടിയിൽ വച്ചിട്ട് എന്തേലും അത്യാവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ ആ പാവം ഉപദേശിക്കും. ആ പൈസ കൊണ്ട് സ്കൂളിന് അടുത്തുള്ള ‘കുളിർമ്മയിൽ’ കയറി രണ്ടര രൂപയുടെ ഡ്രിങ്ക്‌സും അൻപത് പൈസയുടെ സിപ്പപ്പും വാങ്ങും. അന്ന് കുടിച്ചിരുന്ന ഡ്രിങ്ക്സിന്റെ അതേ രുചി. കെമിക്കൽ കലക്കിയതാണെന്നൊക്കെ അറിയാം. എന്നിരുന്നാലും ചില ബ്ളാക്ക് & വൈറ്റ് തിരിച്ചു പോക്കുകൾക്ക് അത് ഗുണം ചെയ്തു.

വിലവിവരം : പൊറോട്ട – 8 Rs, ബീഫ് ഫ്രൈ – 90 Rs, ഉള്ളിവട – 5 Rs, കട്ടൻ – 5 Rs, ഡ്രിങ്ക്‌സ് – 5 Rs. നല്ല ബീഫ് ഫ്രൈ തേടി നഗരത്തിൽ അലയുമ്പോൾ കുടപ്പനക്കുന്ന് വഴി പോയാൽ മറക്കണ്ട. നമ്മുടെ ‘പ്രതികരണം’ കാത്ത് ഹോട്ടൽ ചിന്നൂ ഇവിടുണ്ട്. അപ്പോൾ കിടുക്കാച്ചി ബീഫ് വിഭവങ്ങൾ കിട്ടുന്ന രുചിയിടങ്ങളുടെ ലിസ്റ്റിൽ ഈയൊരു പേരുംകൂടെ എഴുതിചേർക്കാം – ‘ചിന്നൂ ഫാസ്റ്റ്ഫുഡ്.’

രാവിലെ 7 മണിക്ക് ഹോട്ടൽ തുടങ്ങും. ചില ദിവസങ്ങളിൽ നേരത്തേ ബീഫ് ലഭിക്കുമെങ്കിലും പറയാനാകില്ല. 10 മണിയോടെ ഉറപ്പായും ബീഫ് ലഭിക്കും. വൈകുന്നേരം വരെ കാക്കാൻ നിൽക്കണ്ട എപ്പോഴാണ് വിഭവം തീരുന്നതെന്നു പറയാൻ പറ്റില്ല. ലൊക്കേഷൻ :- Near Madathunada-Pathirippally Road, Chenkallur, Thiruvananthapuram, Kerala 695043.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post