ഹൈദരാബാദ് സന്ദർശിക്കുന്നവർക്ക് എന്തെല്ലാം കാണാം? എവിടെയൊക്കെ പോകാം?

Total
234
Shares

സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. ഹൈദരാബാദ് എന്ന പേര് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും തന്നെയുണ്ടാകില്ല. കാരണം സൗത്ത് ഇന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ പാരമ്പര്യത്താൽ വളരെ ശ്രദ്ധേയമായ ഹൈദരാബാദ് ‘നൈസാമുകളുടെ നഗരം’ എന്നും അറിയപ്പെടുന്നു.

ഹൈദരാബാദ് നല്ലൊരു ടൂറിസ്റ്റു കേന്ദ്രം കൂടിയാണ് ഇന്ന്. ഹൈദരാബാദിലേക്ക് റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും അതോടൊപ്പം തന്നെ വിമാന മാർഗ്ഗവും എത്തിച്ചേരാം. എയർ ഏഷ്യ സർവ്വീസ് ആരംഭിച്ചതോടെ കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് ഇപ്പോൾ വിമാന ചാർജ്ജ് കുറവാണ്. ആയതിനാൽ ഒട്ടുമിക്ക ടൂർ പാക്കേജുകാരും വിമാനമാർഗ്ഗമാണ് ഇപ്പോൾ ഹൈദരാബാദിലേക്ക് പോകുന്നത്. വിമാനമാര്‍ഗം പോകുന്നവര്‍ക്ക് ഹൈദരാബാദ് എയര്‍പോര്‍ട്ട്‌ നല്ലൊരു കാഴ്ചയായിരിക്കും സമ്മാനിക്കുക. ഇന്ത്യയിലെ തന്നെ മികച്ചതും മനോഹരവുമായ എയർപോർട്ടുകളിൽ ഒന്നാണ് ഹൈദരാബാദിലെ രാജിവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌. നഗരത്തിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തായാണ് എയർപോർട്ട് ചെയ്യുന്നത്. ഹൈദരാബാദിൽ പോയാൽ കാണുവാൻ എന്തൊക്കെയുണ്ട്? ഒട്ടു മിക്കയാളുകളും ചോദിക്കുന്ന ഒന്നാണിത്. വിഷമിക്കേണ്ട പറഞ്ഞു തരാം.

1. ചാർമിനാർ : ഈ പേരു കേൾക്കുമ്പോൾ പഴയ ഒരു സിഗരറ്റിന്റെ പേരായിരിക്കും ഓർമ്മ വരിക. ചുമ്മാ പറഞ്ഞതാ കേട്ടോ. പേര് പോലെ തന്നെ നാല് മിനാരങ്ങളോട് കൂടിയ കെട്ടിടമാണ് ചാർമിനാർ. ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ 4 ഖലീഫകളെയാണ്. ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. വളരെ തിരക്കേറിയ ഹൈദരാബാദ് നഗരത്തിനു നടുവിൽ നിലകൊള്ളുന്ന ചാര്‍മിനാറിനു രാതിയും പകലും വ്യത്യസ്തങ്ങളായ ഭംഗിയാണ്. ഇതെല്ലാം പോരാഞ്ഞു ചാർമിനാറിന്റെ പരിസരം നല്ലൊരു ഷോപ്പിംഗ് ഏരിയ കൂടിയാണ്.

2. ഹുസ്സൈൻ സാഗർ തടാകം : ഹൈദരബാദ് നഗരമധ്യത്തിൽ 1562-ൽ ഇബ്രാഹിം ഖിലി കുത്തബ് ഷായുടെ ഭരണസമയത്ത് ഹസ്രത്ത് ഹുസ്സൈൻ ഷാ വാലി പണി തീർത്ത മനുഷ്യനിർമ്മിത തടാകമാണ് ഹുസ്സൈൻ സാഗർ. ഈ കൃത്രിമ തടാകം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ ഉണ്ടാക്കിയതാണ്. തടാകത്തിന്റെ ഒരു കരയിൽ ഹൈദരാബാദും മറുകരയിൽ സെക്കന്തരാബാദും ആണ്. ഈ തടാകത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമയാണ് ഇവിടത്തെ പ്രധാന ആകർഷണം. 1992 ഏപ്രിൽ 12-ന്‌ ആയിരുന്നു 18 മീറ്റർ ഉയരമുള്ള മനോഹരമായ ഈ പ്രതിമ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രാത്രിക്കാഴ്ച വളരെ മനോഹരമാണ്.

3. റാമോജി ഫിലിം സിറ്റി : ഇന്ന് ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രമാണ് റാമോജി ഫിലിം സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി, ഏകദേശം 2000 ഏക്കർ സ്ഥലത്തായാണ് പരന്നു കിടക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ‘ഉദയനാണ് താരം’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് രാമോജി ഫിലിം സിറ്റിയെക്കുറിച്ച് മലയാളികള്‍ കൂടുതല്‍ കേട്ടറിഞ്ഞത്. ഇന്ന് പലരും ഹൈദരാബാദ് സന്ദർശിക്കുന്നത് ഫിലിംസിറ്റി കാണുക എന്ന മോഹത്തോടെയാണ്. ഒരു ദിവസം നാലായിരത്തോളം ആളുകളാണ് ഈ ഫിലിംസിറ്റി സന്ദർശിക്കുന്നതത്രേ.

ഒരു നിമിഷം നാം എവിടെയാണ് നിൽക്കുന്നത് എന്നുപോലും ചിന്തിച്ചു പോകുന്ന തരത്തിലുള്ളതാണ് രാമോജി ഫിലിംസിറ്റിയിലെ കാഴ്ചകൾ. വിദേശരാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തെരുവീഥികൾ, രാജ കൊട്ടാരങ്ങൾ, ട്രെയിൻ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ, സിനിമകളിലെ പാട്ടുസീനുകൾക്ക് അനുയോജ്യമായ മനോഹരമായ ഉദ്യാനങ്ങൾ അങ്ങനെ നീളുന്നു ഈ കിടിലൻ സിനിമാലോകത്തെ കാഴ്ചകൾ. ബാഹുബലി സിനിമയ്ക്കായി ഒരുക്കിയ സെറ്റ് ഇപ്പോഴും സന്ദർശകർക്കായി അവിടെ നിലനിർത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് രാമോജി ഫിലിം സിറ്റി.

4. ഗോല്‍ക്കൊണ്ട കോട്ട : മധ്യകാല രാജവംശമായിരുന്ന കുതുബ്ശാഹി സുൽത്താന്മാരുടെ കേന്ദ്രമായിരുന്നു ഗോൽക്കൊണ്ട കോട്ട. 120 മീറ്റർ (390 അടി) ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഏഴു കിലോമീറ്റർ ചുറ്റളവിൽ തീർത്തിരിക്കുന്ന മനോഹരമായ ഈ കോട്ട സഞ്ചാരികൾ കാണേണ്ട ഒരു സംഭവം തന്നെയാണ്. കോട്ടയുടെ അകത്തളങ്ങള്‍, രാജാവിന്റെ മുറികള്‍, പൂന്തോട്ടങ്ങള്‍, ശവകുടീരങ്ങൾ അങ്ങനെ എല്ലാം നമ്മളെ അതിശയിപ്പിക്കും എന്നുറപ്പാണ്.

5. ഹൈദരാബാദി ബിരിയാണി : ഹൈദരാബാദിനെ പ്രശസ്തിയിലെത്തിച്ച ഒരു വിഭവമാണ് ഹൈദരാബാദി സ്‌പെഷ്യൽ ബിരിയാണി. ഹൈദരാബാദ് സന്ദർശിക്കുന്ന ഒരാൾ പോലും മിസ്സ് ചെയ്യാത്ത ഒന്നാണ് ഹൈദരാബാദി ബിരിയാണിയുടെ രുചി. രുചി പരീക്ഷിച്ചവരുടെ അഭിപ്രായത്തിൽ നഗരത്തിൽ ഏറ്റവും നല്ല ഹൈദരാബാദി ബിരിയാണി ലഭിക്കുന്നത് സെക്കന്തരാബാദിലെ ഹോട്ടൽ പാരഡൈസിൽ ആണ്. 1953 മുതൽ ബിരിയാണി വിളമ്പുന്ന പൈതൃകവുമായാണ് ഇന്നും ഈ ഹോട്ടൽ ആളുകളുടെയിടയിൽ തലയുയർത്തി നിൽക്കുന്നത്. പാരഡൈസിനെ കൂടാതെ Café Bahar, Bawarchi, Shah Gouse, Shadab എന്നീ റെസ്റ്റോറന്റുകളും രുചികരമായ ഹൈദരാബാദി ബിരിയാണിയുടെ കാര്യത്തിൽ പ്രശസ്തമാണ്.

ഇവയൊക്കെ കൂടാതെ മക്കാ മസ്ജിദ്, സലാർജങ്ങ് മ്യൂസിയം, ലുമ്പിനി പാർക്ക്, നെഹ്രു സൂ പാർക്ക്, ഫലക്‌നൂമ കൊട്ടാരം, കുത്തബ് ഷാഹി ശവകുടീരം, പൈഗാ ശവകുടീരം, ബിർല മന്ദിർ, ചൊവ്‌മൊഹല്ല കൊട്ടാരം, ഒസ്മാൻ സാഗർ തടാകം, ഹിമായത്ത് സാഗർ തടാകം, ബിർല സയൻസ് മ്യൂസിയം അല്ലെങ്കിൽ ബിർള പ്ലാനട്ടോറിയം, ആന്ധ്രപ്രദേശ് സംസ്ഥാന പുരാവസ്തു മ്യൂസിയം, ആരോഗ്യ മ്യൂസിയം, നിസാമിന്റെ രജതജൂബിലി മ്യൂസിയം, ഹൈടെക് സിറ്റി, ശില്പ്പാരാമം തുടങ്ങിയ കാഴ്ചകൾ വേറെയുമുണ്ട് ഹൈദരാബാദ് എന്ന ചരിത്ര പ്രാധാന്യമുള്ള നഗരത്തിൽ. ഇവയെല്ലാം ശരിക്കു കണ്ടാസ്വദിക്കണമെങ്കിൽ ചുരുങ്ങിയത് നാലോ അഞ്ചോ ദിവസത്തെ ടൂർ പ്ലാൻ ചെയ്തിട്ടു പോകുക. അപ്പോൾ എല്ലാവർക്കും ഹാപ്പി ജേർണി..

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കേരളത്തിൽ റോഡ് ട്രിപ്പിനു പറ്റിയ അഞ്ച് മനോഹര റൂട്ടുകൾ…

യാത്രകൾ പല തരത്തിൽ ആസ്വദിക്കുന്നവരുണ്ട്. ചിലർ സ്ഥലങ്ങലും കാഴ്ചകളും ഒക്കെ കണ്ട് ആസ്വദിക്കും, ചിലർ ഓരോ സ്ഥലത്തെയും ഭക്ഷണങ്ങൾ രുചിച്ച് ആസ്വദിക്കും, ചിലർ കൂട്ടുകാരും കുടുംബവുമൊക്കെയായിട്ട് ഒരു അടിച്ചുപൊളി മൂഡിലായിരിക്കും യാത്ര പോകുന്നത്. മറ്റു ചിലരാകട്ടെ ഡ്രൈവിംഗ് ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിൽ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്.…
View Post

കെഎസ്ആർടിസിയുടെ മലക്കപ്പാറ ടൂർ പാക്കേജ് വമ്പൻ ഹിറ്റ് !!

കെ എസ് ആർ ടി സിയുടെ മലക്കപ്പാറ പാക്കേജ് സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്! അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേക സർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റു ഡിപ്പോകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ആദ്യഘട്ടം എന്ന…
View Post

കാസർഗോഡ് ജില്ലയിൽ വന്നാൽ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ…

കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24-നാണ്‌…
View Post

ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ..

ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് : ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്…
View Post