തേൻ നെല്ലിക്ക എങ്ങനെ വീട്ടിൽ ഉണ്ടാക്കാം? വീഡിയോ കാണൂ…

വടക്കന്‍ മലബാറിലെ തേന്‍ നെല്ലിക്ക പ്രസിദ്ധമാണ്. പക്ഷേ തെക്കന്‍ മലബാറിനും തെക്കന്‍ ജില്ലക്കാര്‍ക്കും തേന്‍ നെല്ലിക്ക വല്ലപ്പോഴും ഖാദിയില്‍ നിന്നൊക്കെ വാങ്ങാന്‍ കിട്ടുന്ന ഒരപൂര്‍വ്വ രുചിയാണ്. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കയുടെ ഗുണങ്ങള്‍ ആലോചിച്ച് നൊക്കൂ.

ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷ്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ തേന്‍ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതൊന്നു വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ?

Video – Super Eye.

തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഇതാ. തേന്‍ നെല്ലിക്ക കരളിന് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയാനും സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് കാരണം. ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. ഇത് മുഖത്തു ചുളിവുകള്‍ വരുന്നതു തടയുകയും. ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ഇതില്‍ അല്‍പം ഇഞ്ചി നീരു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാദിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങള്‍ തുടങ്ങിയവ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.

ഗര്‍ഭധാരണത്തിനായി തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതും നല്ലതാണ്. മാസമുറ സംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണ് തേന്‍ നെല്ലിക്ക.വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണിത്. മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണ് തേനിലിട്ട നെല്ലിക്ക കഴിക്കുന്നത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു നല്ലതാണ്.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.