എഴുത്ത് – Nijin Babu.
കാലാകാലങ്ങളായി ഒട്ടുമിക്ക വാഹന ഉടമകളെയും കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നമ്മുടെ ലൊക്കാലിറ്റിയിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ “ഏത് പമ്പിലെ പെട്രോളാണ് നല്ലത് ?” എന്നുള്ളത് എല്ലാവരെയും കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെയാണ്. അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായതു കൊണ്ട് ദൂരയാത്ര പോകുമ്പോൾ മിക്കവരും ചെയ്യുന്നത് അറിയാവുന്ന പമ്പിൽ നിന്ന് ഫുൾ ടാങ്ക് ആക്കി യാത്ര തുടങ്ങുക എന്നതാണ്. പിന്നെ ‘ലക്ഷണം’ നോക്കി നല്ല പമ്പാണെന്ന് തോന്നുന്നവയിൽ നിന്നും അടിക്കുകയാണ് പതിവ്.
ചതിക്കപ്പെടാണ്ടിരിക്കാൻ അറിയാവുന്ന പണികൾ ഒക്കെ നോക്കിയാലും 1. Zero യിൽ ആണെന്ന് ഉറപ്പു വരുത്തുക, 2. ടാങ്കിൽ തന്നെ അടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, 3. ബിൽ ആവശ്യപ്പെടുക, 4. 110,525,1035 തുടങ്ങിയ എമൗണ്ടിന് പെട്രോൾ അടിക്കുക എന്നിങ്ങനെ എന്തൊക്കെ ചെയ്താലും പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന മൈലേജ് (സാധാരണ കിട്ടിക്കൊണ്ടിരിക്കുന്നത്) നമുക്ക് ലഭിക്കാറില്ല. പെട്രോളിൻ്റെ അളവിലും ഗുണനിലവാരത്തിലും അത്രമാത്രം ക്രമക്കേടുകൾ നടക്കുന്നുണ്ട് ഇവിടെ. ചില പമ്പുകളിൽ നിന്ന് അടിച്ചാൽ “പെട്രോൾ തന്നാണോടോ താൻ ഒഴിച്ചത്?” എന്ന് ചോദിച്ചു പോകും. ഇതിനൊരു പരിഹാരമാണ് ഞാൻ നിർദ്ദേശിക്കുന്നത് . പക്ഷേ സഞ്ചാരികളുടെയും വണ്ടിഭ്രാന്തന്മാരുടെയും ഒക്കെ പിന്തുണയോടു കൂടി മാത്രമേ ‘ചില’ പമ്പുടമകളുടെ ഈ തോന്ന്യാസത്തിന് അറുതി വരുത്താൻ സാധിക്കൂ.
Google Map ൽ റൂട്ട് സെറ്റ് ചെയ്ത് Navigation സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞാൽ നമുക്ക് പോകും വഴി ഒള്ള പമ്പുകൾ സെർച്ച് ചെയ്യാൻ സാധിക്കും. ഇത് എല്ലാവർക്കും അറിയാവുന്ന ഒരു ഫെസിലിറ്റി ആണെങ്കിലും ഓരോ പമ്പിനും Google maps നൽകിയിരിക്കുന്ന #Rate_and_Review option പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഇതുപയോഗിച്ച് ഓരോ ഉപഭോക്താവിനും തങ്ങളുടെ അനുഭവം വെച്ച് പമ്പുകളെ റേറ്റ് ചെയ്യാം. ഇത്തരത്തിൽ എല്ലാവരും ചെയ്യാൻ തുടങ്ങിയാൽ പുറം നാട്ടുകാർക്കും ആ പമ്പുകളുടെ ഗുണനിലവാരം അറിയാനും ചതി ഒഴിവാക്കാനും സാധിക്കും.
ഇങ്ങനൊരു ആശയം അവതരിപ്പിക്കാനുണ്ടായ കാരണം കൂടെ വ്യക്തമാക്കാം. ഈ കഴിഞ്ഞ മാസം നടത്തിയ നീലഗിരി യാത്രക്കിടയിൽ സാധാരണ 40 – 45 Km മൈലേജ് ലഭിക്കുന്ന എൻ്റെ വണ്ടിക്ക് കുന്നൂർ – കോട്ടഗിരി റൂട്ടിൽ ഉള്ള ഒരു Essar പമ്പിൽ നിന്ന് അടിച്ചപ്പോൾ കിട്ടിയ മൈലേജ് 25 ആയിരുന്നു. മടക്കയാത്രയിൽ ഇതേ പമ്പ് മാപ്പിൽ സെർച്ച് ചെയ്തപ്പോഴാണ് ഈ റേറ്റിംഗ് സംവിധാനം കണ്ണിൽ പെട്ടത്. മുമ്പ് ഞാൻ അടിച്ച പമ്പിൻ്റെ റേറ്റിഗ് 2.7* ആയിരുന്നു. ശേഷം ഞാൻ 4.7* ഒള്ള ഒരു പമ്പ് നോക്കി അടിച്ചപ്പോൾ കിട്ടിയ മൈലേജ് 44.
ഇപ്പോൾ ഒള്ള റേറ്റിംഗ് ഒന്നും Accurate ആവണം എന്നില്ല. ഏതൊരു പ്രൊഡക്ടിനെയും പോലെ പമ്പുടമകൾക്ക് റേറ്റിംഗ് കൂട്ടുകയും ചെയ്യാം. പക്ഷേ സോഷ്യൽ മീഡിയയിലെ സഞ്ചാരികളെ വെല്ലാൻ ഒരു കൂട്ടായ്മ ഇന്ന് കേരളത്തിലില്ല. നിങ്ങൾ ഒരു പമ്പിനെ ശരിയായി റേറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് ഒരായിരം പമ്പുകളുടെ ഗുണനിലവാരം ആയിരിക്കും. അതു കൊണ്ട് ഇന്ന് മുതൽ എല്ലാവരും തങ്ങളുടെ locality ൽ ഉള്ളതും സഞ്ചരിക്കുന്ന വഴികളിലുള്ളതുമായ പെട്രോൾ പമ്പുകളെ ശരിയായി Google Map ൽ റേറ്റ് ചെയ്യുക. ഇതൊരു പുതിയ തുടക്കമാകട്ടെ..