ട്രെക്കിംഗ് യാത്രികർ ശ്രദ്ധിക്കേണ്ട പർവ്വതങ്ങളിലെ അദൃശ്യ കൊലയാളി അഥവാ AMS

Total
28
Shares

എല്ലാവര്ക്കും വളരെ ഉപകാരപ്രദമായ ഈ ലേഖനം തയ്യാറാക്കിയത് – Dr. Rabeebudheen.

പർവ്വതങ്ങൾ കയറുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത് എന്ത്…. ? കുറച്ചു നാളുകളായി വിചാരിക്കുന്നതാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതണമെന്ന്… കാരണം,2017 August ൽ ഭൂട്ടാനിലെ Tiger Nest ലേക്ക് ഞങ്ങൾ നടത്തിയ ട്രെക്കിങ്ങിനിടയിൽ എനിക്കുണ്ടായ അനുഭവവും, ഇതേ സമയം leh-ലഡാക് യാത്ര നടത്തിയ എന്റെ സുഹൃത്തുക്കൾ പങ്കുവച്ച അനുഭവങ്ങളും,. ഹിമാലയ യാത്രയിൽ വച്ചു മരണപ്പെട്ട യുവഡോക്ടർ, ഏതാണ്ട് ഇതേ സമയം തന്നെ മണാലിയിൽ വച്ച് അകാലത്തിൽ അസ്തമിച്ച എന്റെ സ്വന്തം നാട്ടുകാരൻ, അങ്ങനെ കുറെ വാർത്തകൾ ചേർത്തുവച്ചപ്പോൾ തോന്നിയതാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ.

ഏതാണ്ട് സമുദ്ര നിരപ്പിനോട് ചേർന്നു ജീവിക്കുന്ന നമ്മൾ മലയാളികൾ ഉയർന്ന ഭൂപ്രകൃതിയിലേക്ക് യാത്ര ചെയ്‌യുമ്പോൾ നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഇത്തരം സ്ഥലങ്ങളിൽ നാം കൈക്കൊള്ളേണ്ട മുന്കരുതലുകളെക്കുറിച്ചും Medical textbook ൽ കൊടുത്തിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാൻ ഇത് എഴുതുന്നത്. പ്രിയ സുഹൃത്തുകൾക്ക് ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

High_altitude എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സമുദ്ര നിരപ്പിൽ നിന്നും 2,000 mtr (7,000 ft) നു മുകളിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെയാണ്. ഈ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ oxygen ന്റെ അളവ് വലിയ മാറ്റം ഇല്ലെങ്കിലും Oxygen ന്റെ പ്രഷർ (partial pressure of oxygen ) കുറവായിരിക്കും. കാരണം ഉയരം കൂടുംതോറും അന്തരീക്ഷ മർദ്ദം കുറയുന്നു. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ oxygen അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കാൻ കഴിയാതെ വരുന്നു… തുടർന്ന് നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. അവ എന്തൊക്കെ എന്നു നോക്കാം.

ഈ മാറ്റങ്ങൾ ഓരോരുത്തരുടെയും ശരീരത്തിനനുസരിച്ചു വ്യത്യാസമുണ്ടായിരിക്കും എന്നു ആദ്യമേ പറയട്ടെ. ചിലർക്ക്, പ്രത്യേകിച്ച് ശ്വാസകോശ രോഗമുള്ളവർ (COPD), ഹൃദ്രോഗമുള്ളവർ (CHF) തുടങ്ങിയവർക്ക് 1500mtr (5000ft) മുതലേ പ്രയാസങ്ങൾ അനുഭവപ്പെടാം. ഉയർന്ന ഭൂപ്രകൃതിയിൽ എത്തുമ്പോൾ നമ്മുടെ ശരീരം അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ നടത്തുന്ന ശ്രമത്തിനാണ് acclimatization എന്നു പറയുന്നത്. ഈ ശ്രമത്തിന്റെ ഫലമായി താഴെ പറയുന്ന മാറ്റങ്ങൾ body യിൽ സംഭവിക്കുന്നു. അതുകൊണ്ടാണ് ഹിമാലയത്തിൽ പോലും മനുഷ്യവാസം സാധ്യമാകുന്നത്. ഇങ്ങനെ പൊരുത്തപ്പെടാൻ സമയം നൽകാതെ ധൃതി പിടിച്ചു മലമുകളിൽ എത്താൻ ശ്രമിക്കുമ്പോളാണ് അപകടം സംഭവിക്കുന്നത്.. മരണം വരെ സംഭവിക്കുന്നത് !

1- ശ്വാസം :- ശരീരത്തിനു ആവശ്യത്തിന് oxygen കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും., ? നമ്മൾ കൂടുതൽ തവണ ശ്വാസോച്‌വാസം നടത്തും. അപ്പോൾ നാം കിതക്കാൻ തുടങ്ങും. അതോടെ body യിലെ carbon dioxide ന്റെ അളവിൽ വ്യത്യാസം വരുന്നു. കൂടുതലായി ഉണ്ടാകുന്ന bicarbonate നെ നമ്മുടെ കിഡ്നി മൂത്രത്തിലൂടെ പുറംതള്ളാൻ ശ്രമിക്കും… അതായത് ഉയരത്തിൽ എത്തുമ്പോൾ നാം കൂടുതൽ മൂത്രമൊഴിക്കുന്നു.. മൂത്രത്തിന്റെ അളവ് വളരെ കുറവാണ് എങ്കിൽ ശരീരം high altitude മായി പൊരുത്തപ്പെടുന്നില്ല എന്നു മനസ്സിലാക്കണം. ഇത് AMS ലേക്ക് നയിക്കും. കൂടുതൽ മൂത്രം ഒഴിക്കുന്നതുകൊണ്ടുതന്നെ, ശരീരത്തിൽ നിർജ്ജലീകരണം (dehydration) സംഭവിക്കുന്നു. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. മാത്രമല്ല, നല്ല തണുപ്പ് ഈ പ്രയാസങ്ങൾ എല്ലാം കൂട്ടും.

2- രക്തം :- ഉയർന്ന സ്ഥലത്തെത്തി മണിക്കൂറുകൾ കഴിയുമ്പോഴേക്കും ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടാൻ തുടങ്ങും. ഇത് ബിപി കൂടാനും, stroke, heart attack – തുടങ്ങിയ അവസ്ഥ കളിലേക്ക് വരെ എത്താൻ സാധ്യത ഉണ്ടെന്ന കാര്യം ഓർക്കുക. തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതാണ് തല വേദനക്കും, ഛർദി, കാഴ്ച മങ്ങൽ.. എന്നിവക്കും കാരണം.

3- ഊർജ്ജം :- ഉയരം കൂടുംതോറും നമ്മുടെ പ്രവർത്തനക്ഷമത കാര്യമായി കുറയുന്നു എന്നു നാം മനസ്സിലാക്കണം. ഓരോ 1000 mtr നും 10% എന്നനിലയിൽ Work capacity കുറയും. അതുകൊണ്ട് അനാവശ്യമായ ഓട്ടം, ചാട്ടം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യത്തിന് rest എടുത്തു സാവധാനം കയറുക .

4- ഉറക്കം :- ഉറങ്ങുന്ന സമയത്ത് നാം ശ്വാസം എടുക്കുന്നത് കുറവായിരിക്കും. പൊതുവെ അന്തരീക്ഷത്തിൽ oxygen ന്റെ അളവ് കുറവായതിനാൽ ഉറങ്ങുമ്പോൾ ശരീരത്തിനു കിട്ടുന്ന oxygen ന്റെ അളവ് വളരെ കുറയുന്നു. അതുകൊണ്ട് Night camping ഉം ഉറക്കവും പരമാവധി താഴ്ന്ന altitude ൽ set ചെയ്യാൻ ശ്രദ്ധിക്കണം.

AMS (Acute Mountain Sickness ) ധൃതി പിടിച്ചു മുകളിൽ എത്താൻ ശ്രമിക്കുന്നത് മൂലമോ, അല്ലാതെയോ, ശരീരത്തിന് അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ ശ്വാസ തടസ്സം, ബോധക്ഷയം, മരണം വരെ സംഭവിക്കാവുന്ന അവസ്ഥ എത്തുന്നു . ഇതാണ് AMS എന്ന കൊലയാളി. എന്നാൽ സ്വന്തം ശരീരത്തെക്കുറിച്ചു അല്പം ശ്രദ്ധിച്ചാൽ ഒരുപക്ഷെ ഈ അവസ്ഥ നമുക്ക് വരാതെ സൂക്ഷിക്കാം.

AMS ന്റെ ലക്ഷണങ്ങൾ :- Headache – തലവേദന , Dizziness – തലകറക്കം , Sleep disturbance -ഉറക്കമില്ലായ്‌മ , Abdomen discomfort – വയറിനു അസ്വസ്ഥത. , Breathlessness – ശ്വാസ തടസ്സം. തുടക്കം ആൽക്കഹോൾ hangover പോലെയുള്ള feel ആണ് ഉണ്ടാവുക. തലവേദന bend ചെയ്യുമ്പോൾ കൂടും, വിശപ്പില്ലായ്മയും, ഛർദിയും,വയറിളക്കവും ഉണ്ടാകും. AMS വരുന്ന ആൾ വളരെ അസ്വസ്ഥനായി (irritable & lonely) കാണപ്പെടും. മൂത്രമൊഴിക്കുന്നത് വളരെ കുറവായിരിക്കും. ക്രമേണ കടുത്ത ക്ഷീണവും, എല്ലാത്തിനും പരസഹായം ആവശ്യമായി വരുകയും ചെയ്യും. പിന്നീട് ബോധക്ഷയമോ, കാലുകൾക്ക് balance കിട്ടാതെ വരുകയോ ചെയ്യും. ഈ അവസ്ഥ dangerous ആണ്. ഉടൻ തന്നെ (മാക്സിമം 12 മണിക്കൂറിനുള്ളിൽ) ചികിത്സ ലഭിച്ചില്ലെങ്കിൽ ആൾ കോമയിലേക്ക് പോകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

AMS ചികിത്സയും മുൻകരുതലും – AMS വന്നുകഴിഞ്ഞാൽ അന്തിമ ചികിത്സ ‘താഴെ ഇറങ്ങുക’ എന്നതാണ്. പിന്നീട് സാവധാനം മലകയറാം. Mild ആയിട്ടുള്ളൂ എങ്കിൽ അവിടെ വച്ചു തന്നെ ചികിത്സിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് – ഇനിയും മലകയറുന്നത് താത്കാലികമായി നിർത്തിവക്കുക., വിശ്രമിക്കുക. ഇപ്പോൾ ഉള്ളതിൽ കൂടുതൽ ഉയരത്തിൽ പോയി night camping ചെയ്യാതിരിക്കുക. കാരണം, ഉറക്കത്തിൽ നിങ്ങൾക്ക് അസ്വസ്ഥത കൂടാൻ സാധ്യത ഉണ്ട്. Oxygen സിലിണ്ടർ available ആണെങ്കിൽ അല്പസമയം oxygen ശ്വസിക്കുക (0. 5 L Oxygen /minute ) മതിയാവും ഒരുവിധം പ്രശ്നങ്ങൾ മാറാൻ .

Medical treatment :- Diamox എന്ന പേരിൽ അറിയപ്പെടുന്ന Acetazolamide. ആണ് പ്രധാന മരുന്ന്. ഇത് ശരീരത്തെ അന്തരീക്ഷവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ സഹായിക്കുന്നു. എത്രയും നേരത്തെ ഉപയോഗിക്കുന്നുവോ അത്രയും നല്ലത്. Dose: (2. 5mg/kg body weight ). ഉദാഹരണത്തിന്, 50 kg weight ഉള്ള ആൾക്ക് Diamox 125mg ദിവസവും രണ്ടുനേരം വച്ച് കഴിക്കാം. ട്രെക്കിങ്ന്റെ 24 മണിക്കൂർ മുൻപേ മരുന്ന് കഴിക്കുന്നത് AMS വരുന്നത് തടയും. സൾഫാ അല്ലെർജി ഉള്ളവർ Diamox കഴിക്കരുത്. കാരണം, ഇതിൽ sulfa group ഉണ്ട്. Diamox കഴിക്കുമ്പോൾ cola, beer, soda തുടങ്ങിയ carbonated drinks ഒഴിവാക്കുന്നതാണ് നല്ലത്.

കയ്യിൽ കരുതേണ്ട മറ്റു മരുന്നുകൾ :- (a)പാരസെറ്റമോൾ 650mg. ചെറിയ തലവേദന ഇതുകൊണ്ട് കുറയും, (b) Emeset 2mg – ഛർദി നില്കാൻ ഇത് കൊടുക്കാം. (c) ഉറക്കം ഒട്ടും കിട്ടുന്നില്ല എങ്കിൽ Zolpedam 5mg ഒരിക്കൽ കഴിക്കാം.

ഈ മരുന്നുകൾ എല്ലാം തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ്. അടുത്തെങ്ങാനും medical സൗകര്യങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അത് ഉപയോഗപ്പെടുത്തേണ്ടതാണ്. അവരുടെ അഭിപ്രായങ്ങൾക്കനുസരിച്ചു ചികിൽസിക്കേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post