വീടിനു മുകളിലൂടെ പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ ഫോണിൽ കാണാം..

Total
617
Shares

വിമാനങ്ങൾ പണ്ടുമുതലേ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനമാണ്. മിക്കവരും ചെറുപ്പത്തിൽ ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടും ഉണ്ടാകാം. എങ്ങനെയെങ്കിലും വിമാനത്തിൽ ഒന്നു യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് വിമാനയാത്രകൾ സർവ്വസാധാരണമായിരിക്കുകയാണ്.

പണ്ടുകാലത്ത് വിമാനത്തെ ആശ്ചര്യത്തോടെ കണ്ടിരുന്ന ഇന്നത്തെ തലമുറ അവയുടെ വിശദമായ വിവരങ്ങൾ (മോഡൽ, റൂട്ട്, എയർലൈനുകൾ) തപ്പി കണ്ടെത്തി അറിയുന്നു. അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മളിൽ പലരുടെയും വീടിനു മുകളിലൂടെ വിമാനം പറന്നുപോകുന്ന ശബ്ദം കേൾക്കാം. ചിലപ്പോൾ മേഘങ്ങൾ കാരണം വിമാനത്തെ കാണുവാൻ പോലും സാധിക്കില്ല. ഇങ്ങനെ പറന്നുപോകുന്ന വിമാനത്തിന്റെ വിവരങ്ങളും പോകുന്ന ദിശയുമെല്ലാം താഴെ നിന്നുകൊണ്ട് നമ്മുടെ ഫോണിൽ കാണുവാൻ കഴിഞ്ഞാലോ?

ശാസ്ത്രം വളർന്നപ്പോൾ ടെക്‌നോളജിയും ഒപ്പംതന്നെ വളർന്നു. മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ വിവരങ്ങൾ താഴെ നിന്നുകൊണ്ട് അറിയുവാൻ ഒരു കിടിലൻ മൊബൈൽ ആപ്പ് വഴി സാധിക്കും. ‘Flightradar 24’ എന്നാണു ആ ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഫ്രീയായി ഈ ആപ്പ് നമുക്ക് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

ഇനി ഈ ആപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്നു നോക്കാം. നേരത്തെ പറഞ്ഞതുപോലെ വിമാനങ്ങളുടെ എല്ലാ വിവരങ്ങളും ലഭിക്കും എന്നത് തന്നെയാണ് ഈ ആപ്പ് കൊണ്ടുള്ള പ്രധാന പ്രയോജനം. വിമാനങ്ങളുടെ എന്നു പറയുമ്പോൾ നമ്മുടെ തലയ്ക്ക് മുകളിലൂടെ പോകുന്നവയുടെ മാത്രമല്ല, ലോകത്തെവിടെയുമുള്ള വിമാനങ്ങളുടെ തത്സമയ സ്റ്റാറ്റസ് (Live) അറിയുവാൻ ഈ ആപ്പ് മൂലം സാധിക്കുന്നു. ഉദാഹരണത്തിന് കൊച്ചിയിൽ നിന്നുകൊണ്ട് നമുക്ക് ന്യൂയോർക്ക്, ദുബായ്, സിംഗപ്പൂർ തുടങ്ങി ലോകത്തെവിടെയുമുള്ള വിമാനങ്ങളുടെ വിവരങ്ങൾ കാണുവാൻ കഴിയും.

എങ്ങനെയുള്ള വിവരങ്ങളാണ് ഈ ആപ്പ് മുഖേന നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്? പറക്കുന്ന വിമാനങ്ങളുടെ പേരും മോഡലും, ഒപ്പംതന്നെ അത് എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു തുടങ്ങിയ വിവരങ്ങളും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. എത്രയടി ഉയരത്തിലാണ് വിമാനം പറക്കുന്നത്, എപ്പോൾ ലാൻഡ് ചെയ്യും തുടങ്ങിയവയും ഈ ആപ്പിലൂടെ നമുക്ക് അറിയുവാൻ സാധിക്കും. അതോടൊപ്പം തന്നെ എയർപോർട്ടുകളിൽ നിന്നും എപ്പോഴൊക്കെയാണ് വിമാനം പൊങ്ങുന്നതും ലാൻഡ് ചെയ്യുന്നതുമെന്നുമൊക്കെയുള്ള വിവരങ്ങളും ഇതിലൂടെ നമുക്ക് അറിയാം.

വിമാനങ്ങളോട് കമ്പമുള്ളവർക്കും സ്ഥിരമായി വിമാനയാത്രകൾ ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദമാണ് ഈ ആപ്പ്. അതുപോലെ തന്നെ സാധാരണക്കാർക്ക് ഇത്തരം കാര്യങ്ങൾ അറിയണം എന്നാഗ്രഹമുണ്ടെങ്കിൽ ഫോണിൽ സൗജന്യമായി ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുവാൻ സാധിക്കും. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. വിദേശത്തു നിന്നും നിങ്ങളുടെ ബന്ധുക്കളോ മറ്റോ നാട്ടിലേക്ക് വരുന്നുണ്ടെങ്കിൽ അവരുടെ വിമാനത്തിന്റെ സമയവിവരങ്ങളും പറക്കുന്ന ദിശയുമെല്ലാം തത്സമയം ഇതിലൂടെ കാണുവാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഒരു നേരമ്പോക്കിനായും ഇതുപോലുള്ള വിവരങ്ങൾ അറിയുന്നതിനായും ഈ ആപ്പ് ഉപയോഗിക്കാം എന്നർത്ഥം. എന്തായാലും സംഭവം കിടിലനാണ് കെട്ടോ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

Youtube ൽ നിന്നും എങ്ങനെ Copyright ഇല്ലാത്ത മ്യൂസിക് ലഭിക്കും?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യുന്നവർ ധാരാളമാണ്. ഇത്തരം വീഡിയോകളിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ ഇടേണ്ടിയും വരാറുണ്ട്. എന്നാൽ തോന്നിയപോലെ അവിടുന്നും ഇവിടുന്നും എടുത്ത ഓഡിയോ ക്ലിപ്പുകൾ വീഡിയോകളിൽ ഇട്ടാൽ തീർച്ചയായും കോപ്പിറൈറ്റ് ക്ലെയിം അല്ലെങ്കിൽ കോപ്പിറൈറ്റ് സ്ട്രൈക്ക് ലഭിക്കുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. മിക്കയാളുകളും…
View Post

KSRTC യും പ്രൈവറ്റ് ബസ്സുകളും ഓടിച്ചു കളിക്കുവാൻ ഒരു ഗെയിം

ബസ് പ്രേമികളുടെയിടയില്‍ ഇപ്പോള്‍ ഹിറ്റ്‌ ആയിരിക്കുന്ന ഒരു തകര്‍പ്പന്‍ ഗെയിമാണ് ബസ് സിമുലേറ്റര്‍ ഇന്തോനേഷ്യ. വളരെ പെട്ടെന്ന് ക്ലിക്കായ ഈ ആന്‍ഡ്രോയ്ഡ് ഗെയിം പിറവിയെടുത്തത് ഇന്തോനേഷ്യയില്‍ നിന്നുമാണ്. സംഭവം വിദേശി ഗെയിം ആണെങ്കിലും ഇത് ഇപ്പോള്‍ കൂടുതലായും ഹിറ്റായിരിക്കുന്നത് കേരളത്തിലാണ്. ഈ…
View Post

മലപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച 1300 Sqft വീട്

ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. ഇക്കാലത്ത് ഒരു നല്ല വീട് വെക്കണമെങ്കിൽ എത്ര രൂപ ചെലവാകും? 20, 30, 35 അങ്ങനെ പോകും ലക്ഷങ്ങൾ. എന്നാൽ ഇതൊന്നുമല്ലാതെ ചുരുങ്ങിയ തുകയ്ക്ക് മനോഹരമായ വീട് പണിത് താമസിക്കുന്നവരും നമുക്കിടയിലുണ്ട്.…
View Post

ചെലവ് 35000 രൂപയിൽ താഴെ; വീട്ടിൽ ഒരു സിനിമാ തിയേറ്റർ തയ്യാറാക്കാം

എഴുത്ത് – പ്രശാന്ത് പറവൂർ. ചെറുപ്പം മുതലേ തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് എൻ്റെ വലിയ ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. പിന്നീട് പ്രായമായപ്പോൾ തിയേറ്ററുകൾ കയറിയിറങ്ങി പടം കാണുന്ന ഒരു വ്യക്തിയായി ഞാൻ മാറി. ചില തിയേറ്ററുകളിലെ എക്സ്പീരിയസ് കിട്ടാൻ വേണ്ടി…
View Post

കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി OJOY A1 സ്മാർട്ട് വാച്ചുകൾ; എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?

നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം…
View Post

ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ

ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ…
View Post

ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും…
View Post